Lead News

  • ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡിന്റെ വകഭേദം; മുന്നറിയിപ്പുമായി കേന്ദ്രം

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പരിശോധന ശക്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാംപിളുകള്‍ ഉടന്‍ തന്നെ ജീനോം സീക്വന്‍സിങ് ലാബുകളിലേക്കു അയച്ചിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആവശ്യപ്പെട്ടു. ബോട്‌സ്വാന (3 കേസുകള്‍), ദക്ഷിണാഫ്രിക്ക (6), ഹോങ്കോങ് (1) എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ രാജ്യത്തില്‍നിന്നുള്ളവരെ ‘അപകടസാധ്യത’യുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി നിരീക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച ബി.1.1529 വകഭേദമാണ് കണ്ടെത്തിയത്. വളരെ കുറച്ചുപേരില്‍ മാത്രമാണു നിലവില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

    Read More »
  • ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത

    ന്യൂഡൽഹി: ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ (ഇഎംഎസ്‌സി) വെബ്‌സൈറ്റിൽ അറിയിച്ചു. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിലെ വിവിധ പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടു. എന്നാല്‍ നാശ നഷ്ടങ്ങളോ, മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Read More »
  • കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

    തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.

    Read More »
  • ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

    കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു. അതേസമയം, കേസ് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവ ആത്മഹത്യയില്‍ ഈസ്റ്റ് പോലീസിന് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും…

    Read More »
  • മാരക മയക്കുമരുന്നുമായി കുമളിയിൽ യുവാവിനെയും യുവതിയേയും അറസ്റ്റ് ചെയ്തു

    ഇടുക്കി: കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കുമിളിയിൽനിന്നാണ് ഇരുവരെയും വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെഫിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെഫിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്.

    Read More »
  • പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇനി പഴയതുപോലെ 10 രൂപ മാത്രം

    തിരുവനന്തപുരം: റെയില്‍വെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയത്.

    Read More »
  • മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട: ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി

    പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്. മിഴിയോരം നനഞ്ഞൊഴുകും…ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളിൽ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നൽകി. ഒന്ന്‌ നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാൻ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചിൽ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട… ആദരാഞ്ജലികൾ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 79 വയസായിരുന്നു.സിജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13-നാണ് ബിച്ചു തിരുമല ജനിച്ചത്. പരേതനായ ബാലഗോപാലൻ (1946-ൽ രണ്ടാം വയസ്സിൽ അന്തരിച്ചു), പ്രശസ്ത ഗായികയായ സുശീലാ…

    Read More »
  • സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’

    സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’ ആരംഭിച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ കാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ, 16 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പരിഷ്‌കൃതരും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന കേരള സമൂഹത്തിലും സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പരിഷ്‌കൃത സമൂഹത്തിനു തന്നെ ഇത് അപമാനകരമാണ്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം സ്ത്രീധനമെന്ന അനാചാരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയും ധര്‍മ്മവുമാണ്. കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 5,987 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5,987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,74,319 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,69,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 51,804 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

    Read More »
  • കർണാടകയില്‍ വാക്സിനെടുത്ത 66 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

    ബെംഗളുരു: കര്‍ണ്ണാടകയിലെ ധാര്‍വാഡില്‍ വാക്‌സിനേഷന്‍ എടുത്ത 66 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ്ഡിഎം കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പരിപാടിയെ തുടര്‍ന്ന് 400 വിദ്യാര്‍ത്ഥികളില്‍ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ജില്ലാ ഹെല്‍ത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിര്‍ദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാര്‍ത്ഥികളെ ക്വാറന്റീന്‍ ചെയ്തതായി ധാര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതേഷ് പാട്ടീല്‍ പറഞ്ഞു. അവര്‍ക്ക് ഹോസ്റ്റലില്‍ തന്നെ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

    Read More »
Back to top button
error: