Movie
-
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം: ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ കാൻ ഫിലിം ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ ട്രയ്ലർ ശ്രദ്ധേയമാകുന്നു
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. ഒരിന്ത്യൻ സിനിമ 30 വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. 1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. യുവ സംവിധായക പായൽ കപാഡിയ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന സന്ദർഭം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി…
Read More » -
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023: ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി സംവിധായകന്‍, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാര്‍, ശ്രീനിവാസന് ചലച്ചിത്രരത്‌നം
2023ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഏക ചലച്ചിത്രപുരസ്‌കാരമാണ് ഇത്. ഇക്കുറി 69 ചിത്രങ്ങളാണ് അപേക്ഷിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും…
Read More » -
വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ജൂൺ14-ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ‘ വൺ പ്രിൻസസ് സ്ട്രീറ്റ് ” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ-ആയൂബ്ബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ്-ഷിജിൻ പി…
Read More » -
‘ആവേശം’ ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി
അടുത്തകാലത്ത് വമ്പന്‍ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. എന്നാല്‍, അധികം വൈകാതെ ആവേശം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകന്‍ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്. എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷന്‍ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന ഒന്നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു,…
Read More » -
‘മായമ്മ’ ഉടന്‍ പ്രദര്‍ശനത്തിന്; പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി
പുണര്‍തം ആര്‍ട്‌സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ‘മായമ്മ’യുടെ പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്‍ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിര്‍വ്വഹിച്ചത്. പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മായമ്മ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീന്‍ എന്നീ വനിതാ വ്യക്തിത്ത്വങ്ങള്‍ ചേര്‍ന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കര്‍ക്കു പുറമെ രാജശേഖരന്‍ നായര്‍, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണന്‍, അഖില ആനന്ദ്, സംഗീത സംവിധായകന്‍ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണന്‍ പോറ്റി,…
Read More » -
‘സുകൃത സ്മൃതികൾ’: സംവിധായകൻ ഹരികുമാറിന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ എ. ചന്ദ്രശേഖറിൻ്റെ അക്ഷരാഞ്ജലി
എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ എ. ചന്ദ്രശേഖർ സംവിധായകൻ ഹരികുമാറിനെക്കുറിച്ചുള്ള ദീപ്തസ്മരണകൾ പങ്കിടുന്നു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി പരിചയപ്പെടും മുമ്പേ, സംവിധായകന്‍ ഹരികുമാറിനെ അടുത്തറിയുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. പ്രധാനമായും ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രണ്ടു ചിത്രങ്ങളിലൂടെ. ഒന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌ക്രിപ്റ്റില്‍ അശോകനും പാര്‍വതിയും അഭിനയിച്ച ജാലകം. രണ്ടാമത്തേത്, എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയും ഗൗതമിയും മനോജ് കെ ജയനും അഭിനയിച്ച സുകൃതം. മലയാളത്തിന്റെ മുഖ്യധാരയില്‍ നല്ല സിനിമയുടെ വഴിയില്‍ സഞ്ചരിച്ച ഹരികുമാറിന്റെ പേരില്‍ വേറെയും നല്ല സിനിമകള്‍ ചിലതുണ്ടെങ്കിലും എനിക്കു പ്രിയപ്പെട്ടവ ഇവ രണ്ടുമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായ ശേഷം, വെബ് ലോകം ഡോട്ട് കോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002ല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നീട് പലവിധത്തില്‍ അദ്ദേഹവുമായി അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്. കോട്ടയത്ത് മംഗളത്തിലെ ‘കന്യക’യുടെ പത്രാധിപരായിരിക്കെയാണ് അന്തരിച്ച എം.സി.വര്‍ഗീസ് സാറിന്റെ ജീവചരിത്രം ഒരു ഡോക്യുമെന്ററിയായി ചെയ്യാന്‍ അജന്താലയം അജിത്കുമാറും ഹരികുമാര്‍സാറും തീരുമാനിക്കുന്നത്. സണ്ണി ജോസഫായിരുന്നു ക്യാമറാമാന്‍. അതിന്റെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോള്‍…
Read More » -
ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍; നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേര്‍ഡ് സ്മിത്തിനെയാണ് ഹില്‍ അവതരിപ്പിച്ചത്. 11 അക്കാദമി അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു. ഒസ്‌കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പരമ്പരയിലെ 2002-ലെ ‘ദ ടൂ ടവേഴ്സ്’ എന്ന രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം, 11 ഓസ്‌കറുകള്‍ നേടിയ ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന സിനിമയിലും അദ്ദേഹം ഈ വേഷം…
Read More » -
‘രംഗണ്ണ’നെ തൂക്കി ‘ആല്‍പറമ്പില്‍ ഗോപി’; വിജയ്, ഹോളിവുഡ് സിനിമകളെയും മലര്‍ത്തിയടിച്ച് മോളിവുഡ്
2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍ എത്തിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വന്‍ മുന്നേറ്റം മലയാള സിനിമകള്‍ നടത്തുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ് പോയ സിനിമ മലയാളി ഫ്രം ഇന്ത്യയുടേത് ആണ്. അറുപത്തിയെട്ടായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് രണ്ടരക്കോടിയിലേറെ രൂപയാണ്. രണ്ടാം സ്ഥാനത്ത് വിഷു…
Read More » -
‘മഞ്ഞുമ്മല്‍ ബോയ്സി’ക്കും മേലേ; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് 15 കോടി
ചെന്നൈ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍…
Read More »
