Feature
-
ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും പ്രസിഡന്റായി ഒരാൾ; വർഷങ്ങൾ പഴക്കമുള്ള വയനാട് മുട്ടിലിലെ ആ കഥ അറിയാം
കൽപ്പറ്റ: ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും പ്രസിഡന്റായി ഒരാൾ. വർഷങ്ങൾ പഴക്കമുള്ള വയനാട് മുട്ടിലിലെ ആ കഥ അറിയാം. ‘മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷന്റെ മകൻ കളത്തിൽ ദിവാകരൻ അന്തരിച്ചിരിക്കുന്നു’- ഇങ്ങനെയൊരു ചരമ വാർത്തയിൽ കണ്ണിലുടക്കിയപ്പോഴാണ് കൗതുകമായത്. അങ്ങനെ ദിവാകരന്റെ അച്ഛനെ തേടി യാത്രയായി. രാധാഗോപി മേനോൻ. ആ മേൽവിലാസത്തിന്റെ മൂല്യം ഇന്ന് ഗണിക്കാൻ ഒക്കില്ല. മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ മിനുട്സിൽ ഒന്നാം പേരുകാരൻ രാധാഗോപി മേനോന്‍ തന്നെ. ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും ഭരണസാരഥ്യത്തിലെത്തിയ മനുഷ്യൻ. മലപ്പുറം ആനക്കരയിൽ നിന്ന് രാധാഗോപിമേനോന്‍ 1936 -ല്‍ വയനാട്ടിലേക്കെത്തി. ചെമ്പ്രപീക്ക് ഉള്‍പ്പെടുന്ന എസ്റ്റേറ്റില്ലായിരുന്നു ജോലി. പിന്നീട് മുട്ടിലില്‍ സ്ഥിരതാമസമാക്കി. ഈശ്വരവിശ്വാസിയായിരുന്ന മേനോന്‍ സര്‍വ്വസമ്മതനായിരുന്നു. അങ്ങനെയാണ് മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെ തലവൻ ആയത്. അത് പിന്നെ മുട്ടില്‍ എന്ന ദേശത്തിന്‍റെയും ചരിത്രമായി. വെള്ളിയാഴ്ച പള്ളികളില്‍ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ നേരിട്ട് എത്തുമായിരുന്നു രാധാഗോപി മേനോൻ. മഹല്ലിന്റെ…
Read More » -
പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും; മധുരയിൽ കോച്ചിങ് സെന്റർ
മധുര: പൊറോട്ടയുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ പലര്‍ക്കും കൃത്യമായി പൊറോട്ടയുണ്ടാക്കാന്‍ അറിയില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ളവരെ പൊറോട്ട മാസ്റ്റേഴ്‌സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റര്‍. ബണ്‍ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാര്‍ പൊറോട്ട തുടങ്ങി പൊറോട്ടയുമുണ്ടാക്കാന്‍ ഇവിടെനിന്നും പഠിക്കാം. മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ആദ്യത്തെ പൊറോട്ട മേക്കിങ് പരിശീല സ്ഥാപനം.മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണെന്നും ദിവസം 600 രൂപ മുതല്‍ 2000 വരെ പൊറോട്ടയടിയിലൂടെ സമ്ബാദിക്കുന്നവരുണ്ടെന്നും കോച്ചിങ് സെന്റര്‍ നടത്തുന്ന മുഹമ്മദ് കാസിം പറഞ്ഞു. രാവിലെയോ വൈകിട്ടോ ഏതാനും മണിക്കൂറുകള്‍ മാത്രംചെലവിട്ടാല്‍ ഇത്രയും പണം സമ്ബാദിക്കാമെന്നതാണ് ഈ ജോലിയുടെ ഹൈലൈറ്റ്. പാചകത്തോടുള്ള ഇഷ്ടം കൊണ്ട്, ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള പ്രഫഷനലുകളും തന്റെ പരിശീലന കേന്ദ്രത്തിലെത്താറുണ്ടെന്നും മുഹമ്മദ് കാസിം പറഞ്ഞു. ‘സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിച്ചത്. ഒരു ബേക്കറി തുടങ്ങണമെങ്കില്‍ അഞ്ചു ലക്ഷം…
Read More » -
അഭിമാന നിമിഷം; കാല്‍ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി
തിരുവനന്തപുരം: കാല്‍ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി. ജില്ലയിലെ മെഡിക്കൽ കോളേജ് ഇതര സർക്കാർ ആശുപത്രിയിൽ ആദ്യമായി ആണ് ഇത്തരം ഒരു ശസ്ത്രക്രിയ നടക്കുന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ മണിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ചെറുവാരകോണം സ്വദേശി 37 വയസുള്ള അനി എന്ന വ്യക്തിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. 2015ൽ അപകടത്തിൽ മുട്ടിനു പരിക്ക് പറ്റിയ അനി നിരന്തരമായുള്ള മുട്ട് വേദനയും നടക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് ഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശാസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നാലു ലക്ഷം രൂപ ചെലവാകുന്ന ശസ്ത്രക്രിയ നടത്താൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് അനി സർക്കാർ ആശുപത്രിയെ സമീപിച്ചത്. ഡോ.മണി പാറശ്ശാല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. നിതയെ കാര്യങ്ങൾ അറിയിക്കുകയും തുടർന്ന് സൂപ്രണ്ടിന്റെ ഇടപെടലിൽ സൗജന്യമായി ആണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.മണിയുടെ നേതൃത്വത്തിൽ ഡോ.അജോയ്,…
Read More » -
വെറും വയറ്റിലെ കാപ്പികുടി അപകടം; ഇത് വായിക്കാതെ പോകരുത്
രാവിലെ ഉറക്കം ഉണർന്നാലുടൻ ഒരു കപ്പ് ചൂടുള്ള കാപ്പി കുടിച്ച് ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കാപ്പി കുടിക്കുമ്പോൾ തന്നെ ഊർജസ്വലതയും ഉന്മേഷവും അനുഭവപ്പെടാൻ തുടങ്ങും. വാസ്തവത്തിൽ, കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ രക്തത്തിൽ കലരുന്നതോടെയാണ് ക്ഷീണം മാറുകയും ഉന്മേഷം വർധിപ്പിക്കുകയുമായി നമുക്ക് തോന്നുന്നത്. വാസ്തവത്തിൽ, രാവിലെതന്നെ ആദ്യം കാപ്പി കുടിച്ചാൽ, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹം ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഉറക്കം ഉണരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍/സ്‌ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ച് ആ ദിവസത്തിനായി നിങ്ങളെ സജ്ജമാക്കുന്നു. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്നിരിക്കുന്ന സമയമാണിത്. ഈ സമയത്ത് കാപ്പി കുടിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകുന്നു. പാലില്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നവരും ഈ അപകടം ബാധിക്കും. രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിര്‍ദേശിക്കുന്നത്. കാരണം ഇത്രയും സമയം കഴിയുമ്പോഴേക്കും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍…
Read More » -
കിലോയ്ക്ക് 3 ലക്ഷം വില; കാശ്മീരിൽ മാത്രമല്ല,കാന്തല്ലൂരിലും പൂക്കും; കുങ്കുമപ്പൂവിന്റെ ഗുണങ്ങൾ, കൃഷി രീതി
കുങ്കുമപ്പൂവ് എന്നാൽ ഇന്ത്യക്കാർക്ക് അത് കാശ്മീരായിരുന്നു.എന്നാൽ ഇപ്പോൽ നമ്മുടെ സ്വന്തം ഇടുക്കിയിലെ കാന്തല്ലൂരിൽ ഒരു കർഷകൻ ഇത് വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ്. കാന്തല്ലൂർ പെരുമലയിൽ പ്രദേശവാസിയും വി.എഫ്.പി.സി.കെ. ലേലവിപണിയുടെ ഫീൽഡ് അസിസ്റ്റന്റുമായ ബി. രാമമൂർത്തിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമപ്പൂ കൃഷി ചെയ്തത്.ഇന്ത്യയിൽ കശ്മീരിലാണ് വൻതോതിൽ കുങ്കുമപ്പൂ വിളയുന്നത്. എന്നാൽ, അവിടുത്തേതിനേക്കാൾ 1.5 മില്ലിമീറ്റർ വലുപ്പം പെരുമലയിലെ പൂവിന് കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് കുങ്കുമപ്പൂ വിളവെടുക്കുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാൽ അടുത്തവർഷം കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.25 സെന്റിൽ ചെയ്ത കൃഷിയിൽ നിന്ന് 300 പൂക്കളാണ് ലഭിച്ചത്. കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത് കാശ്മീരിൽ…
Read More » -
നിങ്ങളുടെ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റണം; ചെയ്യേണ്ടത് ഇത്രമാത്രം
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഒരു ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ നമ്ബറോ വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസോ (വിപിഎ) ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. നിങ്ങളുടെ യുപിഐ ഇടപാടുകള്‍ സുരക്ഷിതമാക്കാൻ വേണ്ടി ഒരു യുപിഐ പിൻ ക്രിയേറ്റ് ചെയ്തിട്ടുണ്ടാവും. ഈ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എങ്ങനെയാണ് യുപിഐ പിൻ മാറ്റേണ്ടത് എന്ന് നോക്കാം. സുരക്ഷയ്ക്കായി ചെയ്യേണ്ടത് നിങ്ങളുടെ യുപിഐ പിൻ ഓര്‍ത്തിരിക്കാൻ എളുപ്പമുള്ളതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഊഹിക്കാൻ പ്രയാസമുള്ളതുമായിരിക്കണം. നിങ്ങളുടെ യുപിഐ പിൻ ആരുമായും ഷെയര്‍ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ യുപിഐ പിൻ മാറ്റാൻ യുപിഐ ആപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവ റീ സെറ്റ് ചെയ്യുക ഇത് മാറ്റേണ്ടത് എങ്ങനെ എന്ന് നോക്കാം. 1.നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണില്‍ യുപിഐ എനേബിള്‍ ചെയ്ത ആപ്പ് തുറക്കുക. 2.ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവോ…
Read More » -
മൊബൈലിന്റെ ചാര്‍ജ് പെട്ടന്ന് തീര്‍ന്നുപോകാറുണ്ടോ? ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാന്‍ ഇതാ ചില ടിപ്സ്
മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് ഫോണിലെ ചാര്‍ജ് വേഗം തീര്‍ന്നുപോകുന്നത്.ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ബാറ്ററിയുടെ ലൈഫ് കുറയാന്‍ കാരണമാകും. എന്നാല്‍ ഫോണിന്റെ ചാര്‍ജ് പെട്ടെന്ന് കുറയാതിരിക്കാൻ കുറച്ച് പരിഹാര മാര്‍ഗങ്ങളുണ്ട്. 1. മൊബൈലിന്റെ ഡിസ്പ്ലേയാണ് കൂടുതലായി പവര്‍ വലിച്ചെടുക്കുന്നത്. ബാറ്ററി കുറയാന്‍ പ്രധാന കാരണവുമിതാണ്. സ്‌ക്രീന്‍ തെളിച്ചം (ബ്രൈറ്റ്നസ്) കുറച്ചിട്ടാല്‍ ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് നീട്ടിക്കിട്ടും. സ്‌ക്രീന്‍ തെളിച്ചം കുറയ്ക്കുന്നതോടെ, ഊര്‍ജ്ജ ഉപഭോഗം കുറയും. അതുവഴി ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് ലഭിക്കും. 2. സ്‌ക്രീന്‍ ടേണ്‍ ഓഫ് ആകുന്ന സമയം കുറയ്ക്കുന്നതാണ് മറ്റൊരു വഴി. അങ്ങനെ ചെയ്താല്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് പെട്ടെന്ന് തന്നെ ഡിസ്പ്ലേയെ ഡിആക്ടീവ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ കഴിയും. 3. ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് എനേബിള്‍ ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു ഉപായം. ബാറ്ററി ലൈഫ് നീട്ടിക്കിട്ടാന്‍ ഇതും പ്രയോജനപ്പെടുത്താവുന്നതാണ് 4. റിഫ്രഷ് റേറ്റ് 60 ഹെര്‍ട്സായി കുറയ്ക്കുന്നതും നല്ലതാണ്.…
Read More » -
വാരണാസി – ഇന്ത്യയുടെ ആത്‌മീയ തലസ്ഥാനം
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണ്ടേ, കണ്ടിരിക്കേണ്ട സ്ഥലമാണ് വാരണാസി. ആധ്യാത്മികമായും ആത്മീയമായും പ്രസിദ്ധമായ സ്ഥലം. പുണ്യ പുരാതനമായ ഗംഗയും അതിന്‍റെ ആത്മീയ ഭാവവും ഒരു ഭാഗത്തുള്ളപ്പോൾ മറുഭാഗത്ത് സാധാരണ ജീവിതവും സന്യാസ ജീവിതവും അതിന്‍റെ ഒളിമങ്ങാത്ത കാഴ്ചകളും. ബാല്യം മുതൽ നിരാലംബരായ വൃദ്ധന്മാർ വരെ ഘാട്ടുകളിൽ എങ്ങും കാണാം. യൗവനം പിന്നിട്ടവർ തങ്ങളുടെ സുഖ-സൗഖ്യങ്ങൾ വെടിഞ്ഞ് കാഷായ വസ്ത്രത്തിൽ വിദൂരതയെ പുൽകിയിരിപ്പുണ്ട്. ജീവിതമാകുന്ന യാത്രയിൽ ഈ പുണ്യ ഭൂമിയിൽ മരണത്തിന്‍റെ ഭാഗധേയം അക്ഷമനായി കാത്തിരിക്കുന്നവരും ധാരാളം. ഈ ജന സഹസ്രങ്ങൾക്കിടയിൽ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഒന്നിനെയും ഓർത്ത് ബോധവാൻ ആകാതെ, ജീവിതം എന്നത് എത്ര നിഷ്‌കപടമായ, അകൃത്രിമമായ, അനപഗ്രഥനീയമായ, നാട്ട്യങ്ങൾ ഒന്നുമില്ലാത്ത തീർത്തും സരളമായ ഒന്നാണെന്നു തോന്നി പോകും. ഉത്തർപ്രദേശിലെ അതി പുരാനഗരമാണ് വാരാണസി. ബി. സി പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ രൂപം കൊണ്ട നഗരം ഇന്ത്യയുടെ ആത്‌മീയ തലസ്ഥാനം എന്ന പേരിലും അറിയ പെടുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെ…
Read More » -
ഫാനിടാതെ ഉറക്കം വരാത്തവരുടെ ശ്രദ്ധയ്ക്ക്
തുടർച്ചയായ ഫാനിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിയിക്കും.ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തി വലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാല്‍, ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ഫാനുകളുടെ കൊളുത്തും നട്ടും ബോള്‍ട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്നും ഇടയ്ക്കിടെ കൃത്യമായി പരിശോധിക്കണം. രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. നഗ്‌ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്ബോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്ബോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്ബോള്‍ കടുത്ത ശരീര വേദനയും ഉണ്ടാകും. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്സുകള്‍…
Read More » -
ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കണോ? ഫോണിന്റെ സെറ്റിംഗ്സില്‍ തന്നെ സൂത്രപ്പണികളുണ്ട് !
ഭൂരിഭാഗം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വേഗത കുറഞ്ഞ ഇന്റര്‍നെറ്റ്. ഫോണ്‍ വാങ്ങുന്ന ആദ്യ കാലങ്ങളില്‍ മികച്ച ഇന്റര്‍നെറ്റ് സ്പീഡ് ഫോണ്‍ വാഗ്ദാനം ചെയ്യുമെങ്കിലും അല്‍പ നാളുകള്‍ കഴിഞ്ഞ് പതിയെ ഇന്റര്‍നെറ്റ് സ്പീഡ് കുറയാൻ തുടങ്ങും. പതിയെ ഇവ സ്പീഡ് ഒട്ടും ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യും. പല പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറയാനായി കാരണം. വേണ്ട കരുതലുകള്‍ സ്വീകരിച്ചാല്‍ വളരെ നിരാസമായി തന്നെ ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാവുന്നതാണ്. ആദ്യം തന്നെ നിങ്ങളുടെ പരിസരത്തെ മികച്ച നെറ്റ്വര്‍ക്ക് ലഭിക്കുന്ന സിം ഏതാണെന്ന് അറിഞ്ഞിരിക്കണം. ഈ സിം മാത്രമേ നിങ്ങള്‍ തിരഞ്ഞെടുക്കാവു. ഓഫര്‍ മാത്രം നോക്കി സിം സ്വന്തമാക്കിയാല്‍ ചിലപ്പോള്‍ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യത ഉണ്ട്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ കൊണ്ടല്ലാതെ മറ്റ് എന്തെങ്കിലും പ്രശ്നങ്ങള്‍ കൊണ്ട് ആണ് നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് എങ്കില്‍ ഈ പ്രശ്നം എന്താണെന്ന് ആദ്യം കണ്ടെത്തണം. ഭൂരിഭാഗം ഫോണുകളിലും…
Read More »