Lead News
-
പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും
ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘പിനാക’-മണ്ണബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിൻ്റെ താല്പര്യ പട്ടികയിൽ ഒന്നാമതുള്ളത്. അങ്ങനെ ഇന്ത്യയുമായുള്ള ആയുധ ഇടപാടിൽകൊടുക്കൽ വാങ്ങൽ തന്ത്രം പയറ്റാനൊരുങ്ങുകയാണ് ഫ്രാൻസ് . ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ (Le Monde) ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കം. പ്രതിരോധ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ് പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (ആർട്ടിലറി), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു. ആഗോള വിതരണ ശൃംഖലകളിൽ…
Read More » -
റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ പുതു പ്രഖ്യാപനം, ‘1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും’
അബുദാബി: റമദാൻ വിശുദ്ധ മാസം തുടങ്ങിയതിൻ്റെ സന്തോഷ സൂചകമായി 1440 തടവുകാർക്ക് യു ഇ മോചനം പ്രഖ്യാപിച്ചു. യു ഇ മുഹമ്മദ് ഷെയ്ഖ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ഇവരുടെ ഭാഗമായ സാമ്പത്തിക ബാധ്യതകളും ശിക്ഷ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും. എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് സാധാരണഗതിയിൽ മോചനത്തിനായി പരിഗണിക്കുക. ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്നലെ റമദാൻ ഒന്നായിരുന്നു . ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൽ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ഒമാനിൽ ഇന്നാണ് റമദാൻ 1. കേരളത്തിലും റംസാൻ വ്രതാരംഭം ഇന്ന്…
Read More » -
ഇറാന്റെ തന്ത്രപ്രധാന സൈനീക കേന്ദ്രങ്ങൾക്ക് സമീപം തീപിടിത്തം; കാരണം വ്യക്തമല്ല
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപ്പിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സുരക്ഷാവീഴ്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദിതടത്തിന് സമീപത്തെ പുൽപ്പടർപ്പിന് തീപിടിച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ അവർ കൂട്ടിച്ചേർത്തു. ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റെന്തെങ്കിലും നാശനഷ്ടമുണ്ടായതായോ ഇതുവരെ സ്ഥിരീകരണമില്ല. ഷിറാസ് പ്രവിശ്യയിൽ നഗരത്തിന് പുറത്ത് പർവതമേഖലയിൽനിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്താണ് ഇത് കാരണമെന്ന് വ്യക്തമല്ല.
Read More » -
പോർവിളികൾ തുടരുന്നതിനിടെ ഇറാനും റഷ്യയും കൈകോർക്കുന്നു; ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനീകാഭ്യാസം; ‘ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ ട്രംപിന് കഴിയില്ല; ഇറാൻ സൈന്യം സജ്ജമാണ്’- ഖമേനി
ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയുടെയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഭീഷണികൾ തുടരുന്നതിനിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ട്രംപ് സമ്പൂർണ്ണ സൈനീക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. അതിനിടയിലാണ് റഷ്യയും ഇറാനും തമ്മിൽ സഹകരിച്ചുള്ള പുതിയ നീക്കങ്ങൾ. യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രവുമായി നടക്കാൻ പോകുന്നത്. കടൽ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക ഇതിൻ്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിൻ്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്സൂദ്ലൂ പറഞ്ഞു. ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ വെല്ലുവിളികൾ മുഴക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്. അമേരിക്ക വിമാനവാഹിനി…
Read More » -
അവസാന ഓവറിലെ രണ്ടാം ബോൾ, സാക്ക് ലയൺ ഉയർത്തിയടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിംഗ്… മനോഹരമായൊരു ക്യാച്ചിനു വഴിമുടക്കിയായി നായകന്റെ കടന്നുവരവ്… ദേ പോകുന്നു കയ്യിൽനിന്ന് വഴുതി താഴേക്ക്… മൂന്നാം ബോളിലും തനിയാവർത്തനം… ഇത്തവണ പിഴച്ചത് തിലകിന്… നാലാം ബോളിൽ അതാ പിടിവീണു… ബോൾ ‘സുന്ദര’മായി സുന്ദറിന്റെ കൈക്കുള്ളിൽ…
അഹമ്മദാബാദ്: സൂപ്പർ എട്ടിലെ മരണ ഗ്രൂപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ഈ ശൗര്യം മതിയോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ്ങിൽ തുടരെത്തുടരെ അഭിഷേക് ഡക്കേൽ പുറത്താകുന്നതും, ഫീൽഡിങ്ങിലുള്ള പിഴവും ഇന്ത്യയ്ക്ക് മൈനസായി വരുമെന്ന് ഉറപ്പ്. ഇന്നലെ നെതർലാൻഡിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ അടിപ്പിച്ചുള്ള രണ്ട് ക്യാച്ചാണ് സൂര്യയും തിലകും കൈവിട്ടത്. കഴിഞ്ഞ പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായ പിഴവിന്റെ ആവർത്തനം. അന്ന് തിലകും കുൽദീപും ഇഷാനുമാണെന്നു മാത്രം വ്യത്യാസം. ഇന്നലെ നെതർലാൻഡിന്റെ അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിംഗ് നീങ്ങുന്നതിനിടെ ഇത് ഞാനെടുത്തോളാമെന്ന് സൂര്യ കൈകൊണ്ടു കാണിക്കുന്നത് ദൃശ്യങ്ങിൽ കാണാം. ഈ സമയം റിങ്കു ബോളിനടുത്തിക്കഴിഞ്ഞു. പെട്ടെന്ന് റിങ്കുവിനെ തട്ടിയിട്ട് നായകന്റെ കടന്നുവരവ്… ബോൾ നേരെ ഗ്രൗണ്ടിലേക്ക്… എതിരാളികൾക്ക് റണ്ട് റൺസ്. മൂന്നാം ബോളിലും ഇതേ അവസ്ഥ ദുബെ എറിഞ്ഞ മൂന്നാം ബോൾ സാക്ക് ഉയർത്തിയടിക്കുന്നു… ബോൾ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയെങ്കിലും ദേ പോകുന്നു താഴേക്ക്, ഇത്തവണ പിഴച്ചത് തിലകിന്… എന്നാൽ…
Read More » -
‘ഇന്ത്യയുടെ സൈനീക ശക്തി ഉയർത്താനും ഫ്രാൻസുമായുള്ള നയതന്ത്ര സഹകരണം ആഴത്തിലാക്കാനും പര്യാപ്തമായ റഫാൽ കരാറിനെ ഇവിടെയുള്ളവർ വിമർശിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല‘ ഇമ്മാനുവൽ മാക്രോൺ
ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു. ‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടാനുള്ള ശ്രമങ്ങളിലാണ്. അക്കാര്യം ദസ്സോ എവിയേഷൻ്റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കും. ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് മാക്രോൺ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞാത്. പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താനും നിർണ്ണായക ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കാനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി ഒരാഴ്ചയ്ക്കിപ്പുറമാണ്…
Read More » -
ആണവ ചർച്ചയിൽ പുരോഗതിയില്ല; ലോകം യുദ്ധ ഭീതിയിൽ, ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ശപഥം ചെയ്ത് ട്രംപ്; ഇതെവിടെ ചെന്നവസാനിക്കും?
വാഷിംഗ്ടൺ: ഇറാനെതിരെ യുഎസിന്റെ സമ്പൂർണ്ണ സൈനിക നീക്കത്തിനുള്ള സാധ്യതകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് ഡൊണാൾഡ്അ ട്രംപ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ ‘കൈനറ്റിക് ആക്ഷൻ’ (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ലയെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനാണ് യുഎസ് പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.ആണവ ചർച്ച ആരംഭിച്ചപ്പോഴെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം തുടങ്ങിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും…
Read More » -
തൊടുന്നതെല്ലാം അബദ്ധങ്ങൾ, മൂന്നുതവണ ഗോൾഡൻ ഡക്ക്, അഭിഷേക് ഓറഞ്ചുപടയ്ക്കെതിരെ കളത്തിലറങ്ങിയത് സിറാജിന്റെ ജേഴ്‌സിയിൽ!! ഹോട്ടലിൽ വച്ചു മറന്നു പോയതെന്ന് കമെന്ററിക്കിടെ നാസർ ഹുസൈന്റെ വെളിപ്പെടുത്തൽ, ഡക്കേൽ പുറത്തായ നാണക്കേടിന്റെ റെക്കോർഡ് സഞ്ജുവിനൊപ്പം പങ്കിട്ടു
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരേ ഇന്ത്യൻ താരം അഭിഷേക് ശർമ ഇറങ്ങിയത് സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനിറങ്ങിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് അഭിഷേക് കളത്തിലിറങ്ങിയത്. അതേസമയം സ്വന്തം ജേഴ്‌സി അഭിഷേക് ടീം ഹോട്ടലിൽ വെച്ച് മറന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ അഭിഷേക് തന്റെ ജേഴ്‌സി ഡ്രസ്സിങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് ടീമിലെ ആർക്കും അത് കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2026ൽ അഭിഷേക്…
Read More » -
‘മൈക്കിൽ പിടിച്ചു വലിക്കരുത്… പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ, ഇനിയിപ്പോ സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ’—പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ സംഘർഷം, മൈക്ക് പിടിച്ചുമേടിക്കാൻ ശ്രമിച്ച് ഒരു വിഭാഗം, സംഭവം എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ച സംഭവം സംസാരിക്കുന്നതിനിടെ
തൊടുപുഴ∙ ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ ഒരാൾ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ മൈക്കിൽ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാൾ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആൾ പറയുന്നുണ്ട്. തർക്കമുണ്ടായതോടെ നേതാക്കൾ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. 17-ാം തിയതിയാണ് പീരുമേട്ടിൽവച്ച് സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.
Read More »
