Health
-
അര്‍ശസ്സിനെ തുരത്താം,അധികം ഭാരപ്പെടാതെ തന്നെ
എട്ട് ആയുർവേദ മഹാ രോഗങ്ങളിൽ ഒന്നായിട്ടാണ് അർശസിനെ കണക്കാക്കിയിരിക്കുന്നത്. ചികിത്സിച്ചുമാറ്റാൻ പ്രയാസമുള്ളവയും നീണ്ടുനില്ക്കുന്നവയും അനേകം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നവയും മറ്റൊരു രോഗങ്ങൾക്ക് കാരണമാകുന്നവയുമൊക്കെ മഹാ രോഗങ്ങളായാണ് ആയുർവേദം കണക്കാക്കുന്നത്.അത്തരത്തിലൊന്നായ അർശസിന് ആയുർവേദം നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ എന്താണെന്ന് നോക്കാം. നവര നെല്ലിന്റ അരിവറുത്ത് ചോറുണ്ടാക്കി കറിവേപ്പില ,കുരുമുളക് ,പുളിച്ച മോര് , ഇന്ദുപ്പ് എന്നിവ കൂട്ടി ദിവസവും കഴിക്കുന്നത് അർശസിന് ശമനം ഉണ്ടാക്കാനായി സഹായിക്കും. വെളുത്തുള്ളിയും പനംകൽക്കണ്ടവും നെയ്യിൽ വറുത്തെടുത്ത് അരച്ച് ഒരു ഉരുള വലിപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുക. നമ്മുടെ പുരയിടത്തിലും റോഡ് വക്കിലും ഒക്കെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് കറുകപുല്ല്. കറുകപുല്ല് നന്നായി കഴുകി വൃത്തിയാക്കി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക.എന്നിട്ട് രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.ഇത് അർശസിന് ഉള്ള ഒന്നാന്തരം പ്രതിവിധിയാണെന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ തൊട്ടാവാടി പറിച്ചെടുത്ത് പൂക്കൾ നീക്കിയശേഷം കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം…
Read More » -
ഗർഭിണിയാണോ ? നിർബന്ധമായും ഉണക്കമുന്തിരി കഴിക്കുക.അല്ലെങ്കിൽ മാതള നാരങ്ങയും
ഗർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാൻ ഇവർക്ക് ഈ സമയത്ത് സാധിച്ചെന്നു വരില്ല. പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന് എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി. രക്തക്കുറവ്, ദഹനപ്രശ്നങ്ങള്, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഉണക്കമുന്തിരി. ഗര്ഭിണികളില് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ അഥവാ വിളര്ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന് സി ഘടകങ്ങള് അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്ഭിണികള് കഴിക്കേണ്ടതാണ്. ഇടക്കിടെ അല്പ്പാല്പ്പമായി വെള്ളത്തിലിട്ട് കുതിര്ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ.. അതുപോലെ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെയും ഇല്ലാതാക്കാന്‍ സാധിക്കും.ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍,…
Read More » -
കണ്ണുകളിൽ അറിയാം ഒമിക്രോൺ ബാധ
ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തില്‍, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പല രോഗികളിലും കണ്ണുകളില്‍ തന്നെ കണ്ടെത്താനാവുമെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.ഇതുകൂടാതെ, കണ്ണുകളില്‍ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാണ്. ചില രോഗികളില്‍ കാഴ്ച മങ്ങല്‍, നേരിയ സംവേദനക്ഷമത, കണ്ണില്‍ വെള്ളം വരിക എന്നിവയും കാണപ്പെടുന്നു. ഒരു പഠനമനുസരിച്ച്, 5% കൊറോണ രോഗികള്‍ക്കും കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം എന്നാണ്. കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 44% കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍…
Read More » -
ഏറ്റവും നല്ല മാസ്കുകൾ ഇവയാണ്
മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകള്‍ കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സര്‍ജിക്കല്‍ മാസ്‌കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്‌കുകള്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽറ്റർ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും…
Read More » -
കാലിലെ വിണ്ടുകീറൽ.. പരിഹാരം എന്ത്…
പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. രണ്ട്… കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം. മൂന്ന്… ∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച്…
Read More » -
ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആതുര ശുശ്രൂഷാരംഗത്തെ നഴ്സുമാരുടെ മികവിനെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു. 2021 ലെ നഴ്സിംഗ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്കുള്ള റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. അക്കാദമിക് റെക്കോർഡ്, നേതൃപാടവം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം. മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജി രഘുനാഥാണ്. 50,000 രൂപയും പ്രശ്സ്തി പത്രവുമാണ് സമ്മാനം. തൃശ്ശൂര്‍ അമല നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാളാണ് രാജി രഘുനാഥ്. അദ്ദേഹത്തിന് 31 വർഷത്തെ അനുഭവ സമ്പത്തുണ്ട്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം. ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്.…
Read More » -
എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത:ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എലിപ്പനി വരുന്നതെങ്ങനെ? എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗ ലക്ഷണങ്ങള്‍ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം,…
Read More »