Movie

  • ‘ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ പാർട്ടിയുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നായി വന്നുകൊണ്ടിരിക്കും; പ്രേംകുമാറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളെല്ലാം ഇപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ല’ കെ.സി വേണു​ഗോപാൽ

    തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദഹിക്കാത്ത കാര്യങ്ങളാണ് ആ പാർട്ടിയിൽ നടക്കുന്നത്. അവരൊക്കെ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ല. ആരോടും തങ്ങൾ നോ എന്ന് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോൺഗ്രസിനോടും യുഡിഎഫിനോടും താൽപര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും’ കെ സി വേണുഗോപാൽ പറഞ്ഞു. പ്രേംകുമാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഒരുപാട് ആളുമായി ചർച്ച നടത്താറുണ്ട്, എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം പറയാൻ പറ്റുമോ എന്നായിരുന്നു കെ സിയുടെ മറുപടി. അതേസമയം ശബരിമല യുവതി പ്രവേശനവുമായി…

    Read More »
  • പ്രേംകുമാറിനെ ഏതു വിധേനയും കുപ്പിലാക്കണം; ഉറച്ച് സിപിഐഎം; നേരിൽ കാണാൻ കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി, ആളില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു,പ്രേംകുമാര്‍ തിരികെ വീട്ടിലെത്തുമ്പോൾ വീണ്ടും വരുമെന്ന് എംഎൽഎ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്…

    Read More »
  • നാലാം വയസില്‍ ദേശീയ അവാര്‍ഡ് ജേതാവ്; ചിരഞ്ജീവിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയം; പിന്നീടു സംഭവിച്ചത് അപ്രതീക്ഷിത മാറ്റം; അഭിനേത്രിയില്‍നിന്ന് ചിത്രകാരിയിലേക്കുള്ള കൂടുമാറ്റം; നിങ്ങളറിയും ഈ നടിയെ!

    1990-ല്‍ മണിരത്‌നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ, ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയെ അവതരിപ്പിച്ച് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ആ നാലുവയസ്സുകാരിയെ ആരും മറക്കില്ല. ബേബി ശ്യാമിലിയുടെ ആ പ്രകടനം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി അവളെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയാക്കി. ഇന്ന്, 39-ാം വയസ്സില്‍, ഒരുകാലത്ത് തന്റെ മേല്‍ പതിഞ്ഞുനിന്ന പ്രകാശവലയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വയസ്സുള്ളപ്പോഴാണ് ശ്യാമിലി തന്റെ യാത്ര തുടങ്ങിയത്. മണിരത്‌നത്തിന്റെ ‘അഞ്ജലി’യിലൂടെയാണ് വലിയ ബ്രേക്ക് ലഭിച്ചതെങ്കിലും, മലയാളത്തില്‍ ‘മാളൂട്ടി’ (1990) എന്ന ചിത്രത്തിലൂടെ അവളുടെ കഴിവ് നേരത്തെ തിരിച്ചറിയപ്പെടുകയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബാലതാരമായി ഷാംലി മാറി. അതുമാത്രമല്ല, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളിലും ശ്യാമിലി ആധിപത്യം ഉറപ്പിച്ചു. ചിരഞ്ജീവിക്കും സഹോദരി ശാലിനിക്കുമൊപ്പം ‘ജഗദേക വീരുടു അതിലോകസുന്ദരി’ (1990), ഫാസിലിന്റെ…

    Read More »
  • അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” ടീസർ പുറത്ത് വിട്ട് മഹേഷ് ബാബു

    അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ടീസർ പുറത്ത് വിട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ലോകോത്തര നിലവാരവും സമ്പന്നമായ നിർമ്മാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. നിഗൂഢമായ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, കാലത്തേക്കാൾ പഴക്കമുള്ള ഒരു രഹസ്യം മൂടപ്പെട്ടു കിടക്കുന്ന ഒരു ലോകത്തിലേക്കുള്ള വാതിൽ ആണ് ഈ ടീസർ തുറക്കുന്നത്. ഒരു മനുഷ്യന്റെ അത്യാഗ്രഹം ഈ പ്രപഞ്ച രഹസ്യത്തെ തുറന്നു കാണിക്കും എന്ന ഭീഷണി ഉയർത്തുമ്പോൾ, വിധി അതിന്റെ യോദ്ധാവിനെ തിരഞ്ഞെടുത്തു കൊണ്ട് മുന്നോട്ടു വരുന്നു. അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ…

    Read More »
  • ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് മെയ് 1 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ…

    Read More »
  • തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: പുതുമുഖങ്ങൾക്കൊപ്പം യുവതാരം വിഹാൻ വിഷ്ണുവും ഒന്നിക്കുന്ന “വലയം”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി….

    ഏറെ ചർച്ചചെയ്യപ്പെട്ട “രഘുറാം” എന്ന ദ്വിഭാഷ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക്. യുവ താരം വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ആയി. ‘വലയം’ എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ചിത്രം നിർമിക്കുന്നത്. വിഹാൻ വിഷ്ണുവിനൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഫെബ്രുവരി 28ന് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും കൊച്ചിയിൽ ആണ്. ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ്…

    Read More »
  • പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ടും, പാർത്ഥിപ് കൃഷ്ണനും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ ‘ഇനിയും’; പുതിയ ഗാനം റിലീസ് ആയി… ചിത്രത്തിൽ അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ തുടങ്ങിയവർ സുപ്രധാന വേഷത്തിൽ..

    പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം “ഇനിയും”ലെ പുതിയ ഗാനം റിലീസ് ആയി. സംഗീത സംവിധായകൻ ഗോകുൽ പണിക്കരുടെ സംഗീതത്തിൽ ‘കൺകൾ രണ്ടും..’ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് റിലീസായത്. സംഗീത സംവിധായകൻ്റെ വരികൾക്ക് ശ്രീനിവാസ് ആണ് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിൽ പ്രമുഖ തരങ്ങളോടൊപ്പം കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി,…

    Read More »
  • “മുക്കത്തെ പെണ്ണെ” ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്

    പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം “മതി” വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് അറെഞ്ച്മെന്റ് എല്ലാം നിർവഹിച്ചതും മഖ്‌ബൂലാണ്. ഗസൽ സ്റ്റൈലിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം സൂഫി- ഖവാലി ഗാനമായാണ് “മതി” ഒരുക്കിയിരിക്കുന്നത്. പ്രണയം ആഘോഷിക്കപ്പെടുന്ന വാലെന്റൈൻസ് ദിവസത്തിൽ പുറത്തു വന്ന ഈ ഗാനം, മഹത്തായ പ്രണയത്തിന്റെ തീമിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഒറിജിനൽ മ്യൂസിക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പുതിയ മ്യൂസിക് ലേബൽ ആണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക്. പുതിയ സംഗീത പ്രതിഭകളെ…

    Read More »
  • ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

    കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡർബിയുടെ ടീസർ റിലീസായി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ യുവതാരങ്ങളുടെ ഗംഭീര പ്രകടനം ചിത്രം സമ്മാനിക്കുമെന്നുറപ്പ് നൽകുന്നു. ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അൽ അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ,…

    Read More »
  • തുടങ്ങാം – ഇനി നേരെ ചൊവ്വ; നാടൻ സൈ-ഫൈ കോമഡിയുമായി ചാക്കോച്ചനും മഞ്ജു വാര്യറും; ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്!

    ഒരിടവേളയ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത് നാടൻ ലുക്കിൽ ചൊവ്വാ ഗ്രഹത്തിലെത്തിയ, ചാക്കോച്ചൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററും, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനത്തിലുള്ള പ്രോമോ വീഡിയോയും ഏറെ ശ്രദ്ധേയമാണ്. മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമ്മം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ ഒരുങ്ങുന്നത്. വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്. രാജേഷ് പിള്ളയുടെ ‘വേട്ട’യ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘നേരെ ചൊവ്വ.’ ക്രിയേറ്റീവ് പ്രൊഡ്യൂസർ: നിതീഷ് സഹദേവ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ. രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ. ഛായാഗ്രഹണം: ബബ്ലു അജു. സംഗീത സംവിധാനം: അങ്കിത് മേനോൻ.…

    Read More »
Back to top button
error: