LIFE
-
മാമ്പൂ കണ്ടും മക്കളെ കണ്ടും മാങ്കൂട്ടത്തിലിനെക്കണ്ടും കൊതിക്കരുത് ട്ടോ കേരള പോലീസേ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി കേരളമാകെ നെട്ടോടമോടുന്നു കാക്കിപ്പട; വക്കാലത്ത് ഒപ്പിട്ടെന്ന കഥ വിശ്വസിക്കാതെ പോലീസ്
തിരുവനന്തപുരം: മാമ്പൂ കണ്ടും മക്കളെ കണ്ടും മാത്രമല്ല മാങങ്കൂട്ടത്തിലിനെ കണ്ടും കൊതിക്കരുതെന്ന് പോലീസിനോട് ഒരു ഉപദേശം കോണ്‍ഗ്രസുകാര്‍ വക!!! കാരണം കണ്ടാലുടന്‍ പിടികൂടാന്‍കാത്തിരിക്കുന്ന പോലീസിന്റെ മൂക്കിന്‍തുമ്പത്തുകൂടിയല്ലേ രാഹുല്‍ വന്ന് വക്കാലത്ത് ഒപ്പിട്ട് വീണ്ടും മുങ്ങിയത്. പീഡനക്കേസില്‍ പരാതി കിട്ടി പോലീസ് അന്വേഷണം തുടങ്ങും മുന്‍പേ അപ്രത്യക്ഷനായ രാഹുല്‍ ഇനിയും പോലീസിന്റെ കണ്ണില്‍ പെട്ടിട്ടില്ല. രാഹുല്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് രക്ഷപ്പെടുന്നതിനു മുന്‍പ് എങ്ങിനെയും മാങ്കൂട്ടത്തിലിനെ പൂട്ടാനായി ബെല്‍റ്റു മുറുക്കി ലാത്തിയുമായി സംസ്ഥാനമൊട്ടാകെ അരിച്ചുപെറുക്കുകയാണ് പോലീസ്. എന്നാല്‍ പിടികിട്ടിയിട്ടില്ല. ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത നീക്കമാണ് നടക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് പറയുന്നത്. തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന് പറയുന്നതിനെ പോലീസ് തള്ളുന്നുണ്ട്. എത്രയും വേഗം രാഹുലിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുമായി പീഡനം…
Read More » -
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസം വളര്‍ച്ച; രാഹുല്‍ കഴിപ്പിച്ചത് ജീവന്‍ അപകടത്തില്‍ ആകാവുന്ന മരുന്ന്; ആശുപത്രി രേഖകള്‍ പുറത്ത്; യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെ വിവരങ്ങള്‍ ശേഖരിച്ചു; അതിജീവിതയ്ക്ക് സുരക്ഷമൊരുക്കി പോലീസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കുരുക്കായി തെളിവുകള്‍. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റെ തെളിവുകളാണ് യുവതി പൊലീസിന് കൈമാറിയത്. ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന…
Read More » -
അങ്ങിനെ ശശി തരൂര്‍ അതുകൂടി പറഞ്ഞു; മോദി സ്തുതികള്‍ പാടിത്തീരുന്നില്ല; മോദി സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലത്രേ; പിഎം ശ്രീയില്‍ കാവിവല്‍ക്കരണവും തരൂര്‍ജി കാണുന്നില്ല; കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കാണിച്ച് മത്സരിക്കണമെന്നും ഉപദേശം
തിരുവനന്തപുരം: ചില ഗാനങ്ങള്‍ എത്ര പാടിയാലും നമുക്ക് മതിയാകാത്ത പോലെ മോദി സ്തുതികള്‍ എത്ര പറഞ്ഞാലും പാടിയാലും ശശി തരൂര്‍ എംപിക്ക് മതിയാകുന്നേയില്ല. മകനോടുള്ള അമിത വാത്സല്യം ദേവേന്ദ്രനെ ഭിക്ഷക്കാരനാക്കിയെന്ന് പറയും പോലെ മോദിയോടുള്ള അമിതഭക്തി തരൂരിനെ എന്താക്കുമെന്നും കണ്ടറിയണം. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്നാണ് ശശി തരൂരിന്റെ മോദി സ്തുതികളിലെ പുതിയ എപ്പിസോഡ്. ബിജെപിക്കാര്‍ പോലും ഇത്ര മനോഹരമായ ഡയലോഗ് പറഞ്ഞിട്ടുണ്ടാവില്ല. എല്ലാവരും മോദി ചെയ്യുന്ന ഏതു ചെറിയ കാര്യത്തേയും മതത്തിന്റെ വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുമ്പോള്‍ തരൂര്‍ മതവിവേചനം കാണുന്നില്ലെന്ന് തറപ്പിച്ചുപറയുമ്പോള്‍ അടിയന്തിരമായി തരൂര്‍ ഏതെങ്കിലും നേത്രരോഗവിദഗ്ധനെ കാണണമെന്ന് കോണ്‍ഗ്രസുകാര്‍ ഉപദേശിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളുമെടുത്ത് തലനാരിഴ കീറിയാണ് ശശി തരൂര്‍ മോദിയുടെ വികസനത്തെ മതവിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ടെന്നാണ് ശശി പറയുന്നത്. മണിപ്പൂരിലും മറ്റും ക്രിസ്ത്യന്‍ സമുദായത്തിനും കന്യാസ്ത്രികള്‍ക്കും നേരെ…
Read More » -
വ്യാജ ഐഡി കാര്‍ഡ് കേസില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില്‍ ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ നടപടി
തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണം ഒരുക്കുന്നെന്നാണു സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. വെള്ളിയാഴ്ച പകല്‍ കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു…
Read More » -
തിരിച്ചടിക്കുമോ അതോ വീണ്ടും തിരിച്ചടിയോ? ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം; കഠിന പരിശീലനത്തില്‍ വിരാടും രോഹിത്തും; രാഹുലിനു കീഴില്‍ അടിമുടി മാറ്റങ്ങള്‍; ജയ്‌സ്വാളും ടീമില്‍
റാഞ്ചി: ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയുടെ മുറിവുണക്കാന്‍ ശ്രമിക്കുന്ന ടീം ഇന്ത്യയ്ക്ക് മുന്‍പില്‍ ഇനി ഏകദിന പരീക്ഷണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 മത്സര പരമ്പരയ്ക്ക് ഇന്നു റാഞ്ചിയില്‍ തുടക്കമാകും. 25 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക അടുത്ത പരമ്പരയ്ക്കിറങ്ങുന്നത്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ 2 പരമ്പരകളിലെ വിജയത്തിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വ്യാഴാഴ്ച റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ സ്റ്റേഡിയത്തില്‍ കഠിന പരിശീലത്തിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്തു. പരുക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലിന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് പരമ്പര കളിച്ച 8 താരങ്ങള്‍ മാത്രമാണുള്ളത്. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതോടെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രതീക്ഷകള്‍. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മധ്യനിര ബാറ്ററായി തിലക് വര്‍മയും ടീമിലുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യന്‍ ടീമിനൊപ്പം…
Read More » -
മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില്‍ പൊട്ടി; നടി പോക്‌സോ കേസില്‍ അറസ്റ്റിലുമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല്‍ പൊളിയുമെന്ന് നിയമവിദഗ്ധര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന്‍ നടനും എംഎല്‍എയുമായ എം. മുകേഷിന്റെ കേസ് ഉയര്‍ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരടക്കം നിരവധിപ്പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും ഇതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ സംശയം ഉന്നയിച്ചതും പരിഗണിക്കുമ്പോള്‍ കേസ് പണത്തിനു വേണ്ടി കെട്ടിച്ചമച്ചതെന്ന സൂചനയിലേക്കാണു നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു. മുകേഷ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തുന്നതിനും ആറുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഇവര്‍ ആരോപണം…
Read More » -
അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തം; വ്യോമ പാത അടച്ചു; ‘പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ’ എന്നു ട്രംപ്; 4600 സൈനികരുള്ള ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലും വെനസ്വേല തീരത്ത്
ന്യൂയോര്‍ക്ക്: യു.എസ്, വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വെനസ്വേലയിലെ വ്യോമപാത അടച്ച് യു.എസ്. വെനസ്വേലയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. വെനസ്വേലൻ വ്യോമാതിർത്തി അമേരിക്ക അടക്കുകയാണ്. എല്ലാ പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഒരു മാസത്തിനിടെ പല ഘട്ടങ്ങളിലായി വെനസ്വേലയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നങ്കൂരം ഇട്ടിരിക്കുകയാണ്. ഏതാണ്ട് 4600 അധികം യുഎസ് സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലാണിത്. ഏതു സമയത്തും വെനസ്വേലയ്ക്ക് എതിരെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമായിട്ടാണ് നില്‍ക്കുന്നത്. ഇതൊരു യുദ്ധമായിട്ടായിരിക്കില്ല ട്രംപ് വ്യാഖ്യാനിക്കുന്നത് മറിച്ച് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പുറംശക്തിക്കുള്ള നേരെയുള്ള ആക്രമണം എന്നായിരിക്കും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന ഒരു ഡെഡ് കാർട്ടൽ എന്നുപറഞ്ഞുകൊണ്ട് ‘കാർട്ടൽ…
Read More » -
അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?
മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം. . വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം…
Read More »

