Lead News

  • ദീര്‍ഘദൂര യാത്രകള്‍ക്കു ചെലവേറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; 215 കിലോമീറ്ററിനു മുകളില്‍ വര്‍ധന; പ്രതിവര്‍ഷം 600 കോടി അധിക വരുമാനം പ്രതീക്ഷ; സബര്‍ബന്‍ ട്രെയിനുകളില്‍ വര്‍ധനയില്ല

    2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും.   പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.   പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ…

    Read More »
  • വന്ദേഭാരത് വന്നിട്ടും ദുരിതത്തിന് കുറവില്ല; ബസില്‍ സീറ്റില്ല, ട്രെയിനില്‍ ടിക്കറ്റും; സ്‌പെഷല്‍ ട്രെയിനുകളും നിറഞ്ഞു; ഉത്സവകാലത്ത് നാട്ടിലെത്താന്‍ കഴിയാതെ ഇതരസംസ്ഥാന മലയാളികള്‍; സ്വകാര്യ ബസ് നിരക്ക് 4000 വരെ

    ബംഗളുരു: വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി. ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍‌ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും.…

    Read More »
  • ‘ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം’; കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി തൊടുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് കോടതിവിധി; രാഹുല്‍, സോണിയ ഗാന്ധിക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസുകാരും ലീഗുകാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?

    കൊച്ചി: സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ നിര്‍ണായക നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. എഫ്‌ഐആര്‍ ഇല്ലാത്ത കേസുകളില്‍ ഇഡിക്കു നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും കേരളത്തിലടക്കം ഇത്തരം കേസുകളില്‍ ഇടപെടുന്നതിനെതിരേയുള്ള മുന്നറിയിപ്പായിട്ട് ഇതിനെ വിലയിരുത്തണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരംകൂടിയാണ് ഈ കേസ് എന്നും ഇവര്‍ പറയുന്നു. സുബ്രഹ്‌മണ്യം സ്വാമിയോ അണ്ടിമുക്ക് ശാഖാപ്രമുഖോ പറഞ്ഞെന്നു കരുതി ഇഡിക്ക് കേസെടുക്കാനാകില്ലെന്നും കെ.ജെ. ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം   കോണ്‍ഗ്രസുകാരും ലീഗുകാരുമല്ലാത്ത വായനക്കാര്‍ക്കുവേണ്ടി എഴുതുന്നത്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കൊട്ടേഷന്‍ സംഘത്തിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഈ ഡി യെ കൊട്ടേഷന്‍ പണിയേല്‍പ്പിച്ച പരിവാര സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ കൊട്ടേഷന്‍ സംഘം സമര്‍പ്പിച്ച…

    Read More »
  • അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച. കുറിപ്പിന്റെ പൂര്‍ണരൂപം   അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..? ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍. പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍…

    Read More »
  • സിറിയയിലെ ഐസിസ് തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; ഓപ്പറേഷന്‍ ഹോക്ക് ഐയിലൂടെ തകര്‍ത്തത് 70 കേന്ദ്രങ്ങള്‍; ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു, ഇനിയും തുടരുമെന്ന്’ അമേരിക്ക; ജോര്‍ദാന്‍ യുദ്ധ വിമാനങ്ങളും പോര്‍മുന്നണിയില്‍

    ദമാസ്‌കസ്: അമേരിക്കന്‍ സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായി യുഎസ് സൈന്യം സിറിയയിലെ ഡസന്‍കണക്കിന് ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിലേക്കു വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടു. സിറിയന്‍ സുരക്ഷാ സേനയുടെ സഹായത്തോടെ ഐസിസ് തീവ്രവാദികള്‍ എന്നു സംശയിക്കുന്നവര്‍ക്കെതിരേ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അതിമാരകമായ തോതില്‍ ആക്രമണം നടത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.   കഴിഞ്ഞയാഴ്ച ഐസിസ് ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ തിരിച്ചടി നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഐസിസ് തീവ്രവാദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്’ വന്‍ വിജയമായിരുന്നെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇയൊരു യുദ്ധത്തിന്റെ തുടക്കമല്ല. പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്. ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു. ഇനിയും തുടരു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ‘ഗൗരവമേറിയ പ്രതികരണം’ എന്നായിരുന്നു ട്രംപ് ആക്രമണത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ഡിസംബര്‍ 13ന് ആയിരുന്നു അമേരിക്കന്‍ സൈനികര്‍ക്കുനേരേ ഐസിസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.…

    Read More »
  • വിടാന്‍ ഭാവമില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീലുമായി ഇഡി; 720 കോടിയുടെ ക്രമക്കേടില്‍ നടപടി അനിവാര്യം; ‘ഉത്തരവ് നിയമ നിര്‍മാണത്തിനു തുല്യം, പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ എന്ന രീതിയിലേക്ക് വളച്ചൊടിച്ചു’

    ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയയെയും പ്രതിയാക്കിയ കള്ളപ്പണ ഇടപാടു പരാതി തള്ളിയ വിചാരണക്കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണക്കോടതി ഉത്തരവു പിഴവുകള്‍ നിറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നില്ലെന്നാണു റൗസ് അവന്യൂ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ വിധിച്ചത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിച്ച് സ്വകാര്യ അന്യായത്തിലാണ് കേസ്. എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയല്ല ഇതെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നിയപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അതില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഇടപാടു നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കഴിയൂ. ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഓഫന്‍സസ് വിംഗ് (ഇ.ഒ.ഡബ്ല്യു) ഇപ്പോള്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇ.ഡിയുടെ ആരോപണങ്ങളുടെ മെറിറ്റ് ഇപ്പോള്‍ തീരുമാനിക്കുന്നത് അനുചിതമായിരിക്കുമെന്നും ജഡ്ജി…

    Read More »
  • തിരിച്ചുവരവില്‍ ഓപ്പണിംഗില്‍ ഫോം ഇല്ല; ഗില്‍ ഔട്ട്; സഞ്ജു ഇന്‍! ഒപ്പം ഇഷാനും റിങ്കുവും: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

    മുംബൈ: 2026 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലില്ല. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണു ടീമിനെ പ്രഖ്യാപിച്ചത്. തിരിച്ചുവരവിന് ശേഷം ഓപ്പണില്‍ ഫോം കണ്ടെത്താതെ വിഷമിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ 15 ട്വന്റി 20കളില്‍ 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 ആണ് ശരാശരി. ഇത്രയും മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചറി പോലും ഗില്ലിന് നേടാനായിട്ടില്ല. നിരവധി തവണ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സെലക്ടര്‍മാര്‍ മാറി ചിന്തിച്ചത്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി…

    Read More »
  • കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കലല്ല കടിച്ച കൊതുകിനെക്കൊണ്ട് മുന്‍സിപ്പാലിറ്റിയിലെത്തി; കൊതുകിനെ കൊന്ന് കവറിലാക്കി ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നിലെത്തിച്ച് യുവാവ്; കൊതുകിനെ പോസറ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാര്‍

      ഛത്തീസ്ഗഢ്: ഒരു കൊതുകുതിരിയും ആ യുവാവിന്റെ രക്ഷക്കെത്തിയില്ല. കൊതുക് കടിച്ചുപൊൡച്ചപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ സഹിക്കവയ്യാതെ കടിച്ച കൊതുകിനെ പിടികൂടി കൊന്ന് കവറിലാക്കി നേരെ മുന്‍സിപ്പാലിറ്റിയിലേക്ക് ചെന്നു. കൊതുകുനശീകരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ കൊന്ന കൊതുകിന്റെ ജഡം കവറിലാക്കി എത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഛത്തിസ്ഗഡിലെ റായ്പൂരിലുള്ള വാമന്‍ റാവു ലാഖേ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ഇന്ത്യക്കാകെ നാണക്കേടായിക്കൊണ്ട് കൊതുകുസംഭവമുണ്ടായത്. ദോലാല്‍ പട്ടേല്‍ എന്നയാളാണ് കൊതുകിനെ കൊന്ന് കവറിലാക്കി അധികാരികള്‍ക്ക് മുന്നിലെത്തിയത്. കൊതുകിന്റെ ശല്യം രൂക്ഷമാണെന്നും അസഹനീയമാണെന്നും ഇവ ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളാണെന്നുമാണ് ദോലാല്‍ പട്ടേല്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നില്‍ ഇയാളെന്തിനാണ് ചത്ത കൊതുകുമായി എത്തിയതെന്ന ചോദ്യത്തിനും പട്ടേല്‍ തന്നെ വ്യക്തമായ ഉത്തരം തരുന്നു.   താന്‍ ആദ്യം ഒരു ഡോക്ടറെ കണ്ടിരുന്നെന്നും അദ്ദേഹം കൊതുകുകളെ പരിശോധിക്കണമെന്ന് പറഞ്ഞുവെന്നുമാണ് എക്സില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പട്ടേല്‍ ഹെല്‍ത്ത് ഓഫീസറിനോട് പറയുന്നത്. ഈ…

    Read More »
  • വയോധികനെ കൊന്ന് കാട്ടിലേക്കു വലിച്ചിഴച്ചു; വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പുഴയോരത്ത് സഹോദതിക്കൊപ്പം വിറകു ശേഖരിക്കാന്‍ പോയപ്പോള്‍ ആക്രമണം; മൃതദേഹം കണ്ടെത്തിയത് രണ്ടു കിലോമീറ്റര്‍ അകലെ

    വയനാട്:  പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ – 65) ആണ് മരിച്ചത്. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും,…

    Read More »
  • കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു

      മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം. കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്. കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു. കല്ലാമൂല…

    Read More »
Back to top button
error: