LIFE

  • ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘വെട്ടം’ ഓണത്തിന്

    പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോള്‍ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരില്‍ തന്നെ ഭാര്യയോ ഭര്‍ത്താവോ നഷ്ടപ്പെട്ടവരാണെങ്കില്‍ തീര്‍ത്തും ശോചനീയം. ഓണനാളില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘വെട്ടം ‘ എന്ന ടെലിസിനിമയിലെ ആര്‍കെ എന്ന എഴുപതുകാരനായ രാധാകൃഷ്ണന്‍ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ആര്‍കെ തന്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഭാര്യ സുമം, മൂന്നുവര്‍ഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സില്‍ സെറ്റില്‍ഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടര്‍ന്ന് ആര്‍കെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിന്റെ വിധവയായ സഹോദരി ലീലയാണ്. ഡോക്ടര്‍ പ്രകാശിന്റെയും പാലിയേറ്റീവ് കെയറില്‍ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആര്‍കെയുടെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ മനസ്സില്‍ ആധി കയറുന്ന അവസരത്തില്‍, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ…

    Read More »
  • 24 വര്‍ഷം മുന്‍പ് വന്‍ ഫ്‌ളോപ്, രണ്ടാം വരവ് കോടികള്‍ വാരി; വിജയകരമായ 50 ദിനങ്ങള്‍ പിന്നിട്ട് ദേവദൂതന്‍

    സിനിമാ മേഖലയില്‍ ഇപ്പോള്‍ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വന്‍ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയം നേരിട്ടൊരു സിനിമ മലയാളത്തില്‍ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ആയിരുന്നു ആ ചിത്രം. ഒരു കാലത്ത് ഫ്‌ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും അതിശയിച്ച് പോകുന്ന പ്രേക്ഷക സ്വീകാര്യതകള്‍ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും ദേവദൂതന്‍ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദേവദൂതന്‍. സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉള്‍പ്പടെയുള്ളവര്‍ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതന്‍ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ഏറ്റവും…

    Read More »
  • സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിവാഹം! പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം

    നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ച് അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോഴിതാ ലളിതമായ വിവാഹത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. യുട്യൂബില്‍ പങ്കുവെച്ച വ്ളോഗിലാണ് വിവാഹത്തെ കുറിച്ചും ഒരുക്കത്തെ കുറിച്ചുമെല്ലാം ദിയ സംസാരിക്കുന്നത്. സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചതെന്നും തനിക്ക് അതെല്ലാം ചെയ്യാന്‍ മടിയായിട്ടാണെന്നും ദിയ കൃഷ്ണ പറയുന്നു. ‘മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിളിച്ചിട്ടാണ് രാവിലെ എഴുന്നേറ്റത്. എന്റെ വീട്ടിലെ ബാക്കി എല്ലാവരും നന്നായി ഒരുങ്ങുന്നവരാണ്. മുടിയൊക്കെ സ്റ്റൈല്‍ ചെയ്യുന്നവരാണ്. എന്നാല്‍ എനിക്ക് ഇതിലൊന്നും വലിയ താത്പര്യമില്ല. ഞാന്‍ സിംപിളാണെന്ന് കാണിക്കാനല്ല. എനിക്ക് ഇതെല്ലാം ചെയ്യാന്‍ മടിയായതുകൊണ്ടാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ബെറ്റര്‍ എന്ന ഫീലേ വരാന്‍ പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല’-ദിയ…

    Read More »
  • മമ്മൂട്ടിയുടെ 2 ചിത്രങ്ങൾ, ‘പാലേരി മാണിക്യ’വും ‘വല്യേട്ട’നും നൂതന സാങ്കേതിക വിദ്യകളോടെ വീണ്ടും തിയേറ്ററുകളിലേക്ക്

        മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘വല്യേട്ടൻ’ 25 വർഷങ്ങൾക്കു ശേഷവും അതുല്യ പ്രകടനം കൊണ്ട്  മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ ‘പാലേരി മാണിക്യം’ 15 വർഷങ്ങൾക്കു ശേഷവും തീയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 20 നാണ് ‘പാലേരി മാണിക്യം’ എത്തുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം 4 കെ അറ്റ്മോസ് സാങ്കേതിക വിദ്യയിൽ പുനർനിർമ്മിച്ച് പ്രദർശിപ്പിക്കുന്നത് പ്രേക്ഷകർക്ക് അവിസ്മരണീയ കാഴ്ചയാകും. 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം’ സംസ്ഥാന അവാർഡുകൾ നേടി മലയാള സിനിമയിൽ ചരിത്രം രചിച്ചിരുന്നു. മമ്മൂട്ടി 3 വ്യത്യസ്ത കഥാപാത്രങ്ങളെ  അതിമനോഹരമായി അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതോടെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയ്ക്ക് മറ്റൊരു തെളിവായി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരടക്കമുള്ള പ്രമുഖ താരനിരയാണ്…

    Read More »
  • പരിമിതികളെക്കുറിച്ച് പരിതപിക്കാതെ ലഭ്യമായതിൽ തൃപ്തിപ്പെടാൻ ശീലിക്കൂ

    വെളിച്ചം സ്വന്തം വീട്ടില്‍ ഒട്ടും ഇടമില്ല എന്നതായിരുന്നു അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും കൂടി താമസിക്കാനുളള സ്ഥലമില്ല. അയാള്‍ പരാതിയുമായി ഗുരുവിനടുത്തെത്തി. ഗുരു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ വീടിനെ വലുതാക്കാന്‍ സഹായിക്കാം. പക്ഷേ, ഞാന്‍ പറയുന്നത് പോലെ തന്നെ നിങ്ങള്‍ ചെയ്യണം.” അയാള്‍ സമ്മതിച്ചു. “നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്ക് കൊണ്ടുപോകൂ…” അല്‍പം മടിയോടെയാണെങ്കിലും അയാള്‍ ആ നിർദ്ദേശം അനുസരിച്ചു. പിറ്റേദിവസം അയാള്‍ ഗുരുവിനോട് പറഞ്ഞു: “വീട്ടില്‍ ആകെ പ്രശ്‌നങ്ങളാണ്…” അപ്പോള്‍ ഗുരു പറഞ്ഞു: ”ശരി, എങ്കില്‍ ആടുകളെ കൂടി വീടിനകത്ത് കെട്ടൂ… ” അങ്ങനെ ചെയ്തതിന്റെ പിറ്റേ ദിവസം അയാള്‍ ഗുരുവിനോടു പറഞ്ഞു: “എനിക്ക് ഭ്രാന്താണെന്ന് വീട്ടുകാര്‍ പറയുന്നു…” പക്ഷേ, പശുവിനെകൂടി അകത്ത് കെട്ടാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. പാതി മനസ്സോടെ അയാള്‍ അപ്രകാരം ചെയ്തു. പിറ്റേ ദിവസം പരാതികളുമായി ഗ എത്തിയ അയാളോട് ഗുരു പറഞ്ഞു: “ഇനി മൃഗങ്ങളെയെല്ലാം വീടിന് പുറത്താക്കൂ…” അന്ന് വൈകുന്നേരം അയാള്‍ മടങ്ങിവന്ന്…

    Read More »
  • മൊബൈല്‍ ഫോണ്‍ തലയിലെ ക്യാന്‍സറിന് കാരണമാകില്ല, പുതിയ പഠനം

    പൊതുവെ കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാന്‍സറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീര്‍ ഗ്രന്ഥി മുഴകള്‍ തുടങ്ങിയ ക്യാന്‍സറുകളുടെ അപകടസാധ്യത വര്‍ദ്ധിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ബ്രെയിന്‍ ക്യാന്‍സറോ തലയിലും കഴുത്തിലെയും മറ്റ് ക്യാന്‍സറുകള്‍ക്ക് മൊബൈല്‍ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തില്‍ പങ്കെടുത്ത കെന്‍ കരിപ്പിഡിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, ബ്രെയിന്‍ ട്യൂമര്‍ നിരക്കില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ (അര്‍പന്‍സ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്. റേഡിയോ തരംഗങ്ങള്‍ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന…

    Read More »
  • മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍; ഐശ്വര്യയുടെ പ്രണയലേഖനം പൊക്കി മനീഷ

    ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ രണ്ടു പേരാണ് ഐശ്വര്യ റായും മനീഷ കൊയിരാളയും. എക്കാലത്തും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചവര്‍. ഓണ്‍ സ്‌ക്രീനില്‍ ഐശ്വര്യയും മനീഷയും ഒരുമിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഇരുവര്‍ക്കും പലപ്പോഴും കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ രണ്ട് ഐക്കണുകളായ മനീഷയും ഐശ്വര്യയും തമ്മിലുള്ള പിണക്കത്തിന്റെ കഥ സിനിമയേക്കാള്‍ നാടകീയമാണ്. മനീഷയുടെ കാമുകനുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു ഇരുവര്‍ക്കുമിടയിലെ വഴക്കിന്റെ കാരണം. 1994 ലാണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുല്‍ചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തയായിരുന്നു ഇത്. ഈ സംഭവം നടക്കുമ്പോള്‍ ഐശ്വര്യ ബോളിവുഡിലെത്തിയത് പോലുമുണ്ടായിരുന്നില്ല. മോഡല്‍ മാത്രമായിരുന്നു ഐശ്വര്യ.അതേസമയം, മനീഷ ബോളിവുഡിലെ മുന്‍നിര നായികനടിയാണ്. ഈ സംഭവത്തെക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1999 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ‘1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിന്‍ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക്…

    Read More »
  • ബിസ്‌ക്റ്റ് ഊര്‍ജം നല്‍കുമെങ്കിലും പോഷകങ്ങള്‍ കുറവ്; ബേക്കറി പലഹാരങ്ങള്‍ അമിതമാകരുത്

    അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള പ്രായമാണ് കുട്ടികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചാഘട്ടം. ശരീരം പുഷ്ടിപ്പെടുന്നതും ഉയരം വയ്ക്കുന്നതും പ്രായപൂര്‍ത്തിയെത്തുന്നതുമൊക്കെ ഈ പ്രായത്തിലാണ്. സ്‌കൂള്‍ കുട്ടിക്ക് പ്രാതല്‍ ഒഴിവാക്കാമോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രാതല്‍ നന്നായി കഴിച്ചാലേ കുട്ടികള്‍ക്ക് ക്ലാസില്‍ നന്നായി ശ്രദ്ധിക്കാന്‍ പറ്റൂ. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ. സ്‌കൂള്‍ ബസ് വരുന്നതിനു മുന്‍പുള്ള തിരക്കിനിടെ കുഞ്ഞിനെ പാല്‍ മാത്രം കുടിപ്പിച്ച് വിടുന്നത് ശരിയല്ല. വെറുംവയറ്റില്‍ പാല്‍ മാത്രം കുടിക്കുന്നത് വയറെരിച്ചിലിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും. കഴിക്കാന്‍ സമയമില്ല എന്ന പതിവു പരാതിയുണ്ടെങ്കില്‍ പ്രാതല്‍ കൂടി പൊതിഞ്ഞുകൊടുത്തു വിടുക. കുട്ടി കഴിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നു മാത്രം. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ ദിവസം മുഴുവന്‍ ക്ഷീണം, പഠിക്കാന്‍ താല്‍പര്യക്കുറവ്, അലസത, ക്ലാസില്‍ ശ്രദ്ധയില്ലായ്മ തുടങ്ങിയവ വരാം. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളവും കുട്ടിയെ കുടിപ്പിക്കുക. ഇടനേരത്ത് കഴിക്കാന്‍ ബിസ്‌കറ്റും…

    Read More »
  • അത്തം പിറക്കും മുന്‍പേ വീട്ടില്‍നിന്ന് ഇവ നീക്കിയിരുന്നെങ്കില്‍…

    ഇന്ന് അത്തമാണ്. ഓണത്തിന് തുടക്കം കുറിച്ച് നാം പൂക്കളം ഇട്ടു തുടങ്ങുന്ന ദിവസം. ഓണക്കാലത്തിന്റെ തുടക്കം പൂക്കളത്തോടെ ആരംഭിക്കുന്നു. അത്തം പിറക്കുന്നതിന് മുന്‍പായി വീട്ടില്‍നിന്നു ചില വസ്തുക്കള്‍ എടുത്തു മാറ്റുന്നതായിരുന്നു അഭികാമ്യമെങ്കിലും ഇനി ചെയ്താലും മതിയാകും. ഇത് ദുഖദുരിതം തീര്‍ക്കാന്‍ സഹായിക്കും. നമുക്ക് എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് നാം ഈ രീതിയില്‍ ചെയ്യേണ്ടതെന്നറിയൂ. വീടിന്റെ മുന്‍ഭാഗം ഇതില്‍ ആദ്യത്തേത് അത്തത്തിന് മുന്‍പായി, അതായത് സെപ്റ്റംബര്‍ 6ന് മുന്‍പായി കളകളും പുല്ലുമെല്ലാം നീക്കി വാതില്‍ തുറന്ന് ഇറങ്ങുന്ന മുന്‍ഭാഗം വൃത്തിയാക്കി വൈക്കുക. ചാണക വെളളം തളിച്ചോ മഞ്ഞള്‍വെള്ളം തളിച്ചോ ശുദ്ധിയാക്കുക. സാക്ഷാല്‍ മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ തിരുമുറ്റം ഒരുക്കി നിര്‍ത്തേണ്ടതാണ്. തുളസിച്ചെടിയുണ്ടെങ്കില്‍ നല്ല രീതിയില്‍ നിര്‍ത്തുക. മുരടിച്ചതെങ്കില്‍ അത് നീക്കി നല്ലത് നടുക. അടുക്കളയില്‍ അടുത്തത് വീട്ടിലെ അടുക്കളയില്‍ ധാന്യങ്ങളോ അരിയോ പഴകിയത് ഇരിപ്പുണ്ടെങ്കില്‍ കളയുക. അതായത് ഉപയോഗശൂന്യമായവ ഉണ്ടെങ്കില്‍ അത് കളയുക. കാരണം ഓണം സമ്പത്സമൃദ്ധിയെ…

    Read More »
  • ഓണം കളറാക്കാന്‍ ദാ പിടിച്ചോ കിടിലനൊരു ബീറ്റ്‌റൂട്ട് പച്ചടി…

    ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലേക്ക് ഓടി എത്തുന്നത് ഓണ സദ്യം തന്നെയായിരിക്കും. ഓണത്തിന് നല്ല ഇലയിട്ട് സദ്യ ഒരുക്കാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രിയപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വയര്‍ നിറയെ സദ്യയും പായസവുമൊക്കെ കുടിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്നതാല്‍ മതി. എന്നാല്‍ ഓണത്തിന് പല തരത്തിലുള്ള നിറങ്ങളുള്ള വിഭവങ്ങള്‍ ഇല്ലെങ്കിലും പലപ്പോഴും മനസിന് പലര്‍ക്കും സന്തോഷം കാണില്ല. ഓണ സദ്യയിലെ പ്രധാനിയാണ് ബീറ്റ്‌റൂട്ട് പച്ചടി അഥവ ബീറ്റ്‌റൂട്ട് കിച്ചടി. കാണാന്‍ നല്ല ഭംഗിയുള്ള പിങ്ക് നിറത്തിലാണ് ഈ ബീറ്റ്‌റൂട്ട് പച്ചടിയുള്ളത്. ഇത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് അറിയുന്നതിന് മുന്‍പ് ബീറ്റ്‌റൂട്ടിന്റെ കുറച്ച് ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ബീറ്റ്‌റൂട്ട് ഓണസദ്യയാണെങ്കിലും ഇതിലെ വിഭവങ്ങളെല്ലാം ആരോഗ്യകരമായ തയാറാക്കാന്‍ ശ്രമിക്കേണ്ടതും വളരെ പ്രധാനമാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാറുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ഇതില്‍…

    Read More »
Back to top button
error: