Lead News

  • കയ്യിൽ നിന്നു പോയ പ്രസ്താവനയിൽ ന്യായീകരിക്കാൻ ശ്രമിച്ച് മന്ത്രി സജി ചെറിയാൻ : പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സജി ചെറിയാൻ : പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം : പറഞ്ഞതിനെ വളച്ചൊടിച്ചെന്നും മന്ത്രി

      തിരുവനന്തപുരം : വീണ്ടും വാ വിട്ട വാക്കുകൾ കൊണ്ട് മന്ത്രി സജി ചെറിയാൻ വിവാദങ്ങളിൽ കുടുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി. മുൻപും സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ സിപിഎമ്മിനെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നതി നിടയിലാണ് സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് അടുത്ത തലവേദന ആയിരിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട്. . താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12…

    Read More »
  • ദമ്പതികളെ വെട്ടിക്കൊന്നത് വളര്‍ത്തു മകളുടെ ഭര്‍ത്താവ്; പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൈ ഞരമ്പ് മുറിച്ച നിലയില്‍; നാലുവയസുള്ള കുട്ടിയും ഗുരുതരാവസ്ഥയില്‍

    പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി അറസ്റ്റില്‍. നാലുവയസുകാരനായ കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെട്ടേറ്റ കുട്ടിയുമായി രക്ഷപ്പെട്ടോടിയ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് ആണ് സംഭവം നാട്ടുകാരെ അറിയിച്ചത്. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.    

    Read More »
  • കാമുകിയെ കൊന്നു കത്തിച്ചു; തെളിവു നശിപ്പിക്കാന്‍ സിനിമാ സ്‌റ്റൈല്‍ പരീക്ഷണം; പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വൈരാഗ്യം; ലോഡിംഗ് തൊഴിലാളിയുടെ സംശയം ചുരുളഴിച്ചത് ഞെട്ടിക്കുന്ന പ്ലാനിംഗ്

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം…

    Read More »
  • സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റു? വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ ഗുരുതര സൂചനകള്‍; സ്വര്‍ണക്കൊള്ളയുടെ ആഴം കൂടുന്നു; കട്ടിളപ്പാളി, ദ്വാരപാലക ഘടനയില്‍ വ്യത്യാസം

    പത്തനംതിട്ട: വി.എസ്.എസ്.സി. നല്‍കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിനു പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റെന്നു സംശയം. സ്വര്‍ണക്കൊള്ളയുടെ ആഴം പലമടങ്ങ് വര്‍ധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍. 1999 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവില്‍ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിളപ്പാളികളുടെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്. എന്നാല്‍ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വിഎസ്എസ് സിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ പാളികള്‍ വിറ്റെന്നും നിലവില്‍ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത് ശബരിമലയില്‍ നടന്നതു സ്വര്‍ണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണം…

    Read More »
  • ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവം; യുവതിയുടെ മൊഴിയെടുക്കും; സോഷ്യല്‍ മീഡിയയില്‍ യുവതിക്കു രൂക്ഷ വിമര്‍ശനം; വീഡിയോയും ഡിലീറ്റ് ചെയ്തു; പോലീസില്‍ പരാതി നല്‍കാത്ത സാഹചര്യം പരിശോധിക്കും

    സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്റെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഗോവിന്ദപുരത്തെ സെയില്‍സ് മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര…

    Read More »
  • കണ്ടന്റ് കവർന്നെടുത്ത ജീവൻ : ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം : മുഖ്യമന്ത്രിക്കും ഡിജിപി ക്കും കോഴിക്കോട് സിറ്റി പോലീസിനും പരാതികൾ കിട്ടി : സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ 

      കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഒഴുകുന്നു. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.   കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ…

    Read More »
  • ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു : വളർത്തുമകളുടെ നാലുവയസ്സുകാരന് ഗുരുതര പരിക്ക് : ഒരാൾ കസ്റ്റഡിയിൽ

      പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം.   വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.   നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയിരിക്കുന്നത്.   ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.  

    Read More »
  • ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം

    ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ,…

    Read More »
  • ‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി. നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍…

    Read More »
  • ‘മൂന്നാം കേസില്‍ രണ്ടാം കേസിലെ വാദവുമായി എത്തിയ അഭിഭാഷകനോട് കോടതി ഒരു ദയയും കാട്ടിയില്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടുകേസുകളിലെ വിധി ന്യായത്തിലെ ആധുനിക നീതി ബോധം ചര്‍ച്ചയാകുന്നു; ‘കൊച്ചിന്റെ അച്ഛനാകുമെന്നു തെറ്റിദ്ധരിപ്പിച്ചാലും അത് ബലാത്സംഗം’

    തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ച വിധിയും മൂന്നാമത്തെ കേസില്‍ ജാമ്യം നിഷേധിച്ച ജഡ്ജിയുടെ വിധിയും വീണ്ടും ചര്‍ച്ചയിലേക്ക്. രണ്ടാമത്തെ കേസിനെ അപേക്ഷിച്ച ആധുനിക മാനവികതാ ബോധം കൈക്കൊള്ളുന്ന ജഡ്ജിയുടെ വിധിയിലെ നിരീക്ഷണങ്ങളാണ് വിശകലന വിധേയമാക്കുന്നത്. തെറ്റിദ്ധരിപ്പിച്ചു നേടുന്ന ‘കണ്‍സന്റും’ വ്യാജമായ ഉറപ്പിന്‍മേല്‍ നേടുന്ന കണ്‍സെന്റും യഥാര്‍ഥ കണ്‍സന്റായി കണക്കാക്കാന്‍ കഴിയില്ലെന്ന ആധുനിക നീതിബോധമാണ് മൂന്നാമത്തെ കേസില്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിനെ നയിച്ചത്. സമാന സാഹചര്യത്തിലുള്ള രണ്ട് കുറ്റകൃത്യങ്ങള്‍. രണ്ടാം കേസില്‍ സാഹചര്യത്തെളിവുകള്‍ അല്പം കൂടെ ശക്തമായിരുന്നു. എന്നിട്ടും ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമാകാമെന്ന് സംശയിച്ച മുതിര്‍ന്ന ന്യായാധിപ ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം കേസില്‍ രണ്ടിലെ അതെ വാദങ്ങളുമായി എത്തിയ പ്രതിഭാഗത്തിനോട്, പക്ഷേ, ഒരു ദയയും മജിസ്‌ട്രേറ്റ് കാട്ടിയില്ലെന്നും ഇതു സംബന്ധിച്ച സമൂഹമാധ്യ കുറിപ്പില്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   മൂന്നാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഇന്ന് തിരുവല്ല…

    Read More »
Back to top button
error: