Breaking News

  • എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്- പ്രവർത്തകൻ, അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി- മുഖ്യമന്ത്രി

    കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എണീറ്റപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം. ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് വെള്ളമടിച്ച് അൽപം ലഹരി യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പോലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.

    Read More »
  • ഹിജാബ് ധരിക്കാത്ത സ്ത്രീകളെയും പ്രതിഷേധക്കാരെയും കണ്ടെത്താന്‍ ഇറാന്‍ വമ്പന്‍ ക്യാമറ ശൃംഖലകള്‍ സ്ഥാപിച്ചു; ഇസ്രയേല്‍ ഹാക്ക് ചെയ്തു! ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതെല്ലാം ഇസ്രയേലിന്റെ നിയന്ത്രണത്തില്‍; ജയിലിലെ പീഡന ദൃശ്യങ്ങള്‍ അടക്കം പുറത്ത്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സി

    ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവിന്റെ വധത്തില്‍ അവിടുത്തെ തെരുവുകളിലെ ക്യാമറകള്‍ ഇസ്രായേല്‍ ഹൈജാക്ക് ചെയ്‌തെന്ന ഗുരുതര റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. യുദ്ധകാലത്ത് നിരീക്ഷണ സംവിധാനങ്ങള്‍ ശത്രുക്കള്‍ എങ്ങനെ ലക്ഷ്യമിടുന്നു എന്നത് ഇതു വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള കടകളിലും വീടുകളിലും തെരുവോരങ്ങളിലും ദശലക്ഷക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ പലതും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതും സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞവയുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ മുന്നേറ്റങ്ങള്‍, നിരീക്ഷണ ദൃശ്യങ്ങളുടെ വന്‍ശേഖരം വേഗത്തില്‍ പരിശോധിക്കാനും ലക്ഷ്യങ്ങളെ തിരിച്ചറിയാനും സൈന്യങ്ങളെയും രഹസ്യാന്വേഷണ ഏജന്‍സികളെയും സഹായിക്കുന്നു. ഫെബ്രുവരി 28-ന്, ഇത്തരം സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് ശത്രുക്കള്‍ക്കെതിരെ എങ്ങനെ ഉപയോഗിക്കാമെന്ന് ഇസ്രായേല്‍ വ്യക്തമായി തെളിയിച്ചു. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകരാറിലാണെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ടെഹ്റാനിലെ സ്വന്തം തെരുവ് ക്യാമറകളുടെ സഹായത്തോടെ ഇസ്രായേല്‍ ഇറാനിയന്‍ നേതാവ് അയത്തുള്ള അലി ഖമേനിയെ കണ്ടെത്തി. ചോര്‍ന്ന ഡാറ്റകള്‍, പരസ്യ പ്രസ്താവനകള്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഖമേനിയെ വധിക്കാനുള്ള ഓപ്പറേഷനില്‍…

    Read More »
  • ‘ഇറാനുമായി ചര്‍ച്ച നടത്തി, പല കാര്യങ്ങളിലും ധാരണയിലെത്തി, അത് പരമോന്നത നേതാവ് അല്ലെന്നും ട്രംപ്’; നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം; ‘കാര്യങ്ങള്‍ ഇത്ര വേഗം നീങ്ങുമെന്ന് അറിഞ്ഞില്ലെ’ന്ന് ഇസ്രയേല്‍; ആണവ ശേഖരം കൈമാറുന്നത് അടക്കം സമ്മതിച്ചെന്നു സൂചന

    ന്യൂയോര്‍ക്ക്: ഇറാനിയന്‍ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ്. ഊര്‍ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍നിന്നു പിന്‍മാറിയതിനു പിന്നിലും ചര്‍ച്ചകളാണെന്നു ട്രംപ് വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിപണിയെ ശാന്തമാക്കാനാണു ട്രംപിന്റെ ശ്രമമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി സംസാരിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിയന്‍ പ്രതിനിധിയുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ല. അയാളെ വധിക്കുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, പ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും ഒരേ നിലപാടിലാണെന്ന് അവകാശപ്പെട്ടു. ‘ഏറ്റവും ആദരിക്കപ്പെടുന്ന ഒരാളുമായാണ് ഞങ്ങള്‍ ഇടപഴകുന്നതെന്നും അതു പരമോന്നത നേതാവല്ലെന്നും’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫോണിലൂടെ തുടരുമെന്നും പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ഇസ്ലാമാബാദില്‍  കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഘാലിബാഫും ടെഹ്റാനെ പ്രതിനിധീകരിക്കുന്ന…

    Read More »
  • തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവ്; ബിജെപിക്കും കമ്മീഷനും രണ്ട് ഓഫീസ് വേണമെന്ന് പറയുന്നത് അതുകൊണ്ടാണ് എന്ന് സിപിഎം പരിഹാസം

    തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കും രണ്ട് ഓഫീസ് വേണമെന്ന പറഞ്ഞത് അതുകൊണ്ടാണെന്ന പരിഹാസവുമായി സിപിഎം രംഗത്തുവന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ഉയരുന്നത്. നേരത്തേ, എസ്‌ഐആര്‍ മുതല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തെര. കമ്മീഷനെതിരേ രംഗത്തു വന്നിരുന്നു. ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിലേക്കു വഴിവയ്ക്കുന്നതാണ് പുതിയ സംഭവം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബി ജെ പി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്റ്സ് സംബന്ധിച്ച 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…

    Read More »
  • ‘പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്, അതു ഞാന്‍ വിളിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ജി. സുധാകരന്‍; ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായിക്കു യോഗ്യതയില്ല, എത്ര പേരെയാണ് അയാള്‍ പാര്‍ട്ടിക്ക് എതിരാക്കുന്നത്’

    ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ളതാണ് ഭാഷ. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം…

    Read More »
  • കോലീബി സഖ്യത്തിന് വഴിവച്ചത് രണ്ട് പത്രപ്രവര്‍ത്തകര്‍; കോണ്‍ഗ്രസിനും ലീഗിനും വേണ്ടി ചര്‍ച്ച നടത്തിയവര്‍ ആരൊക്കെ? ഡീല്‍ ആരോപണം കടുക്കുമ്പോള്‍ ബിജെപി നേതാവ് കെ.ജി. മാരാരുടെ ആത്മകഥ ചര്‍ച്ചയാകുന്നു; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘പാഴായ പരീക്ഷണം’ എന്ന അധ്യായം

    തിരുവനന്തപുരം: തെരഞ്ഞെടുപ്പു പോരാട്ടം മുറുകിയതോടെ ജാതി-മത വോട്ടുകള്‍ സ്വന്തം പാളയത്തിലെത്തിക്കാന്‍ മുന്നണികള്‍ ‘ഡീല്‍’ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ആദ്യമായി ആരോപണം ഉന്നയിച്ചത് യുഡിഎഫ് ആണ്. വി.ഡി. സതീശന്റെ ആരോപണം മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഏറ്റെടുത്തു. നേമത്താണ് യഥാര്‍ഥ ഡീല്‍ എന്ന് മുഖ്യമന്ത്രിയും ആരോപിച്ചു. നേരത്തേ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയ കഥ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തുവന്നു. നേമത്തും വട്ടിയൂര്‍ക്കാവിലും ഡീല്‍ ഉണ്ടായെന്ന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.എസ്. നുസൂറാണ് രംഗത്തുവന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറെ വിജയിപ്പിച്ചാല്‍ അരുവിക്കരയില്‍ വി.എസ്. ശിവകുമാറിനെയും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെയും ജയിപ്പിക്കാമെന്നാണു ധാരണയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവില്‍ കോ-ലീ-ബീ ആരോപണവുമായി മുഖ്യമന്ത്രിയുമെത്തി. കോണ്‍ഗ്രസും ലീഗും ബിജെപിയും ഇടതുമുന്നണിക്കെതിരേ സഖ്യമുണ്ടാക്കിയെന്നതാണ് ഇത്. കോലീബി സഖ്യം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ബിജെപി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പുസ്തകം ഇറങ്ങുന്നതിനുമുമ്പേ ഇക്കാര്യം ഇടതുമുന്നണി ഉന്നയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.…

    Read More »
  • ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ

    തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും. ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

    Read More »
  • ഇനി വീറേറും പോരാട്ട നാളുകൾ; പത്രികാ സമർപ്പണം അവസാനിച്ചു; ആകെ 1269 പത്രികകൾ; സൂക്ഷ്മ പരിശോധന നാളെ

    തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ…

    Read More »
  • എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളിയ്ക്ക് തുടരാം ; പുറത്താക്കിയ ഉത്തരവിൽ സ്റ്റേ

    കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗവും നൽകിയ അപ്പീലുകളിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട വിശദമായ വാദത്തിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഡോക്ടർ എം.എൻ. സോമൻ എന്നിവർക്കെതിരായ അയോഗ്യതയിൽ സ്റ്റേ അനുവദിക്കണമോ എന്ന കാര്യമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. കേസിൽ അടുത്ത ജൂണിൽ വിശദമായ വാദം കേൾക്കുന്നത് വരെ ഇവർക്ക് തൽസ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വെള്ളാപ്പള്ളിയെ അടിയന്തരമായി സ്ഥാനത്ത് നിന്ന് പുറത്താക്കാനും പുതിയ ഡയറക്ടർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ ഈ നിയമന നടപടികളിലേക്ക് കടന്നിരുന്നില്ല. നിലവിലെ ഡിവിഷൻ ബെഞ്ച് ഉത്തരവോടെ വെള്ളാപ്പള്ളി…

    Read More »
  • ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണം നടത്താനിറങ്ങിയാൽ ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും!! ഇറാനെതിരെ തുനിഞ്ഞിറങ്ങിയാൽ ഗൾഫ് രാജ്യങ്ങളെ വട്ടംചുറ്റിക്കുമെന്ന് മുന്നറിയിപ്പ്

    ദുബായ്: ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ദ്വീപുകളിലേക്കോ ആക്രമണം നടന്നാൽ, ഗൾഫ് മേഖലയിലെ കടൽപാതകൾ മുഴുവൻ മൈനുകൾ സ്ഥാപിച്ച് അടയ്ക്കുമെന്ന് ഇറാൻ ഡിഫെൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാ​ഗ് ദ്വീപ് കൈവശപ്പെടുത്തുകയോ, ഉപരോധിക്കുകയോ ചെയ്യാനുള്ള പദ്ധതികൾ യുഎസ് ആവിഷ്കരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് പുതിയ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും തുറന്നുകൊടുക്കാൻ ടെഹ്‌റാനിൽ സമ്മർദ്ദം ചെലുത്തുന്നതിനായി, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ, പുതിയ ടാബ് തുറക്കാനോ, ഉപരോധിക്കാനോ ഉള്ള പദ്ധതികൾ യുഎസ് പരിഗണിക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. “ഇറാന്റെ തീരങ്ങൾ ആക്രമിച്ചാൽ ഗൾഫിലെ എല്ലാ പ്രവേശന പാതകളും വിവിധ തരത്തിലുള്ള സമുദ്ര മൈനുകൾ ഉപയോഗിച്ച് അടയ്ക്കും. തീരങ്ങളിൽ നിന്ന് ഒഴുക്കിവിടാൻ കഴിയുന്ന ഫ്ലോട്ടിംഗ് മൈനുകളും ഉപയോഗിക്കും”- കൗൺസിൽ വ്യക്തമാക്കി. ഇതോടെ ഇറാനെതിരെ തുനിഞ്ഞിറങ്ങിയാൽ ഗൾഫ് പ്രദേശം മുഴുവൻ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. അതുപോലെ…

    Read More »
Back to top button
error: