Fiction

  • ആത്മവിശ്വാസം അണഞ്ഞുപോകരുത്, പ്രതിസന്ധികളെ തീർച്ചയായും തരണം ചെയ്യാനാവും

    വെളിച്ചം വേട്ടക്കാരന്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു കിളിയുടെ കരച്ചില്‍ കേട്ടു. ദൂരെയുളള മരക്കൊമ്പിലെ കൂടിനരികെ ഇരുന്ന് ഒരു അമ്മക്കിളി കരയുന്നു. കൂടിനെ ലക്ഷ്യമാക്കി ഒരു പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ടാണ് അമ്മക്കിളി കരയുന്നത്. ആ കൂട്ടില്‍ അമ്മക്കിളിയുടെ കുഞ്ഞുങ്ങളുണ്ട്. അത് സഹായത്തിനായി ചുറ്റുപാടും നോക്കുന്നുണ്ട്. വേട്ടക്കാരന് വേണമെങ്കില്‍ ആ പാമ്പിനെ ഓടിച്ച് ആ കുഞ്ഞുങ്ങളെ രക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ അയാള്‍ അതു ചെയ്തില്ല. സ്വാഭാവിക പരിണാമത്തിനായി വേട്ടക്കാരൻ കാത്തു നിന്നു. അയാള്‍ നോക്കിനില്‍ക്കെ അമ്മക്കിളി എവിടേക്കോ പറന്നുപോയി. അല്പ നേരത്തേക്ക് ആ കിളിയെ കാണാന്‍ കഴിഞ്ഞില്ല. പാമ്പ് കൂടിനടുത്ത് എത്താറായി. അപ്പോള്‍ ചുണ്ടില്‍ രണ്ടുമൂന്ന് ഇലകളുമായി അമ്മക്കിളി എത്തി. അവള്‍ ആ ഇലകള്‍ കുഞ്ഞുങ്ങളുടെ മീതെ ഇട്ടു. കുഞ്ഞുങ്ങളെ വിഴുങ്ങാനായി കൂട്ടില്‍ തലയിട്ടപാമ്പ് പെട്ടെന്ന് തന്നെ തിരിച്ച് ഇറങ്ങിപ്പോകുന്നത് വേട്ടക്കാരന്‍ കണ്ടു. വേട്ടക്കാരന്‍ ഈ വിവരം ആ കാട്ടില്‍ താമസിക്കുന്ന ഒരാളെ അറിയിച്ചപ്പോള്‍ അയാള്‍പറഞ്ഞു: ‘പാമ്പിന് ആ ഇലകളുടെ മണം ഇഷ്ടമല്ല. കൂട്ടിലേക്ക്…

    Read More »
  • യോഗ അഭ്യസിപ്പിക്കുന്ന ബിവറേജുകൾ

    ഞായറാഴ്ച.മറ്റു പറയത്തക്ക പണിയൊന്നുമില്ലാഞ്ഞതിനാൽ ഇരുന്നു മുരടിച്ചപ്പോൾ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു.മദ്യം വാങ്ങുന്നതിനോടൊപ്പം ക്യൂവിൽ നിന്നാൽ കുറെനേരം തള്ളിനീക്കുകയും ചെയ്യാം.പിന്നെ ക്ഷമ പരിശീലിക്കുകയുമാവാം.അതും ഒരുതരം യോഗയാണ്.ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടണത് യോഗവും!  അങ്ങനെ ബിവറേജിന്റെ ഒടുക്കത്തെ (തെറ്റിദ്ധരിക്കേണ്ട ഞാനാണ് ഏറ്റവും പിന്നിൽ.ദാ,ഈ പറഞ്ഞ നേരംകൊണ്ട് നാലഞ്ചാളുകൾ എന്റെ പിന്നിൽ നിരന്നു കഴിഞ്ഞു.പിന്നെയും ആരൊക്കെയോ ഓടിയടുക്കുന്നതിന്റെ കാലൊച്ചകൾ… അലമ്പലുകൾ…) ക്യൂവിൽ നിൽക്കുമ്പോഴാണ് അതു കേട്ടത്:  “…നിക്കൊരു കോർട്ടർ വാങ്ങിത്തര്വോ..ല്ലേൽ ഒരു പത്തുരൂപ…”  ശബ്ദം കേട്ട് ഇവനാരെടാ എന്ന പുച്ഛത്തോടെ ഞാനുൾപ്പെടെ എല്ലാവരും തിരിഞ്ഞുനോക്കി.സന്യാസിയെപ്പോലെ മുടിയും താടിയും നീട്ടി വളർത്തി,മെലിഞ്ഞൊട്ടിയ ഒരാൾ.എനിക്ക് ആളെ പിടികിട്ടി-പാപ്പാൻ വാസു.സോറി, എക്സ് ആനപാപ്പാൻ വാസു.ഒരുകാലത്ത് ആനപിടിച്ചാൽ നീങ്ങാത്ത തടികൾ ഒറ്റയ്ക്ക് തള്ളിനീക്കിയിരുന്ന ആൾ! ആ ആളാണ് ദാണ്ട് കാറ്റുപിടിച്ചാൽ തെറിച്ചുനീങ്ങണ മാതിരി…  അയാൾ ഓരോരുത്തരോടായി കെഞ്ചിക്കൊണ്ട് മുന്നോട്ട് വരുന്നുണ്ടായിരുന്നു.ഒടുവിൽ എന്നെയും മറികടന്ന് (ഞാനപ്പോൾ മൊബൈലിൽ ആരോടോ സംസാരിക്കുകയായിരുന്നു, യേത് !)അയാൾ മുന്നോട്ടുതന്നെ പോയി.അപ്പോൾ അയാളുടെ കൈയ്യിൽ ഏതാനും മുഷിഞ്ഞ…

    Read More »
  • എപ്പോഴും കൊച്ചുവീടുകളാണ് നല്ലത്; കെണിയിൽ വീഴാതെ സൂക്ഷിക്കാം…

    ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 340000 രൂപാ. അപ്പൊ 15 വർഷത്തിന്.. 51 ലക്ഷം രൂപ പലിശ !! എന്ത്?? അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് 51 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ 91 ലക്ഷം രൂപ അടയ്ക്കണം. ഏയ്‌.. അത്രേയൊന്നും വരില്ല അത്രേം തന്നെ വരും… 50 ലക്ഷം രൂപേടെ വീടിന് 91 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ. മാസം വീട്ടുവാടക 10-15000 രൂപാ വരും.. ഈ വീട് വാങ്ങിയാൽ മാസം 50000…

    Read More »
  • സ്വപ്നങ്ങളിലേക്ക് ദിശാബോധത്തോടെ യാത്ര തുടരുക, ലക്ഷ്യത്തിലെത്തും വരെ വിശ്രമമരുത്

    വെളിച്ചം ആ കുട്ടിക്ക് വലിയ ആഗ്രഹമായിരുന്നു തന്റെ രാജ്യത്തെ രാജാവിനോട് സംസാരിക്കണം എന്ന്. അവന്‍ അമ്മയുടെ സഹായം തേടിയെങ്കിലും അമ്മ നിസ്സഹായയായിരുന്നു. മറ്റുപലരോടും അവന്‍ ഈ ആഗ്രഹം പറഞ്ഞു. പലരും സഹായിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നില്ല. ശേഷിയുള്ള ചിലർ അവഗണിച്ചു. ഒടുവിൽ കുട്ടിയുടെ ഈ ചോദ്യം വഴിയരുകില്‍ ഇരുന്ന ഒരു യാചകന്‍ കേട്ടു. അയാള്‍ അവനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു: “കൊട്ടാരത്തിന്റെ പണി നടക്കുകയാണ്. നീയും അവിടെ ജോലി ചെയ്യുക. പക്ഷേ, കൂലി വാങ്ങരുത്…” അവന്‍ അങ്ങിനെ തന്നെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്ത് എത്തിയ രാജാവ് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവനെ കാണുകയും അവനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വേതനം വാങ്ങാതെയാണ് അവന്‍ ജോലിചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ രാജാവ് അവനെ അരികിലേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു: “എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാനതു നേടിയിരിക്കുന്നു…” ലക്ഷ്യം തീരുമാനിക്കപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പ് വരുത്തണം. പിന്നീട് വെയ്ക്കുന്ന ഓരോ ചുവടും ആ…

    Read More »
  • ഭൂമിയിലേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല, ഒന്നും കൊണ്ടു പോകുന്നുമില്ല

    വെളിച്ചം   ആ ഗ്രാമത്തില്‍ അന്ന് ഒരു കൊള്ളക്കാരന്‍ വന്നു. അയാള്‍ വീടുകളും വഴിയാത്രക്കാരെയും കൊള്ളയടിച്ചു. അപ്പോഴാണ് ഒരു സന്യാസിയെ കണ്ടത്. കൊള്ളക്കാരന്‍ സന്യാസിയോടും പറഞ്ഞു: ” നിങ്ങളുടെ കയ്യിലെ വിലപിടിപ്പുള്ളതെല്ലാം എനിക്ക് തരണം. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും…” സന്യസി പറഞ്ഞു: “എന്റെ കയ്യില്‍ ആകെയുളളത് ഒരു മോതിരമാണ്. ഇതൊരു വിശേഷപ്പെട്ട മോതിരമാണ്. ഇത് ഞാന്‍ നിനക്ക് തരാം. പക്ഷേ, ഇത് നീ നിന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. മറ്റൊരാള്‍ക്ക് കൊടുക്കാനോ വില്‍ക്കാനോ പാടില്ല…” മോതിരം വാങ്ങി വീട്ടിലെത്തിയ കൊള്ളക്കാരന്‍ ആലോചിച്ചു. തന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത സ്ഥലം ഏതാണ്…? അങ്ങനെ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല എന്ന് അയാള്‍ക്ക് മനസ്സിലായി. ഈ ലോകത്ത് നിന്നും നമുക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും എന്ത് നേടിയാലും അതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോകേണ്ടതുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞു. നാം ഈ ലോകത്തേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല,…

    Read More »
  • ഭൂതത്തിലും ഭാവിയിലുമല്ല ജീവിക്കേണ്ടത് വർത്തമാന കാലത്താണ്, ‘ഇന്ന്’ ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം

    വെളിച്ചം    ആ പത്തൊന്‍പത് വയസ്സുകാരന്‍ ഒരു കൗണ്‍സിലറുടെ മുന്നില്‍ ഇരിക്കുകയാണ്. കുറെ നേരം മൗനമായി ഇരുന്നതിന് ശേഷം അവന്‍ കൗണ്‍സിലറോട് ഇങ്ങനെ പറഞ്ഞു: “എങ്ങനെയെങ്കിലും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തിനേടി എനിക്ക് സന്തോഷമായി ഇരിക്കണം. ഭാവി ജീവിതമോര്‍ത്ത് എനിക്ക് നല്ല പേടിയുണ്ട്…” കൗണ്‍സിലര്‍ ചോദിച്ചു: “എന്തിനാണ് നീ ഇങ്ങനെ പേടിക്കുന്നത്…?” അവന്‍ പറഞ്ഞു: “എന്റെ ജീവിതത്തെ വിജയത്തിലെത്തിക്കാനുളള ഒരുപാട് കാര്യങ്ങളെപറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഞാന്‍ ഹാര്‍ഡ് വര്‍ക് ചെയ്യണം, സ്മാര്‍ട്ട് വര്‍ക് ചെയ്യണം, നന്നായി എക്‌സര്‍സൈസ് ചെയ്യണം, നന്നായി ഉറങ്ങണം, നല്ല ഭക്ഷണ കഴിക്കണം, അറിവ് നേടണം, എന്റെ സോഷ്യല്‍ റിലേഷന്‍ഷിപ്പ് എല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകണം. പക്ഷേ, എല്ലായ്‌പോഴും ഇതെല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. കാരണം, ഒന്നുകില്‍ എനിക്കതിനുള്ള സമയമുണ്ടാകാറില്ല. അല്ലെങ്കില്‍ അതിനുള്ള എന്‍ര്‍ജി ഉണ്ടാകാറില്ല. ഇങ്ങനെ പലപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇതൊന്നും ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, ഞാന്‍…

    Read More »
  • പരമാർത്ഥത്തെ അറിഞ്ഞീടാതെ പരിഹാസത്തെ നടത്തീടരുത്

    വെളിച്ചം   ആ വീട്ടില്‍ ഒരു വിധവയും രണ്ടു കുട്ടികളുമാണ് താമസിച്ചിരുന്നത്. ഗ്രാമാതിര്‍ത്തിയിലുള്ള ഒരു ചെറിയ വീടായിരുന്നു അത്. അവര്‍ വീടിനു പുറത്ത് അധികം ഇറങ്ങാറില്ല. അവരുടെ മക്കളാകട്ടെ മിക്ക ദിവസവും പുറത്ത് കളിക്കുകയും അടുത്ത വീടുകളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരു അമ്മ എന്ന നിലയില്‍ മക്കളെ നന്നായി നോക്കാത്ത സ്ത്രീ എന്ന പേര്ദോഷം മക്കളുടെ ഈ പ്രവർത്തികൾ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തു. കൂടാതെ, മിക്ക ദിവസവും അവിടേക്ക് മൂന്ന് പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. മററുള്ളവരുമായി അധികം ഇടപെഴകാത്തതുകൊണ്ടു തന്നെ അവരെ കുറിച്ച് ധാരാളം കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അവരുടെ സ്വഭാവത്തെ പോലും പലരും ചോദ്യം ചെയ്തു. ഒരു ദിവസം അവര്‍ പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. ആ കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. കുറച്ചധികം നേരം അവര്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ അവര്‍ക്ക് ബോധക്ഷയമുണ്ടായി. കടയുടെ വരാന്തയില്‍ അവര്‍ വീണു. അവിടെ കൂടി നിന്നവര്‍ അവരെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രിയില്‍ അവരെ…

    Read More »
  • ‘അരയന്നങ്ങളുടെ വീട്’ അഥവാ മേഡ് ഫോർ ഈച്ച് അദർ

    ശിവൻ മണ്ണയം ചിത്രം: ജയിംസ് മണലോടി ഒരു മിനിക്കഥയാണ് എനിക്കോർമ വരുന്നത്… അതിങ്ങനെയാണ് ”സ്വന്തം വീട്ടുമുറ്റത്തെ മാവിൽ മധുരമുള്ള മാമ്പഴങ്ങളുണ്ട്, പക്ഷേഅയൽവക്കത്തെ തോട്ടത്തിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നേയില്ല.” കൊള്ളാം ല്ലേ…? ഇതെന്തിനാണ് ഞാൻ പറയുന്നത്…? അതിന് കാരണം എന്റെ ഭർത്താവ് ഉത്പലാക്ഷനാണ്. അദ്ദേഹത്തിന് അയൽ വീടാണ് ‘അരയന്നങ്ങളുടെ വീട്’. അവിടെ അര കുലുക്കി നടക്കുന്ന ഒരു അരയന്നമുണ്ട്… പേര് ഹിമ. അവളെക്കുറിച്ച് പറയാനേ ഉത്പലാക്ഷൻ ചേട്ടന് സമയമുള്ളൂ. അവൾ മോഡേനാണത്രേ… അവൾക്ക് എനിക്കില്ലാത്ത ഒരു സാധനം ഉണ്ട് പോലും, സെൻസ് ഓഫ് ഹ്യൂമർ…! ഹിമയുടെ ഹസ്ബൻഡ് ഗൾഫിലാ. ഭർത്താവ് അരികിലില്ലാത്ത പെണ്ണുങ്ങൾക്ക് ഒടുക്കത്തെ ഹ്യൂമർ സെൻസായിരിക്കുമല്ലോ.. നിങ്ങൾ കേൾക്കണം, പെണ്ണ് കാണാൻ വന്ന അന്നു മുതൽ ചേട്ടന് എന്നെ ജീവന്റെ ജീവനായിരുന്നു. ‘നീ ശോഭനയെ പോലെയാമോളേ’ എന്നാ അന്നെനോട് പറഞ്ഞത്. പക്ഷേ ആ പറഞ്ഞ ആളിന്റെ മനസ് മാറിപ്പോയി. പെണ്ണ് കാണാൻ വന്ന അന്ന് എന്റെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയ…

    Read More »
  • പരാജയത്തിനു മുന്നില്‍ പതറരുത്, കഠിനമായി അദ്ധ്വാനിക്കുന്നവര്‍ക്ക് ജീവിതം ഉയരങ്ങള്‍ കരുതിവെച്ചിട്ടുണ്ട്

    പ്രാചീന ഗ്രീസിലെ അതിസമ്പന്നരായ മാതാപിതാക്കളുടെ ഏകമകനായിരുന്നു ദെമോസ്തനീസ്. അവന്‍ തീരെ കുഞ്ഞായിരിക്കുന്നമ്പോള്‍ അമ്മ മരിച്ചു. ഏഴാം വയസ്സില്‍ അച്ഛനും അവനെ വിട്ടുപോയി. മുത്തശ്ശന്‍ മാത്രമായിരുന്നു ദെമോസ്തനീസിന്റെ ഏക ആശ്രയം. മറ്റു ബന്ധക്കളെല്ലാം ചേർന്ന് അവന്റെ സ്വത്തുമുഴുവന്‍ സ്വന്തമാക്കി. അവന് നല്ല ഭക്ഷണമോ, വിദ്യാഭ്യാസമോ, വസ്ത്രമോ അവര്‍ നല്‍കിയില്ല. മുത്തശ്ശന്‍ ബന്ധുക്കളോട് അവന് വേണ്ടി കേണപേക്ഷിച്ചെങ്കിലും അവര്‍ അതൊന്നും കേട്ടഭാവം നടിച്ചില്ല. നല്ല ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ ആ കുഞ്ഞ് പല അസുഖങ്ങളുമായി വളര്‍ന്നു. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വിക്കും ദെമോസ്തനീസിനെ പിടികൂടി. ആളുകള്‍ അവനെ ഭ്രാന്തനെന്ന് വിളിച്ചു. ഒരിക്കല്‍ അച്ഛന്റെ കൂട്ടുകാരന്‍ അവനെ കണ്ടപ്പോള്‍ ചോദിച്ചു: “എന്തിനാണ് നീയിങ്ങനെ ഒരു ഭ്രാന്തനെപ്പോലെ കിടന്ന് അലയുന്നത്. നിനക്ക് വൃത്തിയായി നടന്നുകൂടെ, നല്ല വസ്ത്രം ധരിച്ചുകൂടെ, നിന്റെ അച്ഛന്റെയും അമ്മയുടേയും സ്വത്ത് നിനക്കുള്ളതല്ലേ…” ഈ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവന്‍ നടന്ന് കവലയിലെത്തി. അവിടെ ഒരാള്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. അയാളുടെ പ്രസംഗം തീര്‍ന്നപ്പോഴും അവന്‍ അവിടേയ്ക്ക്…

    Read More »
  • അടിതെറ്റിയാൽ ആനയും വീഴും, പ്രതിയോഗിയോട് ബലമറിഞ്ഞുമാത്രം എതിരിടുക

    വെളിച്ചം  കാട്ടിലെ തേക്ക് മരത്തിന് മനോഹരമായ ആകാരഭംഗിയായിരുന്നു. ഇതില്‍ അത്യധികം അഹങ്കാരവും ഉണ്ടായിരുന്നു അതിന്. തനിക്ക് താഴെ നില്‍ക്കുന്ന ചെടികളെയെല്ലാം അത് കളിയാക്കും. ഒരുദിവസം ഒരു കൊടുങ്കാറ്റ് വീശി. കാറ്റില്‍ എല്ലാ ചെടികളും കുനിഞ്ഞ് മണ്ണില്‍ തൊട്ട് നിന്നു. ഇത് കണ്ട് തേക്ക് മരം, കാറ്റിനെ തടയാനുള്ള അവരുടെ കഴിവില്ലായ്മയെ അവഹേളിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് ഒരു ചെടി, ‘കാറ്റ് കടന്നുവരുമ്പോള്‍ ചില്ലകള്‍ ചായ്ച്ചു കാറ്റിനെ കടന്നുപോകാന്‍ അനുവദിക്കൂ’ എന്ന് തേക്ക് മരത്തോട് പറഞ്ഞെങ്കിലും തേക്ക് മരം അത് വകവച്ചില്ല. പിറ്റേന്ന് കാറ്റൊഴിഞ്ഞപ്പോള്‍ മറ്റു ചെടികളെല്ലാം വീണ്ടും തലയുയര്‍ത്തി. പക്ഷേ, അപ്പോഴേക്കും തേക്ക് മരം നിലംപൊത്തിയിരുന്നു. തലക്കനത്തോടെ നില്‍ക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ കനം കൂടി നാം മനസ്ലിലാക്കണം. എല്ലാ അലങ്കാരങ്ങളുടേയും ആശ്രയം അടിത്തറയാണ്. അതിന് ഇളക്കം തട്ടിയാല്‍ പിന്നെ തലയെടുപ്പോ, മെയ്യഴകോ ഇല്ല. അടിപതറാതിരിക്കുക എന്നത് തന്നെയാണ് ഏത് വന്‍മരവും ഉറപ്പുവരുത്തേണ്ട കാര്യം. എതിര്‍ത്ത് തോല്‍പ്പിക്കേണ്ടവരല്ല എതിരേ വരുന്നവരെല്ലാം.…

    Read More »
Back to top button
error: