LIFE
-
മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ല ; ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി മഹാരാജാസ് കോളേജിലെ മുന്‍ ശിഷ്യഗണങ്ങള്‍ ; അറിഞ്ഞില്ലെന്ന് ഹിന്ദുഐക്യവേദി
കൊച്ചി: ഗാസയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സാഹിത്യകാരിയും നിരൂപകയും അദ്ധ്യാപികയുമായ എം. ലീലാവതി ടീച്ചര്‍ക്ക് പ്രതിരോധവുമായി മഹാരാജാസ് കോളേജിലെ ശിഷ്യഗണങ്ങള്‍. മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പറഞ്ഞു. നടക്കുന്നത് നീചമായ സൈബര്‍ ആക്രമണമാണെന്നും കണ്ടുനില്‍ക്കില്ലെന്നും പറഞ്ഞു. തന്റെ 98 ാം പിറന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന ടീച്ചറിന്റെ പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നും ആക്ഷേപിച്ച് കെ.പി. ശശികല അടക്കമുള്ളവര്‍ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം.…
Read More » -
‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം
പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്‌റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍ തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര്‍ പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്‌ക്രീം’ എന്നതിന്…
Read More » -
കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച് എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ‘ചാര്‍ളി കിര്‍ക്കിന്റെ വെടിവെപ്പ്: യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന പേരിലുള്ള ഈ പുസ്തകം ആമസോണില്‍ 6 ഡോളറിന് ലഭ്യമാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 9 ആണെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു. ഒരു എക്‌സ് ഉപയോക്താവ് താന്‍ വാങ്ങിയ പുസ്തകത്തിന്റെ…
Read More » -
പടിയിറങ്ങിയത് ദിലീപിന്റെ ഭാഗ്യദേവത, അക്കൗണ്ട് പൂട്ടി, കാറുമില്ല; മഞ്ജു ഒറ്റയ്ക്കുണ്ടാക്കിയ ഇന്നത്ത ആസ്തി
പ്രിയ താരം മഞ്ജു വാര്യരുടെ 47 ാം പിറന്നാള്‍ ദിനമായിരുന്നു സെപ്റ്റംബര്‍ 10ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. സിനിമയേക്കാള്‍ നാടകീയമാണ് മഞ്ജു ജീവിതത്തില്‍ പിന്നിട്ട പാതകളെന്ന് ആരാധകര്‍ പറയാറുണ്ട്. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് 19 വയസിലെ വിവാഹം, അഭിനയ രംഗത്ത് നിന്നുള്ള പിന്മാറ്റം, ദിലീപുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍, സിനിമാ രംഗത്തേക്കുള്ള ശക്തമായ തിരിച്ച് വരവ് തുടങ്ങി പല ഘട്ടങ്ങള്‍ മഞ്ജു ജീവിതത്തില്‍ കണ്ടു. മലയാളത്തില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന നടി. ലളിത ജീവിതം നയിക്കുന്ന ആളാണെങ്കിലും വലിയ ആസ്തി മഞ്ജുവിനുണ്ട്. സൗഭാദ്യങ്ങളില്‍ കഴിയുന്ന മഞ്ജു ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സാമ്പത്തികമായി പ്രയാസം നേരിട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടമായിരുന്നു അത്. അന്ന് മോളിവുഡിനെ ഭരിക്കുന്ന താരമാണ് ദിലീപ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 കോടിയുടെ ആസ്തിയുള്ള താരം. സിനിമയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും കോടികള്‍…
Read More » -
വിശ്വാസം അതല്ലേ എല്ലാം! കടക്ക് ഉള്ളീ പുറത്ത്; കത്രയിലെ അപൂര്‍വഭക്ഷണ സംസ്‌കാരം ഇങ്ങനെ…
വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോഴത് വിശ്വാസവുമായി ബന്ധപ്പെട്ടായിരിക്കാം, ചിലപ്പോള്‍ സംസ്‌കാരത്തിന്റെ ഭാഗമാകാം. പക്ഷേ വ്യത്യസ്തയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചില രീതികളും നമ്മുടെ രാജ്യത്തുണ്ട്. ഭാഷയിലും ആചാരങ്ങളിലും മാത്രമല്ല ഭക്ഷണത്തില്‍ പോലും നമ്മള്‍ സ്വപ്നത്തില്‍ വിചാരിക്കാത്ത ചില രീതികള്‍ ഉണ്ടാകും. തെക്കുള്ളവര്‍ക്ക് അരിയാഹാരമാണ് പ്രിയമെങ്കില്‍ അങ്ങ് വടക്കുള്ളവര്‍ക്ക് അത് ഗോതമ്പാണ്. വെജിറ്റേറിയനാവട്ടെ നോണ്‍ വെജിറ്റേറിയനാവട്ടെ എല്ലാ അടുക്കളകളിലേയും സ്ഥിരം സാന്നിധ്യമാണ് സവാള. ദാല്‍, ചട്നി, സാലഡ്, സാമ്പാര്‍ എന്നു വേണ്ട സകലതിലെയും ചേരുവകളിലൊന്നാണ് സവാള. പക്ഷേ നമ്മുടെ ഇന്ത്യയില്‍ ഒരു നഗരത്തില്‍ സവാള വിളയിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതായത് ഉള്ളികളൊന്നും കത്രയിലേക്ക് കടത്തിവിടില്ല. വൈഷ്ണോ ദേവി തീര്‍ത്ഥാടനത്തിന് പേരുകേട്ട കത്രയിലാണ് സവാളയ്ക്ക് അടക്കം അയിത്തമുള്ളത്. ജമ്മുകശ്മീരിലെ ഈ നഗരം വളരെ പുണ്യമായ ഇടമായാണ് കണക്കാക്കുന്നത്. മതപരമായ വിശുദ്ധി ഇവിടെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന വിശ്വാസത്തില്‍ ഈ നഗരത്തിലേക്ക് സവാളയ്ക്കും ഒപ്പം വെളുത്തുള്ളിക്കും പ്രവേശനമില്ല. ഈ പ്രദേശത്തുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍,…
Read More » -
‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്
ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ്…
Read More » -
പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി
ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്. 2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ്…
Read More » -
പോലീസ് അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; 40 മിനിറ്റ് സമയമെടുത്ത് വിശദീകരണം; എല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍; ഇനി തെറ്റായി ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പ്; യുഡിഎഫ് ഭരണത്തില്‍ എടുത്ത നടപടി എന്തെന്ന് ചോദിച്ച് ടി.പി. രാമകൃഷ്ണന്‍
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളില്‍ ഇടത് മുന്നണി യോഗത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉയര്‍ന്ന് വരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാര്‍ സര്‍വീസുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ…
Read More »

