Health

  • നിങ്ങള്‍ സ്വയം മുടി ഡൈ ചെയ്യാറുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

    മുടി കളര്‍ ചെയ്യുന്നത് ഏറെപ്പേര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമോ, രാസവസ്തുക്കള്‍ അടങ്ങിയതോ ആയ നിരവധി ഹെയര്‍ കളറുകള്‍ സുലഭമാണ്. ശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ് മുടിക്ക് നിറം നല്‍കുന്നത്. ഡൈ ചെയ്യുന്നതിന് മുമ്പും ശേഷവും മുടി കളര്‍ ചെയ്യുന്നതിന് മുമ്പ് ഒരല്‍പ്പമെടുത്ത് കയ്യില്‍ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലര്‍ജിയോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക. കളറും ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. കളര്‍ ചെയ്തു കഴിഞ്ഞാല്‍ ക്ലോറിന്‍ കലര്‍ന്ന വെള്ളമോ, ചൂടു വെള്ളമോ ഉപയോഗിച്ച് മുടി കഴുകാന്‍ പാടില്ല. തണുത്ത വെള്ളമാണ് നല്ലത്. കളര്‍ ചെയ്ത് കഴിഞ്ഞാല്‍ ഷാംപു ആഴ്ചയില്‍ ഒരുതവണ ഉപയോഗിച്ചാല്‍ മതി. അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ് പുതിയ ഡൈ പരീക്ഷിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്താം. അല്‍പം ഡൈ എടുത്ത് ചെവിയ്ക്ക്…

    Read More »
  • രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിക്കാം; അറിയാം ഗുണങ്ങള്‍

    മഞ്ഞളിലും പാലിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ ​സഹായകമാണ്. ഡിഎൻഎയെ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ‘കുർക്കുമിൻ വളരെ ശക്തമായ ഒരു ആന്റി-ഇൻഫ്ലമേറ്ററി ഏജന്റാണ്. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടുന്നതിന് ഏറ്റവും ശക്തമായ ഭക്ഷണമാണിത്…’- ന്യൂകാസിൽ സർവകലാശാലയിലെ പോഷകാഹാര പ്രൊഫസറായ മനോഹർ ഗാർഗ് പറഞ്ഞു. വിഷാദം സംബന്ധമായ ലക്ഷണങ്ങൾ കുറയ്ക്കാൻ കുർക്കുമിൻ വളരെ ഫലപ്രദമാണെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി…

    Read More »
  • ആരോഗ്യം വേണോ ? ഇവ ശ്രദ്ധിക്കുക…

    നമ്മുടെ ദൈനംദിന പ്രവൃത്തികളെല്ലാം തന്നെ നേരിട്ടോ അല്ലാതെയോ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം മുതല്‍ നമ്മള്‍ എന്ത് ചിന്തിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നത് വരെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. ജീവിതരീതികളിലെ പിഴവുകള്‍ കൊണ്ട് മാത്രം നമുക്ക് പല അസുഖങ്ങളും പിടിപെടാം. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഇതുവഴി പരിഹരിക്കാനോ അകറ്റിനിര്‍ത്താനോ സാധിക്കും. അത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ നാം തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് ആ പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിശന്നില്ലെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഇത് ആരോഗ്യത്തെ പല രീതികളില്‍ ബാധിക്കാം.  രണ്ട് വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം നല്ലത് തന്നെ. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. ഈ…

    Read More »
  • ഫ്രൂട്ട്‌സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്; എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണ്… കരളിനെ പ്രശ്‌നത്തിലാക്കുന്ന ഇവ ഒഴുവാക്കുക…

    കരള്‍ നമ്മുടെ ശരീരത്തില്‍ എത്രമാത്രം പ്രാധാന്യമുള്ള അവയവമാണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കരള്‍ പ്രശ്‌നത്തിലായാല്‍ ശരീരത്തിലെ ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നുവെന്നാണ് വയ്പ്. അതായത് അത്രമാത്രം വിവിധങ്ങളായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കരളിന് പങ്കുണ്ട്. കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ മാത്രമല്ല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്ന് അറിയാമോ? അതുകൊണ്ട് തന്നെ കരളിനെ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്. ഇനി കരളിനെ ക്രമേണ പ്രശ്‌നത്തിലാക്കുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ശ്രദ്ധിക്കുക ഇവ പതിവായി അമിത അളവില്‍ ചെല്ലുന്നത് മാത്രമാണ് കരളിന് പ്രശ്‌നമാവുക. അല്ലാതെ ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. 1) പഴങ്ങള്‍ അതവാ ഫ്രൂട്ട്‌സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അമിതമായ രീതിയില്‍ പതിവായി ഫ്രൂട്ട്‌സ് കഴിക്കുന്നത് കരളിന് ഭാരമാകാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ‘ഫ്രക്ടോസ്’ അധികമായെത്തുമ്പോഴാണ് കരളിന് ബുദ്ധിമുട്ടാകുന്നത്. 2) സോഡ, അതുപോലുള്ള പാനീയങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. ഇതിലും അടങ്ങിയിട്ടുള്ള…

    Read More »
  • കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കാറുണ്ടോ ? എങ്കില്‍ അതിന്റെ പിന്നലെ ഒരു കാരണം ഇതാണ്…

    എത്ര പേരുള്ള സംഘത്തിലാണെങ്കിലും ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത്  ആക്രമിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇത്തരത്തില്‍ പരാതി പറയുന്നവരും ഏറെയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു വൈറസുകളെ കുറിച്ച് കേട്ടിട്ടില്ലേ? കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍. ഈ വൈറസുകള്‍ ആളുകളുടെ ശരീരത്തിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമത്രേ. അതായത്, സിക- ഡെങ്കു വൈറസുകള്‍ ചര്‍മ്മത്തില്‍ ഒരു സവിശേഷമായ ഗന്ധം സൃഷ്ടിക്കുമത്രേ. ഇതിലൂടെ മറ്റ് കൊതുകുകള്‍ കൂടി ഇവരിലേക്ക്  ആകൃഷ്ടരാകുമത്രേ. ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരു ‘അസറ്റോഫിനോണ്‍’ എന്ന തന്മാത്രകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതാണ് മറ്റ് കൊതുകുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ഗന്ധമുണ്ടാക്കുന്നതെന്ന് പഠനം പറയുന്നു. എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പിന്നീടിത് മനുഷ്യരിലും പരിശോധിക്കുകയായിരുന്നു. സിക- ഡെങ്കു അണുബാധയേറ്റ  മനുഷ്യരുടെ ചരര്‍മ്മത്തിലും ഗവേഷകര്‍ ‘അസറ്റോഫിനോണ്‍’ കണ്ടെത്തി.…

    Read More »
  • യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

    മങ്കിപോക്സ് വൈറസിനെ കുറിച്ച് ഇതിനോടകം തന്നെ നാമെല്ലാവരും കേട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ രോഗം കണ്ടെത്തപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും മുപ്പതിലധികം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്തും ആരോഗ്യമേഖലയില്‍ ഇതിനെതിരായ ജാഗ്രത ശക്തമാണ്. ഇപ്പോഴിതാ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളും ബന്ധപ്പെട്ട അധികൃതരും രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. ‘അടിയന്തരമായും ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗവ്യാപനത്തിന്‍റെ തോതും ഏരിയയും വലുതായിക്കൊണ്ടിരിക്കും. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കണമെങ്കില്‍ നിലവില്‍ ജാഗ്രത കൂടിയേ തീരൂ…’- ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി ക്ലൂഗ് പറഞ്ഞു. മെയ് ആദ്യം മുതല്‍ക്കാണ് മങ്കിപോക്സ് കേസുകള്‍ വ്യാപകമായിത്തുടങ്ങിയത്. 1970കള്‍ മുതല്‍ തന്നെ ആഫ്രിക്കൻ രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട മങ്കിപോക്സ് ഇടവേളകളിലായി പലയിടങ്ങളിലും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇക്കുറി പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് ശക്തമായി വരികയായിരുന്നു. നിലവില്‍ 4,500ഓളം മങ്കിപോക്സ് കേസുകളാണ് യൂറോപ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…

    Read More »
  • ടിവി കണ്ടാണോ ഉറങ്ങുന്നേ ? എങ്കില്‍ അത് അത്ര നല്ലതല്ലെന്ന് പുതിയ പഠനം

    ഭക്ഷണം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും ടിവി കാണണമെന്നുള്ളവര്‍ ഏറെയാണ്. അല്ലെങ്കില്‍ ലാപ്ടോപ്, മൊബൈല്‍ സ്ക്രീനുകളിലേക്ക് നോക്കിയിരുന്നാലും മതി. മറ്റ് ചിലര്‍ക്ക് ഉറക്കം വരുവോളം ടിവി കാണണം. അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കണം. ഇവരില്‍ പലരും ഉറക്കത്തിലേക്ക് പോകുമ്പോള്‍ ടിവി ഓഫ് ചെയ്യാൻ വിട്ടുപോകാറുമുണ്ട്. ഉറക്കത്തിനിടയില്‍ എഴുന്നേറ്റ് ടിവി ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ രാവിലെ ഇത് ചെയ്യുകയോ ചെയ്യുന്നവരാണ് ഏറെയും. എന്നാലിത്തരത്തില്‍ ടിവി ഓണ്‍ ചെയ്ത് ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ടിവി ഓണ്‍ ചെയ്ത് ഉറങ്ങുമ്പോള്‍ ഒരു പ്രത്യേക ഇടത്തില്‍ നിന്ന് മാത്രം വരുന്ന ലൈറ്റ് ഏറ്റാണ് നാം ഉറങ്ങുന്നത്. ഇത് ക്രമേണ ഹൃദയത്തെ മോശമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച് അറുപത് വയസ് കടന്നവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യവശാല്‍ ടിവി ഓണ്‍ ചെയ്ത് ഉറങ്ങുന്നതും…

    Read More »
  • ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ ഇതാ ചില മാര്‍ഗങ്ങള്‍

    കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’. പ്രായം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ ജീവിതരീതികളാണ് ഏറ്റവുമധികമായി ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നമ്മെ നയിക്കുന്നത്. ഇതിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് അനുഭവസ്ഥര്‍ പറയാറ്. ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മിക്കവരിലും കാര്യമായ ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള ചില ‘ടിപ്സ്’  ആണിനി പങ്കുവയ്ക്കുന്നത്. 1) ആദ്യമായി ഉറക്കം ശരിയായ രീതിയില്‍ ക്രമീകരിക്കണം. പ്രധാനമായും ഉറക്കപ്രശ്നങ്ങളാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ന് കാരണമാകുന്നത്. കഴിയുന്നതും എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക. ഇത് പലപ്പോഴായി അല്ല, ഒരുമിച്ച് തന്നെ കിട്ടുകയും വേണം. 2) ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നയിക്കാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.  3) ഉപ്പിന്‍റെ ഉപയോഗം കൂടിയാലും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ വരാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തി നോക്കുക. ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ…

    Read More »
  • ഈ രണ്ട് വേദനകള്‍ കോവിഡിന്‍റെ സൂചന നല്‍കും

    ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഈ തലവേദന നീണ്ടു നില്‍ക്കാം. തലവേദനയുടെ കാഠിന്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. തലയില്‍ കുത്തുന്നതു പോലെയോ അമര്‍ത്തുന്നതു പോലെയോ ഒക്കെ ഇത് അനുഭവവേദ്യമാകാം. തലയുടെ ഇരുവശത്തും ഈ തലവേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല കോവിഡ് ലക്ഷണമായും ചിലപ്പോള്‍ തലവേദന മാറാറുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു വേദനയാണ് പേശികളില്‍ പ്രത്യേകിച്ച് തോളുകളിലെയും കാലുകളിലെയും പേശികള്‍ക്ക് ഉണ്ടാകുന്ന വേദന. ഇതും കോവിഡിന്‍റെ തുടക്കത്തിലെ ഒരു ലക്ഷണമാണ്. ലഘുവായ തോതിലോ അത്യധികമായ…

    Read More »
  • കോവിഡ് രോഗികളെ കാത്തിരിക്കുന്നത് ഗുരുതര നാഡീവ്യൂഹ പ്രശ്നങ്ങള്‍

    കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഡെന്‍മാര്‍ക്കിലെ റിഗ്ഷോസ്പിറ്റലെറ്റ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗമാണ് ഗവേഷണം നടത്തിയത്. രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങളെ ഗവേഷണത്തിന്‍റെ ഭാഗമായി 2020 ഫെബ്രുവരിക്കും 2021 നവംബറിനും ഇടയില്‍ നിരീക്ഷിച്ചു. ഇതില്‍ ഇക്കാലയളവില്‍ കോവിഡ് പോസിറ്റീവായ 43,375 രോഗികള്‍ക്ക് അല്‍സ്ഹൈമേഴ്സിനുള്ള സാധ്യത 3.5 മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് വരാനുള്ള സാധ്യത 2.6 മടങ്ങും ഇസ്കീമിക് സ്ട്രോക്ക് വരാനുള്ള സാധ്യത 2.7 മടങ്ങും തലച്ചോറില്‍ രക്തസ്രാവം വരാനുള്ള സാധ്യത 4.8 മടങ്ങും മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വൈറസ് ഉണ്ടാക്കുന്ന നാഡീവ്യൂഹപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇനിയും വേണ്ട രീതിയില്‍ ലോകം മനസ്സിലാക്കിയിട്ടില്ലെന്ന്…

    Read More »
Back to top button
error: