Lead News
-
കോഴിക്കോട് ട്രെയിനിന് കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു
കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്. ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read More » -
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. അടുത്തിടെ ,കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More » -
‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . “തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു. എന്നാൽ സമയപരിധിയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്രനാളിനുള്ളിൽ തീർക്കണം എന്നതിലുപരി ദൗത്യം എന്ന നിലയിലാണ് യുദ്ധം പകുതി പിന്നിട്ടത്,” അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ “ആയിരക്കണക്കിന് ഇറാൻ സൈനികരെ നിർവീര്യമാക്കാൻ കഴിഞ്ഞു” എന്നതടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ ആയുധ ശേഖരം പൂർണ്ണമായും ഇല്ലാതാക്കുന്നതിനടുത്ത് ഇസ്രയേലും അമേരിക്കയും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ച നെതന്യാഹു, “ഈ ഭരണകൂടം അകത്തുനിന്ന് തകരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത് ഞങ്ങളുടെ നേരിട്ടുള്ള ലക്ഷ്യമല്ല. നിലവിൽ ഞങ്ങൾ ചെയ്യുന്നത് അവരുടെ സൈനിക ശേഷി, മിസൈൽ ശേഷി, ആണവ ശേഷി എന്നിവ നശിപ്പിക്കുകയും അവരെ അകത്തുനിന്ന് ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്,” എന്നും വ്യക്തമാക്കി. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുന്നതായുള്ള…
Read More » -
വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി; പ്രചാരണത്തില്‍ സജീവമെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനത്തിനില്ല; നിലപാടുകള്‍ പറയുന്നത് എം. സ്വരാജ്; ചര്‍ച്ചയായി ‘ചുമതല’ കൈമാറ്റം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴാണ് പാര്‍ട്ടിയെ നയിക്കുന്ന എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്നതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജാണെന്നതും കൗതുകമുണര്‍ത്തുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടതും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടതും സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് ടി.കെ. ഗോവിന്ദന്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന് ശേഷം എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് പതിവുള്ള എം.വി? ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് അവസാനം വാര്‍ത്താസമ്മേളനം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികള്‍ക്കുമായി എം.വി. ഗോവിന്ദന്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് എത്തുമ്പോള്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം.വി.…
Read More » -
ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, അതിന് പിന്നാലെയാണ് പുറത്താക്കല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതൃത്വ വിലയിരുത്തല്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ജയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതിയാണ് പ്രശേഭിനെതിരെയുള്ളത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ…
Read More » -
20 വർഷത്തിന് ശേഷം 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും…
Read More » -
യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 4 ലക്ഷം സൈനികര്‍; ഡ്രോണ്‍ ആക്രമണവും നിരീക്ഷണവും ഭയന്ന് ഇന്റര്‍നെറ്റ് വിഛേദനം; തകരുന്ന സമ്പദ് വ്യവസ്ഥ, കാര്‍ഷിക പ്രക്ഷോഭം: മുറുമുറുപ്പുമായി വിശ്വസ്തരും; പുടിനെതിരേ റഷ്യയില്‍ അതൃപ്തി ഉരുണ്ടുകൂടുന്നു; എണ്ണ കയറ്റുമതിയും പ്രതിസന്ധിയില്‍
മോസ്‌കോ: റഷ്യന്‍ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യയും സാമ്പത്തിക ബാധ്യതകളും ക്രെംലിന്‍ അനുകൂലികള്‍ക്കിടയില്‍പ്പോലും പ്രകടമാകുന്ന അതൃപ്തിയും ജനങ്ങള്‍ക്കിടയിലെ വ്‌ലാഡിമിര്‍ പുടിന്റെ സ്വാധീനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നെന്നു ‘ദി ടൈംസ്’ റിപ്പോര്‍ട്ട്. 2026 മാര്‍ച്ചില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറിന് സമീപം നടന്ന റാലിയില്‍ തന്റെ മൂന്നാം തവണത്തെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോള്‍ പുടിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദക്കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. ‘റഷ്യയ്ക്ക് മഹത്വം!’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോള്‍ അനുകൂലികള്‍ ആവേശത്തോടെ അത് ഏറ്റെടുത്തു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം, റഷ്യയ്ക്ക് മഹത്വം വാഗ്ദാനം ചെയ്ത പുടിന്‍ ഉക്രെയ്‌നിലെ വിനാശകരമായ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെംലിനില്‍ ഇപ്പോള്‍ കണ്ണുനീര്‍ ഉണ്ടെങ്കില്‍ അത് ആനന്ദത്തിന്റേതല്ല, മറിച്ച് യുദ്ധം വരുത്തിവെച്ച സാമ്പത്തിക-സാമൂഹിക തകര്‍ച്ചയില്‍ നിന്നുള്ള നിരാശയുടേതും കോപത്തിന്റേതുമാണ്. ‘ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇത് ബാധിച്ചിട്ടുണ്ട്’- പ്രമുഖ ക്രെംലിന്‍ വിദഗ്ധയും ആര്‍.പോളിറ്റിക് (R.Politik) തലവനുമായ ടാറ്റിയാന സ്റ്റാനോവയ പറഞ്ഞു. ‘ഇതൊരു സഞ്ചിത പ്രഭാവമാണ് (cumulative effect), ഇത് എല്ലാം അസ്ഥിരപ്പെടുത്തുന്ന ഒരുതരം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു’- അദ്ദേഹം…
Read More » -
“പഗിട കളി”ട്രെയിലർ പുറത്ത്
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിട കളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ 27…
Read More » -
രാത്രിയില്‍ നാല് ‘അതിഥികളെ’ മുറിയിലെത്തിച്ചു; പുലരും വരെ റൂമില്‍! ഷഹീന്‍ഷാ അഫ്രീദിക്ക് ഒരു മില്യണ്‍ പിഴ
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിനിടെ അച്ചടക്കം ലംഘിച്ചതിന് സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിക്ക് കൂറ്റന്‍ പിഴ. ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ് അഫ്രീദിയുടെ ഫ്രാഞ്ചൈസിയായ ലാഹോര്‍ ക്വാലന്‍ഡര്‍സ് പിഴയീടാക്കിയത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്ത് നിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. വിവരം പിസിബിയെയും ക്വാലന്‍ഡര്‍സ് അറിയിച്ചിട്ടുണ്ട്. രാത്രി 11 കഴിഞ്ഞതോടെയാണ് സിംബാബ്വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന്‍ ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി. ‘അച്ചടക്കവും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നും പത്തുലക്ഷം പാക് രൂപ പിഴയായി ഈടാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയെയും ധരിപ്പിച്ചിട്ടുണ്ട്’ എന്നായിരുന്നു ക്വാലന്‍ഡര്‍സിന്‍റെ ഔദ്യോഗിക…
Read More »
