Feature

  • വിഎസ് ഉള്‍പ്പെട്ട പുന്നപ്ര വയലാര്‍ സമരഭാഷ്യവും വിഎസ് ഇല്ലാത്ത വ്യാഖ്യാനങ്ങളും

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സമരചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് പുന്നപ്ര – വയലാർ സമരം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഒക്കെച്ചേർന്നു നടത്തിയ സമരങ്ങളായിരുന്നു പിന്നീട് ചരിത്രത്തിൽ പുന്നപ്ര-വയലാർ സമരങ്ങൾ എന്നപേരിൽ അറിയപ്പെട്ടത്. സാർ സിപി രാമസ്വാമി അയ്യർ എന്ന അന്നത്തെ തിരുവിതാംകൂർ ദിവാനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുന്നപ്ര വയലാർ പ്രക്ഷോഭം. 1946 ജനുവരി 15-ാം തീയതി അമേരിക്കൻ മോഡൽ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടർച്ചയായ പണിമുടക്കുകൾ കയർ ഫാക്ടറി തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മൽസ്യ തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാൻ ഭരണം വേണ്ടേ വേണ്ട, അമേരിക്കൻ മോഡൽ അറബിക്കടലിൽ, ഉത്തരവാദിത്തഭരണം അനുവദിക്കുക’ എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും മുഴങ്ങി. അക്കമ്മ ചെറിയാൻ, ഇ എം എസ് നമ്പൂതിരി, കെ…

    Read More »
  • ഉടമസ്ഥൻ മരിച്ചതറിയാതെ മോര്‍ച്ചറിക്ക് മുൻപിൽ ഒരു വര്‍ഷത്തിലധികമായി കാത്തുനില്‍ക്കുന്ന നായ

    വളര്‍ത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാവാത്തതാണ്.വളര്‍ത്തുമൃഗങ്ങളില്‍ തന്നെ നായകള്‍ക്കാണ് തങ്ങളുടെ ഉടമസ്ഥരോട് ഏറ്റവുമധികം കരുതലും കൂറുമുള്ളതായി കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള എത്രയോ സംഭവകഥകള്‍ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവകഥയാണ് വാര്‍ത്താമാധ്യമങ്ങളിലൂടെയെല്ലാം ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയില്‍ മൃഗസ്നേഹികളുടെ സംഘം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ നിന്നുമാണ് ‘മോര്‍ഗൻ’ എന്ന നായയുടെ അസാധാരണമായ കഥ ഏവരും അറിഞ്ഞത്.   മോര്‍ഗന്‍റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. ഫിലിപ്പീൻസിലെ കാല്‍കൂണ്‍ സിറ്റിയിലെ എംസിയു ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുൻപിൽ ഇവനെ പതിവായി കണ്ടുതുടങ്ങിയതോടെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് അവനിട്ട പേരാണ് മോര്‍ഗൻ എന്നത്. മോര്‍ച്ചറിക്ക് മുൻപിൽ കാണുന്നതിനാല്‍ മോര്‍ഗൻ എന്ന് പേര്.   ശരിക്കും മോര്‍ഗൻ ആ ആശുപത്രി മോര്‍ച്ചറി പരിസരത്ത് എത്തിപ്പെട്ടത് തന്‍റെ ഉടമസ്ഥനെ രോഗാതുരനായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്. ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു ഇപ്പോള്‍ ആ സംഭവത്തിന് ശേഷം.  …

    Read More »
  • കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എങ്ങനെയെത്താം ?

    കൊല്ലൂർ മൂകാംബിക ക്ഷേത്രം.. മലയാളികൾ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന കർണ്ണാടകയിലെ ഈ ക്ഷേത്രം  പേരുകേട്ട തീർത്ഥാടന സ്ഥാനം കൂടിയാണ്. മലയാളികൾ എത്താത്ത ഒരു ദിവസം പോലും ഇവിടെ ഇല്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ നിന്ന് വരുന്നവർക്ക് നേരിട്ട് ബസിൽ ഇവിടെയെത്താം.കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും മൂകാംബികയിലേക്ക് സർവീസ് നടത്തുന്നുണ്ട്. രാവിലെ എത്തി ക്ഷേത്രദർശനം നടത്തി കുറച്ച് സമയം ചെലവഴിച്ച് തിരികെ അതേ ബസിൽ മടങ്ങാനും സാധിക്കും.  ഇത് കൂടാതെ ട്രെയിനുകൾ വഴിയും ഇവിടെയെത്താം..ദൂരെനിന്നുള്ളവരും ബസ് യാത്ര ബുദ്ധിമുട്ടുള്ളവർക്കും ട്രെയിൻ തിരഞ്ഞെടുക്കാം.ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ബൈന്ദൂർ മൂകാംബിക റോഡ് സ്റ്റേഷൻ ആണ്. കേരളത്തിൽ നിന്നും നിരവധി ട്രെയിനുകൾ ബൈന്ദൂർ റോഡ് വഴി കടന്നുപോകുന്നു. ഇവിടെ നിന്നും മൂകാംബികയിലേക്ക് ബസിനോ അല്ലെങ്കിൽ ടാക്സിക്കോ വരേണ്ടി വരും. ബൈന്ദൂരിൽ നിന്നും കൊല്ലൂരിലേക്ക് 28 കിലോമീറ്ററാണ് ദൂരം. ഇവിടുന്ന് കൊല്ലൂരിലേക്ക് കർണാടക  ആർടിസി ബസ്, സ്വകാര്യ ബസ്, ടാക്സികൾ, ഓട്ടോ എന്നിവ ലഭിക്കും. പരമാവധി 40 മിനിറ്റിൽ എത്തിച്ചേരാം.…

    Read More »
  • വൈവിധ്യങ്ങളുടെ നവരാത്രി കാലം

    ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം.എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി. ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു.  നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. നവരാത്രി ഭഗവതി പൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവി ഭാഗവത നവാഹ യജ്ഞം, ഐശ്വര്യപൂജ തുടങ്ങിയവ നടക്കും. കന്നിമാസത്തിലെ…

    Read More »
  • ഇടിമിന്നൽ മുൻകരുതലുകൾ

    ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുൻകരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. കാറ്റില്‍ വീഴാൻ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം. ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കണം. ജലാശയത്തില്‍ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍…

    Read More »
  • സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ

    ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിയ്യായിരിക്കും തട്ടിപ്പുകാർ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ ആയിരിക്കും ഇത്. യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല,…

    Read More »
  • ഇസ്രായേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം –  ജറുസലേം 

    ജറൂസലേം: ‘വിശുദ്ധം’ അല്ലെങ്കില്‍ ‘വിശുദ്ധ സങ്കേതം’ എന്നര്‍ഥമുള്ള പേരാണ് ജറുസലേം. ഹീബ്രു ഭാഷയില്‍ യെരുശലേം എന്നും അറബിയില്‍ അല്‍ ഖുദ്‌സ് എന്നും ജറുസലേം അറിയപ്പെട്ടു. ആവര്‍ത്തിച്ച്‌ കീഴടക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണിത്. ലോകത്തിലെ ഏറ്റവും പവിത്രമായ നഗരമായും ജറുസലേം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഇസ്രായേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം ജറുസലേം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ്. അതിപുരാതന ചരിത്രമുള്ള ഭൂമിയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജറുസലേം ഏറ്റവും കൂടുതല്‍ ആക്രമത്തിനിരയായ പ്രദേശം കൂടിയാണ്. ക്രിസ്തുമതക്കാരും ജൂതന്മാരും ഇസ്ലാം വിശ്വാസികളുമെല്ലാം ഈ പ്രദേശം സ്വന്തമാക്കാനായി ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയതായി ചരിത്രം പറയുന്നു. ബിസി 1000ല്‍ ഡേവിഡ് (ദാവീദ്) രാജാവ് ജറുസലേമിനെ ജൂത രാജ്യത്തിന്റെ തലസ്ഥാനമാക്കിയതോടെയാണ് ജറൂസലേം ചരിത്രത്തിൽ അറിയപ്പെട്ടു തുടങ്ങുന്നത്. ദാവീദ് രാജാവ് ജറുസലേം പിടിച്ചടക്കി 40 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ആദ്യത്തെ വിശുദ്ധ മന്ദിരം(സിനഗോഗ്). 586-ല്‍…

    Read More »
  • എന്താണ് ഹേബിയസ് കോര്‍പ്പസ് ?

    ഹേബിയസ് കോര്‍പ്പസ് കോടതി പുറപ്പെടുവിച്ച ഒരു റിട്ടാണ്. ഇത് പ്രകാരം 24 മണിക്കൂറിനുള്ളില്‍ ആളെ അറസ്റ്റ് ചെയ്യണം. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിട്ടുകിട്ടുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

    Read More »
  • സമാനതകളില്ലാത്ത ആഘോഷം; പോകാം ദസറ കാണാൻ മൈസൂരുവിലേക്ക്

    മൈസൂർ…വാക്കുകൾ കൊണ്ട് വർണ്ണിച്ചു തീർക്കാൻ പറ്റാത്ത ഇടം…കൊട്ടാരങ്ങൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഇടം…എന്നും എപ്പോഴും സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്ന ഇടമാണെങ്കിലും ദസറ കാലമാണ് ഈ നഗരം അതിന്റ എല്ലാ വിധ സൗന്ദര്യത്തിലും കാണുവാൻ സാധിക്കുന്ന സമയം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ആഘോഷം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്.ദീപങ്ങൾ കൊണ്ട് ഒരു നഗരം മുഴുവൻ ഒരുങ്ങിയിരിക്കുന്ന കാഴ്ച ഒറ്റ നോട്ടത്തിലൊന്നും കണ്ടു തീർക്കുവാനാവില്ല. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് മൈസൂർ ദസറ.നവരാത്രിയുടെ ഭാഗമായാണ് മൈസൂർ ദസറ ആഘോഷിക്കുന്നത്.ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. മൈസൂർ ദസറ കാഴ്ചകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ കൊട്ടാരം അലങ്കരിച്ചിരിക്കുന്ന കാഴ്ചയാണ്. ആഘോഷങ്ങൾ നടക്കുന്ന 10 ദിവസവും ഇവിടെ കൊട്ടാരം മുഴുവനും ഏകദേശം ഒരു ലക്ഷം ബൾബ് ഉപയോഗിച്ച് അലങ്കരിക്കും. വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ ഈ കാഴ്ച കാണാം…. മൈസൂർ ദസറയുടെ…

    Read More »
  • ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്; രണ്ടാമത്തെ രാജ്യം ഇറാഖും !

    ഒരുപക്ഷെ മതവിശ്വാസികൾക്കു പോലും തെറ്റിപോകുന്ന ഒരു ചോദ്യമാണ് ആദമും ഹൗവ്വയും ജീവിച്ചിരുന്ന ഏദൻ തോട്ടം എവിടെയാണെന്നത്.ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള (ഏദൻ ഉൾക്കടൽ) യമനിലെ ഏദനിലാണ് ഏദൻ തോട്ടം എന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും നമ്മുടെ കൂട്ടത്തിൽ കാണാം. “അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്.…

    Read More »
Back to top button
error: