LIFE
-
അമേരിക്കയുടെ അധിക തീരുവ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി; വ്യവസായികളെ വരള്‍ച്ചയിലേക്ക് തള്ളിവിടില്ല
ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎൻബിസി നെറ്റ്വർക് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50…
Read More » -
സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു
പാറ്റ്ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന് ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള് 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും…
Read More » -
അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ഗാവ്ലി പുറത്തിറങ്ങി ; 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നാഗ്പൂര്‍: ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്. പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങള്‍…
Read More » -
ഉത്തര കൊറിയയുടെ അടുത്ത പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ മകളോ? ചൈനീസ് സന്ദര്‍ശനത്തില്‍ രാഷ്ട്രതലവനെ അനുഗമിച്ചത് കൗമാരം പിന്നിടാത്ത പെണ്‍കുട്ടി ; നയതന്ത്ര പരിശീലനമെന്ന് വിലയിരുത്തല്‍ ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുന്‍ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ കളിക്കാരനായ ഡെന്നിസ് റോഡ്മാന്, 2013-ല്‍ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോള്‍ പറഞ്ഞ ജു എ എന്ന മകളാണ് ഈ യുവതിയെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞായിരുന്നപ്പോള്‍ ജു എയെ എടുത്തു എന്നും ഡെന്നിസ് റോഡ്മാന് വിവരിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിച്ച ബുധനാഴ്ചത്തെ പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ബീജിംഗില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബുധനാഴ്ച ഷിയുടെ സൈനിക പരേഡിന് മുന്നോടിയായി ടിയാനന്മെന് സ്ക്വയറില്‍ ചുവന്ന പരവതാനിയിലൂടെ കിം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ഉണ്ടായിരുന്നില്ല. കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ മകള്‍ വടക്കന്‍ കൊറിയക്ക് പുറത്തേക്ക് ആദ്യമായി അനുഗമിക്കുന്നത് ഇതാദ്യമാണെന്നും, അത്തരം ഒരു അനുഭവം കിമ്മിനോ അദ്ദേഹത്തിന്റെ ശക്തനായ അമ്മായിക്കോ ലഭിച്ചിട്ടില്ലെന്നും മാഡന്‍ പറഞ്ഞു. 1948-ല്‍ കിം ഇല് സുങ് രാജ്യം സ്ഥാപിച്ചതുമുതല്‍ വടക്കന്‍ കൊറിയ ഒരു പാരമ്പര്യ സ്വേച്ഛാധിപത്യ രാജ്യമായി ഭരിക്കപ്പെടുന്നു. 1994-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന് കിം ജോങ് ഇല് അധികാരമേറ്റു, 17 വര്‍ഷത്തിന് ശേഷം കിം ജോങ് ഇല് മരിച്ചപ്പോള്‍ കിം ജോങ് ഉന്‍ അധികാരമേറ്റു. രാജവംശമാണ് രാജ്യം ഭരിക്കുന്നത് എന്നതിനാല്‍, കിമ്മിന്റെ മകളുടെ ആദ്യ അന്താരാഷ്ട്ര പൊതുവേദിയിലെ സാന്നിധ്യം, അവരെ പിന്‍ഗാമിയായി വാഴിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കിം ജോങ് ഉന്‍ തന്റെ പിതാവ് കിം ജോങ് ഇലിനൊപ്പം വിദേശയാത്രകളില്‍ പോയതിന് തെളിവുകളൊന്നുമില്ലെന്ന് വിശകലന വിദഗ്ദ്ധര്‍ പറഞ്ഞു. കിം ജോങ് ഇല് തന്റെ പിതാവും വടക്കന്‍ കൊറിയയുടെ സ്ഥാപകനുമായ കിം ഇല് സുങ്ങിനൊപ്പം 1950-കളില്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, 2022-ല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. അവരുടെ കൃത്യമായ പ്രായമോ ജനനവര്‍ഷമോ പോലും അറിവായിട്ടില്ല. എന്നിരുന്നാലും, റോഡ്മാന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, അവര്‍ക്ക് ഇപ്പോള്‍ ഏകദേശം 13 വയസ്സാണ് കണക്കാക്കുന്നത്. ഏകദേശം 13 വയസ്സുള്ള ജു എ, മെയ് മാസത്തില്‍ നടന്ന റഷ്യന്‍ എംബസി പരിപാടി ഉള്‍പ്പെടെ, ഉയര്‍ന്ന പ്രാധാന്യമുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.…
Read More » -
മൂക്കൊലിപ്പല്ല; ‘സിഎസ്എഫ് റൈനോറിയ’യുള്ളവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം വരാന്‍ സാധ്യത, ജാഗ്രത
കൊച്ചി: മൂക്കില്‍നിന്ന് വെള്ളമൊലിക്കുന്ന സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്ക ജ്വരം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍. അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്. ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യതയുണ്ട്. ഇതുള്ളവരില് മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി…
Read More » -
പ്രധാനമന്ത്രിയെ വധിച്ചതിനു തിരിച്ചടിച്ച് ഹൂതികള്‍; ഇസ്രയേലിന്റെ രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിച്ചെന്ന് അവകാശവാദം; കടലിനു മുകളില്‍ വട്ടമിട്ട് ഡ്രോണുകള്‍; സൗദിയുടെ തീരത്ത് നടന്നത് അത്യപൂര്‍വ നീക്കം; വിവരം നല്‍കുന്നത് റഷ്യയെന്നും റിപ്പോര്‍ട്ട്
കെയ്റോ: യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ചതിന്റെ പ്രതികാരമെന്നോണം വടക്കന്‍ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ തകര്‍ത്തു. രണ്ടു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. കടല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നും ആക്രമണത്തിനു സ്ഥിരീകരണമില്ല. അധിനിവേശ പലസ്തീനിലേക്കു കപ്പലുകള്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പു മറികടന്ന കപ്പലുകളാണു തകര്‍ത്തതെന്നാണു ഹൂതികളുടെ അവകാശവാദം. ഞായറാഴ്ച ഇസ്രയേലി ഉടമസ്ഥതയിലുള്ള സ്കാര്‍ലറ്റ് റേ എന്ന എണ്ണ ടാങ്കറും ഹൂതികള്‍ തകര്‍ത്തിരുന്നു. സാധാരണ ആക്രമണങ്ങള്‍ നടക്കാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു ആക്രമണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് 2023 മുതല്‍ ആക്രമണം തുടങ്ങിയത്. അതേസമയം, ചെങ്കടലില്‍ ചരക്കു നീക്കം നടത്തുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നത് റഷ്യയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന് മുഖേന റഷ്യ നല്‍കിയതെന്നും ഈ വഴിയുള്ള ചരക്കുനീക്കത്തെ…
Read More »



