Lead News

  • എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി

      ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്. ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്…. ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍…

    Read More »
  • ‘ഞങ്ങൾ സർക്കാർ ഉണ്ടാക്കും, ഞങ്ങളുടെ പക്കൽ വ്യവസ്ഥയുണ്ട്’ ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾ- വിധിക്കു മുമ്പേ പുറത്തുവന്ന ആ ‘കോൺഫിഡൻസ്’ എന്തിന്റെ അടിസ്ഥാനത്തിൽ? രാ​ഹുൽ ​ഗാന്ധിയുടെ വാർത്താ സമ്മേളനം നൽകുന്ന ഉത്തരം ഇങ്ങനെ…

    ബിഹാർ ഇലക്ഷനു തൊട്ടുമുൻപ് രാ​ഹുൽ ​ഗാന്ധി തൊടുത്തുവിട്ടതടക്കം മൂന്നു വെളിപ്പെടുത്തലുകളാണ് വോട്ടുചോരിയിലൂടെ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ആദ്യ രണ്ട് വോട്ട് ചോരി വെളിപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തോട് പറഞ്ഞത് ഇത് കേവലം ആറ്റം ബോംബുകളാണ്, ഇതിനേക്കാൾ ഉഗ്രശേഷിയുള്ള ഒരു ഹൈഡ്രജൻ ബോംബ് തന്റെ പക്കലുണ്ട് എന്നായിരുന്നു. എന്നാൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ രാഹുലിന്റെ ആ എച്ച് – ബോംബ് അഥവാ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലിൽ ഇന്ത്യ മുഴുവൻ ഞെട്ടിയിരിക്കുകയാണ്. 2 കോടി വോട്ടർമാരുടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്തു എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയ, എന്നെയും, നിങ്ങളെയും ഈ രാജ്യത്തിൻറെ ഭാവിയെയും തന്നെ ബാധിക്കുന്ന മൂന്നാം വോട്ട് ചോരി നമുക്ക് വിശദമായി തന്നെ…

    Read More »
  • വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ;  ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും

     ന്യൂഡൽഹി  : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്.  കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു.  രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ​ഗുണമാവുക എന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന…

    Read More »
  • തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ;  രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ;  ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല 

    ചെന്നൈ  : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ  സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ  സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.  വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ  ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ്  ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.

    Read More »
  • ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

    മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…

    Read More »
  • പശ്ചിമേഷ്യയുടെ സൈനിക സമവാക്യം അടിമുടി മാറും; സൗദിക്ക് അത്യാധുനിക എഫ് 35 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക; 48 എണ്ണം കൈമാറാന്‍ പെന്റഗണിന്റെ പ്രാഥമിക അംഗീകാരം; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടെ തീരുമാനം; ഇസ്രയേലിനോടുള്ള നയം മാറുന്നോ?

    വാഷിംഗ്ടണ്‍: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള യുദ്ധവിമാനക്കരാറിനു പെന്റഗണിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെന്നു റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് 48 എഫ് 35 ഫൈറ്റര്‍ ജെറ്റുകളുടെ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദിയുടെ ഏറ്റവും വലിയ ആയുധക്കരാറുകളില്‍ ഒന്നാണ്. അമേരിക്കയുടെ പോളിസിയിലെ നിര്‍ണായക മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശക്തിയെ കാര്യമായി സ്വാധീനിക്കുമെന്നും ഇസ്രയേലിന്റെ സൈനിക ശക്തിക്കു മുന്‍ഗണന നല്‍കുമെന്നുമുള്ള ഇതുവരെയുള്ള നയത്തിന്റെ വ്യതിയാനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം സൗദി നേരിട്ട് യുദ്ധവിമാനങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി ലോക്ഹീഡ് മാര്‍ട്ടിന്റെ യുദ്ധവിമാനങ്ങളില്‍ വര്‍ഷങ്ങളായി സൗദിക്കു കണ്ണുണ്ട്. 48 എണ്ണം വില്‍ക്കുന്നതിനെക്കുറിച്ചാണു പെന്റഗണിന്റെ പരിഗണനയിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രാഥമിക അംഗീകാരം മാത്രമാണു ലഭിച്ചതെന്നും ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ തലത്തിലുള്ള അനുമതിക്കു പുറമേ, കോണ്‍ഗ്രസിന്റെയും…

    Read More »
  • ട്രംപിന്റെ രണ്ടാമൂഴത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ സ്ഥാനങ്ങള്‍ തൂത്തുവാരി ഡെമോക്രാറ്റുകള്‍; മൂന്നിടത്തും തകര്‍പ്പന്‍ ജയം; വരും തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മാറും; കലിപ്പില്‍ ട്രംപ്; ന്യൂയോര്‍ക്കിനുള്ള പണം വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപനം

    ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍. മൂന്നു മത്സരങ്ങളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് വിജയം. പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം അടുത്തവര്‍ഷത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിക്കു പുതു ഊര്‍ജം സമ്മാനിക്കാനും ഇതു സഹായിക്കും. ഫണ്ട് തടഞ്ഞുവയ്ക്കുമെന്നതടക്കമുള്ള ട്രംപിന്റെ ഭീഷണിക്കിടയിലും ന്യൂയോര്‍ക്ക് സിറ്റി മേയറായി ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്‌റന്‍ മംദാനിയുടെ വിജയം വലിയ സന്ദേശമാണു നല്‍കുന്നത്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണിന്ന് ഇദ്ദേഹം. വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും, മിതവാദികളായ ഡെമോക്രാറ്റുകളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ (46), മിക്കി ഷെറില്‍ (53) എന്നിവര്‍ യഥാക്രമം ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മികച്ച ലീഡോടെ വിജയിച്ചു. ‘ഒരു രാജ്യത്തെ ഡോണള്‍ഡ് ട്രംപ് എങ്ങനെയാണു വഞ്ചിക്കുന്നതെന്നും അതിനെ എങ്ങനെ പരാജയപ്പെടുത്താമെന്നും കാട്ടിത്തരാന്‍ അദ്ദേഹത്തെ സൃഷ്ടിച്ച നഗരത്തില്‍നിന്നുതന്നെ സാധിച്ചു. സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അയാള്‍ക്ക് അധികാരം ശേഖരിക്കാന്‍ അനുവദിച്ച സാഹചര്യങ്ങള്‍തന്നെ പൊളിച്ചുമാറ്റുന്നതിലൂടെയാണ്’- മാംദാനി പറഞ്ഞു. ‘അപ്പോള്‍…

    Read More »
  • ‘മന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; സജി ചെറിയാന് എതിരായ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വേടന്‍; ‘പുരസ്‌കാരം പ്രചോദനം, വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം’

    തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെതിരെ താൻ നടത്തിയ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, മന്ത്രിക്കെതിരെ താൻ പ്രതികരിച്ചതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും വേടൻ വ്യക്തമാക്കി. “പുരസ്‌കാരം തനിക്ക് വലിയ പ്രചോദനമാണ്,” എന്നും വേടൻ കൂട്ടിച്ചേർത്തു. നിലവിൽ ദുബായിലുള്ളപ്പോഴാണ് വേടൻ തന്റെ പ്രതികരണം തിരുത്തിയത്.   സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രി സജി ചെറിയാന്റെ പരാമർശം വന്നത്. “വേടനു പോലും പുരസ്‌കാരം നൽകിയെന്ന” മന്ത്രിയുടെ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ ആദ്യം പ്രതികരിച്ചതായാണ് വാർത്തകൾ വന്നത്. ഈ വാർത്തകളാണ് അദ്ദേഹം ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അതേസമയം, ഗാനരചയിതാവല്ലാത്ത വേടനാണ് പുരസ്‌കാരം ലഭിച്ചത് എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പിന്നീട് വിശദീകരണം നൽകിയിരുന്നു.   പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി തിരകഥാകൃത്തും സംവിധായികയുമായ…

    Read More »
  • ‘അവരുടെ വിജയം മഹത്തരം, പക്ഷേ, 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യമില്ല’; വനിതാ ലോകകപ്പ് വിജയത്തില്‍ പ്രതികരിച്ച് ഗവാസ്‌കര്‍; ‘പുരുഷ ടീം ഒരിക്കലും നോക്കൗട്ടിന്റെ വക്കിലെത്തിയില്ല’

    മുംബൈ: വനിതാ ലോകകപ്പ് വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിനു വഴിത്തിരിവാകുമെങ്കിലും 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പുരുഷ ടീം ഒരു ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തില്‍ എത്തിയില്ല. ട്രോഫി നേടുന്നതിനു മുമ്പ് വനിതാ ടീം നിരവധി തവണ നോക്കൗട്ടിന് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘1983 ലെ പുരുഷ ടീം ലോകകപ്പ് നേടിയതുമായി ഈ വിജയത്തെ താരതമ്യം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. മുന്‍ പതിപ്പുകളില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരിക്കലും മുന്നേറിയിട്ടില്ല. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ എല്ലാം അവര്‍ക്ക് പുതിയതായിരുന്നു, അതേസമയം ഈ മഹത്തായ വിജയത്തിന് മുമ്പ് രണ്ട് ഫൈനലുകളില്‍ പങ്കെടുത്തതിനാല്‍ വനിതാ ടീമിന് ഇതിനകം മികച്ച റെക്കോര്‍ഡ് ഉണ്ടായിരുന്നു’ ഗവാസ്‌കര്‍ സ്പോര്‍ട്സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ എഴുതി. രണ്ട് വിജയങ്ങളും തമ്മിലുള്ള സമാനതകള്‍ അദ്ദേഹം കൂടുതല്‍ എടുത്തുകാണിച്ചു. വനിതാ ടീമിന്റെ വിജയം നിരവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഗെയിം ഏറ്റെടുക്കാനും അതിലൂടെ…

    Read More »
  • എസ്ഐആറിനെ ഏതു രീതിയിലും എതിര്‍ക്കുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ; ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒറ്റക്കെട്ട് ; നിയമപരമായി തന്നെ സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

    തിരുവനന്തപുരം: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തെ കക്ഷിഭേദമെന്യേ എതിര്‍ക്കുന്ന ഇടതുപക്ഷവും യുഡിഎഫും എസ്‌ഐആറിനെ നിയമപരമായി നേരിടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍കക്ഷി യോഗത്തില്‍ തീരുമാനം എടുത്തു. ബിജെപി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തമിഴ്നാട് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്നായിരുന്നു യോഗത്തിലെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. എസ്ഐആറില്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. യോഗത്തില്‍…

    Read More »
Back to top button
error: