IndiaNEWS

നിയമസഭകളില്‍ നേട്ടമുണ്ടാക്കി ബിജെപി; 9 സിറ്റിങ് സീറ്റ് കോണ്‍ഗ്രസിന് നഷ്ടം

ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മികച്ച നേട്ടം. 5 സീറ്റുകള്‍ കൂടി നേടിയതോടെ രാജസ്ഥാനില്‍ ബിജെപി നില ഭദ്രമാക്കി. 200 അംഗ സഭയില്‍ ബിജെപിക്ക് 119 പേരായി. യുപിയില്‍ 9 മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറക്കാനും പാര്‍ട്ടിയിലെ വിമതരെ നിശബ്ദരാക്കാനും 6 സീറ്റുകളിലെ ജയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സഹായമാകും.

അസമിലെ 5 സീറ്റുകളും ബിജെപി നേടി. കാല്‍ നൂറ്റാണ്ടായി ജയിച്ചിരുന്ന സാമഗുരി കൈവിട്ടതിന്റെ ക്ഷീണം കോണ്‍ഗ്രസിനു ചെറുതാകില്ല. അസം, ഗുജറാത്ത്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി 13 എണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായിരുന്നു. അതില്‍ ഒന്‍പതില്‍ പരാജയപ്പെട്ടു. പുതുതായി വേറെ മൂന്നെണ്ണം കിട്ടി.

Signature-ad

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലാതെയാണു കോണ്‍ഗ്രസ് മത്സരിച്ചത്. 3 സീറ്റുകള്‍ എഎപി പിടിച്ചെടുത്തു. എഎപിയുടെ ശക്തികേന്ദ്രമായ ബര്‍ണാല സീറ്റ് കോണ്‍ഗ്രസും പിടിച്ചു. ഗുജറാത്തിലെ വാവ് നിയമസഭാ മണ്ഡലം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. ബിജെപി പിടിച്ചു. കര്‍ണാടകയിലെ 3 സീറ്റുകള്‍ നിലനിര്‍ത്താനായത് പാര്‍ട്ടിക്ക് ആശ്വാസമാകും. മഹാരാഷ്ട്രയിലെ നാന്‍ദേദ് ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

9 ഇടങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി, രണ്ടില്‍ മാത്രം ജയിച്ചത് സമാജ്വാദി പാര്‍ട്ടിക്കു ക്ഷീണമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ എസ്പി 37 സീറ്റും കോണ്‍ഗ്രസ് 6 സീറ്റും നേടിയിരുന്നു.

ബിഹാറില്‍ ഇന്ത്യാസഖ്യ പാര്‍ട്ടികളിലെ ആര്‍ജെഡിക്കും (2) സിപിഐഎംഎലിനും (1) സിറ്റിങ് സീറ്റ് നഷ്ടമായി. ഉപതിരഞ്ഞെടുപ്പു നടന്ന 4 നിയമസഭാ മണ്ഡലങ്ങളിലും എന്‍ഡിഎ ജയിച്ചതോടെ ഇന്ത്യാസഖ്യത്തിനു 3 സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 4 സീറ്റിലും മത്സരിച്ചെങ്കിലും മൂന്നില്‍ കെട്ടിവച്ച കാശു പോയി. കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റില്‍ മരുമകള്‍ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു. ആര്‍ജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റില്‍ ജെഡിയു സ്ഥാനാര്‍ഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎല്‍) സിറ്റിങ് സീറ്റായ തരാരിയില്‍ ബിജെപിയുടെ വിശാല്‍ പ്രശാന്ത് ജേതാവായി.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍

യുപി: 9
ബിജെപി: 6 ,

ആര്‍എല്‍ഡി:1 ,

എസ്പി: 2

രാജസ്ഥാന്‍: 7

ബിജെപി: 5 ,

കോണ്‍ഗ്രസ്: 1 ,

ഭാരത് ആദിവാസി പാര്‍ട്ടി: 1

ബംഗാള്‍: 6

തൃണമൂല്‍ കോണ്‍ഗ്രസ്: 6

അസം: 5

ബിജെപി: 3,

അസം ഗണപരിഷത്ത്: 1,

യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി (ലിബറല്‍): 1

ബിഹാര്‍: 4

ബിജെപി: 2,

ജെഡിയു: 1,

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍:1

പഞ്ചാബ്:

4ആംആദ്മി പാര്‍ട്ടി:

3 , കോണ്‍ഗ്രസ്: 1

സിക്കി: 2

സിക്കിം ക്രാന്തികാരി മോര്‍ച്ച: 2 (എതിരില്ലാതെ)

മധ്യപ്രദേശ്: 2

ബിജെപി: 1 , കോണ്‍ഗ്രസ്: 1

മേഘാലയ: 1

നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി: 1

ഛത്തീസ്ഗഡ്: 1

ബിജെപി: 1

ഉത്തരാഖണ്ഡ്:1

ബിജെപി: 1

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: