Breaking News

  • ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…

    Read More »
  • ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

    ടെഹ്റാൻ∙ ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാക്കാൻ ഇറാൻ. ചെറിയ തുകയൊന്നുമല്ല ലക്ഷ്യം. ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കുമെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക കപ്പൽപ്പാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുവാനാണ് ഇറാന്റെ ഈ തീരുമാനം. ‘ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു…

    Read More »
  • ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ

    തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

    Read More »
  • തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’

    പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേ​ഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേ​ഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ…

    Read More »
  • പാതകളിലെ കുഴികളും വിള്ളലുകളുമൊക്കെ പുതിയ എഐ നിരീക്ഷണ സിസ്റ്റത്തിലൂടെ അധികൃത ശ്രദ്ധയിലേയ്ക്ക്; പുതു പദ്ധതിയുമായ് കേന്ദ്ര സർക്കാർ

    തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോ​ഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം മുൻനിർത്തിയാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിരീക്ഷണ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക. ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും. പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും. പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്,…

    Read More »
  • ലാൻഡിങ്ങിനിടെ എയർ കാനഡയുടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, വിമാനത്തിൽ നൂറോളം യാത്രക്കാർ, ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് ​ഗുരുതര പരുക്ക്- ദൃശ്യങ്ങൾ പുറത്ത്

    ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗേറ്റിന് സമീപത്തേക്ക് നീങ്ങവേ ആയിരുന്നു അപകടമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കാനഡയിലെ മോണ്ട്‌റിയലിൽനിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് സിആർജെ-900 വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരം. നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. BREAKING: Several injuries after Air Canada plane and firetruck collide on runaway at New York’s LaGuardia Airport pic.twitter.com/cO6u5HD1YA — BNO News (@BNONews) March 23, 2026

    Read More »
  • ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടി, 23കാരന് ക്രൂരമർദ്ധനം, പിന്നാലെ മക്കളേയും ബന്ധുക്കളേയും കൂട്ടിയെത്തി നോയൽ പോയയിടങ്ങളിലെല്ലാം പിൻതുടർന്ന് ആക്രമിച്ചു, പ്രാണ രക്ഷാർത്ഥം പുഴയിൽ ചാടിയതോടെ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, വടിവാൾ വീശി!! ചെമ്പ് നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്

    കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കിപ്പുറം വിധിവന്നത്. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നും ഉത്തരവിൽ പറന്നു. വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും കോടതി…

    Read More »
  • ബഹ്റൈനിൽ നടത്തിയ സ്ഫോടനത്തിനുത്തരവാദി അമേരിക്ക!! വൈദ്യുതനിലയങ്ങൾ തകർക്കാൻ നോക്കിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം തന്നെ മുട്ടിക്കും- ഇറാന്റെ മറുഭീഷണി

    ടെഹ്റാൻ: ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ​ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഇറാൻ ഭീഷണിയിറക്കിയത്. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മറുഭീഷണിയെത്തിയത്. അതേസമയം ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സിട്ര ദ്വീപിലെ മഹാസയിൽ സ്ഫോടനം നടത്തിയത് ഇറാനല്ലെന്നും കണ്ടെത്തൽ. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്നും ഇസ്രയേൽ പറഞ്ഞു. അതിനിടെ, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക്…

    Read More »
  • പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

    സിഡ്നി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥ ഒരു വലിയ ഭീഷണിയെ നേരിടുന്നുവെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ. 1973 ലും 1979 ലും തുടർച്ചയായി ഉണ്ടായ രണ്ട് എണ്ണ പ്രതിസന്ധികളേക്കാൾ മോശമാണ് നിലവിലെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധികളിൽ ലോകത്തിന് പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ നഷ്ടപ്പെട്ടു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്നുണ്ടായ ഗ്യാസ് വിപണി തകർച്ചയും ഇതിന് കാരണമായി. “എണ്ണയും വാതകവും മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചില സുപ്രധാന ധമനികളായ പെട്രോകെമിക്കൽ, വളങ്ങൾ, സൾഫർ, ഹീലിയം തുടങ്ങിയ മേഖലകളുടെ വ്യാപാരം തടസ്സപ്പെടുന്നു, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ബിറോൾ തിങ്കളാഴ്ച നാഷണൽ പ്രസ് ക്ലബ് ഓഫ് ഓസ്‌ട്രേലിയയിൽ പറഞ്ഞു. ഇറാൻ ഫലപ്രദമായി അടച്ചിട്ടിരിക്കുന്ന സുപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിനെ വൻതോതിൽ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ പ്രതിസന്ധി ഏറിയ പങ്കും…

    Read More »
  • ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

    ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. രാജ്യത്തെ വൈദ്യുതി വ്യവസായത്തിനു നേരെയുള്ള ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സായുധ സേനാ ആസ്ഥാനം പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. മാത്രവുമല്ല, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് സമാന രീതിയിൽ ​ഗൾഫ് രാഷ്ട്രങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി പറഞ്ഞു. ‘യുഎസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക രാജ്യങ്ങളിലെ പവർ പ്ലാന്റുകൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. അതോടൊപ്പം, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും, യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ എല്ലാ കമ്പനികളെയും ഉന്നം വയ്ക്കും‘. ഇറാന്റെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്കി. ഇറാനിയൻ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാൽ മിഡിൽ ഈസ്റ്റിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സൗകര്യങ്ങളും “തിരിച്ചറിയാൻ…

    Read More »
Back to top button
error: