KeralaNEWS

ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയര്‍സ്‌റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിന്‍

പാലക്കാട്: തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിന്‍. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.

പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല. അവിടെ തന്നെയാണോ വെച്ചതെന്ന് പ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞത് തികച്ചും നിരുത്തരവാദപരമായിപ്പോയി. നാല് വര്‍ഷമായി ബാവയെ അറിയാമെന്നും സരിന്‍ പറഞ്ഞു. ഇന്നലെ രാത്രി തന്നെ വിളിച്ചുവെങ്കിലും എടുക്കാന്‍ പറ്റിയില്ല. രാവിലെ വിളിക്കുമ്പോഴേക്കും അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും സരിന്‍ വ്യക്തമാക്കി.

Signature-ad

വിവിധ രാഷ്ട്രീയ നേതാക്കളുടേയും സെലിബ്രിറ്റികളുടെയും മേക്കോവര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് ശ്രദ്ധേയനായ ബാവ പട്ടാമ്പിയാണ് പി.സരിനെതിരെ രംഗത്തുവന്നത്. ചെയ്ത ജോലിക്ക് പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്ക് മേല്‍ മോഷണക്കുറ്റം ആരോപിച്ചുവെന്ന് ബാവ പറയുന്നു. പി സരിന്റെ ഒപ്പമുള്ള ബോസ് എന്നയാളാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും ബാവ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ബാവ പട്ടാമ്പി പ്രതികരിച്ചു.

Back to top button
error: