Fiction

  • പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിലൂടെ മുന്നോട്ടു കുതിക്കുക, വിജയം നമ്മേ കാത്തിരിപ്പുണ്ട്

    വെളിച്ചം      കെനിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1974 മെയ് 10 നാണ് ഹെന്‍ട്രി വാന്യേക് ജനിച്ചത്.  സ്‌കൂളിലെ ഓട്ടമത്സരത്തിലെ സ്ഥിരം വിജയിയായിരുന്നു ഹെന്‍ട്രി.  ഒരുദിവസം  കടുത്തത്ത തലവേദനയോടെയാണ് അവൻ ഉറങ്ങാന്‍ കിടന്നത്.  പിറ്റേന്ന് എഴുന്നേറ്റ ഹെന്‍ട്രിക്ക് ചുറ്റും ഇരുട്ടായിരുന്നു.  ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അന്ധതയുടെ തുടക്കമായിരുന്നു അത്. പക്ഷേ ആ 20 വയസ്സുകാരന്‍ തോറ്റ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കാഴ്ചപരിമിതര്‍ക്കുള്ള മക്കാക്ക ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു അവൻ.  ഡോക്ടര്‍മാര്‍ അയാള്‍ക്ക് തൊഴില്‍ പരിശീലനവും കായിക പരിശീലനവും നല്‍കി. പതുക്കെപതുക്കെ ഓടാനുള്ള മോഹം വീണ്ടും ഹെന്‍ട്രിയില്‍ തലപൊക്കി. ഒരു പരിശീലകന്റെ സഹായത്തോടെ വീണ്ടും ട്രാക്കില്‍ ഓടിത്തുടങ്ങി. ഇടയ്ക്കിടെ വീണ് പരിക്കേല്‍ക്കുമെങ്കിലും തന്റെ പരിശീലനം മുടക്കാന്‍ ഹെന്‍ട്രി തയ്യാറായില്ല. 2000-ത്തിലെ ഡിസ്‌നി പാരാലിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി ഹെന്‍ട്രി വാന്യോക്ക് എന്ന് ധീരന്‍ തന്റെ വിധിയെ ഓടിത്തോല്‍പിച്ചു. ജീവിതം എത്രത്തോളം ഇരുട്ടിലായാല്‍ പോലും മനസ്സില്‍ ഒരു ചെറു…

    Read More »
  • പരസ്പരം ആശ്രയമാകാതെ ജീവിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോൾ അപരനോടുളള ഉള്‍പ്പക അലിഞ്ഞില്ലാതാകും

    വെളിച്ചം     ആ കാട്ടിലെ ആനയും കുരങ്ങും തങ്ങളുടെ കഴിവിനെ ചൊല്ലി എന്നും കലഹമായിരുന്നു. എല്ലാം കേട്ടുകൊണ്ടുനിന്ന പരുന്ത് അവരോട് പറഞ്ഞു: “നമുക്കൊരു മത്സരം നടത്താം. അതില്‍ വിജയിക്കുന്ന ആളായിരിക്കും മിടുക്കന്‍.” അവര്‍ സമ്മതിച്ചു. “തൊട്ടപ്പുറത്തെ കാടിനു നടുവില്‍ ഒരു സ്വര്‍ണ്ണമരം ഉണ്ട്. അതില്‍ നിന്നും പഴം പൊട്ടിച്ചു കൊണ്ടുവരുന്ന ആളായിരിക്കും വിജയി.” രണ്ടുപേരും ഓടി. അവര്‍ക്ക് ഒരു നദി മുറിച്ചുകടക്കണമായിരുന്നു. ആദ്യമിറങ്ങിയ കുരങ്ങന്‍ ഒഴുക്കില്‍ പെട്ടു. ആന തന്റെ തുമ്പിക്കൈകൊണ്ട് കുരങ്ങനെ ഉയര്‍ത്തി തന്റെ പുറത്തിരുത്തി. കുരങ്ങന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുപേരും വീണ്ടും ഓടി മരത്തിന് അടുത്തെത്തിയപ്പോള്‍ മരം വളരെ ഉയരത്തിലായിരുന്നു. ആന തുമ്പിക്കൈകൊണ്ട് ചില്ല ഒടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കുരങ്ങന്‍ ചാടിക്കയറി പഴം പറിച്ചു. രണ്ടുപേരും തിരിച്ചെത്തി പരുന്തിനോട് പറഞ്ഞു: “ഈ മത്സരത്തില്‍ വിജയി ഇല്ല. ഞങ്ങള്‍ രണ്ടുപേരും കൂടി ശ്രമിച്ചിട്ടാണ് പഴം കിട്ടിയത്.” അഹംബോധം അഴിയുന്നതും അഴിയേണ്ടതുമായ ചില നിമിഷങ്ങളുണ്ട്. അത്. അപരന്റെ നിസ്സയാഹതയിലാകാം. സ്വന്തം…

    Read More »
  • സ്വന്തം ബലഹീനതയെ തിരിച്ചറിയണം, അതാണ് ജീവിതവിജയത്തിന്റെ ആദ്യ ചുവട്

    വെളിച്ചം ആ ഗ്രാമത്തില്‍ ഒരു സ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.  തന്റെ ഏകാന്തത മാറ്റാനായി അവര്‍ ഒരു പൂച്ചയെ വളര്‍ത്തി.  അതവരുടെ സന്തതസഹചാരിയായി മാറി.  അതിനെ ചിട്ടയോടും നിഷ്ഠയോടുമാണ് ആ സ്ത്രീവളര്‍ത്തിയത്.  അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൂച്ച തീന്‍മേശപ്പുറത്ത് മെഴുകുതിരികാലുകളില്‍ പിടിച്ച് വെളിച്ചം കാണിക്കും. തന്റെ പൂച്ചയുടെ ഈ സ്വഭാവവൈശിഷ്ട്യം മറ്റുളളവരെ കൂടി കാണിക്കണമെന്ന് സ്ത്രീക്ക് തോന്നി.  അവര്‍ ഗ്രാമത്തിന് പുറത്തുള്ള തന്റെ സുഹൃത്തുക്കളെ അത്താഴത്തിന് ക്ഷണിച്ചു.  അന്നും പൂച്ച മെഴുകുതിരിക്കാലുകളുമായി തീന്‍മേശയില്‍ ഇരുന്നു.  മീനും ഇറച്ചിയും വിളമ്പിവെച്ചിരിക്കുന്ന തീന്‍മേശയില്‍ വളരെ അനുസരണയോടെ ആ പൂച്ച ഇരുന്നു. അത്ഭുതം തോന്നിയ വിരുന്നുകാര്‍ പൂച്ചയ്ക്ക് നേരെ മുഴുത്ത മീനും ഇറച്ചികഷ്ണവുമെല്ലാം കാണിച്ചു.  പക്ഷേ, അത് അനങ്ങാതെ അവിടെ തന്നെയിരുന്നു.  എല്ലാവര്‍ക്കും അത്ഭുതമായി.  ആ സ്ത്രീ അഭിമാനം കൊണ്ട് പുളകിതയായി.  അപ്പോഴാണ് ഒരെലി പെട്ടെന്ന് പുറത്തുനിന്ന് അകത്തേക്ക് ഓടിക്കയറിയത്.  പൂച്ച കയ്യിലിരുന്ന മെഴുകുതിരി വലിച്ചെറിഞ്ഞ് എലിയുടെ മേലേക്ക് വീണു.  കിട്ടിയമാത്രയില്‍ അതിനെ വായിലാക്കുകയും ചെയ്തു. പ്രത്യേകം…

    Read More »
  • ഒരിക്കൽ കൂടി മഴ പെയ്യിക്കാൻ ഋശ്യശൃംഗൻ വരുമോ ?

    വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗൻ വൈശാലിയാൽ ആകൃഷ്ടനായി അംഗ രാജ്യത്തെത്തുന്നു.ഋഷ്യശൃംഗന്റെ യാഗത്തിനൊടുവിൽ മഴ പെയ്യുന്നു.കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വച്ച് വൈശാലി എന്ന സിനിമ പ്രസ്കതമാകുകയാണ്.വൈശാലിയിൽ മാത്രമല്ല,മറ്റു പല മലയാള സിനിമകളിലും മഴ പ്രേക്ഷകരെ നനയിക്കുന്നുണ്ട്.   ശാന്തമായ ഒരു ഗ്രാമത്തിലെ പഴയ പ്രഭു കുടുംബത്തിൽ, മൂന്ന് വൃദ്ധരും ഏകാന്തനായ ഒരു കൊച്ചുകുട്ടിയും താമസിക്കുന്നു. ഒരു രാത്രി, കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു, മഴ പെയ്യുന്നത് കാണാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. അവൻ തന്റെ മുറിയിൽ നിന്ന് ഇറങ്ങി വരാന്തയിലേക്ക് പോയി, മുറ്റത്തെ കിണറ്റിൽ നിന്ന് ഒരു വൃദ്ധൻ വെള്ളം കോരുന്നത് കാണുന്നു. “കനത്ത മഴ പെയ്യുമ്പോൾ നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നത്?”, കുട്ടി ചോദിക്കുന്നു, വൃദ്ധൻ ചിരിച്ചു. “നീ കളിയാക്കണം, കുട്ടി!” അപ്പോഴാണ് തന്റെ ശരീരത്തിലോ വസ്ത്രത്തിലോ മഴയുടെ ലക്ഷണമൊന്നും ഇല്ലെന്ന് ആ കുട്ടി ശ്രദ്ധിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം  (1987) എന്ന…

    Read More »
  • പ്രതിഫലം പ്രതീക്ഷിക്കാതെയും പ്രവർത്തിക്കാം, ജീവിതം മാറ്റിമറിക്കുന്ന ദൈവത്തിന്റെ കയ്യൊപ്പുള്ള സ്പര്‍ശനങ്ങളാവും അത്

    വെളിച്ചം ആ ധനികന് ഒരു വള്ളമുണ്ടായിരുന്നു.  അതിന് പെയിന്റടിക്കാന്‍ അദ്ദേഹം ഒരു യുവാവിനെ ഏല്‍പിച്ചു. അവന്‍  പെയിന്റടിച്ച് വള്ളം മനോഹരമാക്കി.  പെയിന്റടിച്ചുകൊണ്ടിരിന്നപ്പോഴാണ് ഒരു ചെറിയ ദ്വാരം ആ വള്ളത്തില്‍ കണ്ടത്. അവന്‍ പെയിന്റടിച്ചതോടൊപ്പം ആ ദ്വാരം അടയ്ക്കുകയും ചെയ്തു. പെയിന്റിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അവൻ തന്റെ കൂലിയും വാങ്ങി പോയി. പിറ്റേദിവസം ധനികന്റെ രണ്ടുമക്കള്‍ ആ വള്ളമെടുത്ത് കടലില്‍ പോയി.  മക്കള്‍ പോയി കഴിഞ്ഞതിന് ശേഷമാണ് ആ വള്ളത്തിലെ ദ്വാരത്തെ കുറിച്ച് ധനികൻ ഓര്‍മ്മിച്ചത്.  മക്കളെ അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവും അദ്ദേഹം കണ്ടില്ല.  വീട്ടുകാരെല്ലാവരും  ഭയചകിതരായി.  ഒരു മോശം വാര്‍ത്ത തങ്ങളെ തേടി വരുമെന്ന് അവര്‍ ഭയപ്പെട്ടു.  പക്ഷേ, രാത്രി വൈകി അയാളുടെ മക്കള്‍ സുരക്ഷിതരായി തന്നെ തിരിച്ചെത്തി. ധനികൻ ഓടി ചെന്ന് ആ വള്ളത്തിലെ ദ്വാരം നോക്കിയപ്പോള്‍ അത് അടച്ചിരിക്കുന്നത് കണ്ടു.  ആ ദ്വാരം അടച്ചത് ഇന്നലെ വന്ന ആ യുവാവാണെന്ന് മനസ്സിലാക്കിയ ധനികൻ രാത്രി തന്നെ കൈ നിറയെ…

    Read More »
  • ശകുനവും ദുഃശ്ശകുനവും സ്വന്തം വിധിയാണ്, കാണപ്പെടുന്നവന്റെ തിന്മയല്ലെന്ന് തിരിച്ചറിയുക

    വെളിച്ചം എല്ലാവരും അയാളെ ഒരു ദുഃശ്ശകുനമായാണ് കണ്ടത്.  അയാളെ കണികണ്ടാല്‍ ആ ദിവസം ദുരന്തമായിരിക്കും അനുഭവം എന്നായിരുന്നു ജനങ്ങളുടെയും വിശ്വാസം.  അവര്‍ രാജാവിനോടും പരാതി പറഞ്ഞു.  അടുത്ത ദിവസം രാവിലെ രാജാവ് അയാളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അയാളെ പറഞ്ഞുവിടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അന്ന് രാജാവിന് തിരക്കുമൂലം ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല.  അയാളെ വിളിച്ചുവരുത്തിയത് കൊണ്ടാണ് താന്‍ പട്ടിണിയായതെന്ന് രാജാവും വിശ്വസിച്ചു.  ദുശ്ശകുനമായ അയാളെ തൂക്കിക്കൊല്ലാന്‍ രാജാവ് വിധിച്ചു.  ഇതറിഞ്ഞ മന്ത്രി രാജാവിനോട് ചോദിച്ചു: “അയാളെ കണ്ട താങ്കള്‍ പട്ടിണി കിടന്നതേയുള്ളൂ.  താങ്കളെ കണ്ട അയാള്‍ക്ക് കഴുമരമാണ് ലഭിച്ചത്. ആരാണ് കൂടുതല്‍ അപകടകാരി?” തെറ്റുമനസ്സിലായ രാജാവ് അയാളെ വെറുതെ വിട്ടു.  വിധിയെഴുതും മുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യതയെക്കുറിച്ചും വിധിന്യായത്തിന്റെ നൈതികതയെക്കുറിച്ചും ആലോചിക്കണം.  വിധികളിലൂടെ പുറത്ത് വരേണ്ടത് സത്യമാണ്.  ആരുടേയും മുന്‍വിധികളല്ല.  വിധിക്കുന്നവന്‍ ഉര്‍ന്നസ്ഥാനം അലങ്കരിക്കുന്നവനും വിധിക്കപ്പെടുന്നവന്‍ താഴ്ന്നവനുമാണെന്ന അനാരോഗ്യചിന്തയാണ് തെറ്റായവിധികള്‍ക്ക് പോലും അംഗീകാരം ലഭിക്കുന്നതിനുളള കാരണം. …

    Read More »
  • ദോഷൈക ദൃക്കുകൾ ഓർക്കുക, കണ്ണ്  മാത്രമല്ല മനസ്സും തുറക്കുമ്പോഴേ യാഥാർത്ഥ്യങ്ങൾ കാണാനാവൂ

    വെളിച്ചം    നീതിമാനായിരുന്നു ആ രാജ്യത്തെ രാജാവ്.  അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹം  പ്രിയപ്പെട്ടവനായിരുന്നു.  രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ നഗരഹൃദയത്തില്‍ സ്ഥാപിക്കാന്‍ യുവരാജാവ് തീരുമാനിച്ചു.  അതിന് രാജ്യത്തെ ഒരു പ്രഗത്ഭ ശില്പിയെ ഏല്‍പ്പിക്കുകയും ചെയ്തു. ശില്പത്തിന്റെ പണി ആരംഭിച്ചു.  ഇതിനിടയില്‍ ശില്പിയോട് അസൂയ പുലർത്തിയിരുന്ന മറ്റൊരു ശില്പിയും അവിടെയെത്തി. ശില്‍പത്തെ നോക്കിയപ്പോള്‍, രാജാവിന്റെ മുഖമാണ് കൊത്തുന്നത് എന്നാണ് അയാള്‍ക്ക് തോന്നിയത്. പക്ഷേ, കണ്ണിന്റെ ആകൃതി ശരിയല്ലല്ലോ! കുറച്ച് കൂടി നീണ്ട കണ്ണല്ലേ രാജാവിന്റേത്. അയാള്‍ ശില്പിയോട് പറഞ്ഞു: “താനീ കൊത്തിവെയ്ക്കുന്നതിന്റെ അളവുകളൊന്നും ശരിയല്ല. രാജാവിന് നീണ്ട കണ്ണാണ് ഉളളത്.  ഇത് ശരിയാകാന്‍ പോകുന്നുമില്ല.” ശില്പി അതിന് മറുപടിയൊന്നും പറഞ്ഞില്ല.  അങ്ങനെ പ്രതിമ പൂര്‍ത്തിയായി.  പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുവരാജാവ് എത്തുന്നതിന് തലേദിവസം അയാള്‍ വീണ്ടുമെത്തി.  രാജാവിന്റെ ഛായയില്ലാത്ത പ്രതിമ ഒന്നുകൂടി കാണാമല്ലോ! പ്രതിമ ശരിയായില്ല എന്ന് താന്‍ പറഞ്ഞാലും ഇനി അത് മാറ്റാനുള്ള സമയം പോലും ശില്പിക്ക്…

    Read More »
  • അമൂല്യവസ്തുക്കൾ വിശിഷ്ട വ്യക്തികൾക്കു വേണ്ടി സുക്ഷിച്ചു വെക്കരുത്, നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ട വ്യക്തി നാം തന്നെ

    വെളിച്ചം അയാളുടെ അമൂല്യവസ്തുക്കളുടെ ശേഖരത്തില്‍ ഒരു വെളളിപാത്രവും ഉണ്ടായിരുന്നു. ഏറ്റവും അനുയോജ്യനായ വ്യക്തിയ്ക്ക് ആ പാത്രത്തില്‍ ഭക്ഷണം വിളമ്പണം എന്ന് അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ അയാളുടെ ഗുരു ആ വീട്ടിലെത്തി. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പാന്‍ ആലോചിച്ചെങ്കിലും കുറച്ചുകൂടി വിശിഷ്ടവ്യക്തി എത്തട്ടെ എന്ന് കരുതി ആ തീരുമാനം മാറ്റി. പിന്നീടൊരിക്കല്‍ അയാളുടെ വീട്ടില്‍ മന്ത്രി എത്തി. മന്ത്രിക്ക് അതില്‍ ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും രാജാവ് വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന തീരുമാനത്തില്‍ പാത്രം തിരികെ വെച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ രാജാവ് അയാളുടെ വീട്ടിലെത്തി. ഒരു യുദ്ധത്തില്‍ തോറ്റിട്ടാണ് രാജാവ് അവിടെയെത്തിയത്. ഭക്ഷണം നല്‍കാന്‍ ആ പാത്രം എടുത്തെങ്കിലും തോറ്റ രാജാവിന് അതില്‍ ഭക്ഷണം നല്‍കേണ്ട എന്ന തീരുമാനത്തില്‍ വീണ്ടും പാത്രം യഥാസ്ഥാനത്ത് വെച്ചു. കാലങ്ങള്‍ കടന്നുപോയി. ആ പാത്രം ഒരിക്കലും ഉപയോഗിക്കപ്പെടാതെ അയാള്‍ മരിച്ചു. മരണശേഷം അയാളുടെ മകന് അലമാരയില്‍ നിന്ന് ആ പാത്രം ലഭിച്ചു. നിറം മങ്ങി ഉപയോഗശൂന്യമായ ആ പാത്രമെടുത്ത്…

    Read More »
  • അർഹമായ സ്നേഹവും പരിഗണനയും  ലഭിച്ചാലേ താഴെ തട്ടിൽ അവഗണിക്കപ്പെട്ടു കിടക്കുന്നവർ ഉന്നത നിലയിലെത്തൂ

    വെളിച്ചം സ്‌കൂളിലെ ടീച്ചര്‍ നീണ്ട അവധിയെടുത്ത് പോയ ഒഴിവിലേക്കാണ് പുതിയ ടീച്ചര്‍ പകരക്കാരിയായി വന്നത്. ക്ലാസ്സിലെത്തിയ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും പരിചയപ്പെട്ടു. അവരുടെ പഠനനിലവാരം അളക്കാനായി പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു.  ക്ലാസ്സിലെ മധ്യഭാഗത്ത് അശ്രദ്ധമായി തല ചെരിച്ച്  ഇരിക്കുന്ന കുട്ടിയോടായിരുന്നു ടീച്ചറുടെ ചോദ്യം.  അല്പം പരുങ്ങലോടെ അവന്‍ എഴുന്നേറ്റ് നിന്നു. പുതിയ ടീച്ചറേയും ടീച്ചറുടെ ചോദ്യത്തേയും അവന്‍ പരിഭ്രമത്തോടെ നേരിട്ടു. ആ പരിഭ്രമം കണ്ട് ക്ലാസ്സിലെ കുട്ടികള്‍ മുഴുന്‍ ചിരിക്കാന്‍ തുടങ്ങി. കുട്ടികളുടെ ചിരിയുടെ രഹസ്യം ടീച്ചര്‍ തിരിച്ചറിഞ്ഞു. താന്‍ ചോദ്യം ചോദിച്ചത് ക്ലാസ്സിലെ ഏറ്റവും മണ്ടനായ ഒരു വിദ്യാർത്ഥിയോടായിരുന്നുവെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. അന്ന് ക്ലാസ്സ് അവസാനിച്ചപ്പോള്‍ അവനോടൊഴികെ മറ്റെല്ലാവരോടും പുറത്തേക്ക് പോകുവാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവന്റെ കയ്യില്‍ ഒരു വരി കവിതയും അതിന്റെ അര്‍ത്ഥവും എഴുതികൊടുത്തിട്ട് പിറ്റേ ദിവസം പഠിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.  ഇത് മറ്റാരോടും പറയരുതെന്നും ടീച്ചര്‍ നിർദ്ദേശിച്ചു. പിറ്റേ ദിവസം ഈ കവിതയും അര്‍ത്ഥവും ബോര്‍ഡില്‍…

    Read More »
  • സ്വയം പ്രഖ്യാപിക്കേണ്ടതല്ല മഹത്വം, മറ്റുള്ളവര്‍ കല്‍പിച്ചുനല്‍കേണ്ടതാണത്

    വെളിച്ചം ഒരിക്കല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി രാജവീഥിയിലൂടെ നടക്കുകയായിരുന്നു.  വഴിയില്‍ കണ്ട സന്യാസി  തന്നെനോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ അത് പരിഹാസമായാണ് അലക്‌സാണ്ടര്‍ക്ക് തോന്നിയത്.  ദേഷ്യത്തിൽ അദ്ദേഹം സന്യാസിയോട് ചോദിച്ചു: “ഞാന്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് താങ്കള്‍ക്കറിയില്ലേ…?” സന്യാസി പറഞ്ഞു: “ഞാന്‍ താങ്കളില്‍ ഒരു മഹത്വവും കാണുന്നില്ല. താങ്കള്‍ ദരിദ്രനാണ്.” ചക്രവർത്തി കുപിതനായി സന്യാസിയെ നോക്കി. അദ്ദേഹം ഭാവഭേദമന്യേ തുടർന്നു: “നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ നടക്കുകയാണെന്ന് കരുതുക. ദാഹിച്ചു മരിക്കുമെന്നായപ്പോള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വരുന്ന ഒരാളെ താങ്കള്‍ കണ്ടു.  അയാള്‍ നിങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കാന്‍ തയ്യാറല്ല എന്ന് കരുതുക. ആ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം താങ്കള്‍ എന്താണ് നല്‍കുക…?” ‘എന്റെ സാമ്രാജ്യത്തിന്റെ പകുതിനല്‍കു’മെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. ‘അതിനയാള്‍ വഴങ്ങിയില്ലെങ്കില്‍ സാമ്രാജ്യം മുഴുവനും നല്‍കും.’ അപ്പോള്‍ സന്യാസി പറഞ്ഞു: “നിങ്ങളുടെ മുഴുവന്‍ സാമ്രാജ്യത്തിന്റെയും വില ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ അത്രയേ ഉള്ളൂ. ചിലപ്പോള്‍ അതും മതിയാകാതെ വരും.  ഇപ്പോള്‍ മനസ്സിലായില്ലേ… നിങ്ങളുടെ…

    Read More »
Back to top button
error: