Lead News

  • ദത്തുവിവാദം; അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബ കോടതി

    തിരുവനന്തപുരം: ഒടുവില്‍ ദത്തുവിവാദക്കേസില്‍ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞിനെ പെറ്റമ്മ അനുപമയ്ക്ക് കൈമാറി. ഉച്ചയോടെ കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികള്‍ക്കും ശേഷമാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ അനുപമയ്ക്ക് കൈമാറിയത്. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു. ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്ന് കുഞ്ഞിനെ കോടതിയില്‍ എത്തിച്ചിരുന്നു.

    Read More »
  • മോഫിയ പർവീണിന്റെ ആത്മഹത്യ; സി.ഐ സുധീർ കുമാറിനെ സ്ഥലം മാറ്റി, സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം

    കൊച്ചി: മോഫിയ പർവീണിന്റെ ആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സ്ഥലം മാറ്റി. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അത് കൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം,സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സമരം തുടരാനാണ് തീരുമാനം. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചു.

    Read More »
  • ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി

    സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്‍റെ കാലാവധി നീട്ടി. രണ്ട് വർഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2023 ജൂൺ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂൺ മുപ്പതിനാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനിൽകാന്തിന്റെ നിയമനം. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള വരവ്. ദില്ലി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനിൽകാന്തിന് ഏഴ് മാസത്തെ സർവ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാൽ ‌‌പൊലീസ് മേധാവിയായതോടെ രണ്ട് വർഷം കൂടി അധികമായി കിട്ടുകയാണ്.

    Read More »
  • ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്

    മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്. സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനില്‍ 20 പേരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പോലീസ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

    Read More »
  • അയ്യപ്പ സ്വാമിയുടെ തിരുസന്നിധിയിലേക്കുള്ള തീര്‍ഥാടന പാതകള്‍ ശുചിയാക്കാന്‍ ഇന്നു മുതല്‍ 501 വിശുദ്ധി സേനാംഗങ്ങള്‍

    അയ്യപ്പ സ്വാമിയുടെ പരിപാവനമായ പൂങ്കാവനം ശുചിയാക്കുന്നതിനായി കൂടുതല്‍ വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചു. 288 പേരെയാണ് പുതുതായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചത്. നിലയ്ക്കലില്‍ 125 പേരേയും, പമ്പയില്‍ 88 പേരേയും, സന്നിധാനത്ത് 75 പേരേയുമാണ് പുതുതായി നിയോഗിച്ചത്. ആകെ 501 വിശുദ്ധി സേനാംഗങ്ങളാണ് പമ്പ, നിലയ്ക്കല്‍, സന്നിധാനം, പന്തളം, കുളനട എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. പുതുതായി എത്തിയ വിശുദ്ധി സേനാംഗങ്ങളെ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. 213 വിശുദ്ധി സേനാംഗങ്ങളെയാണ് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ വിന്യസിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനത്ത് 100 വിശുദ്ധിസേനാംഗങ്ങളും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരെയുമാണ് നിയോഗിച്ചത്. വിശുദ്ധിസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പാക്കുന്നു. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍…

    Read More »
  • മന്ത്രിസഭായോഗ തീരുമാനങ്ങള്‍

    കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് 26 ദിവസം തൊഴില്‍ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക…

    Read More »
  • അനുപമക്ക്​ അനുകൂലമായി അഭിപ്രായം; ദേശാഭിമാനി മുൻ അസോ.​ എഡിറ്റർക്കുനേരെ സി.പി.എം സൈബർ ആക്രമണം

    തി​രു​വ​ന​ന്ത​പു​രം: ദ​ത്ത്​ വി​ഷ​യ​ത്തി​ൽ അ​നു​പ​മ​ക്ക്​ അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്​ ദേ​ശാ​ഭി​മാ​നി മു​ൻ ​അ​സോ​സി​യേ​റ്റ്​ എ​ഡി​റ്റ​ർ ജി.ശക്തിധരന്റെ ഫേസ്ബുക്ക് പേജിൽ സി.​പി.​എം സൈ​ബ​ർ പോ​രാ​ളി​ക​ളു​ടെ ആക്രമണം. സി.​പി.​എം പി.​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​ന്​ ഇൗ ​പോ​സ്​​റ്റ്​ േഫാ​ർ​വേ​ഡ്​ ചെ​യ്​​തെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് ജ​ന​ശ​ക്തി എ​ഡി​റ്റ​ർ കൂ​ടി​യാ​യ ജി.​ ​ശ​ക്​​തി​ധ​ര​ൻ എ​ഫ്.​ബി​യി​ൽ വ്യ​ക്ത​മാ​ക്കി.

    Read More »
  • വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

    വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനം. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് നീക്കം. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കും. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.പാര്‍ലമെന്റ് ചേരുമ്പോള്‍ ബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കും.തുടര്‍ന്ന് ബില്ലിന്മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ രാജ്യസഭയിലും ബിൽ അവതരിപ്പിക്കും.അതേസമയം തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

    Read More »
  • സ്‌കൂട്ടറില്‍ ബസിടിച്ച് മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു

    തൃശൂര്‍: മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പറുകൂടിയായ ഷീല ജയരാജ് (50) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെ വെള്ളിലാംകുന്നില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതി ഗോപിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • കോവാക്സീന് 50 ശതമാനം ഫലപ്രാപ്തി മാത്രം: ലാൻസെറ്റ് റിപ്പോർട്ട്

    ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കോവാക്‌സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയത്. ഈ മാസം തുടക്കത്തില്‍ വാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി.

    Read More »
Back to top button
error: