Fiction

  • അമിതപ്രതീക്ഷകളും പരിഭവങ്ങളും വർജ്ജിക്കൂ, ജീവിതം സന്തോഷകരമാക്കൂ

    യാത്രയ്ക്കിടെ ആ ധനികന്റെ കാര്‍ കേടായി. ധനികന് ഒരു സൈക്കിള്‍ റിക്ഷാക്കാരനെ ആശ്രയിക്കേണ്ടി വന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ എത്രരൂപയാകുമെന്ന് ചോദിച്ചപ്പോള്‍ ‘ഇരുപത്’ എന്ന് മറുപടി പറഞ്ഞ് അയാള്‍ മൂളിപ്പാട്ടും പാടി സൈക്കിള്‍ ചവിട്ടിതുടങ്ങി. വരുമാനം ഇത്രയും കുറവായിട്ടും എങ്ങനെ ഇത്രയധികം സന്തോഷവാനായി ഇരിക്കുന്നു എന്നതില്‍ ധനികന് അത്ഭുതം തോന്നി. അദ്ദേഹം മറ്റൊരു ദിവസം സൈക്കിള്‍ റിക്ഷാക്കാരനെ വിരുന്നിന് ക്ഷണിച്ചു. വിഭവസമൃദ്ധമായ സദ്യയായിരുന്നെങ്കിലും ഇതിനുമുമ്പും ഇത്തരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് സൈക്കിള്‍ റിക്ഷാക്കാരന്റെ ശരീരഭാഷയില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി. പിന്നീട്, ഒരാഴ്ച തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ തിരിച്ചുപോകാന്‍ നേരവും സൈക്കിള്‍ റിക്ഷാക്കാരന്‍ മൂളിപ്പാട്ടും പാടി പോകാനിങ്ങി. ഇത്രയധികം സുഖസൗകര്യങ്ങള്‍ ഇല്ലാതാകുന്നു എന്ന നിരാശയൊന്നും അയാളില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ധനികന്‍ ചോദിച്ചു: “നിങ്ങളെങ്ങിനെയാണ് എപ്പോഴും സന്തോഷവാനായിരിക്കുന്നത്…?” “നിരാശപ്പെടാനുള്ള ഒരു കാരണവും ഇന്നുവരെ എന്റെ ജീവിത്തില്‍ ഉണ്ടായിട്ടില്ല.” അയാളുടെ മറുപടി അതായിരുന്നു. അമിതപ്രതീക്ഷകളും പരിഭവങ്ങളും ഇല്ലാത്തവര്‍ക്കുമാത്രമേ എപ്പോഴും സന്തോഷിക്കാന്‍…

    Read More »
  • ദു:ഖങ്ങളെ മറികടക്കാന്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയണം

    വെളിച്ചം ഒരിക്കല്‍ ഒരു യുവാവ് ബുദ്ധനെ കാണാന്‍ വന്നു. സ്വന്തം ദുഃഖങ്ങളെ എങ്ങിനെ മറികടക്കാന്‍ കഴിയും എന്ന ചോദ്യവുമായാണ് അയാള്‍ എത്തിയത്. ബുദ്ധന്‍ ചില മറുചോദ്യങ്ങള്‍ ചോദിച്ചു: “നിങ്ങള്‍ക്ക് ഒരു മകനുണ്ടോ ? നിങ്ങളുടെ സഹോദരന് ഒരു മകനുണ്ടോ? നിങ്ങളുടെ അടുത്ത സുഹൃത്തിന് ഒരു മകനുണ്ടോ…?” യുവാവിൻ്റെ ഉൾത്തടങ്ങളെ പിടിച്ചുലയ്ക്കുന്ന മട്ടിലായിരുന്നു ചോദ്യങ്ങള്‍: “നിങ്ങളുടെ നാട്ടില്‍ ഏതൊ ഒരാള്‍ക്കും ഒരു മകനുണ്ടായിരിക്കും… അല്ലേ?” അയാള്‍ അതെയെന്ന് മെല്ലെ തലയാട്ടി. ബുദ്ധന്‍ ചോദ്യം തുടര്‍ന്നു: “നിങ്ങളുടെ മകന്‍ മരിച്ചുപോയാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും…?”‘ ചെറുപ്പക്കാരന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അയാള്‍ പറഞ്ഞു: “അങ്ങെന്താണ് പറയുന്നത്, ഞാന്‍ ജീവിക്കുന്നത് തന്നെ എന്റെ മകന് വേണ്ടിയാണ്… അവന് എന്തെങ്കിലും സംഭിച്ചാല്‍ ഞാന്‍ തകര്‍ന്നുപോകും…” ബുദ്ധന്‍ ചോദ്യം തുടർന്നു: “മരിച്ചത് നിങ്ങളുടെ സഹോദരന്റെ മകനാണെങ്കിലോ, വിഷമമുണ്ടാകുമോ…?” “എന്റെ മകന്‍ ഇല്ലാതായാല്‍ തോന്നുന്ന അത്രയും ഇല്ലെങ്കിലും എനിക്ക് നല്ല സങ്കടം ഉണ്ടാകും.” “ശരി, നിങ്ങളുടെ സുഹൃത്തിന്റെ മകന്‍…

    Read More »
  • പഴഞ്ചൊല്ലിൽ പതിരില്ല, രോഗശമനത്തിന് ഫലപ്രദമായതും ജീവിതത്തിന് പ്രകാശം പരത്തുന്നതുമായ 63 ആയുർവേദ പഴഞ്ചൊല്ലുകൾ

    1. ചോര കൂടാൻ ചീര കൂട്ടുക. (അനീമിയ പോലുള്ള അസുഖങ്ങൾക്ക് ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്ന് സാരം.) 2. നീരു കൂടിയാൽ മോര്. (ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് ഫലപ്രദം.) 3. അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും. (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം. അത് ആരോഗ്യത്തിന് നന്ന്.) 4. അതിവിടയം അകത്തായാൽ അതിസാരം പുറത്ത്. (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം.) 5. ചക്കയ്‌ക്ക് ചുക്ക്‌- മാങ്ങായ്‌ക്ക് തേങ്ങ. (ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുകയോ തേങ്ങ തിന്നുകയോ ചെയ്യാം.) 6. കണ്ണിൽ കുരുവിന് കയ്യിൽ ചൂട്. (കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ കുരു പോകും.) 7. രാത്രി കഞ്ഞി രാവണനും ദഹിക്കില്ല. (രാത്രിയിൽ കഞ്ഞി…

    Read More »
  • മരണശേഷവും നിലനില്‍ക്കുന്ന സമ്പാദ്യം സത്കര്‍മ്മങ്ങൾ മാത്രം, അല്ലെങ്കില്‍ ജീവിതത്തിന് എന്തർത്ഥം…?

    വെളിച്ചം ആ വ്യാപാരി ദിവസവും രാവിലെ കുറെ നേരം പ്രാര്‍ത്ഥിക്കും. പിന്നീട് ഉച്ചവരെ കട തുറക്കും. ഉച്ചകഴിഞ്ഞ് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങും. ഒരിക്കല്‍ നാട്ടിലെ ധനികന്‍ എത്തി വ്യാപാരിയുടെ തലയില്‍ ഒരു തൊപ്പിവെച്ചുകൊടുത്തിട്ടു പറഞ്ഞു: “ഇത് ഏറ്റവും വിഢ്ഢിയായ മനുഷ്യനുളള കിരീടമാണ്. താങ്കളല്ലാതെ മറ്റാരെങ്കിലും ഉച്ചവരെമാത്രം കട തുറന്നിരിക്കുമോ…? രാത്രിവരെ കടതുറന്നാല്‍ എത്രയധികം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. നിങ്ങളേക്കാള്‍ വിഢ്ഢിയായ ഒരാളെ എന്നെങ്കിലും കാണുകയാണെങ്കില്‍ അന്ന് ഈ തൊപ്പി അയാള്‍ക്ക് കൊടുക്കണം.” വര്‍ഷങ്ങള്‍ കടന്നുപോയി. ധനികന്‍ രോഗബാധിതനായി. സന്ദര്‍ശനത്തിനെത്തിയ വ്യാപാരി ചോദിച്ചു: “മരിച്ചുപോകുമ്പോള്‍ നിങ്ങളുടെ കൂടെപോരുന്ന എന്തെങ്കിലും നിങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ…? ഭാര്യയോ മക്കളോ പോരുമോ…? സാമ്പാദിച്ചുവെച്ച ധനം നിങ്ങള്‍ക്കു കുടെ കൊണ്ടുപോകാന്‍ പറ്റുമോ?” വ്യാപാരി ഇല്ലെന്ന് മറുപടി നല്‍കി. ” ഇപ്പോള്‍ ഞാന്‍ എന്നേക്കാള്‍ വിഢ്ഢിയായ ഒരു മനുഷ്യനെ കണ്ടുമുട്ടിയിരിക്കുന്നു. നിങ്ങള്‍ സമ്പാദിച്ചതൊന്നും നിങ്ങളുടെ കൂടെ പോരില്ല. പക്ഷേ ഞാന്‍ ചെയ്ത പ്രവര്‍ത്തികളുടെ പേര് എന്റെ കൂടെയുണ്ടാകും…” വ്യാപാരി നിശബ്ദനായി കേട്ടു കിടന്നു.…

    Read More »
  • രോഗിയായ കുഞ്ഞിൻ്റെ ജീവനും മരണശിക്ഷ കാത്തിരിക്കുന്ന കള്ളൻ്റെ മനസ്സിലെ നേരും

    വെളിച്ചം കുട്ടിക്ക് അസുഖം കലശലായി. ഏതു സമയത്തും പ്രാണൻ പറന്നു പോകാം. പല ഭിക്ഷഗ്വന്മാരെയും ഇതിനു മുമ്പ് കാണിച്ചതാണ്. പക്ഷേ ആർക്കും അസുഖം എന്തെന്ന് കണ്ടുപിടിക്കാനോ  കുഞ്ഞിനെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇനിയെന്ത് എന്ന് മാതാപിതാക്കൾ ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് കുഞ്ഞിൻ്റെ അസുഖം ഭേദമാക്കാനുള്ള വിശിഷ്ട ഔഷധക്കൂട്ടുകളറിയാവുന്ന ഒരാളെ കുറിച്ച് അവർ കേട്ടത്. ആൾ പക്ഷേ ഒരു കള്ളനാണ്. കൊള്ളയും കൊള്ളിവയ്പും തൊഴിലാക്കിയ അയാൾ ഒളിവിലാണ് താമസം. രാജഭടന്മാർ ഈ കള്ളനെ അന്വേഷിച്ചു നടക്കുകയാണ്. കിട്ടിയാൽ കൊലക്കയർ തന്നെ ശിക്ഷ. കുഞ്ഞിൻ്റെ മാതാപിതാക്കൾ ധർമ്മസങ്കടത്തിലായി. അവർക്ക് കുട്ടിയുടെ ജീവനായിരുന്നു വലുത്. അവർ കള്ളൻ്റെ ഒളിസങ്കേതം കണ്ടു പിടിച്ചു. ഒരു ദൂതനെ ആരും അറിയാതെ അയാളുടെ താമസസ്ഥലത്തേയ്ക്ക് പറഞ്ഞയച്ചു. “മരുന്നുമായി എത്രയും വേഗം വന്ന് ഞങ്ങളുടെ കുട്ടിയെ രക്ഷിക്കണം…” ദൂതൻ അഭ്യർത്ഥിച്ചു. കള്ളൻ അത് കേട്ട് നിഷേധാർത്ഥത്തിൽ തലയാട്ടി: “എനിക്ക് വരാൻ കഴിയില്ല. നാട്ടിൽ വന്നാൽ വന്നാൽ ഞാൻ പിടിക്കപ്പെടും. അവർ എന്നെ കൊല്ലും…”…

    Read More »
  • ഒരിക്കലും തോൽക്കാത്തവരല്ല, പഴയ വീഴ്ചകളിൽ നിന്നും പുതിയ കുതിപ്പിനുളള ഊർജം നേടുന്നവരാണ് മികച്ചവർ

    വെളിച്ചം കൊള്ളക്കാരുടെ ആക്രമണം കൊണ്ട് ജനം പൊറുതിമുട്ടി. ചതിക്കുഴികൾ ഒരുക്കിയുള്ള ഒളിആക്രമണമായിരുന്നു അവരുടെ രീതി. ആ സങ്കേതങ്ങൾ കണ്ടെത്തി കൊള്ളക്കാരെ തുരത്താനുള്ള പദ്ധതികളൊക്കെ പരാജയപ്പെട്ടു. പരാതികള്‍ ഏറെയായപ്പോള്‍ രാജാവ് തന്റെ മന്ത്രിമാരെ തന്നെ വിളിച്ച് കൊള്ളക്കാരുടെ താവളം കണ്ടെത്തി അവ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ യജ്ഞത്തിനായി ഏറ്റവും മികച്ച കുതിരകളെ എടുക്കുവാനുള്ള അനുവാദവും നല്‍കി. അതിൽ ഒരു മന്ത്രി മാത്രം മുടന്തനായ സ്വന്തം കുതിരയെയാണ് സ്വീകരിച്ചത്. മറ്റെല്ലാവരും അയാളെ കളിയാക്കി. “എനിക്ക് ഞാന്‍ ഉപയോഗിക്കുന്ന കുതിര തന്നെ മതി…” അയാൾ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മുടന്തന്‍ കുതിരയൊഴികെ മറ്റെല്ലാ കുതിരകളും പരുക്കുകളോടെ തിരിച്ചുവന്നു. അവര്‍ക്ക് കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കാനായില്ലെന്നുമാത്രമല്ല, അവരുടെ കെണിയില്‍ പെട്ട് പല കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വരികയും ചെയ്തു. അവസാനം അയാളും മുടന്തന്‍ കുതിരയും തിരിച്ചെത്തി. അയാള്‍ പറഞ്ഞു: “പ്രഭോ, ഞാന്‍ കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കുകയും അത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു…” എല്ലാവര്‍ക്കും അത്ഭുതമായി. അയാള്‍…

    Read More »
  • ശരിയുടെ പാതയിലൂടെയുള്ള ജീവിതമാണ് യഥാർത്ഥ ജീവിതം

    വെളിച്ചം    അയാളുടെ വീട്ടിലേക്ക് ഒരു ദിവസം ഒരു സന്ന്യാസി എത്തി. ഉപചാരപൂർവ്വം സന്ന്യാസിയെ സ്വീകരിച്ചിരുത്തിയ ശേഷം അയാള്‍ എന്തോ അത്യാവശ്യകാര്യത്തിനായി പുറത്തേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടെ  അയാളുടെ ഭാര്യയോട് സന്ന്യാസി ചോദിച്ചു: ‘നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്…?” “നാല്…” “നിങ്ങള്‍ക്ക് എത്ര ധനമുണ്ട്?’ “ഞങ്ങള്‍ കോടിപതികളാണ്…” ഗൃഹനാഥൻ തിരിച്ചെത്തിയപ്പോഴും സന്ന്യാസി ഇതേ ചോദ്യമാവര്‍ത്തിച്ചു. പക്ഷേ, ഉത്തരങ്ങള്‍ വ്യത്യസ്തമായിരുന്നു. അയാള്‍ പറഞ്ഞു: “എനിക്ക് ഒരു മകന്‍, ധനം ഇരുപത്തിയയ്യായിരം രൂപ.” അറുപത് വയസ്സ് തോന്നിക്കുന്ന അയാളോട് സന്ന്യാസി ഒരു ചോദ്യം കൂടി ചോദിച്ചു: “താങ്കള്‍ക്ക് എത്ര വയസ്സായി…? അയാള്‍ ഉടനെ പറഞ്ഞു: “ഇരുപത്…” “എന്തിനാണ് താങ്കള്‍ ഇങ്ങനെ നുണ പറയുന്നത്?” സന്ന്യാസി ചോദിച്ചു. അയാള്‍ പറഞ്ഞു: “ഞാന്‍ പറഞ്ഞത് സത്യമാണ്. എന്റെ നാലു മക്കളില്‍ ഒരാള്‍ മാത്രമാണ് സന്മാര്‍ഗ്ഗജീവിതം നയിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപ മാത്രമാണ് ഞാന്‍ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്. ഞാന്‍ ശരിയുടെ പാതയില്‍ ജീവിക്കാന്‍ ആരംഭിച്ചിട്ട് ഇരുപത് വര്‍ഷമേയായിട്ടുള്ളൂ. അതു…

    Read More »
  • പരിമിതികളുടെ കെട്ടുപാടുകളില്‍ നിന്നും മോചനം നേടൂ, വിജയത്തിൻ്റെ പാതയിലൂടെ മുന്നേറൂ

    വെളിച്ചം ആ ഗുരുവും ശിഷ്യനും ഏറെ നടന്നു നടന്ന് കുന്നിന്‍ചെരുവിലെത്തി. വിശന്നപ്പോള്‍ അടുത്തുകണ്ട കുടിലില്‍ കയറി ഭക്ഷണം ചോദിച്ചു. അവിടെ ആകെ ഉണ്ടായിരുന്നത് കുറച്ച് സംഭാരം മാത്രമാണ്. അവര്‍ ആര്‍ത്തിയോടെ അത് കുടിച്ചു. പുറത്തിറങ്ങിയപ്പോള്‍ ആ പറമ്പിനരുകിൽ ഒരു പശു നില്‍ക്കുന്നത് കണ്ടു. ഗുരു ആ പശുവിനെ കെട്ടഴിച്ചുവിടാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍പറഞ്ഞു: “ഇവരുടെ ആകെ വരുമാനമാണ് ഈ പശു. അതിനെ കെട്ടഴിച്ചുവിട്ടാല്‍ അതെവിടെയെങ്കിലും പോകും.” ഗുരു ആ വാദം അംഗീകരിച്ചില്ല. ഒടുവിൽ ഗുരുവിന്റെ വാക്ക് ധിക്കരിക്കാന്‍ കഴിയാതെ ശിഷ്യന്‍ അങ്ങനെ തന്നെ ചെയ്തു. പശു കുന്നിറങ്ങി ദൂരെ എങ്ങോട്ടോ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവും ശിഷ്യനും വീണ്ടും അതേ സ്ഥലത്തെത്തിയപ്പോള്‍ അവിടെ വലിയൊരു വീട് കണ്ടു. അവര്‍ ആ വീട്ടിലേക്ക് കയറി. വീട്ടുകാര്‍ പറഞ്ഞു: “ഞങ്ങളുടെ ആകെ വരുമാനം ആ പശുവായിരുന്നു. അതിനെ നഷ്ടപ്പെട്ടപ്പോള്‍ ജീവിക്കാനായി ഞങ്ങൾക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു. അന്നുമുതലാണ് ഞങ്ങളുടെ ജീവിതം രക്ഷപ്പെട്ടത്…” ഗുരു ശിക്ഷ്യനെ ഒന്നു…

    Read More »
  • കൂട്ടിൽ അടച്ച മയിലും മാനത്ത് സ്വതന്ത്രമായി പറക്കുന്ന കാക്കയും

    വെളിച്ചം    ആ കാക്ക വളരെ സന്തോഷകരമായാണ് ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ അതൊരു അരയന്നത്തെ കാണാനിടയായി. കാക്ക മനസ്സില്‍ കരൂതി: എന്തു ഭംഗിയുള്ള ജീവി. ആ വിവരം അരയന്നത്തോടു കാക്ക നേരിട്ടു തന്നെ പറഞ്ഞു: ”നീ എത്ര സുന്ദരിയാണ്…” “ശരിയാണ്, എന്റെ ചിന്തയും അതുതന്നെയായിരുന്നു , ഞാന്‍ തത്തയെ കാണുന്നത് വരെ… ” അരയന്നം മറുപടി നൽകി. കാക്ക അന്വേഷിച്ച് തത്തയെ കണ്ടെത്തി, എന്നിട്ട് പറഞ്ഞു: “നീ എത്ര സുന്ദരിയാണ്. അരയന്നവും ഞാനുമൊക്കെ നിന്റെ സൗന്ദര്യത്തില്‍ അസൂയപ്പെടുന്നു… ” “നിങ്ങള്‍ പറഞ്ഞത് ശരിയാണ്.. ഞാനും അങ്ങിനെതന്നെയാണ് വിചാരിച്ചിരുന്നത്, ഞാന്‍ മയിലിനെ കണ്ടുമുട്ടുന്നതുവരെ…” തത്തയുടെ മറുപടി കേട്ടപ്പോൾ കാക്കയ്ക്ക് അതിശയമായി. കാരണം കാക്ക അതുവരെ മയിലിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് നാട്ടില്‍ മുഴുവന്‍ മയിലിനെ തേടി അലഞ്ഞു. അവസാനം ഒരു മൃഗശാലയില്‍ മയിലിനെ കണ്ടുമുട്ടി. കാക്ക നോക്കിയപ്പോള്‍ ശരിയാണ്.. മയിലിനെ കാണാന്‍ എന്തൊരു ഭംഗിയാണ്. ആളുകള്‍ മയിലിൻ്റെ ഫോട്ടോ എടുക്കുന്നു. അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. മയിലിനോട്…

    Read More »
  • യാത്ര സുഗമമാകട്ടെ, പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറാം

    വെളിച്ചം കപ്പല്‍ നടുക്കടലിലെത്തിയപ്പോഴാണ് അതിശക്തമായ കൊടുങ്കാറ്റടിച്ചത്. ആടിയുലഞ്ഞ കപ്പലിലെ കൊടിമരത്തില്‍ നിന്നു പതാക താഴെ വീണു. കടല്‍ ശാന്തമായപ്പോള്‍ കപ്പിത്താന്റെ മകന്‍ പതാക കെട്ടാനായി കൊടിമരത്തില്‍ കയറി. പാതിവഴി എത്തിയപ്പോഴേക്കും കടല്‍ വീണ്ടും ക്ഷോഭിച്ചു. കപ്പല്‍ ഇളകിയപ്പോള്‍ മകന്‍ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പിത്താന്‍ പറഞ്ഞു: “നീ പേടിക്കേണ്ട. രണ്ടു കാര്യങ്ങള്‍ മാത്രം ഓര്‍ക്കുക. കടല്‍ ശാന്തമാകുന്നതുവരെ അവിടെ പിടിച്ചിരിക്കുക. എന്നിട്ടു മാത്രം കൊടിമരത്തിന്റെ മുകളിലേക്ക് നോക്കി കയറുക… ” അച്ഛന്‍ പറഞ്ഞതുപോലെ അവന്‍ ചെയ്തു. ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. വളരെക്കാലത്തെ വിചിന്തനത്തിന് ശേഷം പല സാധ്യതകളും ഉപേക്ഷിച്ച് തിരഞ്ഞെടുത്ത ഒന്നാകും ആ ലക്ഷ്യം. അതിലേക്ക് നടക്കുമ്പോള്‍ ഇന്നലെകളുടെ ഇരുണ്ടയിടങ്ങള്‍ വിസ്തരിക്കുക. എല്ലാ സാഹസികയാത്രകള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: എന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന സന്ദേഹം. രണ്ട്: ഇടക്കിടെയുള്ള തിരിഞ്ഞുനോട്ടം. പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ മറ്റാരെങ്കിലും സമ്മാനിക്കുന്ന ദുരനുഭവങ്ങളില്‍ തട്ടി യാത്രകള്‍…

    Read More »
Back to top button
error: