Feature
-
കോഴിക്കോടാണോ ഓസ്ട്രേലിയ ആണോ വികസനത്തിൽ മുൻപിൽ?
ഓസ്ട്രേലിയയിൽ, പതിനെട്ട് പൂർത്തിയാവുമ്പോൾ, ഒരു ലൈസൻസ് കിട്ടും – വെള്ളമടിക്കാനുള്ള ലൈസൻസ് ! ആ ലൈസൻസ് കിട്ടാൻ കാത്തിരുന്ന, പോലെ, പിള്ളേരെല്ലാം കൂടി, ഏതെങ്കിലും മെയിൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ, റിസോർട്ട് ബുക്ക് ചെയ്യും.അന്നേ ദിവസം, കേക്ക് മുറിച്ചില്ലെങ്കിൽ പോലും, രണ്ട് പെഗ്ഗ് അടിച്ചിരിക്കണം, എന്നത് അലിഖിത നിയമം. ഈയിടെ, അങ്ങോട്ടേക്കു കുടിയേറിയ ഒരു സുഹൃത്ത്, ഇതൊക്കെയല്ലേടാ വികസനം – എന്ന് ആശ്ചര്യത്തോടെ, ഫോണിൽ പറയുന്നത് കേട്ടപ്പോൾ, അങ്ങനെ നോക്കിയാൽ എന്റെ നാടൊക്കെ, എത്രയോ പണ്ടേ വികസിച്ചിരുന്നു, എന്ന് ഞാനോർത്തു പോയി. ഇന്നോ ഇന്നലയോ നടന്ന കാര്യങ്ങളല്ലാട്ടോ.. പത്തിരുപത്തഞ്ചു വർഷം പുറകോട്ട് പോണം.കരിമ്പ് – കോഴിക്കോടിന്റെ മലയോരം.കരിമ്പ് കഴിഞ്ഞാൽ, സഹ്യന്റെ ഔദ്യോഗിക വനമേഖലയാണ്. അതുകൊണ്ട്, അയൽവാസികളായി ആനയും,മുയലും, മലാനും, മലയണ്ണാനും, കാട്ടുപന്നീം ഒക്കെയുണ്ടാവും. പ്രധാന, ഉപജീവനമാർഗ്ഗമായ, കൃഷിയൊക്കെ മേല്പറഞ്ഞവരുമായുള്ള പാർട്ണർഷിപ്പിലാണ് നടത്തി പോരുന്നത്. ഫിഫ്റ്റി ഫിഫ്റ്റി ഒന്നുമല്ല ഷെയർ… അവർക്കിഷ്ടമുള്ളത് എടുത്തിട്ട് ബാക്കി നമ്മക്ക്, അതാണ് ഡീൽ.. അല്ലെങ്കിൽ നോ ഡീൽ. പതിനാറു…
Read More » -
എന്തിനാണ് കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്?
ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക്. എന്തിനാണ് പുളിപ്പിക്കുന്നത് ? ഒരു ചെടിക്കും ഖര രൂപത്തിലുള്ള ആഹാരം വലിച്ചെടുക്കാൻ പറ്റില്ലല്ലോ. ദ്രാവക രൂപത്തിലുള്ളതാണ് ചെടികൾക്ക് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല . എങ്ങിനെ പുളിപ്പിക്കാം? കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രീതി നമുക്ക് നോക്കാം പിണ്ണാക്ക് പുളിപ്പിച്ചത് കപ്പലണ്ടി പിണ്ണാക്ക് -1kg ശർക്കര-250g ശുദ്ധജലം 2.5. ലിറ്റർ ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ…
Read More » -
ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി അധികം ചെലവാകുമോയെന്ന ആശങ്ക നമ്മളില്‍ പലര്‍ക്കുമുണ്ടെങ്കിലും ഇന്ന് നമ്മളിൽ പലരും ഇൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുന്നവരാണ്.പ്രത്യേകിച്ച് ജോലിക്കാരും മറ്റും. 1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്ബോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇൻഡക്ഷൻ കുക്കര്‍ അനുയോജ്യമല്ല.അതേപോലെ കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിനുള്ള സാധനങ്ങൾ പാത്രത്തിൽ വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്തതിനു ശേഷം അതിന്റെ ഉള്ളിലെ എക്സോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചതിനു ശേഷം മാത്രമേ പ്ലഗിന്റെ സ്വിച്ച് ഓഫ് ചെയ്യാവൂ.അതിനു ശേഷം മാത്രമേ പാത്രവും മാറ്റാവൂ.…
Read More » -
ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്കും ലൈസൻസ് നിർബന്ധം; രജിസ്ട്രേഷൻ ഇപ്രകാരം
ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാന്‍ഡുണ്ട്.പ്രത്യേകിച്ച് കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾക്ക്. കോവിഡ്19 കാലത്താണ് കൂടുതല്‍ പേര്‍ ഹോം മെയ്ഡ് കേക്ക് ഉൾപ്പടെയുള്ള നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം നിലച്ച പലരുടെയും ആശ്രയം ഇത്തരം ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ തന്നെയായിരുന്നു. എന്നാൽ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിപണനം നടത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് ജയില്‍വാസവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പലർക്കും അറിയില്ല.വാസ്തവത്തില്‍ ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. വീട്ടില്‍ ഇരുന്ന് തന്നെ പ്രോസസ് ചെയ്യാവുന്നതുമാണ് ഇത്. 2006-ല്‍ കേന്ദ്ര പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2011 ഓഗസ്റ്റ് 5 മുതല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വന്നു. ദില്ലി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (fssai) ആണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള അധികാര സ്ഥാപനം. ഈ നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍, സൂക്ഷിക്കുന്നവര്‍ വ്യാപാരവും വിപണനവും…
Read More » -
സൈന്യത്തിന് ചേരും; പക്ഷേ വീട്ടുകാവലിന് നല്ലതല്ല ലാബ്രഡോര്‍ നായ്ക്കൾ
സിനിമയിലും സൈന്യത്തിലുമൊക്കെ, പ്രത്യേകിച്ച് ബോംബ് ഭീഷണിയുള്ളിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ് ലാബ്രഡോര്‍.കാഴ്ചയില്‍ ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവും എളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍. മണപിടിക്കുവാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. ജന്മംകൊണ്ട് ന്യൂഫൗണ്ട് ലാന്റുകാരനായ ഇവർക്ക് നീന്തുവാനുള്ള കഴിവുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവരാണ്.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ളവരാണിവര്‍. ഇവക്ക് ധാരാളം വ്യായാമം ആവശ്യമാണ്. ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ വീട്ടു കാവലിനു മറ്റു ജാനസ്സുകളെ അപേക്ഷിച്ച് അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യപ്രകൃതക്കാരായ “ലാബ്” ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രിയ ജാനസ്സുകളില്‍ ഒന്നാണ്. പരന്ന മുഖവും ഒടിഞ്ഞുതൂങ്ങിയ, എന്നാല്‍ അധികം നീളമില്ലാത്ത ചെവിയും ശാന്തമായ മുഖഭാവവും ആണിവക്ക്. കറുപ്പ്, മഞ്ഞ, സ്വര്‍ണ്ണനിറം,ചോക്ലേറ്റ് നിറം, മഞ്ഞകലര്‍ന്ന വെളുപ്പുനിറം എന്നീനിറങ്ങളില്‍ ലാബിനെ കണ്ടുവരുന്നു.അധികം നീളമില്ലാത്തരോമം ആണിവക്ക് അതിനാല്‍ വൃത്തിയാക്കുവാന്‍ എളുപ്പമാണ്.വാലില്‍ രോമക്കുറവുള്ളത് ഒരഭംഗിയാണ്.. റിട്രീവർ ഇനങ്ങളിൽ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോർ റിട്രീവർ.…
Read More » -
വീട്ടില്‍ എലി ശല്ല്യം രൂക്ഷമാണോ; പോംവഴിയുണ്ട്
വീടിനുള്ളില്‍ എലിയുടെ ശല്ല്യം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.എലിക്ക് പാര്‍ക്കാൻ തക്ക സൗകര്യമായ ഇടം വീടിനുള്ളിൽ ഒരുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുന്നതും വീടിന്റെ അങ്ങിങ്ങായുള്ള ഓട്ടകളും തുളകളുമൊക്കെ അടച്ച് സുരക്ഷിതമാക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ചെറിയ ഓട്ടകളിലൂടെയും മറ്റും എലികള്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം തുറന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അടയ്ക്കാനും മറക്കരുത്. ഇത്തരം തുറന്നപ്രദേശങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഫുഡ് വേസ്റ്റ് പോലുള്ളവ കൃത്യമായ ഇടവേളകളില്‍ കളയുക. ഇത്തരം ഭക്ഷണ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും. ഭിത്തികളോട് ചേര്‍ന്ന് വസ്തുക്കള്‍ സൂക്ഷിക്കുന്നതും ഒഴിവാക്കുക. എലികളുടെ ശല്യം വര്‍ധിക്കുകയാണെങ്കില്‍ കെണി വെച്ച് എലിയെ പിടികൂടുക. പ്രാണിശല്യമകറ്റാൻ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി കഷ്ണങ്ങളിട്ട വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാഗങ്ങളില്‍ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്. ഉള്ളി ചെറുകഷണങ്ങളാക്കി മുറികളില്‍ സൂക്ഷിക്കുന്നതും ഫലപ്രദമാണ്. പഴകിയ ഉള്ളി ദുര്‍ഗന്ധം പരത്തുന്നതിനാല്‍…
Read More » -
പ്രതിദിനം 87 രൂപ മാത്രം; സ്ത്രീകള്‍ക്കായി ആകര്‍ഷണീയ പ്ലാനുമായി എല്‍ഐസി
ന്യൂഡല്‍ഹി: സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷ മുന്‍നിര്‍ത്തി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍.പ്രതിദിനം 87 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്ബോള്‍ 11 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പ്ലാനാണിത്. കാലാവധി തീരുന്നതിന് മുന്‍പ് പോളിസി ഉടമയ്ക്ക് അകാലത്തില്‍ മരണം സംഭവിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് തുക ലഭിക്കും.എട്ടു വയസ് മുതലുള്ളവര്‍ക്ക് പ്ലാനില്‍ ചേരാം. പ്ലാനില്‍ ചേരാനുള്ള പരമാവധി പ്രായം 55 ആണ്. കുറഞ്ഞത് പത്തുവര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 20 വര്‍ഷം വരെ കാലാവധി നീട്ടാം. മാസംതോറും, വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസം എന്നിങ്ങനെ വിവിധ രീതിയില്‍ പ്രീമിയം അടയ്ക്കാം. വായ്പ സൗകര്യവും ഇതില്‍ ലഭ്യമാണ്. ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്ബരാഗത പ്ലാനാണിത്. അതായത് കാലാവധി കഴിയുമ്ബോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്ന് അര്‍ത്ഥം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Read More » -
മനുഷ്യന്‍ എന്ന് മുതലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാവുക? 2,000 വര്‍ഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കണ്ടെത്തി !
വര്‍ത്തമാനകാലത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാത്ത മനുഷ്യര്‍ വളരെ അപൂര്‍വ്വമായിരിക്കും. സ്ത്രീകള്‍ ഉപയോഗിക്കുന്ന അത്രയും ഉപയോഗിച്ചില്ലെങ്കിലും സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരും ഇന്ന് കുറവല്ല. എന്നാല്‍. മനുഷ്യന്‍ എന്ന് മുതലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടാവുക? ഏറ്റവും പുതിയ പുരാവസ്തു കണ്ടെത്തല്‍ മനുഷ്യന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയതിന് ഏറ്റവും കുറഞ്ഞത് 2000 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ആദ്യമായി ലോകം കീഴടക്കാന്‍ വന്‍കരകള്‍ താണ്ടിയ റോമക്കാര്‍ ഉപയോഗിച്ച സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ഇന്നത്തെ തുർക്കിയിലെ കുതഹ്യയിൽ സ്ഥിതി ചെയ്യുന്ന പുരാതന റോമൻ നഗരമായ ഐസനോയിയിൽ (Aizanoi) നടത്തിയ ഒരു ഖനനത്തിലാണ് ഈ പുരാതനമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആഭരണങ്ങളുടെയും ഒരു അത്യപൂര്‍വ്വ നിധി കണ്ടെത്തിയത്. ഐസനോയിലെ സ്യൂസ് ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്ത് നടത്തിയ ഖനനത്തിലാണ് ഈ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖനനത്തിനിടെ ഐസനോയി നഗരത്തിന്‍റെ ചന്ത സ്ഥലത്ത് 2,000 വര്‍ഷം പഴക്കമുള്ള കടകള്‍ കണ്ടെത്തി.…
Read More » -
തുർക്കി – ഇറാന്‍ അതിര്‍ത്തിയിൽ 5,000 വർഷം പഴക്കമുള്ള ബോട്ടിന്‍റെ ആകൃതിയിലുള്ള ‘അവശിഷ്ടങ്ങൾ’ ! കണ്ടെത്തിയത് നോഹയുടെ പെട്ടകമോ?
ഭൂമിയെ വിഴുങ്ങി പ്രളയ ജലമൊഴുകിയപ്പോള്‍ കരയിലെ സകല മൃഗങ്ങളെയും മനുഷ്യരെയും സസ്യജാലങ്ങളെയും ഒരു പെട്ടകത്തിലാക്കി, ഭൂമിയിലെ ജീവനുകളെ രക്ഷിച്ച ബൈബിള്‍ കഥയിലെ നോഹയെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ക്രിസ്തു മതത്തോളം പഴക്കമുള്ള അല്ലെങ്കില്‍ അതിലേറെ പഴക്കമുള്ള ഈ പുരാണ കഥ ഒരു വെറും മിഥ്യയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍, ചില പുരാവസ്തു ശാസ്ത്രജ്ഞര്‍ ഇതിന് ചരിത്രപരമായ പ്രാധാന്യം അവകാശപ്പെടുന്നു. പിന്നീട് ആ കഥയെ മതം ഏറ്റെടുത്തപ്പോഴാണ് അത് അവിശ്വസനീയമായി മാറിയതെന്നും ഇക്കൂട്ടര്‍ കരുതുന്നു. പൗരാണിക സംസ്കാരത്തില്‍ ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രഹാം ഹാന്‍കോക് തന്‍റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസായ ഏന്‍ഷ്യന്‍റ് അപ്പോക്കലിപ്സില്‍ (Ancient Apocalypse) ഇത്തരം ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും പുതിയൊരു പുരാവസ്തു കണ്ടെത്തല്‍ അതിപുരാതനമായ ഒരു കപ്പല്‍ അവശിഷ്ടം കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു. തുർക്കി – ഇറാന്‍ അതിര്‍ത്തിയിലെ ഒരു ഭൗമശാസ്ത്ര സ്ഥലം ഖനനം ചെയ്ത പുരാവസ്തു ഗവേഷകരുടെ സംഘമാണ് നോഹയുടെ പെട്ടകത്തോട് സാമ്യമുള്ള ഒരു വലിയ ബോട്ടിന്‍റെ…
Read More » -
ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഈ മതവിഭാഗം രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല, എല്ലാം ദൈവത്തിൽ സമർപ്പിതം; ആരാണ് യഹോവയുടെ സാക്ഷികൾ?
കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ചിരപരിചിതമായ വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവർക്ക് ആഴത്തിലുള്ള അറിവില്ല എന്നതാണ് യാഥാർഥ്യം. മറ്റു വിഭാഗങ്ങളുമായി യഹോവയുടെ സാക്ഷികളും വലിയ തോതിൽ ഇടപെടൽ നടത്താറില്ല എന്നത് ഇതിന്റെ മറുവശമാണ്. ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഈ മതവിഭാഗം രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല. എല്ലാം സത്യദൈവമായ യഹോവയിൽ സമർപ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാൻ മനുഷ്യന് കഴിയുമെന്നും ഇവർ വിശ്വസിക്കുന്നു. ക്രൈസ്തവ വിഭാഗത്തിൽ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായി കണക്കാക്കപ്പെടുന്നു. ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന്‍ 1876 സ്ഥാപിച്ച “ബൈബിള്‍ വിദ്യാര്‍ഥികള്‍” എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പില്‍ക്കാലത്ത് യഹോവയുടെ സാക്ഷികളായി രൂപം പ്രാപിച്ചത്. ബൈബിൾ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതിയും.…
Read More »