Lead News

  • ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തിട്ട് ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും

    ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടുമണിയാൻ ​ബംഗാൾ മുഖ്യമന്ത്രി. എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോടു മമത അനുമതി തേടി. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ പ്രധാന ഉദ്ദേശ്യം. കൂടാതെ എസ്ഐആർ നടപ്പിലാക്കാൻ കമ്മിഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ്…

    Read More »
  • ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്

    ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…

    Read More »
  • എത്ര പറഞ്ഞാലും കേള്‍ക്കില്ല; ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മടിയില്ലാതെ നിര്‍മിച്ച് ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഗ്രോക്ക്; ചാറ്റ് ജിപിടിയും ജെമിനിയും ലാമയും ചിത്രങ്ങള്‍ നല്‍കാന്‍ നിഷേധിച്ചു; അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി

    ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ വ്യക്തമായി വിയോജിപ്പ് അറിയിച്ചിട്ടും, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) തുടരുന്നതായി റോയിട്ടേഴ്‌സ് കണ്ടെത്തി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘X’, ഗ്രോക്കിന്റെ പബ്ലിക് ഔട്ട്പുട്ടുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഒന്‍പത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ വിവിധ സാഹചര്യങ്ങളില്‍ ഗ്രോക്കിനെ പരീക്ഷിച്ചു. അനുമതിയില്ലാത്ത ലൈംഗിക ചിത്രങ്ങള്‍ ഗ്രോക്ക് എപ്പോഴൊക്കെ നിര്‍മ്മിക്കുമെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. ഗ്രോക്കിന്റെ പബ്ലിക് എക്‌സ് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വലിയ തോതില്‍ പുറത്തുവിടുന്നില്ലെങ്കിലും, വ്യക്തിഗതമായി ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുമ്പോള്‍ അത് ഇപ്പോഴും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലുള്ള ആളുകള്‍ ദുര്‍ബലരാണെന്നോ, അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ അവരെ അപമാനിക്കുമെന്നോ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രോക്ക് പിന്മാറുന്നില്ലെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഈ വിഷയത്തില്‍ X-ഉം xAI-യും വിശദമായ മറുപടി നല്‍കിയില്ല. പകരം ‘പഴയകാല മാധ്യമങ്ങള്‍ നുണ പറയുകയാണ്’ (Legacy Media Lies) എന്ന സ്ഥിരം മറുപടിയാണ് xAI നല്‍കിയത്.…

    Read More »
  • ‘ഇന്റര്‍വ്യൂ നല്‍കിയത് ചാനലിനു പണം നല്‍കി; അതുപോലെ എന്റെ മുന്നില്‍ ഇരിക്കാന്‍ ധൈര്യമുണ്ടോ? കോഴിത്തരം എന്നോടും കാണിച്ചിട്ടുണ്ട്’; രാഹുല്‍ മാങ്കൂട്ടത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്; പണം വാങ്ങിയെന്നത് നിഷേധിക്കാതെ ചാനല്‍

    കോഴിക്കോട്: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുല്‍ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് എം.എ. ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ചാനലിന് പണം നല്‍കിയാണ് രാഹുല്‍ ഇന്റര്‍വ്യൂ നല്‍കിയത്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാന്‍ ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയാറാണ്. രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമ നടപടിയെ ഭയക്കണം…

    Read More »
  • ‘ഇക്കണോമിക് സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറയും; ബജറ്റിലുണ്ടാകില്ല; എയിംസ് കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു പ്രതികരണം; ശ്രീധരന്‍ മുമ്പും പല ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്’; കണക്കിനു കൊട്ടി മുഖ്യമന്ത്രി

    തൃശൂര്‍: രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങള്‍ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം വന്നു. കേരളം ദീര്‍ഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസര്‍ക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിര്‍ദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്…

    Read More »
  • ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി; ‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പു പിടിച്ച കോഴി, മാന്യന്‍മാരുടെ മഹാ സംഗമം കണ്ട് ഓക്കാനം വരുന്നു’

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട്  ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയെയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.   ജസ്ലയുടെ കുറിപ്പ് ദീർഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന…

    Read More »
  • യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്

    മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…

    Read More »
  • എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ

    മോസ്‌കോ: എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരണം നടത്തിയത്. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് റഷ്യ കൂടുതൽ പ്രധാന്യം നൽകുന്നത്. അങ്ങനെ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”,…

    Read More »
  • രാഹുലിലെ ഉന്നംവച്ച് പീയൂഷ് ​ഗോയൽ; ‘മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് യുഎസുമായുള്ള മികവുറ്റ കരാറിന് വഴിയൊരുക്കിയത്; ​​മറ്റ് രാജ്യങ്ങൾക്ക് കിട്ടാത്ത ആനുകൂല്യങ്ങളാണ് ഇന്ത്യയ്ക്കിത് സമ്മാനിക്കുന്നത്; പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേട്’

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ച ഒരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ​​ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വൻ ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഈ വലിയ കരാർ അവസരങ്ങൾ തുറന്നുകൊടുക്കും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ ചർച്ചകളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ‘തിരിച്ചറിവില്ലാതെ പ്രതിപക്ഷം പാർലമെൻ്റിൽ കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, ഡിഎംകെ, ടിസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിൻ്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി…

    Read More »
  • കടം വാങ്ങിയ പണം തിരികെ ചോദിച്ചു, നല്‍കിയില്ലെങ്കില്‍ വിവാഹവേദിയില്‍ കയറിവന്ന് ചോദിക്കുമെന്ന് ഭീഷണി, സുഹൃത്തിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് നവവരന്‍

    മുംബെെ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ൻറെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ൻറെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

    Read More »
Back to top button
error: