Feature
-
വളരെ എളുപ്പം കൊതുകു കെണി തയ്യാറാക്കാം
മഴക്കാലമാണ്. റോഡുകളിലും റബ്ബര്‍ തോട്ടങ്ങളിലും വീട്ടു പരിസരങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരാന്‍ സാധ്യത കൂടുതലാണ്.കൊതുകുകളെ ഓടിക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന വിഷവാതകങ്ങളും കൊതുകു തിരികളും വാങ്ങി ആരോഗ്യം നശ്പ്പിക്കാതെ അല്‍പ്പം മെനക്കെട്ടാല്‍ ആരോഗ്യത്തിന് ഹാനിയുണ്ടാക്കാത്ത കൊതുകു കെണി ഉണ്ടാക്കി വീടിനും പരിസരത്തുനിന്നും കൊതുകുകളെ തുരത്താന്‍ നമുക്ക് സാധിക്കും. ഈ കൊതുകു കെണി തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്ബതു ഗ്രാം പഞ്ചസാര,ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ് വെള്ളം എന്നിവ മാത്രമാണ്. ഇനി കൊതുകു കെണി തയ്യാറാക്കുന്ന വിധം പറയാം. ആദ്യമായി രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍.കൊക്കക്കോളയും പെപ്‌സിയുമൊക്കെ വാങ്ങിക്കാറില്ലെ. ഇതേപോലത്തെ രണ്ട് ലിറ്ററിന്റെ വലിയ ബോട്ടില്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം ഏകദേശം പകുതി കണ്ട് മുറിച്ച് മാറ്റുക. ഇപ്പോള്‍ ഇതിന്റെ മുകള്‍ ഭാഗം ഏകദേശം ഒരു ചോര്‍പ്പ് പോലെ ആയിട്ടുണ്ടാകും. ഇനി ഇത് ബോട്ടിലിന്റെ മറുപാതിയില്‍ ചോര്‍പ്പ് പോലെ ഇറക്കിവയ്ക്കുക. എന്നിട്ട് ഇവ രണ്ടും കൂടിച്ചേരുന്ന…
Read More » -
കുറ്റാലത്ത് കുളിക്കാം; രോഗങ്ങൾ അകറ്റാം
ദക്ഷിണേന്ത്യയിലെ ആരോഗ്യസ്നാനഘട്ടം എന്നറിയപ്പെടുന്ന കുറ്റാലം കൊല്ലത്ത് നിന്ന് നിന്ന് 65 കിലോമീറ്റര്‍ അകലെയാണ്. കൊല്ലത്തു നിന്ന് ചെങ്കോട്ടവഴി നീളുന്ന യാത്രയ്ക്കൊടുവില്‍ സുന്ദരമായ അതിര്‍ത്തിഗ്രാമത്തിലെത്തുകയായി. തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കുന്നവര്‍ക്ക് നെടുമങ്ങാട്-ചെങ്കോട്ടവഴിയും കുറ്റാലത്തെത്താം. സമുദ്രനിരപ്പില്‍നിന്ന് 450 അടി ഉയരത്തില്‍ പശ്ഛിമഘട്ടത്തിന്‍റെ ഭാഗമാണ് കുറ്റാലം.വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. പേരരുവി, ചിറ്റരുവി, തേനരുവി, പുലി അരുവി, പഴയ കുറ്റാലം, ചെമ്പകാദേവി തുടങ്ങിയ ഒന്‍പത് വെള്ളച്ചാട്ടങ്ങള്‍ കുറ്റാലത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ഒട്ടേറെ ക്ഷേത്രങ്ങളും രണ്ട് ജലവൈദ്യുതപദ്ധതികളും കുറ്റാലത്തിന് അവകാശപ്പെടാനായുണ്ട്. പുരാതനമായ ശിവക്ഷേത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ചോളരാജാവായ രാജരാജചോളന്‍റെ കാലത്താണ് ഈ മഹാക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മൂലവിഗ്രഹം പരമശിവന്‍റേതാണ്. വൈഷ്ണവ ചൈതന്യത്താല്‍ അനുഗൃഹീതമായ ഈ ഭൂവില്‍ ശിവപ്രതിഷ്ഠ നടത്തിയത് അഗസ്ത്യനാണെന്ന് ഐതിഹ്യം. അതിമനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെ ഒഴുകുന്ന വെള്ളത്തിന്റെ രോഗശാന്തിയും ഔഷധ ഗുണങ്ങളും കാരണം “സ്പാ ഓഫ് സൗത്ത് ഇന്ത്യ” എന്നാണ് കുറ്റാലം അറിയപ്പെടുന്നത്.പട്ടണത്തിലും പരിസരത്തും നിരവധി ആരോഗ്യ റിസോർട്ടുകളുടെ ഉദയത്തിനും ഇത് കാരണമായിട്ടുണ്ട്.…
Read More » -
മുട്ടയുടെ ആയുസ്സ് 10 ദിവസം; അറിയാം മുട്ട കേടായിട്ടുണ്ടോന്ന്
മുട്ട ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.ചോറുണ്ണാന്‍ കറിയൊന്നും ഇല്ലെങ്കില്‍ ഒരു ഓംലറ്റുണ്ടാക്കി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. അതിനാല്‍ തന്നെ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും കോഴിമുട്ടയോ താറാമുട്ടയോ സ്ഥിരം സൂക്ഷിക്കാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, എത്ര ദിവസം വരെ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാം? ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? ഇതാ ചില പൊടിക്കൈകള്‍. ഏകദേശം 10 ദിവസം വരെയാണ് മുട്ട കേടാകാതെയിരിക്കുക. അതിനാല്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല, ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഒരു ഗ്ലാസ് വെള്ളം മാത്രം മതി ഇതിന്. ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസില്‍ നിറച്ച് വെള്ളമെടുക്കുകയാണ്. ഇനി ഈ വെള്ളത്തിലേക്ക് ഓരോ മുട്ടയായി ഇട്ടു നോക്കുക. വെള്ളത്തില്‍ മുട്ടയുടെ കിടപ്പു ശ്രദ്ധിച്ചാല്‍ തന്നെ വളരെ കൃത്യമായി ഓരോ മുട്ടയുടെയും പഴക്കം നമുക്ക് കണ്ടെത്താം.…
Read More » -
ഓണം അടുത്തു;മഞ്ഞപ്പട്ടുടുത്ത് തെങ്കാശിയിലെ സൂര്യകാന്തിപ്പാടങ്ങൾ
സുന്ദരമാണ് തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരം. ആഗസ്റ്റ് മാസമാകുമ്പോഴേക്കും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൂര്യനെ മാത്രം ധ്യാനിച്ച് സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞ് നില്‍ക്കും. ഓണം ആകുമ്പോഴേക്കും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോ ദിവസവും അതിര്‍ത്തി കടന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നത് നൂറ് കണക്കിന് വാഹനങ്ങളാണ്.പൂത്ത് നില്‍ക്കുന്ന പാടത്ത് പിന്നെ സെല്‍ഫികളും ഫോട്ടോഷൂട്ടും വീഡിയോ ചിത്രീകരണവും തകൃതി. കേരളത്തിന്‍റെ സ്വന്തം ഓണക്കാലം പൊടിപൊടിക്കാന്‍ അധ്വാനിക്കുന്നത് തമിഴ്നാട്ടുകാരാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്നിട്ട് വേണം മലയാളിക്ക് ഓണമാഘോഷിക്കാന്‍. പൂക്കളുടെ ഉത്സവകാലമായ ഓണക്കാലത്ത് പാടവരമ്പത്തും പറമ്പുകളിലും തൊടികളിലും വിരിഞ്ഞ് നില്‍ക്കുന്ന പേരറിഞ്ഞതും അറിയാത്തതുമായ പൂവുകളായിരുന്നു മുറ്റങ്ങളിലെ ഓണപ്പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍, കാലം മാറി, കഥ മാറി. പൂക്കളങ്ങളില്‍ നിന്ന് നാടന്‍ പൂക്കളിറങ്ങിപ്പോയി. പകരം തമിഴ്നാട്ടില്‍ നിന്നും കടും നിറങ്ങളുള്ള ജമന്തിപൂക്കളെത്തി മലയാളിയുടെ മുറ്റങ്ങളില്‍ പൂക്കളങ്ങളുടെ വളയങ്ങള്‍ തീര്‍ത്തു. ഓണക്കാലങ്ങളില്‍ പൂ പാടങ്ങള്‍ കാണാന്‍ സഹ്യനെ വകഞ്ഞ് മാറ്റി മലയാളി തമിഴ്നാട്ടിലേക്കും കടന്നു. അവിടെ ജമന്തിയും ചെണ്ട്മല്ലിയും…
Read More » -
മഴക്കാലം; കോഴികളുടെ രോഗങ്ങളും അവയ്ക്കുള്ള പൊടിക്കൈകളും
മഴക്കാലമായാൽ സാധാരണ കോഴികൾക്ക് വരുന്ന അസുഖങ്ങളിൽ ഒന്ന് കോഴികൾ എപ്പോഴും തൂങ്ങി നിൽക്കുന്നതായി കാണപ്പെടുന്നതാണ്.തലയിൽ കുരുപ്പ് വരുക, വലിവുണ്ടാവുക, തുമ്മലും ചീറ്റലും പനിയുമൊക്കെ ഉണ്ടാകുക,തൊണ്ടയിൽ നിന്ന് കുറുകൽ ശബ്ദം കേൾക്കുക തുടങ്ങിയവയൊക്കെ കോഴികളിൽ മഴക്കാലത്ത് കാണാം. അതിനൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ നാടൻ മരുന്നുകൾ ഉണ്ട്.നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാവുന്ന ആ മരുന്നുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു പിടി വേപ്പിലയെടുക്കുക, കൂടെ ഒരു തുടം വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ എടുക്കുക. അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് അരയ്ക്കുക. പനിയുണ്ടെങ്കിൽ ഇത്രയും സാധനങ്ങൾക്കൊപ്പം തുളസിയിലയും കൂടെ ചേർക്കുക. ഇതെല്ലാം കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയി അരച്ചെടുക്കുക. ഈ അരപ്പു കോഴിയുടെ വായ തുറന്നിട്ട് വച്ചുകൊടുക്കുക. കോഴി ഇറക്കിക്കൊള്ളും. അരപ്പു നല്ല വെള്ളം പോലെ ആകരുത്. കുറുക്ക് പരുവത്തിൽ അരച്ചെടുക്കുക. അതുപോലെ ചില കോഴികളുടെ പൂവിൽ നിറയെ കുരുപ്പുകൾ വരാറുണ്ട്. അങ്ങനെ വരുകയാണെങ്കിലും ഈ അരപ്പു…
Read More » -
പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അറിയാമോ ?
1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ? അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന് അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത് ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം. ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിയിരുന്നുവെന്നു മാത്രമല്ല,പുരുഷത്വത്തിന്റെ പ്രതീകമായി വരെ അത് മാറിക്കഴിഞ്ഞിരുന്നു.പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത് നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു പുകയിലയാണ്. പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ഇന്ന് ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി…
Read More » -
കടമക്കുടി എന്ന കൊച്ചിയുടെ സുന്ദരിക്കുട്ടി
വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമാണ് കടമക്കുടി എന്ന സുന്ദരഭൂമി. കായല്‍ഞണ്ടും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. കൊച്ചിയില്‍നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണ് കടമക്കുടി, വെറും പതിനഞ്ചു മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക്. തിരക്കും ബഹളവും നിറഞ്ഞ ഓഫിസ് ദിനങ്ങള്‍ക്കു ശേഷം കൊച്ചിക്കാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യാന്‍ കടമക്കുടിയേക്കാള്‍ മികച്ച മറ്റൊരിടമില്ല. 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്‍റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നുകരുതുന്നു. നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാല്‍ നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ് സൗകര്യം വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിച്ചു. പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ. ഇവയില്‍ വലിയ…
Read More » -
ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കാൻ മറക്കരുത്
നാമെല്ലാവരും ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്. ത്രീ പിൻ പ്ലഗോടുകൂടിയ ഇസ്തിരിപ്പെട്ടികള്‍ മാത്രമേ ഉപയോഗിക്കാവൂ.യാതൊരു കാരണവശാലും എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്. വീടിനകത്തുള്ള സോക്കറ്റുകളില്‍ ഏര്‍ത്ത് വയര്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഇത് ഡിസ്ട്രിബ്യൂഷൻ ബോര്‍ഡ് വഴി എര്‍ത്ത് പൈപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇസ്തിരിപ്പെട്ടി ഓരോ തവണ ഉപയോഗിക്കുമ്ബോഴും ഇലക്‌ട്രിക് വയറിന് ക്ഷതം ഏറ്റിട്ടില്ലെന്നും ഇവ സുരക്ഷിതമാണോ എന്നും ഉറപ്പുവരുത്തുക. കഴിഞ്ഞ ദിവസം മലപ്പുറത്ത് വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടിരുന്നു.കൈപ്പുറം സ്വദേശി കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് മരിച്ചത്. പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിനിടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
തലയിലെ പേൻ ശല്യം മാറ്റാം
തുളസി പേന്‍ ശല്യം കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് തുളസി. തുളസി നീര് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് തലയില്‍ നിന്നും പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഇതുമല്ലെങ്കില്‍ രാത്രിയില്‍ തലയില്‍ ഒരു പിടി തുളസി വെച്ച് കിടക്കാവുന്നതാണ്. തുളസിയുടെ മണം മൂലം പേന്‍ കുറയപുന്നതാണ്. മല്ലിയില തുളസി പോലെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനാണ് മല്ലിയില. മല്ലിയില നന്നായി അരച്ച് ഇതിന്റെ നീര് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മല്ലിയിലയുടെ നീര് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് ഇരിക്കണം. അതിന് ശേഷം ചീര്‍പ്പ് കൊണ്ട് ഈരി നോക്കുക. പോന്‍ പോകുന്നതാണ്. അതുപോലെ, ഇത് തലയില്‍ നിന്നും നന്നായി കഴുകി കളയാനും മറക്കരുത്. ഇത്തരത്തില്‍ അടുപ്പിച്ച് ഒരാഴ്ച്ച ചെയ്താല്‍ തലയില്‍ നിന്നും നിങ്ങള്‍ക്ക് പേന്‍ വേഗത്തില്‍ കളയാവുന്നതാണ്. കര്‍പ്പൂരം കര്‍പ്പൂരം ഉപയോഗിച്ചും തലയില്‍ നിന്നും പേന്‍ കളയാന്‍ സാധിക്കും. ഇതിനായി കര്‍പ്പൂരം…
Read More » -
ഒരു മൂട്ടില്‍നിന്ന് വിളവെടുത്തത് 35 കിലോ കപ്പ !!
മാന്നാര്‍: ഒരു മൂട്ടില്‍നിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂട്ടില്‍നിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്. ഇതിൽ ഒന്നരമീറ്റർ നീളവും പന്ത്രണ്ടര കിലോ തൂക്കവുമുള്ള കിഴങ്ങുമുണ്ട്.ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല്‍ വീട്ടില്‍ ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച് വളങ്ങളൊന്നും ഉപയോഗിക്കാറില്ലെന്ന് ശ്രീലാൽ പറയുന്നു. പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു ശ്രീലാല്‍ നട്ടത്.അതില്‍ മൂന്നു മൂടുകളിലും ഭീമൻ കപ്പകള്‍ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കര്‍ഷകൻ . ജൈവകൃഷിയാണ് ശ്രീലാല്‍ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്ബോള്‍ സുഹൃത്തുകള്‍ക്കും അയല്‍വാസികള്‍ക്കും ഒരുപങ്ക് നല്‍കാനും ശ്രീലാല്‍ മറക്കാറില്ല.
Read More »