Lead News

  • കടം വാങ്ങിയ പണം തിരികെ ചോദിച്ചു, നല്‍കിയില്ലെങ്കില്‍ വിവാഹവേദിയില്‍ കയറിവന്ന് ചോദിക്കുമെന്ന് ഭീഷണി, സുഹൃത്തിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് നവവരന്‍

    മുംബെെ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ൻറെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ൻറെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

    Read More »
  • മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരി​ഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർ‍ത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതി

    കൊച്ചി : മുഖ്യമന്ത്രിയുടെ മക്കൾ വീണയുടെ കമ്പനി എക്‌സലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയടക്കം 4. കേസുകൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് ചുമത്തിയതിന് ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്‌ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവധിക്കാല ബെഞ്ചിൽ 4 കേസുകൾ ലിസ്റ്റ് ചെയ്തതിന് എം.ആർ.അജയൻ കഴിഞ്ഞ ഡിസംബർ 23നാണ് കോടതി പിഴ ചുമത്തിയത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് കോടതി പിഴ ചുമത്തിയത്. ഒരു കേസിനു ശേഷം ഹർജിക്കാരൻ്റെ അഭിഭാഷകരും കോടതിയിൽ…

    Read More »
  • ശ്രീധരൻ അതിവേ​ഗ റെയിൽവേയുടെ പേരിൽ ഓഫീസ് തുടങ്ങിയത് ചുമ്മാ ആളെ പറ്റിക്കാൻ ; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും എംവി ​ഗോവിന്ദൻ

    കണ്ണൂർ : അതിവേഗത്തിൻ്റെ നടപടികളുടെ പേരിൽ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുവരെ മന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ ശ്രീധരൻ്റെ പരിപാടിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ലെന്നും കുഞ്ഞിക്കൃഷ്ണൻ്റെ പുസ്തകം ഇറങ്ങും മുമ്പ് ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു.’ ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. വിമർശനാത്മകമായി മറുപടി നൽകും. കുഞ്ഞികൃഷ്ണൻ്റെ കണക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിന് കണക്കുണ്ട്. എല്ലാ കണക്കും പാർട്ടിയിൽ അവതരിപ്പിച്ചതാണ്. അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പുസ്തകത്തിൽ തോന്ന്യാസം എഴുതിവച്ചാൽ കേസ് കൊടുക്കേണ്ടി വരും’.എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമലസ്വർണ്ണക്കൊള്ളക്കേസിനെ സംബന്ധിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തി. കെ.കരുണാകരനു പോലും കാണാൻ അനുവാദം കൊടുക്കാത്ത സോണിയാ ഗാന്ധിയെ…

    Read More »
  • അംബേദ്കറിന്റെ ചിത്രം വലിച്ചു കീറി, ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതി അധിക്ഷേപവും, ആര്‍എസ്എസ് സ്കൂളില്‍ കയറി പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

    ബറേലി: ആർ.‌എസ്‌.എസിന്റെ സരസ്വതി ശിശു വിദ്യാ മന്ദിറിൽ ഡോ. ഭീം റാവു അംബേദ്കറുടെ ഫോട്ടോയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 42 വയസ്സുള്ള സ്‌കൂൾ പ്രിൻസിപ്പലിനെ ഒരു കൂട്ടം പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഓടിച്ചിട്ട് മർദ്ദിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി, ചുമരിൽ ഒട്ടിച്ചിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ചിത്രം വലിച്ചുകീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം സ്കൂളിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന്, വിദ്യാഭാരതിയുമായി ബന്ധപ്പെട്ട അധ്യാപകരും ആർ‌.എസ്‌.എസ് പ്രവർത്തകരും സ്കൂളിൽ യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു. അക്രമം നടത്തിയ ആൺകുട്ടികൾ സരസ്വതി ശിശു വിദ്യാ മന്ദിറിൽ നിന്നുള്ളവരല്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പൊലീസിന്‍റേത് പക്ഷപാതപരമായ നടപടിയാണിതെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഇതോടെ സ്കൂളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്

    Read More »
  • റാപ്പിഡ് റെയിലിന് ശരവേഗം; സര്‍ക്കാര്‍ ഉത്തരവിറക്കി; ചെലവ് 1.92 ലക്ഷം കോടി; ആദ്യഘട്ടം തൃശൂര്‍വരെ; അതിവേഗ പാതയുടെ നടപടികളിലേക്ക് കടക്കുന്നെന്ന് ഇ. ശ്രീധരന്‍

    തിരുവനന്തപുരം: റാപ്പിഡ് റെയില്‍ ഉത്തരവിറങ്ങി. മന്ത്രിസഭായോഗ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി. 1.92 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.  തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് ആദ്യഘട്ടം.പദ്ധതി നാലുഘട്ടങ്ങളായി നടപ്പാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മീ. പാതയാണ് ലക്ഷ്യമിടുന്നത്. സില്‍വര്‍ ലൈനിന് പകരമായാണ് ഡല്‍ഹി-  മീററ്റ് മാതൃകയില്‍  റാപിഡ് റെയില്‍ ട്രാൻസിറ്റ്  പദ്ധതി ന്ത്രിസഭായോഗത്തില്‍ കേരളം പ്രഖ്യാപിച്ചത്. ശ്രീധരന്‍ മുന്നോട്ട് വെച്ച ആശയത്തെ ഗൗനിക്കാതെയാണ്  തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍  സംസ്ഥാനം  റാപ്പിഡ് റെയില്‍  പ്രഖ്യാപിച്ചത്. ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് മനസിലാക്കിയതാണ് ബജറ്റിന് തലേദിവസം അതിവേഗം ആര്‍ ആര്‍ ടി എസ് പ്രഖ്യാപിച്ചത്. സില്‍വര്‍ ലൈനിലെ എതിര്‍പ്പുകള്‍ മനസിലാക്കി പൂര്‍ണമായും തൂണുകളിലൂടയും തുരങ്കത്തിലൂടെയുമാണ് റാപ്പിഡ് റയില്‍ നടപ്പാക്കുക. അത്യാവശ്യം വേണ്ടിടത്ത് മാത്രമാവും ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ അനുമതിക്കായി  കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സംസ്ഥാനം ഉടന്‍ കത്ത് കൈമാറും.  60 ശതമാനം തുകം ധനകാര്യ സ്ഥാനപങ്ങളില്‍ നിന്ന്…

    Read More »
  • ‘ഐസിസി ഇന്ത്യയുടെ ബന്ദി, ഇന്ത്യയുടെ ഇം​ഗിതത്തിന് വഴങ്ങുന്ന ഐസിസിയെ വിശ്വസിക്കാനാവില്ല; ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ പുതിയൊരു ക്രിക്കറ്റ് സംഘടന വരണം’ രൂക്ഷ വിമർശനമുയർത്തി പാക് പ്രതിരോധ മന്ത്രി

    ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭരണസിലിനെതിരെ(ഐസിസി) ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങണമെന്ന്, ഐസിസിയെ വിശ്വസിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്‌സിലൂടെയാണ് അദ്ദേഹം ഐസിസിക്കെതിരെ ഇത്തരം ആരോപണങ്ങളുയർത്തിയത്. ‘ഐസിസി ദക്ഷിണേഷ്യയിൽ ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണ്’ ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂർണമെൻ്റിൽ നിന്ന് നീക്കം ചെയ്യുകയും പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായിട്ടാണ് പാകിസ്ഥാൻ ടി20 ലോകകപ്പ് ഈ…

    Read More »
  • എസ്.പി വെങ്കടേഷ് വിട പറഞ്ഞു; ഈണങ്ങളാൽ ഇന്ദ്രജാലം തീർത്ത സംഗീത സംവിധായകൻ

    ചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1980 കളിലും 90 കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകരായ എസ് പി വെങ്കിടേഷ് 150ലധികം സിനിമകളിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയിട്ടുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രസംഗീത ലോകത്തെ അധികമാരിലൊരാളായിരുന്ന അദ്ദേഹം മനസിനെ കുളിരണിയിപ്പിക്കുന്ന ഈണങ്ങളാൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. മലയാള സിനിമാരംഗത്ത് പാട്ടുവസന്തം തീർത്ത ഈ സംഗീത സംവിധായകൻ്റെ എല്ലാ പാട്ടുകളും എന്നെന്നും നിലനിൽക്കും. ഏതൊരു മലയാളിയുടെയും ഇഷ്ടഗാന ലിസ്റ്റിൽ എസ്.പി വെങ്കടേഷിൻ്റെ ഈണത്തിൽ പിറന്ന പാട്ടുകളുണ്ടാവുമെന്നത് തീർച്ചയാണ്. 1971ൽ സംഗീത സംവിധായകന് വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായി എസ്.പി വെങ്കടേഷ് ചലച്ചിത്ര ലോകത്തെത്തിയത്. 1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.…

    Read More »
  • പ്രതിയായി എന്നതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കുന്നത് ശരിയല്ല, കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ… മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്, അവരെ അയോഗ്യരാക്കിയിട്ടില്ലല്ലോ?? സിപിഎം നീക്കത്തെ എതിര്‍ക്കാന്‍ യുഡിഎഫ്

    തിരുവനന്തപുരം:  രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല.  മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തല്‍.…

    Read More »
  • ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത്… പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ല, ഇന്ത്യന്‍ നിയമം പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ട് പോകേണ്ടതാണ്, വാട്സ് ആപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

    ന്യൂഡൽഹി: ഇന്ത്യൻ  നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ…

    Read More »
  • ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പക, 12 കാരനെ കൊന്ന് ട്രെങ്കിനുള്ളില്‍ കുത്തി നിറച്ച് പിതാവ്, പിന്നാലെ നാടുവിട്ടു, പ്രതി ലഹരിക്കടിമയെന്ന് പൊലീസ്, തിരച്ചില്‍ ശക്തം

    ഫിറോസാബാദ്: ഉത്തർപ്രദേശിൽ 12 വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.  പിതാവ് മകനെ കൊലപ്പെടുത്തി മൃതദേഹം ട്രങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മഖൻപൂർ ഏരിയയിലെ ജിജോളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വസ്തുവിനെച്ചൊല്ലി ഭാര്യയുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗ്രാമവാസിയായ രാജേഷ് ലഹരിക്ക് അടിമയായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ ഊർമിളയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഊർമിള സ്കൂളിൽ പോയ സമയത്ത് രാജേഷും മകൻ മായങ്കും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഊർമിള തിരിച്ചെത്തിയപ്പോൾ രാജേഷിനെ വീട്ടിൽ കണ്ടില്ല. വീടിനുള്ളിൽ രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകൻ മായങ്കിന്റെ മൃതദേഹം ഒരു വലിയ ട്രങ്കിനുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. ഊർമിളയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഊർമിളയുടെ പരാതിയിൽ രാജേഷിനെതിരെ…

    Read More »
Back to top button
error: