Lead News
-
വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതിനെ ന്യായീകരിച്ച് സുരേഷ്‌ഗോപി; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ എന്ന് കേന്ദ്രമന്ത്രി ; ഗണഗീതാലപനം ആഘോഷത്തിന്റെ ഭാഗമെന്നും സുരേഷ് ഗോപി
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായ സംഭവത്തില്‍ ഗണഗീതാലപനത്തെ പിന്തുണച്ച് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി. കുട്ടികള്‍ ചൊല്ലിയത് തീവ്രവാദഗാനമൊന്നുമല്ലല്ലോ എന്ന് സുരേഷ്‌ഗോപി ചോദിച്ചു. വിവാദത്തില്‍ മൈന്‍ഡ് ചെയ്യേണ്ട കാര്യമേയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ആ ഗാനം കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി,…
Read More » -
ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.
Read More » -
പാലക്കാട് വാഹനാപകടത്തില്‍ മൂന്നു മരണം ; അപകടം കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് മൂന്നു യുവാക്കള്‍ ; രണ്ടുപേര്‍ക്ക് പരിക്ക്
പാലക്കാട് : കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ കാറിനു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങി വന്ന യാത്രയാണ് ദുരന്തയാത്രയായത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുത്വം, ഇന്ത്യയില്‍ അഹിന്ദുക്കള്‍ ഇല്ല ; ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനിയുടേയും പൂര്‍വ്വികര്‍ വരെ ഹിന്ദുക്കള്‍ ; അത് അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന് മോഹന്‍ഭഗവത്
ഭാരതത്തില്‍ ‘അഹിന്ദുക്കള്‍’ ഇല്ലെന്നും രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഇന്ത്യയിലെ ‘ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികള്‍’ ആണെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അധികാരം നേടുന്നതിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ശോഭയ്ക്ക് വേണ്ടി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച സംസാരിക്കവെയാണ് ഭാരതത്തിന് ‘ഉത്തരവാദികള്‍ ഹിന്ദുക്കളാണ്’ എന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. എല്ലാവരും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളായതിനാല്‍ ഭാരതത്തില്‍ ‘അഹിന്ദു’ (ഹിന്ദു അല്ലാത്തവര്‍) ഇല്ലെന്നും, രാജ്യത്തിന്റെ അടിസ്ഥാന സംസ്‌കാരം ഹിന്ദുവാണ് എന്നും അദ്ദേഹം പറഞ്ഞു. ‘സംഘ യാത്രയുടെ 100 വര്‍ഷങ്ങള്‍: പുതിയ ചക്രവാളങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഭാഗവത് ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. ‘സംഘം ഒരു സംഘടിത ശക്തിയായി ഉയരുമ്പോള്‍, അത് അധികാരം ആഗ്രഹിക്കുന്നില്ല. സമൂഹത്തില്‍ പ്രമുഖ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഭാരത മാതാവിന്റെ മഹത്വത്തിന് വേണ്ടി സമൂഹത്തെ സേവിക്കാനും സംഘടിപ്പിക്കാനും…
Read More » -
ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പില്‍ ; സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ അഞ്ചാമതും ഒരു കുട്ടിയുണ്ടായി ; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നവജാതശിശുവിനെ മാതാവ് പിറന്ന് മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ചു കൊന്നു
ജയ്പൂര്‍: കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനെയും മാനസീക സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജസ്ഥാനില്‍ യുവതി നവജാത ശിശുവിനെ പിറന്നയുടന്‍ കഴുത്തുഞെരിച്ച് കൊന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം പ്രസവിച്ച് മണിക്കൂറുകള്‍ക്കകം 40 വയസ്സുള്ള യുവതി തന്റെ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് ശനിയാഴ്ച അറിയിച്ചു. പ്രതിയായ ഗുഡ്ഡി ദേവി, വ്യാഴാഴ്ച രാത്രിയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് കുടുംബാംഗങ്ങള്‍ ആശുപത്രി വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കഴുത്ത് ഞെരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഖ്‌റാം ഛോട്ടിയ പറഞ്ഞു. ഗുഡ്ഡി ദേവി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അവരുടെ ഭര്‍ത്താവ് താരചന്ദ് തളര്‍വാതം വന്ന് കിടപ്പിലാണ്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്ന്…
Read More » -
ഭീകരപ്രവര്‍ത്തനത്തിനും ബലാത്സംഗക്കേസിലും അറസ്റ്റിലായവര്‍ക്ക് ജയിലില്‍ സുഖവാസം ; പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഐഎസ്‌ഐഎസ് തീവ്രവാദിയും ബലാത്സംഗക്കേസ് പ്രതിയും മൊബൈലും ഉപയോഗിക്കുന്നു ടെലിവിഷനും കാണുന്നു
ബംഗലുരു: ബംഗളൂരു ജയിലില്‍ തീവ്രവാദപ്രവര്‍ത്തനത്തിനും ബലാത്സംഗ കുറ്റത്തിനും ജയിയിലായവര്‍ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടര്‍, ബലാത്സംഗക്കേസ് പ്രതി എന്നിവര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ടെലിവിഷന്‍ കാണുന്നതായുമാണ് വിവരം. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കുപ്രസിദ്ധ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് ഈ ആരോപണങ്ങള്‍ ശക്തമായത്. ഒരു വീഡിയോ ക്ലിപ്പില്‍, ഐഎസ്‌ഐഎസ്് റിക്രൂട്ടറെന്ന് ആരോപിക്കപ്പെടുന്ന സുഹൈബ് ഹമീദ് ഷക്കീല്‍ മന്ന ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. മന്ന ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതും, പിന്നില്‍ ടിവിയോ റേഡിയോയോ പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അദ്ദേഹം ആരോടോ സംസാരിക്കുന്നതും ചായ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. എന്‍ഐഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സുഹൈബ് മന്ന മറ്റ് ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് പണം സമാഹരിക്കുകയും, ഖുറാന്‍ സര്‍ക്കിള്‍ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ തുര്‍ക്കി…
Read More » -
ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും
പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…
Read More » -
ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര
ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും…
Read More » -
പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ; ഇവരുടെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. ; മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു
തിരുവനന്തപുരം: കള്ളപ്പണ പ്രതിരോധ നിയമപ്രകാരം കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പടെ എത്തിച്ച് അവ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ്…
Read More » -
വേടന് അവാര്‍ഡ് നല്‍കിയത് മോദിയെ വിമര്‍ശിച്ചതിനോ? വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ട് ആര്‍. ശ്രീലേഖ ; കേരള സര്‍ക്കാരിനെയും വേടനെയും കുറ്റപ്പെടുത്താന്‍ ഇല്ലാത്തത് തിരുകിക്കയറ്റിയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയതിന് റാപ്പര്‍ വേടന്‍ ബിജെപിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. വേടന് പ്രതികൂലമായും അനുകൂലമായും വികാരങ്ങള്‍ ഉയരുന്നതിനിടയില്‍ വേടനെതിരെ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്ത് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ശ്രീലേഖ ഇട്ട കുറിപ്പും വിമര്‍ശനം നേരിടുകയാണ്. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്നാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന പാട്ടിലെ വരികളിലാണ് ‘മോദി’ യഥാര്‍ത്ഥ പാട്ടില്‍ ഇല്ലാത്ത വരി വിമര്‍ശിക്കാന്‍ ശ്രീലേഖ കൂട്ടിച്ചേര്‍ത്തത്. ”മോദി കപട ദേശവാദി, നാട്ടില്‍ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യില്‍ നാട് പാതി വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി.” എന്ന് വേടന്റെ പാട്ടില്‍ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ വേടന്റെ പാട്ടില്‍ മോദിയെന്ന വാക്കില്ല. സര്‍ക്കാരിനെയും വേടനെയും വിമര്‍ശിക്കാന്‍ ഇല്ലാത്തത്…
Read More »