Lead News

  • ശത്രുവിനെ തെറ്റിദ്ധരിപ്പിക്കാൻ 155 വിമാനങ്ങൾ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു, ഏഴ് ലൊക്കേഷനുകളിൽ ഒരേസമയം നീക്കങ്ങൾ, എന്നാൽ യഥാർത്ഥ രക്ഷാപ്രവർത്തനം നടന്നത് മറ്റൊരു സ്ഥലത്ത്… ഇറാനിൽ യുഎസിന്റെ “എയർ അർമാഡ” രക്ഷാപ്രവർത്തനങ്ങൾ ഇങ്ങനെ…

    വാഷിങ്ടൺ: ഇറാൻ തകർത്ത എഫ്-15 ഇ സ്ട്രൈക് ഈ​​ഗിളിലെ രണ്ട് എയർഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്താൻ അമേരിക്കൻ സൈന്യം അത്യന്തം അപകടകരമായ നീക്കമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറുകണക്കിന് എലെെറ്റ് സൈനികരും 176 വിമാനങ്ങളടങ്ങിയ “എയർ അർമാഡ”യും പങ്കെടുത്ത ഈ രക്ഷാപ്രവർത്തനം ഏകദേശം രണ്ടുദിവസം നീണ്ടുനിന്നതായാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഒരു നിമിഷം പോലും തടസപ്പെടാതെ നടന്ന ഓപ്പറേഷനായിരുന്നു എയർ ആർമാഡയെന്ന് വ്യക്തമാക്കി. “45 മണിക്കൂർ 56 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിൽ കോർഡിനേഷൻ കോൾ തുടർച്ചയായി നിലനിർത്തി. ജോലി മുഴുവൻ സമയവും ‘അൺബ്ലിങ്കിംഗ്’ ആയിരുന്നു,” അദ്ദേഹം പറഞ്ഞു. ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതിനിധിയായ എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ ഈ ഓപ്പറേഷൻ അതീവ അപകടകരമായ രണ്ട് എക്സ്ട്രാക്ഷനുകൾ ഉൾപ്പെടുത്തിയതാണെന്നും, പൈലറ്റിനെയും വെപ്പൺ സിസ്റ്റംസ് ഓഫീസർ (WSO) നെയും സുരക്ഷിതമായി തിരിച്ചെത്തിയതായും അറിയിച്ചു. ആക്സിയോസ് റിപ്പോർട്ട് പ്രകാരം, ഈ വൻ…

    Read More »
  • ഇറാന്റെ പുതിയ പരമോന്നത നേതാവ് ഖോമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി… യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട്

    ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഫെബ്രുവരി 28 ലെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു. യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്താബയുടെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഇറാനിലെ ഖോമിലാണ് മൊജ്താബ ഖമനേയി ചികിത്സയിൽ കഴിയുന്നതെന്നാണ് നയതന്ത്ര കുറിപ്പിൽ സൂചിപ്പിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമിൽ അലി ഖമനേയിക്കായി വലിയ…

    Read More »
  • അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി ജി. സുധാകരൻ ഹൈക്കോടതിയിൽ; ‘സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘

    ആലപ്പുഴ: അമ്പലപ്പുഴയിൽ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ നേതാവും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിക്കുന്ന ആവശ്യമെങ്കിലും അതുവഴി സംസ്ഥാനത്തുടനീളം സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധമെന്ന ആരോപണത്തിന് ശക്തിപകരുകയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.

    Read More »
  • ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി, അശ്രദ്ധമായി തിരിച്ച ലോറിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

    ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം. ആലുവയിൽ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നിൽനിന്നും വന്ന ബൈക്കിൽ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ച് മറിഞ്ഞു. റോഡിൽ തലയടിച്ച് വീണതിനാലാണ് നന്ദനയുടെ ജീവൻ നഷ്ടപ്പെട്ടത്. അബോധാവസ്ഥയിലായിരുന്ന നന്ദനയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 12.25-ഓടെ മരിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന. ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കിൽ നന്ദന ലിഫ്റ്റ്…

    Read More »
  • പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, കുഴൽനാടനൊപ്പമുണ്ടായിരുന്നത് പുറത്താക്കിയ സ്റ്റാഫ്!! നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി

    പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനേക്കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിൽ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശം എഐ ആണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി മന്ത്രി രം​ഗത്തെത്തിയത്. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം- കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ. അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എതിർഗ്രൂപ്പിൽ പോയി. അപ്പോൾപിന്നെ പുറത്താക്കാതെ വയ്യല്ലോയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. അതുപോലെ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതുമായും മറ്റും…

    Read More »
  • ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലൂടെയാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ; അക്കാര്യം ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. പദ്ധതിയുടെ വിലയിരുത്തൽ കേന്ദ്രത്തിനുപകരം സംസ്ഥാനതലത്തിൽ നടത്തിയതുതന്നെ വലിയ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പദ്ധതിയെ എ വിഭാഗമായാണ് കേന്ദ്ര പരിസ്ഥിതി വിലയിരുത്തൽ സമിതി പരിഗണിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കാൻ തുരങ്കപാതയാണ് നല്ലത് -ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ശ്യാം ദിവാൻ വാദിച്ചു. പദ്ധതിയെ എ വിഭാഗമായി പരിഗണിച്ചിട്ടേയില്ല. സാങ്കേതിക നടപടികളെങ്കിലും പാലിക്കണമായിരുന്നെന്നും അതുണ്ടായില്ലെന്നും അദ്ദേഹം…

    Read More »
  • ‘തോട്ടപ്പള്ളി സ്പിൽവേ തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു, അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്, ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും, ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്, എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും’… 2018 പ്രളയത്തിൽ അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ

    മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ രം​ഗത്ത്. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വാർത്താസമ്മേളനത്തിലൂ‌ടെ പുറത്തുവിട്ടാണ് കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. അന്ന് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനെ കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണൻകുട്ടി, ഒരു പാർട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴൽനാടൻ പറയുന്നു. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖയിൽനിന്ന്: തോട്ടപ്പിള്ളി സ്പിൽവേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപേ തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടീവ് എൻജിനീയർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു. എന്താ കാരണം എന്നറിയുമോ? അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്. ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും. ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്. അയാൾക്ക് കൊടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ്. അത് അയാൾ മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും,…

    Read More »
  • ‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ . കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുതി നൽകിയ വാദം പുറത്തുവന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പ്രായപരിധിയുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്നും, ലക്ഷക്കണക്കിന് ഭക്തർ ഇത് അനുസരിച്ചുവരുന്നതുമാണെന്ന് വാദത്തിൽ പറയുന്നു. കുറച്ച് പേരുടെ ആവശ്യത്തിനായി ഈ പാരമ്പര്യത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. യുവതി പ്രവേശനം അനുവദിച്ചാൽ ശബരിമലയുടെ ആരാധനാ സ്വഭാവത്തിൽ മാറ്റം സംഭവിക്കാമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ആരാധനാമൂർത്തിയുടെ സ്വത്വവും വിശ്വാസപരമായ പ്രത്യേകതകളും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും വാദത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിയമപരമായ സമീപനങ്ങൾ അതേപടി ഇന്ത്യയിൽ പ്രയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഘടന പഞ്ചാബിൽ രജിസ്റ്റർ ചെയ്തതാണെന്നും, അവർക്കു ശബരിമലയുടെ ആചാരങ്ങളെക്കുറിച്ച്…

    Read More »
  • തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കേന്ദ്ര മന്ത്രി ജയശങ്കർ പേരെടുത്ത് പറഞ്ഞില്ല, വേദിവിട്ടിറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ

    തിരുവന്തപുരം∙ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മാസ്കറ്റ് ഹോട്ടലിൽ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി ജയശങ്കർ പേര് എടുത്തു പറഞ്ഞ് വോട്ട് അഭ്യർഥിച്ചത് നേമത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്. വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസംഗം തുടർന്ന രാജീവ് ചന്ദ്രശേഖർ ശ്രീലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോൾ വേദിയിൽ ശ്രീലേഖയുണ്ടായിരുന്നില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. ഇറങ്ങിപ്പോക്ക്…

    Read More »
  • ദുബായ്, ദോഹ, മസ്‌കറ്റ്, റിയാദ്: ഇറാനിലെ ബുഷെര്‍ ആണവന വൈദ്യുതി നിലയം ഗള്‍ഫിന്റെ ചെര്‍ണോബിലാകും എന്നത് ഒരു മുന്നറിയിപ്പല്ല; യഥാര്‍ഥ ഭീഷണി; സമീപങ്ങളില്‍ മിസൈലുകള്‍ പതിച്ചത് നാലുവട്ടം; ജീവനക്കാരെ പിന്‍വലിച്ച് റഷ്യ

    ദുബായ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ കെടുതികള്‍ ഓര്‍ത്താല്‍ ഇന്നും റഷ്യക്കാര്‍ ഞെട്ടിത്തരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ ദുരന്തം ഒരു അബദ്ധമായിരുന്നു എന്നാണു വിലയിരുത്തുന്നത്. എന്നാല്‍, ഇസ്രയേലും അമേരിക്കയും ഇറാനെ ലക്ഷ്യമിട്ടു നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബുഷെര്‍ ആണവ നിലയത്തെ (Bushehr) ലക്ഷ്യമിട്ടത് ബോധപൂര്‍വമായിരുന്നു. അതും നാലുവട്ടം! എന്നിട്ടും ലോകം ഇതിനെതിരെ ഒന്നും പറയുന്നില്ല. ഫെബ്രുവരി 28-ന് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ശനിയാഴ്ച നാലാം തവണയും ഇറാന്റെ ബുഷെര്‍ ആണവനിലയത്തിന് സമീപം മിസൈല്‍ പതിച്ചു. അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യം (IAEA) ഇക്കാര്യം സ്ഥിരീകരിച്ചു. സൈറ്റിലെ സുരക്ഷാ ജീവനക്കാരന്‍ മിസൈല്‍ ചില്ല് തറച്ച് മരിച്ചു. സൈറ്റിലെ ഒരു കെട്ടിടത്തിന് നാശമുണ്ടായി. ഇതില്‍ ‘ശക്തമായ ആശങ്ക’ രേഖപ്പെടുത്തിയ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ആണവനിലയങ്ങളോ സമീപപ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കപ്പെടരുതെന്ന് ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട സുരക്ഷാ ഉപകരണങ്ങള്‍ ഇത്തരം കെട്ടിടങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യ നിര്‍മ്മിച്ചു നല്‍കിയ ബുഷെറിലെ 915…

    Read More »
Back to top button
error: