Feature

  • പെൺകുട്ടികൾക്ക് ജീവിക്കാൻ വയ്യാത്ത നാടായോ കേരളം; പെൺകുട്ടികളുള്ള അച്ഛനമ്മമാർ വായിച്ചറിയാൻ

    പോസിറ്റീവായി ചിന്തിക്കാൻ, ഉറച്ച ആത്മവിശ്വാസം ഉള്ളവരായി വളരാൻ പെൺകുട്ടികളെ സഹായിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമ മാത്രമല്ല, ഇന്നിന്റെ ആവശ്യവുമാണ്.സംസാരം, കാഴ്ചപ്പാട്, ചിന്തകൾ,പൊതുഇടങ്ങളിലെ ഇടപെടൽ… തുടങ്ങി എല്ലാം പൊസിറ്റീവായി അവളിൽ ചെറുപ്പത്തിലേ നിറയ്ക്കണം.നിനക്കിത് ആകും എന്ന് അവളെ ബോധ്യപ്പെടുത്തണം.അരുതാത്തത് കണ്ടാൽ നോ പറയാൻ അവളെ പ്രാപ്തയാക്കണം.   കേരളത്തിൽ പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ഓരോദിവത്തേയും കണക്കുകൾ സൂചിപ്പിക്കുന്നത്.ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം.രണ്ട് വയസ്സുകാരി മുതൽ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു.വാട്‌സ്ആപ്, ഫേസ്ബുക്ക് കെണികളിൽപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.പോക്‌സോ കേസുകളിൽ അടക്കം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ആയിരുന്നു. ഈ വർഷം ഇതുവരെ 1,747 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സന്തം നാടെന്ന പേരിൽ ലോകത്തിന് മുന്നിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾ പ്രത്യേകിച്ച്, പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ…

    Read More »
  • ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു

    കോട്ടയം പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ പഠിച്ചുയർന്ന് ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു. ഫയർഫോഴ്സ് മേധാവിയായ സന്ധ്യ ഇ മാസം 31 ന് വിരമിക്കും.മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പോലീസിലും പൊതുജനങ്ങൾക്കിടയിലും ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് വിരമിക്കുന്നത്. ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.  1963 മെയ് 25ന് പാലാ മീനച്ചിൽ താലൂക്കിൽ ഭാരത ദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി ഒരു സാധാരണ കുടുംബത്തിൽ ജനനം. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ. ഇരുപത്തിയഞ്ചാം വയസ്സിലാണ് ബി.സന്ധ്യ ഐ.പി.എസ് നേടിയത്. ലോക രാജ്യങ്ങൾ…

    Read More »
  • വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

    തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.…

    Read More »
  • എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധം;ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10

    നായ്ക്കളെയും പൂച്ചകളെയുമൊക്കെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.എല്ലാവർഷവും പുതുക്കുകയും വേണം. ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10. നായ്ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്ക്കളെ പിടിച്ചെടുത്തു ലേലം ചെയ്യും. ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും. രജിസ്ട്രേഷന് മുമ്പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം. തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്…

    Read More »
  • ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിന്റെ ബില്ലിൽ കുറവുവരുത്താം

    വെള്ളം ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നത് അടുക്കളയിലും കുളിമുറി/കക്കൂസുകളിലുമാണ്. ഇവിടങ്ങളിലെല്ലാം ആദ്യം തന്നെ പരിഹാരം കാണേണ്ടത് പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുകയെന്നതാണ്. തുള്ളിതുള്ളിയായി പൈപ്പില്‍ നിന്നും ഒരു ദിവസത്തില്‍ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. വെള്ളം പൈപ്പില്‍ നിന്നും ഇറ്റിറ്റുവീണ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കുക ഷവറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏറെ നേരം ഉപയോഗിക്കാതിരിക്കുക. ഷവറുകളുടെ ഉപയോഗത്തിലൂടെ വലിയൊരളവ് ജലം ദിനംപ്രതി നഷ്ടമാകുന്നുണ്ട്.ബക്കറ്റുകളില്‍ വെള്ളം നിറച്ച് അത് ഉപയോഗിക്കുന്നതാണ് എല്ലാ അവസരങ്ങളിലും ഗുണകരം.  ടോയ്‌ലറ്റുകളില്‍ ഡ്യുവല്‍ ഫ്‌ളഷ് സൗകര്യം ഉണ്ടാക്കുക പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ പൈപ്പ് ഓണ്‍ചെയ്തിടുന്ന ശീലം ഒഴിവാക്കി വായ കഴുകുമ്പോള്‍ മാത്രം പെപ്പ് തുറക്കാം.അല്ലെങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ച് വായ കഴുകാൻ ഉപയോഗിക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചിട്ടും വെള്ളക്കരം കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ ഒരു പക്ഷെ പൈപ്പുകളിൽ എവിടെങ്കിലും  ലീക്ക് ഉണ്ടാക്കാനാണ് സാധ്യത.നല്ലൊരു പ്ലമ്പറെ വിളിച്ചു കാണിക്കുക

    Read More »
  • ഒരു വ്യക്തിയ്ക്ക് പരമാവധി മൂന്ന് ബാങ്ക് അക്കൗണ്ടുകൾ 

    മൊബൈൽ ആപ്പുകൾ വഴി നിമിഷങ്ങൾ കൊണ്ട് ബാങ്ക് അക്കൗണ്ട് സ്വന്തമാക്കാവുന്ന ഈ കാലത്ത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്കവരും.സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ട്, ശമ്പള അക്കൗണ്ട് എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങൾക്ക് നിരവധിയായ അക്കൗണ്ടുകൾ എന്നതാണ് ഇന്നത്തെ രീതി.അതിനാൽതന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ​ഗുണവും ദോഷവുമാണ് ചുവടെ ചേർക്കുന്നത്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 1. സേവിംഗ്‌സ് അക്കൗണ്ടിൽ വിവിധ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ട്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, ആദായ നികുതി റീഫണ്ട്, പെൻഷൻ എന്നിങ്ങനെ നിരവധി ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടക്കുമ്പോൾ ഓരോന്നും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കില്ല. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളാണെങ്കിൽ ഇടപാടുകൾ തരം തിരിച്ച് മനസിലാക്കാൻ സധിക്കും. 2. ഒരു ബാങ്കിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ഇതുവഴി സാധിക്കും.ബാങ്കിംഗ് ഇടപാടുകൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ബാങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പണമിടപാടിന് മറ്റൊരു ബാങ്കിനെ ആശ്രയിക്കാൻ സാധിക്കും. 3.…

    Read More »
  • മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതി;മാത്യു മറ്റം വിടപറഞ്ഞിട്ട് ഏഴ് വർഷങ്ങൾ

    മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതിയായിരുന്ന മാത്യു മറ്റം വിട പറഞ്ഞിട്ട് 2023 മെയ് 29-ന് ഏഴ് വർഷങ്ങൾ പൂർത്തിയാകുന്നു.  മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളിൽ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്ടാവുമായിരുന്നു മാത്യുമറ്റം.ഉദ്വേഗവും ഹരംപിടിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ നോവലുകളുടെ അടുത്ത ലക്കങ്ങൾക്കായി വായനക്കാർ ഓരോ ആഴ്ചയും ആകാംക്ഷഭരിതരായി കാത്തിരിക്കുമായിരുന്നു.  എൺപതുകളുടെ തുടക്കം. കേരളത്തിൽ ജനപ്രിയ നോവൽ സാഹിത്യത്തിന് നല്ല വേരോട്ടമുള്ള സമയമായിരുന്നു അത്.അക്കാലത്തെ മുടിചൂടാമന്നനായിരുന്നു മാത്യു മറ്റം.കോട്ടയത്തെ ജനപ്രിയ വാരികകളുടെ പ്രതിനിധികൾ അന്ന് നോവലുകൾക്കായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ക്യൂ നിൽക്കുമായിരുന്നു.കാരണം മാത്യുമറ്റത്തിന്റ നോവലുകളായിരുന്നു അന്നത്തെക്കാലത്ത് ഒരു വാരികയുടെ റേറ്റിംഗ് നിശ്ചയിച്ചിരുന്നത്.  കോട്ടയം ജില്ലയിലെ എരുമേലിക്കടുത്തുള്ള പമ്പാവാലിയിലായിരുന്നു മാത്യുമറ്റത്തിന്റെ ജനനം.ഒന്നര വയസ്സുള്ളപ്പോൾ അപ്പൻ മരിച്ചു.തുടർന്ന് എട്ടുമക്കളുമായി അമ്മ നടത്തിയ ജീവിതപോരാട്ടമായിരുന്നു മാത്യുമറ്റം മനസ്സിൽ കോറിയിട്ട ആദ്യ കണ്ണീർക്കഥ. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ അവിടെ വച്ചാണ് മാത്യുമറ്റം തന്റെ ആദ്യ നോവൽ എഴുതുന്നതും.വെൺകുറിഞ്ഞി സ്കൂളിൽ തന്നെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപകൻ ഒരു പുസ്തകം എഴുതിയപ്പോൾ…

    Read More »
  • പൂ ചോദിച്ചു, പൂക്കാലം കിട്ടിയ സന്തോഷത്തിൽ ശ്രീഹരി; മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി ശ്രീഹരിയുടെ വീട്ടിൽ

    കോട്ടയം: പൂ ചോദിച്ചു പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് ചലനശേഷി നഷ്ടപ്പെട്ട യു.പി. സ്‌കൂൾ വിദ്യാർഥിയായ ശ്രീഹരി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി വീട്ടിൽ വന്നതിന്റെ ആഹ്‌ളാദത്തിലും അമ്പരപ്പിലുമാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകൻ ശ്രീഹരി. പുത്തേറ്റ് സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി. സ്‌കൂളിൽ ഒപ്പമുള്ളവർ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി മേയ് രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകിയാണ് മന്ത്രി ശ്രീഹരിയേയും അമ്മ പ്രീതിയേയും മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും സ്‌കൂൾ അധികൃതരോടും മന്ത്രി അന്നു തന്നെ നിർദേശിച്ചിരുന്നു. ശ്രീഹരിക്ക് വികലാംഗ കോർപറേഷനിൽ നിന്ന് വീൽചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടിൽ ടീവി പോലും…

    Read More »
  • ഭാവി ജീവിതം സുരക്ഷിതമാക്കാം; ‍ എൽഐസി ന്യൂ പെൻഷൻ പ്ലസ്

    രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്ബനിയായ ലൈഫ് ഇൻഷുറൻസ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച എല്‍ഐസി ന്യൂ പെൻഷൻ പദ്ധതിയിലൂടെ നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാം. വ്യക്തിഗത പെൻഷൻ പദ്ധതിയാണ് ഇത്. വിരമിക്കല്‍ കാലത്തേക്ക് മികച്ചൊരു തുക സമ്ബാദിക്കാൻ ന്യൂ പെൻഷൻ പ്ലസ് പ്ലാൻ സഹായിക്കും.   എല്‍ഐസി ന്യൂ പെൻഷൻ പ്ലാൻ വാങ്ങുന്നതിനുള്ള ചുരുങ്ങിയ പ്രയ പരിധി 25 വയസാണ്. 75 വയസ് പൂര്‍ത്തിയാകുന്നതിന് മുൻപ് പോളിസിയില്‍ ചേരാം. സിംഗിള്‍, റെഗുലര്‍ പേയ്‌മെന്റ് രീതികളില്‍ ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷമാണ്. പരമാവധി പോളിസി കാലയളവ് 42 വര്‍ഷമാണ്.   ഉപഭോക്താക്കള്‍ക്ക് ഒറ്റതവണ പ്രീമിയം വഴിയോ മാസത്തിലെ ത്രൈമാസത്തിലോ ഉള്ള റെഗുലര്‍ പ്രീമിയം പേയ്‌മെന്റ് വഴിയോ പ്ലാൻ വാങ്ങാം. റെഗുലര്‍ പ്രീമിയം പോളിസിക്ക് കീഴില്‍ പോളിസിയുടെ കാലയളവില്‍ പ്രീമിയം അടയ്‌ക്കണം. എല്‍ഐസി ന്യൂ പെൻഷൻ പ്ലസ് പ്ലാൻ പ്രകാരം ഒറ്റത്തവണ പ്രീമിയം അടയ്‌ക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ…

    Read More »
  • സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ടു സമയങ്ങൾ

    ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നിപ്പിക്കുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്കയോ മറ്റോ വരുമ്പോള്‍! അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്.ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞുള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് പോലും പൊതുഇടങ്ങളിൽ ഇന്നും കിട്ടാക്കനിയാണ്. സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.എന്നാൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് അതിലുമേറെ തലവേദനയായി മാറും എന്നതാണ് വാസ്തവം. മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് 1. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും 2. ചൊറിച്ചിൽ ഉണ്ടാവുക 3. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക…

    Read More »
Back to top button
error: