ക്ഷീര കർഷകരെ വല്ലാതെ കഷ്ടത്തിലാക്കുന്ന രോഗമാണ് തൈലേറിയ.അതായത്
കന്നുകാലികളെ മാരകമായി ബാധിക്കുന്ന രോഗം.
രോഗം പകർത്തുന്നതിൽ മുഖ്യ പങ്ക് പട്ടുണ്ണി(മൂട്ട)കൾക്കാണ്. തൈലെറിയ രക്താണുക്കളെ ബാധിക്കുന്ന ഒരു പ്രോട്ടോസോവ പരാദമാണ് ഇത്
രോഗം ബാധിച്ച കാലിയെ കടിക്കുന്ന
പട്ടൂണ്ണിയുടെ ശരീരത്തിൽ രോഗാണു വളരെക്കാലം കഴിയും.ഈ പട്ടുണ്ണി മറ്റു കന്നുകാലികളെ കടിക്കുമ്പോൾ അവയിലേക്ക് രോഗം പകരും.ഇവ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നത് മൂലം കന്നുകാലികൾക്ക് ഗുരുതരമായ അവസ്ഥ ഉണ്ടാവും.
കഠിനമായ പനി മൂക്കൊലിപ്പ് , വിളർച്ച, ലസിക ഗ്രന്ഥികളുടെ വീക്കം, ക്ഷീണം തളർച്ച മുതലായവയാണ് രോഗലക്ഷണങ്ങൾ.രോഗാരംഭത്തിൽ തന്നെ ആന്റി പ്രോട്ടോസോവൻ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്.
ശ്രദ്ധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ കന്നുകാലികളുടെ ശരീരത്തിൽ പട്ടുണ്ണികൾ ഇല്ല എന്ന് ഉറപ്പാക്കുക എന്നുള്ളതാണ്.