Lead News
-
ഇറാന്‍ വെടിവച്ചിട്ട വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷിച്ചു; കടുത്ത പോരാട്ടം നടന്നെന്ന് അമേരിക്ക; അപകടനില തരണം ചെയ്തിട്ടില്ലെന്നും അല്‍-ജസീറ റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന മലയോര പ്രദേശത്തിന് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ മേഖലയില്‍ കടുത്ത പോരാട്ടം നടന്നെന്നും പറയുന്നു. ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍ ഇറാനിയന്‍ മണ്ണില്‍ യുഎസിന് വിമാനം നഷ്ടപ്പെടുന്നത് ആദ്യമായാണ്. നേരത്തേ അപകടരമായി തകരാര്‍ സംഭവിച്ച മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. ഏതെങ്കിലും ‘ശത്രു പൈലറ്റിനെ’…
Read More » -
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരേ ആക്രമണത്തിന് ഉപയോഗിക്കുന്നു; ഇറാന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് പുറത്തു വിടില്ലെന്ന് പ്ലാനറ്റ് ലാബ്‌സ്; എല്ലാ സാറ്റലൈറ്റ് കമ്പനികള്‍ക്കും അമേരിക്കയുടെ നിര്‍ദേശമെത്തി; പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജിതം
വാഷിംഗ്ടണ്‍: യുഎസ് ഗവണ്‍മെന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇറാനിലെയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലകളിലെയും ദൃശ്യങ്ങള്‍ അനിശ്ചിതകാലത്തേക്ക് ലഭ്യമാക്കില്ലെന്ന് സാറ്റലൈറ്റ് ഇമേജിംഗ് സ്ഥാപനമായ പ്ലാനറ്റ് ലാബ്‌സ് ശനിയാഴ്ച. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്‌സ് ഉപഭോക്താക്കള്‍ക്ക് അയച്ച ഇമെയിലിലാണ് ഈ തീരുമാനം അറിയിച്ചത്. സംഘര്‍ഷ മേഖലയിലെ ചിത്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാന്‍ യുഎസ് ഗവണ്‍മെന്റ് എല്ലാ സാറ്റലൈറ്റ് ഇമേജറി ദാതാക്കളോടും ആവശ്യപ്പെട്ടതായി കമ്പനി പറഞ്ഞു. മിഡില്‍ ഈസ്റ്റിന്റെ ചിത്രങ്ങള്‍ക്ക് പ്ലാനറ്റ് ലാബ്‌സ് കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 14 ദിവസത്തെ നിയന്ത്രണത്തിന്റെ വിപുലീകരണമാണ് ഈ നടപടി. യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ശത്രുക്കള്‍ ഇത് ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് കമ്പനി പറഞ്ഞു. മാര്‍ച്ച് 9 മുതലുള്ള ചിത്രങ്ങള്‍ തടഞ്ഞുവെക്കുമെന്നും സംഘര്‍ഷം അവസാനിക്കുന്നത് വരെ ഈ നയം പ്രാബല്യത്തില്‍ തുടരുമെന്നും പ്ലാനറ്റ് ലാബ്‌സ് അറിയിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്രായേലിനും സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ്…
Read More » -
ഹോര്‍മൂസ് തുറക്കാന്‍ ഇനി 48 മണിക്കൂര്‍, അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കും: സമയപരിധി അവസാനിക്കാന്‍ പോകുന്നത് ഓര്‍മിച്ച് ട്രംപ്; കനത്ത നാശമുണ്ടായിട്ടും ഇറാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പാകിസ്താന്‍; സമ്മര്‍ദം കടുപ്പിച്ച് ചൈനയും
ന്യൂയോര്‍ക്ക്: സമയം അതിക്രമിക്കുന്നെന്നും ഹോര്‍മുസ് കടലിടുക്കു തുറക്കാനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ‘അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കു’മെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഇറാനോട് ഒരു കരാര്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പത്ത് ദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. സമയം അവസാനിക്കുകയാണ് – അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കുന്നതിന് മുന്‍പ് ഇനി 48 മണിക്കൂര്‍ കൂടി മാത്രം ബാക്കി. ദൈവത്തിന് മഹത്വം! പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്’- അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നേരത്തെ, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്, നിര്‍ണ്ണായകമായ കനാല്‍ വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി ട്രംപ് 10 ദിവസം കൂടി നീട്ടി ഏപ്രില്‍ ആറു വരെയാക്കിയിരുന്നു. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ആരംഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭരണകൂടം ചില പ്രധാന ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു: ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ തളര്‍ത്തുക, ആണവായുധത്തിലേക്കുള്ള ഏത് വഴിയും തടയുക എന്നിവയായിരുന്നു അവ. ഭൂമിയില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ചും…
Read More » -
അനൂപ് എന്റെ വലം കൈ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മോദി
പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി’’ – പ്രധാനമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെ…
Read More » -
വയനാട് പുനരധിവാസത്തിനായി കോൺഗ്രസ്സ് ആകെ സമാഹരിച്ചത് 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; ഇനി വീടു നിർമ്മാണത്തിനുള്ള തുക പാർട്ടി വഹിക്കും: കെപിസിസി പ്രസിഡന്റ്
കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികൾക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി…
Read More » -
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ച് കോടതി. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യം അനുവദിക്കണമെന്നുള്ള രഞ്ജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. അതിനിടെ രഞ്ജിത്തിന്റെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ടാമത്തെ കാരവാൻ…
Read More »



