Breaking News

  • യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

    Read More »
  • സതീശനെതിരേ കടകംപള്ളിയുടെ കേസ്: കോടതിയില്‍ ഉരുണ്ടുകളിച്ച് അഭിഭാഷകന്‍; കടകംപള്ളിക്കു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് വാദം; കേസ് നീട്ടിക്കൊണ്ടു പോകാന്‍ നീക്കം; തെളിവു ഹാജരാക്കാതെ പറ്റില്ലെന്ന് കോടതി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. കേസില്‍ കടകംപള്ളിയുടെ വാദം ജനുവരി അഞ്ചിനു പൂര്‍ത്തിയായി. എന്നാല്‍, എതിര്‍വാദം പറയേണ്ട വി.ഡി. സതീശന്റെ അഭിഭാഷന്‍ വാദം പറയാനോ തെളിവു ഹാജരാക്കാനോ തയാറായില്ല. ജനുവരി 15 മുതല്‍ ഇന്നലെവരെ 12 പ്രാവശ്യം അഡീഷണല്‍ സബ് കോടതി വിചാരണയ്‌ക്കെടുത്തു. എന്നാല്‍, പ്രതിഭാഗം ഓരോ കാരണങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വേറെ കോടതിയില്‍ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നാണു കടകംപള്ളി വിഭാഗത്തിന്റെ വാദം. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളി യിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതിയില്‍ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെ ങ്കിലും…

    Read More »
  • മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു. യുഎസും…

    Read More »
  • ഇത്തവണയും പതിവ് തെറ്റിയില്ല, മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… എനിക്കിത് പതിവാ… വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രിയുടെ മറുപടി

    തിരുവല്ല: എന്താന്നെറിയില്ല, പലപ്പോഴും മുഖ്യംമന്ത്രിയും മൈക്കും തമ്മിൽ ചേരാറില്ല, ഇടയ്ക്ക് അപ്രതീക്ഷിതമായി പ്രവർത്തനം നിറുത്തിക്കളയും. ഇത്തരത്തിൽ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പണി കൊടുത്തും രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി. എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയും ചെയ്തു. സമാന രീതിയിൽ പലപ്പോഴും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ച കഥകൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് 1202 സ്ഥാനാർഥികൾ, 2039 നാമനിർദേശ പത്രികകൾ… ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്, കുറവ് വയനാട്ടിൽ!! സൂക്ഷ്മപരിശോധന ഇന്ന്, പത്രിക പിൻവലിക്കൽ വ്യാഴാഴ്ചവരെ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് പോരിനിറങ്ങിന്നത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധന ഇന്നു നടക്കും. പത്രികകൾ പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ്, 141പത്രികകൾ, രണ്ടാമത് മലപ്പുറം(137), തിരുവനന്തപുരം (136). അതേസമയം കുറവ് പത്രികകൾ സമർപ്പിക്കപ്പെട്ടത് വയനാട് ജില്ലയിലാണ്. മണ്ഡലങ്ങളിൽ മുൻപിൽ കൊടുവള്ളിയാണ്. ഇവിടെ 18 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. 2021-ൽ 1061 സ്ഥാനാർഥികൾക്കായി 2180 പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കൽ പൂർത്തിയായ ശേഷം 957 പേരാണ് മത്സരത്തിനുണ്ടായിരുന്നത്  

    Read More »
  • ബെംഗളൂരുവിലെ 200 കോടിയുടെ ബംഗ്ലാവ് രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചു, അയോ​ഗ്യനാക്കണം, നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസിന്റെ പരാതി

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. നികുതി രേഖകളടക്കം കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി. കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതിയിൽ പറയുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും കോൺഗ്രസ് ‘എക്സ്’ പോസ്റ്റിൽ പറയുന്നു. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. നേമത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ആഡംബര വീട് ഇല്ല എന്നും എന്നാൽ 2024ലെ മത്സരസമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട് എന്നും കോൺഗ്രസ് ആരോപിക്കുന്നു. അതുപോലെ രാജീവ് ചന്ദ്രശേഖർ ഒരു സ്ഥിരം കുറ്റവാളിയാണ്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കോൺ​ഗ്രസ് പറയുന്നു. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ…

    Read More »
  • ‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന…

    Read More »
  • ‘ഹോര്‍മൂസ് തുറക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണം’; ഇറാനെതിരേ ഐക്യരാഷ്ട്ര സഭയില്‍ പരസ്യ നിലപാടുമായി ബഹ്‌റൈന്‍; ‘ഹോമൂസ് നട്ടെല്ല്, ഇറാന്റെ നടപടി അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണി, സൈനിക നടപടി അടക്കം പരിശോധിക്കണം’

    പാരിസ്: ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതിനായി സൈനിക നടപടികള്‍ ഉള്‍പ്പെടെ ‘ആവശ്യമായ എല്ലാ മാര്‍ഗങ്ങളും’ ഉപയോഗിക്കാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയത്തിന്റെ കരട് ബഹ്റൈന്‍ അവതരിപ്പിച്ചു. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും പിന്തുണ ഈ കരട് പ്രമേയത്തിനുണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു, എങ്കിലും ഇത് വിജയിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്നതും ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുമായ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ഇറാന്‍ തുടര്‍ന്നും ഭീഷണി ഉയര്‍ത്തിയേക്കാമെന്ന മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ ഈ നീക്കം അടിവരയിടുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നത് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. യു.എസും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ കപ്പലുകളെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കരട് പ്രമേയം ആരോപിക്കുന്നു. കടലിടുക്കിലൂടെയുള്ള സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ തടയുന്നതിനുമായി…

    Read More »
  • 48 മണിക്കൂര്‍ മുമ്പ് നെതന്യാഹുവിന്റെ ഫോണ്‍കോള്‍ എത്തി; ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രയേല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; ഖമേനിയുടെ മീറ്റിംഗിനെ കുറിച്ച് വിവരം നല്‍കി, ഭരണമാറ്റം കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ചു

    വാഷിംഗ്ടണ്‍/ജെറൂസലേം: ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇറാനെ പൊടുന്നനെ ആക്രമിക്കാനുള്ള കാരണം 48 മണിക്കൂര്‍ മുമ്പ് നെതന്യാഹു ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ഇതുവരെ എതിര്‍ത്ത തരത്തിലുള്ള ആക്രമണത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടന്‍ തന്നെ ടെഹ്റാനിലെ അദ്ദേഹത്തിന്റെ കോമ്പൗണ്ടില്‍ യോഗം ചേരുമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ ലഭിച്ച ഇന്റലിജന്‍സ് ബ്രീഫിംഗുകളില്‍ നിന്ന് ട്രംപിനും നെതന്യാഹുവിനും അറിയാമായിരുന്നു. ഇത് അവരെ ഒരു ‘ഡെകാപിറ്റേഷന്‍ സ്‌ട്രൈക്കിനു’ള്ള (തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണം) തീരുമാനത്തിലെത്തിച്ചു. ഒരു രാജ്യത്തിന്റെ ഉന്നത നേതാക്കള്‍ക്കെതിരായ ഇത്തരത്തിലുള്ള ആക്രമണം ഇസ്രായേലികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയ്ക്ക് ഇങ്ങനെയൊരു രീതിയില്ല. എന്നാല്‍, ശനിയാഴ്ച രാത്രി ഖമേനി നടത്തേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിയതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിച്ചു എന്ന് കോളിനെക്കുറിച്ചു വിവരം ലഭിച്ച മൂന്ന് പേര്‍ പറഞ്ഞു. ഇത്തരമൊരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പതിറ്റാണ്ടുകളായി താന്‍…

    Read More »
  • ജമ്മു-കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും പിടിയിലായവരുടെ ഫോണിൽ!! സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം

    ഗാസിയാബാദ്: ഒരു സാധാരണ ഇന്റലിജൻസ് വിവരമായി ആരംഭിച്ച ഒരു അന്വേഷണം രാജ്യത്തെ ഏറ്റവും ഗുരുതരമായ ചാരപ്രവൃത്തി കേസുകളിലൊന്നായി മാറിയതായി റിപ്പോർട്ട്. മാർച്ച് 14-ന് ഗാസിയാബാദിലെ കൗശാംബി പേലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സംശയാസ്പദ പ്രവർത്തനങ്ങൾ നടത്തുന്ന ചില യുവാക്കളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം കശ്മീരിൽ അടുത്ത ആക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന രണ്ടെത്തലിലാണ് എത്തി നിൽക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഉത്തരപ്രദേശിലെ ഭോവാപുരിൽ നിന്നുള്ള യുവാക്കൾ റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. ഓരോ അസൈൻമെന്റിനും 5,000 മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്തതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് കൂടുതലായി കുടുങ്ങിയത്. ഇവരെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കണ്ടെത്തി.…

    Read More »
Back to top button
error: