Lead News

  • കേരളത്തിൽ ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത പാലക്കാട് ന​ഗരസഭയിൽ ഭരണം തുലാസിൽ!! ഹാട്രിക് അടിക്കാൻ അപ്പുറത്തുനിന്ന് സീറ്റ് കടംകൊള്ളുമോ?, എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ പണി പാളും, ഉദ്യോ​ഗഭരിതം വരും മണിക്കൂറുകൾ

    പാലക്കാട്: കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. ഇത്തവണയും ന​ഗരസഭ ബിജെപി പിടിച്ചെടുത്തെങ്കിലും ഭരണം തുലാസിൽ. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വിജയിച്ചെങ്കിലുംല ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഞാണിന്മേലാണ് പാർട്ടിയുടെ സ്ഥാനം. ഇതിനു പ്രധാന കാരണം എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ലയെന്നതാണ്. ഇനി ഇവയെല്ലാം മറികടന്ന് ഭരണത്തിലേറിയാൽ പാലക്കാട് നഗരസഭയിൽ അതു ബിജെപിയുടെ ഹാട്രിക് വിജയമായിരിക്കും. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു. അതേസമയം കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 സീറ്റുകൾ നേടിയപ്പോൾ 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് സ്വന്തമാക്കിയത്. ശക്തമായ മത്സരമാണ്…

    Read More »
  • ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം ന​ഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ

    കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടുത്ത യുഡിഎഫ് സർക്കാരിനുള്ള വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത തെര‍ഞ്ഞെടുപ്പ് യുഡിഎഫ് നേടുമെന്നതിനുള്ള വ്യക്തമായ തെളിവാണ് ഇന്നുണ്ടായത്. അടുത്ത സർക്കാർ യുഡിഎഫായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു തരം​ഗം ഈ തെരഞ്ഞെ‌ടുപ്പിൽ ദൃശ്യമായി. തിരുവനന്തപുരം ന​ഗരസഭയെ സംബന്ധിച്ച് പിഎം ശ്രീയിൽ ഒപ്പിട്ടതോടുകൂടി ബിജെപിയെ തൊട്ടുകൂടാത്തവരല്ലായെന്നൊരു ഫീലിങ് സിപിഎമ്മുകാർക്കുണ്ടായി. അതിന്റെ ഒരു ഫലമാണ് ബിജെപിക്ക് കേവലഭൂരിപക്ഷത്തിനെടുത്തെത്തിയ പ്രകടനമെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം ന​ഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ മുന്നേറ്റമുണ്ടാക്കാനായി. അതായത് രണ്ടു മല്ലൻമാർക്കിടയിൽ പിടിച്ചുനിൽക്കാൻ യുഡിഎഫിനായി. ബിജെപിയുടെ വിജയം താത്കാലികമാണ്. അവരുപറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. യുഡിഎഫ് ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം തദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ‘ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു’ എന്ന് അദ്ദേഹം പരിഹസിച്ചു. അതായത് ഏപ്രിൽ വരെകൊടുത്താൽ മതിയെന്നു പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ…

    Read More »
  • ഇപ്പോള്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

      തിരുവനന്തപുരം: ഇപ്പോള്‍ കണ്ടത് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പോലെ വെറും സാമ്പിള്‍ മാത്രമാണ്. ശരിക്കുള്ള കിടിലന്‍ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍. തദ്ദേശത്തില്‍ മുങ്ങിപ്പോയ എല്‍ഡിഎഫ് ആശങ്കയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന പ്രവചനപ്രഖ്യാപനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ആകെ ത്രില്ലിലാണ്. വിചാരിച്ചതിനേക്കാള്‍ നേട്ടം കൊയ്യാനായതില്‍. അത് ഏതാനും മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാകുന്നുണ്ട് അവര്‍ക്ക്. വന്‍ അട്ടിമറികള്‍ നടന്നില്ലെങ്കിലും തിരിച്ചുവരവിന്റെ ശക്തമായ അടയാളങ്ങള്‍ കാണിച്ചാണ് യുഡിഎഫ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്.   ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം…

    Read More »
  • തലസ്ഥാനത്ത് വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്… അതിന്റെ തുടക്കമാണ് ബിജെപിയുടെ വിജയം!! തിരുവനന്തപുരത്ത് ബിജെപി- സിപിഎം അന്തർധാര വളരെ സജീവം, അല്ലെങ്കിൽ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടില്ല, യുഡിഎഫിന്റേത് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം, അതിരുകടന്ന ആത്മവിശ്വാസം ഒരിക്കലും പ്രകടിപ്പിക്കില്ല- എംഎം ഹസൻ

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാൾ വലിയ വിജയമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. കേരള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. 2020 തെരഞ്ഞെടുപ്പുകളെടുത്തുനോക്കായാൽ എല്ലായിടത്തും എൽഡിഎഫിന്റെ വിജയമായിരുന്നു കാണാൻ സാധിച്ചത്. ഇപ്പോൾ അങ്ങനെയല്ല. എവിടെയാണ് എൽഡിഎഫിന് പിഴച്ചതെന്ന് അവർ ആത്മപരിശോധന നടത്താൻ പറ്റിയ അവസരമാണിത്. ശബരിമല പ്രശ്നത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങൾ എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. യുഡിഎഫുകാരെല്ലാം സ്ത്രീ സമ്പടന്മാരാണെന്നു മുഖ്യമന്ത്രി പറഞ്ഞു, സ്ത്രീലംബടന്മാരേയും ലൈം​ഗിക അപവാദ കേസുകളെ പ്രതികളേയും സ്വന്തം ചിറകിനടിയിൽ ഒളിപ്പിച്ചിരുത്തിയ മുഖ്യമന്ത്രിയുടെ ആ പരാമർശം പൊതു സമൂഹം അം​ഗീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണിത്. ഈ വിജയത്തിൽ അതിരു കടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും എംഎം ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വാസ്തവത്തിൽ വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം…

    Read More »
  • പൂരനഗരിയില്‍ പത്താണ്ടിനു ശേഷം ഭരണക്കുടമാറ്റം ; 33-11-8-4 = 56 ; കോര്‍പറേഷനില്‍ മൂവര്‍ണക്കുടയുയര്‍ന്നു ; താമരമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു ; ചെങ്കൊടി ആഞ്ഞുവീശിയില്ല

    തൃശൂര്‍: പത്താണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂര്‍ കോര്‍പറേഷനില്‍ ഭരണക്കുടമാറ്റം. ഒരു ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 55ല്‍ നിന്ന് 56 ഡിവിഷനുകളായി മാറിയ തൃശൂര്‍ കോര്‍പറേഷനില്‍ 33 ഡിവിഷനുകളില്‍ യുഡിഎഫിന്റെ മൂവര്‍ണവിജയപതാാക വീശി. പത്താണ്ടു ഭരിച്ച എല്‍ഡിഎഫിന് 11 സീറ്റുകളില്‍ മാത്രം കൊടുത്ത തൃശൂര്‍ കോര്‍പറേഷനിലെ ജനങ്ങള്‍ ഇക്കുറി പ്രതിപക്ഷത്തിരുത്തി. എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകളില്‍ കൂടി ലീഡു നല്‍കി എട്ടു സീറ്റില്‍ വിജയിപ്പിച്ചു നാലു സ്വതന്ത്രന്‍മാരും ലീഡുയര്‍ത്തി. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു.   മുപ്പത് ഡിവിഷനുകളുള്ള തൃശൂര്‍ ജില്ല പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. 21 സീറ്റുകള്‍ അവര്‍ ലീഡ് ചെയ്തപ്പോള്‍ ഒമ്പതിടത്ത് യുഡിഎഫും. നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കോയ്മ. ഏഴില്‍ അഞ്ചും ഇടതു നേടിയപ്പോള്‍ രണ്ടില്‍ ഒതുങ്ങി യുഡിഎഫ്. 16 ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 4, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ്. ആകെയുള്ള 1601 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 642…

    Read More »
  • എറണാകുളം ജില്ലയിൽ 12 ​ന​ഗരസഭകൾ യുഡിഎഫ് കൈപ്പിടിയിലാക്കി!! ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിക്കാതെ എൽഡിഎഫ്, ഒരിടത്ത് എൻഡിഎ

    എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പുറത്തുവന്നപ്പോൾ എൽഡിഎഫ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ന​ഗരസഭയിൽ ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ ഒരു സീറ്റിന്റെ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. അതേസമയം 12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സർവാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തൃപ്പൂണിത്തുറയിൽ എൻഡിഎ NDA 21 LDF 20 UDF 12 മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ് UDF17 LDF 7 NDA 1 ആലുവ നഗരസഭയിൽ യുഡിഎഫ് UDF 16 LDF 2 NDA 4 OTH 4 അങ്കമാലി നഗരസഭയിൽ യുഡിഎഫ് Udf 12 LDF 9 NDA 2 OTH 8 ഏലൂർ…

    Read More »
  • തലമാറിയപ്പോൾ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് ന​ഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോ‍ടിഞ്ച് പോരാട്ടം

    എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൻഡിഎയുടെ തേരോട്ടം. 50 ഇടത്ത് എൻഡിഎ, 26 ഇടത്ത് എൽഡിഎഫ്, 19 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയാണ് നില. അതേസമയം പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. ഇവിടെ 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. എന്നാൽ യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി.  കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട്…

    Read More »
  • പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി

    ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എംഎം മണി. സംഭവങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല. അതിനു മാത്രം വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, പെൻഷൻ എല്ലാം നമ്മുടെ ജില്ലയിലടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങി വച്ചിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറഞ്ഞോളും. രാജക്കാട് പഞ്ചായത്തിലുൾപെടെ എൽഡിഎഫിന് ഭരണം നഷ്ട‌പ്പെട്ടതിനെകുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ആ ആയിക്കോട്ടെ… എന്നായിരുന്നു മറുപടി. എന്റെ പഞ്ചായത്തിലെ പത്തും പോയോ? മറു ചോദ്യം, ശാന്തമ്പാറ കിട്ടിയിട്ടുണ്ട്. ആ ആയിക്കോട്ടെ.. അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെന്നും പ്രതികരണം. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരങ്കമെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി…

    Read More »
  • രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല

    പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ്…

    Read More »
  • ഹമാസ് അംഗീകരിച്ചാലും ഇല്ലെങ്കിലും അടുത്തമാസം ഗാസയില്‍ രാജ്യാന്തര സേനയെത്തും; സമാധാന കരാറിന്റെ എല്ലാ നടപടികളും അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക; തീവ്രവാദികളെ നിരായുധീകരിക്കും; അമേരിക്കന്‍ ജനറല്‍ നയിക്കും; 20,000 പേരെ സജ്ജമാക്കി ഇന്തോനേഷ്യ; ആംനസ്റ്റി റിപ്പോര്‍ട്ടിനു പിന്നാലെ നടപടിക്കു വേഗമേറി

    ന്യൂയോര്‍ക്ക്: ഹമാസിന്റെ തുടര്‍ച്ചയായ എതിര്‍പ്പ് അവഗണിച്ച് അടുത്തമാസം ആദ്യംതന്നെ രാജ്യാന്തര സൈന്യത്തെ (ഇന്റര്‍നാഷണല്‍ സ്‌റ്റെബിലൈസേഷന്‍ ഫോഴ്‌സ്- ഐഎസ്എഫ്) ഗാസയില്‍ വിന്യസിക്കുമെന്ന് അമേരിക്ക. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള സംഘത്തിന് ഐക്യരാഷ്ട്ര സഭ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഗാസ പദ്ധതിയുടെ ഭാഗമായി സൈന്യത്തെ വിന്യസിക്കുക. എന്നാല്‍, ഹമാസിനെ എങ്ങനെ നിരായുധീകരിക്കുമെന്നതില്‍ വ്യക്തതയില്ലെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.   ഐഎസ്എഫ് ഒരിക്കലും ഹമാസുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരവധി രാജ്യങ്ങള്‍ സേനയുടെ ഭാഗമാകാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്രപേര്‍ സംഘത്തിലുണ്ടാകണം, താമസം, പാലിക്കേണ്ട നിയമങ്ങള്‍, നിയമങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അമേരിക്ക ഉടന്‍ തീരുമാനമുണ്ടാക്കും.   രണ്ടു നക്ഷത്ര പദവിയുള്ള ജനറല്‍ ആയിരിക്കും സംഘത്തെ നയിക്കുകയെന്നതാണു ആലോചനയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. അമേരിക്കയുടെ ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിര്‍ണായകമായ ഘട്ടമാണ് സൈന്യത്തെ നിയോഗിക്കുക എന്നത്. ആദ്യ പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ച്ചയായി ലംഘിക്കുന്നുണ്ട്. രണ്ടാം ഘട്ടം നടപ്പാക്കാനുള്ള പദ്ധതികള്‍…

    Read More »
Back to top button
error: