Breaking News

  • ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍

    ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്. അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍…

    Read More »
  • മലദ്വാരത്തിലൂടെ ബോട്ടിലുകടത്തി ക്രൂരമായി പീഡിപ്പിച്ചു, 18കാരന്റെ വെളിപ്പെടുത്തൽ, എന്നെ ഒരു മേശയിൽ കിടത്തി, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു, അവർ എന്നെ ക്രൂരമായി ബലാത്സം​ഗം ചെയ്തു!!  നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചു, വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു… ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു… പലസ്തീനികൾ അനുഭവിച്ചത് സമാനതകളില്ലാത്ത കൊടുംക്രൂരത

    ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. എന്റെ വസ്ത്രം മാറ്റി നഗ്നയാക്കി വീഡിയോയെടുത്തു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു. സൈനികർ എന്നെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി, എന്റെ…

    Read More »
  • ബിഹാറിൽ പ്രവചനങ്ങൾ മാറുന്നില്ല… ആദ്യ മണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ… NDA- 155, INDIA- 65

    ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന, നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ ട്രെൻഡ് ബിജെപിക്കൊപ്പമെന്ന് സൂചന. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. കൂടാതെ ആദ്യ ഒരുമണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷമായ 122 എന്ന മാജിക് നമ്പർ തൊട്ടിരിക്കുകയാണ് എൻഡിഎ. എൻഡിഎ 155 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 65 സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതുപോലെ 10 സീറ്റുകളിൽ ഇടതുപാർട്ടികൾ മുന്നിട്ട് നിൽകുകയാണ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. അതുപോലെ എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.…

    Read More »
  • ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കു മുമ്പ് കാശ്മീര്‍ തീവ്രവാദി സംഘത്തിലെ പ്രധാനി അഫ്ഗാനിലേക്കു കടന്നു; ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ അഫ്ഗാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്ന കണ്ണി; അറസ്റ്റിലായ സഹോദരന്‍ അദീല്‍ കേരളത്തിലും ഹണിമൂണിനായി താമസിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമം

    ന്യൂഡല്‍ഹി: 1993നു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രാദി ആക്രമണത്തിനു പിന്നാലെ അണിയറയില്‍ നടന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തി ഓഗസ്റ്റില്‍തന്നെ അഫ്ഗാനിലേക്കു കടന്നെന്നു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.   33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ബോംബ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയടക്കം വശമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.   ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.   ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ…

    Read More »
  • മുന്‍ എംപി എ സമ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലത്ത് തന്നെ സഹോദരനും രാഷ്ട്രീയ ജീവിതം ആരംഭിച്ചു ; പക്ഷേ മത്സരിക്കുന്നത് ബിജെപിയക്ക് വേണ്ടി ; തൈക്കാട് വാര്‍ഡില്‍ എ കസ്തൂരി സ്ഥാനാര്‍ത്ഥി ; തോല്‍ക്കുമെന്ന് ജേഷ്ഠന്റെ അനുഗ്രഹം

    തിരുവനന്തപുരം: തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സിപിഐഎം നേതാവും മുന്‍ എംപിയും ആയ എ സമ്പത്തിന്റെ സഹോദരന്‍. ബിജെപി ഇതുവരെ ജയിച്ച മണ്ഡലമല്ലെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് എ കസ്തൂരി മത്സരിക്കാനെത്തുന്നത്. തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഇ്ഷ്ടമുള്ളത് ചെയ്യാനും എന്നാല്‍ ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ഥിയായി ജയിക്കില്ല എന്ന് സഹോദരന്‍ പറഞ്ഞുവെന്നും കസ്തൂരി വ്യക്തമാക്കി. പരിവാര്‍ സംഘടനങ്ങളുമായി താന്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണെന്നും പറഞ്ഞു. മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസരമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈക്കാടുള്ള ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നാടിന്റെ ദുരവസ്ഥ അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാം. ജയിക്കുമെന്ന് വിശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു. തൈക്കാട് വാര്‍ഡില്‍ നിന്നാണ് അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. കമ്യൂണി സ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊ രിക്കലും പാര്‍ ട്ടിക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ ജയിക്കുമെന്ന് എനിക്ക്…

    Read More »
  • ഒടുവില്‍ എല്‍എസ്ജിയും ഈ വെറ്ററനെ വിറ്റു, ഈ സീസണില്‍ മുംബൈയില്‍ കളിക്കും ; ഐപിഎല്ലില്‍ കൂടുമാറിയത് ഏഴു ഫ്രാഞ്ചൈസികളില്‍ ; ശാര്‍ദ്ദൂല്‍ ഠാക്കൂറിന് അപൂര്‍വ്വനേട്ടം ; ഒരു സീസണില്‍ തന്നെ രണ്ടു ടീമിലും കളിച്ചു

    മുംബൈ: കുട്ടിക്രിക്കറ്റിലെ ഉത്സവമായ ഐപിഎല്ലില്‍ അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ശാര്‍ദ്ദൂല്‍ ഠാക്കൂര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്യപ്പെട്ടതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത അപൂര്‍വ നേട്ടമാണ് ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ഈ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കളിക്കുന്ന ഏഴാമത്തെ ടീമാണ് മുംബൈ. ഇത്രയും ഫ്രാഞ്ചൈസികള്‍ മാറിമാറി കളിച്ചിട്ടുള്ള ഒരു താരവും ഐപിഎല്ലിലില്ല. ഈ അതുല്യമായ ഐപിഎല്‍ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ ചരിത്രം സൃഷ്ടിച്ചു പൂര്‍ണ്ണ മായും പണമിടപാടിലൂടെയാണ് ഷാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നത്.ഷാര്‍ദുലിന് 2 കോടി രൂപ പ്രതിഫലമായി ലഭിക്കും. 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരം മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നതായി ഐപിഎല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം, ഈ വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ മെഗാ ലേലത്തില്‍ ആരും എടുത്തില്ലായിരുന്നെങ്കിലും, പരിക്കേറ്റ കളിക്കാരന് പകരക്കാരനായി 2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് എല്‍എസ്ജി സ്വന്തമാക്കുകയായിരുന്നു. ഋഷഭ് പന്ത് നയിച്ച ടീമിനായി 10 മത്സരങ്ങള്‍…

    Read More »
  • വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്ന്? ചെങ്കോട്ട സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളര്‍ത്തിയെടുത്ത ഭീകരവാദികള്‍?’ ; കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

    ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനം സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലിരിക്കെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പരാമര്‍ശം വന്‍ വിവാദമാകുന്നു. ഡല്‍ഹി സ്‌ഫോടനം നടത്തിയത് ‘നാട്ടില്‍ വളരുന്ന ഭീകരവാദികള്‍’ എന്ന ചിദംബരത്തിന്റെ പരാമര്‍ശം ബിജെപിയുടെ വലിയ പ്രതിഷേധം വിളിച്ചുവരുത്തി. നാട്ടില്‍ വളരുന്ന ഭീകരവാദികളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ എന്തിനാണ് ഭീകരവാദത്തിലേക്ക് തിരിയുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘നാട്ടില്‍ വളരുന്ന ഭീകരവാദികളെ’ കുറിച്ച് സര്‍ക്കാരിന് കൃത്യമായിട്ട് അറിയാമെന്നതിനാ ലാണ് ഈ ‘വിവേകപൂര്‍ണ്ണമായ മൗനം’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. 13 പേര്‍ മരിക്കുകയും 25-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ ‘എന്തിനാണ് ഇന്ത്യന്‍ പൗരന്മാര്‍ ഭീകരവാദത്തിലേക്ക് തിരിയുന്നത്?’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. ”പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞിട്ടുണ്ട്, രണ്ട് തരം ഭീകരവാദികളുണ്ട് വിദേശത്ത് പരിശീലനം നേടിയ നുഴഞ്ഞുകയറിയ ഭീകരവാദികളും, നാട്ടില്‍ വളരുന്ന ഭീകരവാദികളും. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഞാന്‍ പാര്‍ലമെന്റില്‍ ഇത് പറഞ്ഞിരുന്നു. നാട്ടില്‍…

    Read More »
  • ഡല്‍ഹി ചാവേര്‍ ആക്രമണത്തിന് 12 മിനിറ്റ് മുമ്പ് ചാവേര്‍ ഉമര്‍ അവസാനമായി കണ്ട ആ വ്യക്തിയാര്? സിസിടിവിയില്‍ പതിഞ്ഞ ഈ വ്യക്തിയെ കണ്ടെത്താന്‍ നീക്കം ; അറസ്റ്റിലായ ഡോക്ടര്‍മാര്‍ സ്‌ഫോടനത്തിനായി 26 ലക്ഷം രൂപ സമാഹരിച്ചു

    ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഡല്‍ഹി കാര്‍ സ്‌ഫോടനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള സുപ്രധാനമായ 12 മിനിറ്റ് സമയപരിധി പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് മുഖ്യപ്രതിയും സൂത്രധാരനുമായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ ഒരു മസ്ജിദിന് സമീപം നില്‍ക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍, ഉമര്‍ ഒരു ഇടുങ്ങിയ പാതയിലൂടെ നേരെ നടന്നുപോകുന്നതും തുടര്‍ന്ന് വലത്തേക്ക് തല തിരിക്കുന്നതും കാണാം. ഈ നിമിഷത്തിലാണ് ക്യാമറ ഇയാളുടെ മുഖം പതിഞ്ഞത്. അതിന് ശേഷം ഇയാള്‍ മുന്നോട്ട് നടക്കുന്നു. സ്‌ഫോടനം നടത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ മസ്ജിദില്‍ പോയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന് മുമ്പ് ഉമര്‍ ആരെങ്കിലും കണ്ടിരുന്നോ, അതോ മറ്റ് പ്രതികളുമായി ഏകോപനം നടത്തിയിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. ഈ ആഴ്ച ആദ്യം, വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള കനത്ത ഗതാഗതത്തിനിടെ സാവധാനം പോവുകയായിരുന്ന ഒരു ഹ്യുണ്ടായ്…

    Read More »
  • ഭാര്യക്കും ഭര്‍ത്താവിനുംകൂടി കെഎസ്ഇബിയില്‍ നിന്ന് 4 ലക്ഷത്തിലേറെ ശമ്പളം; എന്നിട്ടും ആക്രാന്തം; വിജിലന്‍സ് പിടികൂടിയപ്പോള്‍ ‘ബസ് സ്‌റ്റോപ്പില്‍നിന്നാണോ പിടികൂടുന്നേ, ആകെ നാണക്കേടായല്ലോ’ എന്ന് ആദ്യ പ്രതികരണം; ‘കൈക്കൂലി വാങ്ങാന്‍ നാണമുണ്ടായില്ലേ’ എന്ന് ഉദ്യോഗസ്ഥര്‍; പണം വാങ്ങി നൊടിയിടയില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപിന്റെ അറസ്റ്റ്

    കൊച്ചി: ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപിനെ വിജിലന്‍സ് കുടുക്കിയത് ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവില്‍. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവുകള്‍ പലതും പയറ്റിയെന്നാണു റിപ്പോര്‍ട്ട്.   ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’. വിജിലന്‍സിന്റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി.   തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി…

    Read More »
  • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവിട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയതിനെ കുറിച്ച് അറിവ്; പുതിയ ആരോപണങ്ങളുമായി ഡെമോക്രാറ്റുകള്‍; ട്രംപിനെ കുടുക്കി വിവാദച്ചൂട്‌

    ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും…

    Read More »
Back to top button
error: