Health
-
ഉപ്പ് അധികമായാൽ ആയുസ് ദൈര്‍ഘ്യം കുറയും, ശര്‍ക്കര ശരീരഭാരം കുറയ്ക്കും മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. വയറ്റിലെ അസ്വസ്ഥത, അസിഡിറ്റി ദഹനക്കേട് ഇവയ്ക്കും ഉത്തമം
✔ നമ്മൾ ഭക്ഷണത്തിന്റെ ഭാഗമായി ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാല്‍ അതൊരു ഇരുതല വാളാണ്. കൂടിയാല്‍ വളരെ അപകടകാരി. ആയുസിന്റെ ദൈര്‍ഘ്യം വരെ അത് കുറയ്ക്കുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 9 വര്‍ഷം ചെലവഴിച്ചു നടത്തിയ പഠനമാണിത്. ✔ പ്രധാനമായും സോഡിയം തന്നെയാണ് ഇതിന് കാരണം. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വർദ്ധിക്കുന്നു. ഒപ്പം പക്ഷാഘാത സാധ്യതയും കൂടുന്നു. ✔ പതിവായി ഉപ്പ് ഗണ്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളത്. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ✔ മധുരം മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര എന്ന് അറിയാമോ? അതാണ് പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കര ആണെന്ന് പറയുന്നത്. ✔ ദിവസവും ഭക്ഷണത്തില്‍…
Read More » -
മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍; തിരിച്ചറിയാം ചികിത്സിക്കാം…
രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മുപ്പത്തിയഞ്ച് വയസുള്ള പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനമൊട്ടാകെ ജാഗ്രതയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു.1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാൻ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കൻപോക്സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവൻ…
Read More » -
വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ ? ശരീരഭാരം കുറയ്ക്കാന്‍… വയറ് വീര്‍ക്കല്‍ ഒഴിവാക്കാന്‍… അങ്ങനെ അനേകം ഗുണങ്ങള്‍…
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്ന് അനാവശ്യമായ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. മലവിസർജ്ജനം വേഗത്തിലും കാര്യക്ഷമമായും സുഗമമാക്കാൻ സഹായിക്കുന്നു. അതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മലബന്ധം, വയറ് വീർക്കൽ എന്നിവ…
Read More » -
മങ്കി പോക്സ് അറിയേണ്ടതെല്ലാം
തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി…
Read More » -
ജിംനേഷ്യങ്ങള്‍ യുവാക്കളുടെ പുണ്യസ്ഥലം പോലെ, ലൈസന്‍സ് നിര്‍ബന്ധം : ഹൈക്കോടതി
കൊച്ചി: ജിംനേഷ്യങ്ങള്‍ യുവാക്കളുടെ പുണ്യസ്ഥലം പോലെയാണെന്നും എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതം ആകണമെന്നും ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്നതുപോലെ യുവാക്കള്‍ക്ക് നിര്‍ബന്ധമായ കാര്യമായി ജിംനേഷ്യങ്ങള്‍ മാറി. ആരോഗ്യമുള്ള ജനങ്ങളുണ്ടാവുന്നത് നല്ല കാര്യമാണ്. ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എന്നാല്‍ എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെ വേണ്ടി സ്ഥിരമായോ താല്‍ക്കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന…
Read More » -
തൈറോയ്ഡ് രോഗികള്‍ ഒഴിവാക്കേണ്ട രണ്ട് പച്ചക്കറികള്‍
നിരവധിപേര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടുതരത്തിലുണ്ട് ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. അയഡിന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും ഈ രോഗസാധ്യത ഉണ്ടാകുമെങ്കിലും നിലവിലെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം കൂടുതലായും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത് സ്ത്രീകളിലാണ്. പ്രത്യേകിച്ച് 30 വയസ്സി ആണ് സ്ത്രീകളിലാണ്‌ന് മുകളിലുള്ള സ്ത്രീകളില്‍. അമിതഭാരം ക്ഷീണം, വിയര്‍പ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്തപാടുകള്‍, നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം തൈറോയ്ഡ് പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. തൈറോയ്ഡ് രോഗികള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം? 1. തൈറോയ്ഡ് രോഗികള്‍ ഒരിക്കലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത പച്ചക്കറി വിഭവങ്ങളാണ് കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ. അമിത പഞ്ചസാര അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങളും ഒഴിവാക്കണം. 2. പഴം പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുകയാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം. പ്രത്യേകിച്ച് അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍. രാത്രി സമയങ്ങളില്‍ ചോറിന് പകരം സാലഡ്…
Read More » -
മുടി തഴച്ച് വളരാന്‍ വെണ്ടയ്ക്ക
ആരോഗ്യ ഗുണത്തില്‍ ഏറെ മുന്നിലുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. പാചകം ചെയ്ത് കഴിച്ചാല്‍ മുടി വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് വെണ്ടയ്ക്ക. എന്നാല്‍ അത് പാചകം ചെയ്യുന്നതിന് മാത്രമല്ല അത് നല്ലൊരു ഹെര്‍ബല്‍ പായ്ക്ക് കൂടിയാണ്. വെണ്ടയ്ക്ക കൊണ്ട് പായ്ക്ക് ഉണ്ടാക്കി തലയിലും മുടിയിലും തേയ്ക്കുന്നത് മുടികൊഴിച്ചിലിനും, മുടിയുടെവളര്‍ച്ചയ്ക്കും വളരെ നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? വളരുന്നതിന് മാത്രമല്ല അത് സ്‌ട്രെയിറ്റ് ചെയ്യുന്നതിനും നല്ലതാണ് ഇത്. വൈറ്റമിന്‍ എയുടെ കലവറയാണ് ഈ പച്ചക്കറി. ഇതിന് തലമുടി മോയ്‌സച്ചര്‍ ആക്കുന്നതിനും ഡാമേജ് ആക്കാതെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന കെമിക്കല്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിച്ചെന്ന് വരാം. എന്നാല്‍ ഇത്തരത്തില്‍ വന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പറ്റുന്ന ഒന്നാണ് വെണ്ടയ്ക്ക. എങ്ങനെ വെണ്ടയ്ക്ക മുടിയില്‍ പുരട്ടാം എന്ന് നോക്കാം ഒരു പാത്രത്തില്‍ മൂന്ന് വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. വെണ്ടയ്ക്ക മൊത്തമായി വേവിച്ചതിന് ശേഷം അതിലെ…
Read More » -
അഴക് മാത്രമല്ല, കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കണ്‍മഷി
കണ്മഷിയെഴുതിയ കണ്ണുകള്‍ സ്ത്രീകള്‍ക്ക് അഴകാണ്. അഴക് മാത്രമല്ല, കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ് കണ്‍മഷി. പക്ഷേ ഗുണനിലവാരമില്ലാത്ത കണ്മഷി കണ്ണിന്റെ ആരോഗ്യത്തിന് ദോഷകരമാകും. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കണ്മഷിയായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. പണ്ടുകാലത്ത് കണ്മഷി പ്രധാനമായും ഉപയോഗിച്ചിരുന്നത് കണ്ണിന്റെ ആരോഗ്യത്തിനുവേണ്ടിയായിരുന്നു. കണ്‍മഷിയുടെ ഗുണങ്ങളെ കുറിച്ചും, അത് എങ്ങിനെ വീട്ടിലുണ്ടാക്കാമെന്നതിനെ കുറിച്ചുമാണ് വിവരിക്കുന്നത്. പണ്ടുകാലത്ത് ചിലര്‍ ഹെര്‍ബ്സ് കത്തിച്ചും കണ്‍മഷി ഉണ്ടാക്കിയിരുന്നു. കണ്ണില്‍ നിന്ന് വെള്ളം വരുന്നത് തടയുന്നു: ചിലര്‍ക്ക് കുറേ നേരം സിസ്റ്റത്തില്‍ നോക്കിയിരുന്നാല്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നത് കാണാം. ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരുന്ന പ്രശ്നമുണ്ടെങ്കില്‍ കണ്ണില്‍ കണ്മഷി പുരട്ടുന്നത് നല്ലതാണ്. അണുബാധയ്ക്ക്: എന്നും കണ്ണില്‍ കണ്‍മഷി പുരട്ടുന്നവരില്‍ കണ്ണിന് പ്രശ്നങ്ങള്‍ കുറവായിരിക്കും എന്നാണ് പറയുന്നത്. ഇതിനായി, ആയുര്‍വേദിക്ക് കണ്‍മഷി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ മാത്രമാണ് കണ്ണിന് ഗുണം ലഭിക്കുകയുള്ളൂ. കണ്ണിന്റെ കുളിര്‍മയ്ക്ക്: കണ്ണിന് കുളിര്‍മയേകുവാന്‍ കണ്‍മഷി സഹായിക്കുന്നു. നമ്മള്‍ പുറത്ത്പോയി ആകെ തല പുകഞ്ഞിരിക്കുമ്പോള്‍…
Read More » -
കുട്ടികളുടെ തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും ദിവസവും മുട്ട കൊടുക്കുക
കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ? പഠനങ്ങൾ പറയുന്നത്, കുട്ടികൾക്ക് ദിവസം ഒരു മുട്ട നൽകുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ്. പഠനത്തിനായി ആറു മുതൽ ഒൻപത് മാസം വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടർച്ചായായി ദിവസവും ഓരോ മുട്ട നൽകി. മറ്റ് ഗ്രൂപ്പിലെ കുട്ടികൾക്ക് മുട്ട നൽകിയതേയില്ല. ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കുട്ടികൾ ദിവസവും ഒരു മുട്ട നൽകണമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു. ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി…
Read More » -
ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ ഈ ‘പച്ച’ ജൂസ് കുടിക്കുക
ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്! പ്രായ-ലിംഗ ഭേദമെന്യേ ഏവരും നല്ല ‘സ്കിൻ’ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചര്‍മ്മം ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ അതിനെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. ചര്‍മ്മ പരിപാലനം എന്ന് കേള്‍ക്കുമ്പോള്‍ കുറെയധികം കെമിക്കല്‍ ഉത്പന്നങ്ങളുപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെക്കാള്‍ മുമ്പേ ആദ്യം പരിഗണിക്കേണ്ടത് ഡയറ്റാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. നാം എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെര്‍ബല്‍ ചായകള്‍, നട്ട്സ്, സീഡ്സ്, പഴച്ചാറുകള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നവയാണ്. ഇനി ‘സ്കിൻ’ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു ‘ഗ്രീന്‍’ ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പച്ച അഥവാ, പ്രകൃതിയോട് ഇണങ്ങിയുള്ള ചേരുവകളാണ് ഇതിന് വേണ്ടിവരുന്നത്. ചീരയാണ് ഇതിലെ പ്രധാന ചേരുവ. ചീരയ്ക്ക് പുറമെ ഗ്രീന്‍ ആപ്പിള്‍, സെലറി, ചെറുനാരങ്ങ, കക്കിരി എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായി…
Read More »