Lead News
-
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചു, കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല,ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായി’
തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ വീട്ടില്‍ കണ്‍സള്‍ട്ടിങ് ഉണ്ടായിരുന്നു. അവിടെയാണ് പോയത്. ഫീസും നല്കിയെന്നാണ് പരാതിക്കാരിയും കുടുംബവും പറയുന്നത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട്ടമ്മയുടെ ഒപി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു.…
Read More » -
കേട്ട് കേട്ട് മടുത്തു…മോദീജി പ്ലീസ്.. ഒന്ന് അംഗീകരിച്ച് കൊടുക്കുമോ!! ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷമവസാനിപ്പിച്ചത് ഞാൻ… ഒരു പടികൂടി കടന്ന് അടുത്ത പ്രഖ്യാപനം, സംഘർഷ സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു… ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാനാഗ്രഹിച്ചു… 200% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി, പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുവരും പിന്മാറി- ട്രംപ്
വാഷിങ്ടൺ: കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും മേൽ വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ ഒറ്റ ഭീഷണിയാണ് ഒരു യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷസമയത്ത് പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ കാര്യം ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദമാണെന്നത് ശ്രദ്ധേയം. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്താൽ ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഞാൻ ഭീഷണിപ്പെടുത്തി. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ, പണത്തിന്റെ കാര്യമെത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടുമെന്ന് വന്നപ്പോൾ, യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു, ട്രംപ് പറഞ്ഞു. വ്യോമ പോരാട്ടങ്ങൾ നടക്കുകയും നിരവധി വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘർഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും അവ വിലയേറിയ വിമാനങ്ങളാണെന്നും…
Read More » -
പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ് ഇറങ്ങുന്നു, എതിരാളി കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരിഗണനയിൽ
ഇരിട്ടി: പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സ്ഥിരീകരണം. നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ അങ്കത്തിനിറങ്ങുന്നത്. ഇനി അറിയേണ്ടത് എതിരാളി ആരെന്നാണ്. എൽഡിഎഫിൽ പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയോരത്തെ ക്രിസ്തീയ കുടിയേറ്റ മേഖല എന്നനിലയിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് കേൾക്കുന്നുണ്ട്. കൂടാതെ കണ്ണൂരുകാരനെന്ന പരിഗണനയും ജോൺ ബ്രിട്ടാസിനുണ്ട്. സിപിഎമ്മിൽ ടേം കാലവാധിക്ക് ഇളവ് നൽകിയാൽ കെ.കെ. ശൈലജയെ ഒരുതവണകൂടി പേരാവൂരിൽ പരീക്ഷിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട് ഇതിന് ശൈലജ തയ്യാറാകുമോയെന്നതും കാത്തിരുന്നുകാണേണ്ടതാണ്. കാരണം ഒരിക്കൽ സണ്ണിക്കുമുൻപിൽ അടിപതറിയതാണ് ടീച്ചർക്ക്. ഘടകകക്ഷിയിൽനിന്ന് പേരാവൂർ സിപിഎം ഏറ്റെടുത്തശേഷം 2006ൽ കെ.കെ. ശൈജലജയിലൂടെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. എന്നാൽ, രണ്ടാം ടേമിൽ ശൈലജയ്ക്ക് സണ്ണി ജോസഫിന് മുന്നിൽ കാലിടറി.…
Read More » -
ആലപ്പുഴയിൽ മറന്നുവച്ചത് കത്രികയെങ്കിൽ ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ മറ്റൊരു മറവിക്കേസ് കൂടി പുറത്ത്, ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്. ഓട്ടോഡ്രൈവറാണ് 60 കാരനായ രാധാകൃഷ്ണൻ പിള്ള. കഴിഞ്ഞ ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവച്ച് മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിൻ്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണൻ പിള്ള പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം…
Read More » -
കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്‌ന’ എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹത
കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ കണ്ടെത്തിയ മനുഷ്യൻ്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിൻ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും തലയോട്ടികളും കാലിൻ്റെയും വാരിയെല്ലുകളും അടക്കമുളളതാണ് അസ്ഥികളുമാണ്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തൈക്കാട് സ്വദേശി അബ്ദുള്ളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോട്ടിൻ്റെ പിന്നിലായി ‘വാസു’ എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന തലയോട്ടിൻ്റെ ഉളളിലായി ‘അസ്ന’ എന്ന പേര് എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുള്ള മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു. എട്ടു സെൻറോളമുളള പുരയിടത്തിൻ്റെ ചുമതല സമീപവാസിയായ രാധാകൃഷ്ണനെയാണ് ഉടമയായ അബ്ദുള്ള ഏൽപ്പിച്ചിട്ടുളളത്. പുരയിടത്തിലുളള പ്ലാവിൽനിന്ന് ചക്കയിടുന്നതിന് രാധാകൃഷ്ണൻ എത്തിയപ്പോഴാണ് കരിയിലക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന തലയോട്ടികളും പഴക്കം ചെന്ന കവറിനുളളിലുണ്ടായിരുന്ന മറ്റ് അസ്ഥികളും കാണുന്നത്. തുടർന്ന് കല്ലിയൂർ ഗ്രാമപഞ്ചായത്തംഗമായ ബീനയെ വിവരമറിയിച്ചു. ഇവർ…
Read More » -
‘ബാബു ചേട്ടൻ അത്ഭുതമാവുകയാണ്; മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്; ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന; മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്നു കരുതുന്ന പലർക്കും അദ്ദേഹം മാതൃകയാണ്‘- കെ. ബാബുവിന് രാഹുലിന്റെ പ്രശംസ
പാലക്കാട്: ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് തൃപ്പൂണിത്തുറ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് രാഹുൽ മാങ്കൂറ്റത്തിൽ ബാബുവിൻ്റെ അഭിനന്ദനം. പലവട്ടം തോറ്റാലും താൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകുമെന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണെന്ന് രാഹുൽ മാങ്കൂത്തത്തിൽ കുറിച്ചു. മരിക്കുന്നത് ബോർഡ് വെച്ച കാറിൽ ആകണം എന്ന് കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യമായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടൻ്റെ പിൻമാറ്റം ആവേശം നൽകട്ടെയെന്നും രാഹുൽ മാങ്കൂറ്റത്തിൽ ഫേസ് ബുക്കിലൂടെ പങ്കുവച്ചു. “കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട വിഷമത്തിൽ നിൽക്കുമ്പോഴും വ്യക്തിപരമായി സന്തോഷം നൽകിയ വിജയങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തറയിൽ ബാബു ചേട്ടൻ്റെ വിജയം. സംസ്ഥാനത്ത് ആകെ വിജയം എൽഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പിൽ,…
Read More » -
ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത. ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്. ‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.…
Read More » -
ചേലക്കര ലീഗുമായി വച്ചുമാറുന്നത് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയെ മത്സരിപ്പിക്കാന്‍? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടപ്പൊരിച്ചില്‍; ‘പെയ്ഡ്’ വാര്‍ത്തയുമായി ജില്ലാ നേതാക്കള്‍; സതീശന്‍ തൃശൂര്‍ വിട്ടത് ‘തലപെരുത്ത്’
തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു മുന്നോടിയായി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളിയതിനു പിന്നില്‍ എംപിമാര്‍ അടക്കമുള്ള സ്ഥാനാര്‍ഥി മോഹികളുടെ പിടിവാശി. നിലവില്‍ എതിര്‍ സ്ഥാനാര്‍ഥി ആരെന്നു മനസിലായ ശേഷം മാത്രം പ്രാഥമിക പട്ടികയില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം, ചില നേതാക്കന്‍മാരുടെ ഭാര്യമാരെയടക്കം മത്സരിപ്പിക്കാനുള്ള നീക്കം മണ്ഡലം വച്ചുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തുന്നെന്നും സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കുന്നു എന്നും ആരോപണമുണ്ട്. ഏറ്റവും കുടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള, സംസ്ഥാനത്തെ സംബന്ധിച്ചു നിര്‍ണായകമായ തൃശൂരിലടക്കം സ്ഥാനാര്‍ഥി നിര്‍ണയം പാളുന്നതിനു കാരണം ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വി.ഡി. സതീശന്‍, പുതുയുഗ യാത്രയില്‍ ആവേശത്തോടെ പ്രസംഗിച്ചെങ്കിലും അതൃപ്തനായാണു മടങ്ങിയത്. പല മണ്ഡലത്തിലും സംഘടനയെ ചലിപ്പിക്കേണ്ട നേതാക്കള്‍തന്നെ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയുണ്ടായ തര്‍ക്കത്തിലും ആരോപണങ്ങളിലും സ്ഥാനം നഷ്ടമായ ജോസ് വള്ളൂര്‍, വടക്കാഞ്ചേരിയില്‍ നില്‍ക്കാനുള്ള നീക്കത്തിലാണ്. ഇവിടെ മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്കും താത്പര്യങ്ങളുണ്ട്. മണലൂര്‍ ടി.എന്‍. പ്രതാപന്‍…
Read More » -
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ
വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…
Read More »