Breaking News

  • ആധാര്‍ കാര്‍ഡ് വ്യക്തിയുടെ തിരിച്ചറിയല്‍ രേഖമാത്രം, അത് പൗരത്വത്തിന്റെ തെളിവല്ല ; രണ്ടാംഘട്ട എസ്‌ഐആറില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടി നല്‍കി

    ന്യൂഡല്‍ഹി: ആധാര്‍ പൗരത്വത്തിന്റെ തെളിവല്ലെന്നും ഒരു വ്യക്തിയുടെ തിരിച്ചറിയല്‍രേഖ മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒമ്പത് സംസ്ഥാനങ്ങളിലായി ഏകദേശം 51 കോടി വോട്ടര്‍മാരെ ഉള്‍ക്കൊള്ളുന്ന എസ്‌ഐആറിന്റെ രണ്ടാം ഘട്ടം ഈ മാസം ആദ്യം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് പോള്‍ പാനല്‍ ഈ പരാമര്‍ശം നടത്തിയത്. ‘1950 ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) ന്റെ അടിസ്ഥാനത്തില്‍ ഐഡന്റിറ്റിയും ആധികാരികതയും സ്ഥാപിക്കുന്നതിന് മാത്രമേ ആധാര്‍ നമ്പര്‍ ഉപയോഗിക്കാവൂ എന്നും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പ്രകാരം ഫോം-6 ല്‍ ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കുന്നത് ഏകപക്ഷീയമോ വിരുദ്ധമോ ആണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 9 ലെ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ പ്രതികരണ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു. ‘1950-ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) പ്രകാരം തിരിച്ചറിയല്‍ രേഖ…

    Read More »
  • ഇലക്ട്രിക് പോസ്റ്റുകള്‍ ഇനി വെറും ‘തൂണുകളല്ല’, കല, എഞ്ചിനീയറിംഗ്, പരിസ്ഥിതി എന്നിവയുടെ സംയോജനം ; ഭീമന്‍ മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള വൈദ്യുതി പോസ്റ്റുകള്‍, പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മേക്ക് ഓവര്‍

    പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള പടുകൂറ്റന്‍ പവര്‍ ലൈനുകള്‍ രൂപകല്‍പ്പന ചെയ്ത് ഓസ്ട്രിയ. പവര്‍ ലൈന്‍ ആശയം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സവിശേഷവും ഭാവനാത്മകവുമായ സമീപനം സംസ്ഥാനങ്ങളിലുടനീളം സ്ഥാപിക്കാനാണ് നീക്കം. വിജയിച്ചാല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ ഈ നൂതന പവര്‍ ലൈനുകള്‍ സ്ഥാപിക്കും. ഡിസൈന്‍ സ്ഥാപനമായ മെയ്സല്‍ ആര്‍ക്കിടെക്റ്റുകളുമായി സഹകരിച്ച് ഓസ്ട്രിയന്‍ പവര്‍ ഗ്രിഡ് (എപിജി) ആണ് ഈ ആശയം വികസിപ്പിച്ചെടുക്കുന്നത്. ഘടനാപരമായ സാധ്യതയും വൈദ്യുത സുരക്ഷയും വിലയിരുത്തുന്നതിനായി പ്രീടെസ്റ്റിംഗിനായി രണ്ട് പ്രോട്ടോടൈപ്പുകള്‍ മാത്രമേ – സ്റ്റോര്‍ക്ക്, സ്റ്റാഗ് – മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. ബര്‍ഗന്‍ലാന്‍ഡിന്റെ വാര്‍ഷിക പക്ഷി സന്ദര്‍ശനങ്ങളെ സ്റ്റോര്‍ക്ക് പ്രതീകപ്പെടുത്തുന്നു, അതേസമയം ലോവര്‍ ഓസ്ട്രിയയുടെ വനപ്രദേശമായ ആല്‍പൈന്‍ താഴ്വരകളെ ഒരു മാന്‍ പ്രതിനിധീകരിക്കുന്നു. വൈദ്യുതീകരണത്തിന്റെയും ഡീകാര്‍ബണൈസേഷന്റെയും വിഭാഗത്തില്‍ 2025 ലെ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയ മിനിയേച്ചര്‍ മോഡലുകള്‍ നിലവില്‍ 2026 ഒക്ടോബര്‍ വരെ സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബര്‍ഗന്‍ലാന്‍ഡ്, കരിന്തിയ,…

    Read More »
  • 25 ജില്ലകളിലും 110 മണ്ഡലങ്ങളിലുമായി ഉള്‍നാടന്‍ ബീഹാറിന്റെ വിരിമാറിലൂടെ രാഹുല്‍ സഞ്ചരിച്ചത് 1,300 കിലോമീറ്റര്‍ ; പക്ഷേ ‘ബീഹാര്‍ വോട്ട് അധികാര്‍ യാത്ര’ കടന്നുപോയ 61 സീറ്റുകളില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസിന് വോട്ടും പോയി…!

    പാറ്റ്‌ന: ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ വന്‍ മൈലേജിന് പിന്നാലെ രണ്ടുവര്‍ഷം കഴിഞ്ഞ് ബീഹാറിലും സമാന തന്ത്രം തന്നെ പയറ്റിയെങ്കിലും ഏറ്റില്ല. 2023 ല്‍ ‘ഭാരത് ജോഡോ യാത്ര’യിലൂടെ രാഹുല്‍ഗാന്ധി ഉണ്ടാക്കിയെടുത്ത മൈലേജ് പക്ഷേ ബീഹാറിലെ ‘വോട്ട് അധികാര്‍ യാത്ര’ യില്‍ വര്‍ക്കൗട്ടായില്ല. യാത്ര കടന്നുപോയ വഴികള്‍ വരുന്ന 61 സീറ്റില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടി. 2025 ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 25 ജില്ലകളിലൂടെയും 110 മണ്ഡലങ്ങളിലൂടെയും രാഹുല്‍ നടത്തിയ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെങ്കിലും യാത്ര കടന്നുപോയതിന് പിന്നാലെ വോട്ടും ആ വഴി പോയി. സസാറാമില്‍ നിന്നും തുടങ്ജി പാറ്റ്‌നയില്‍ അവസാനിപ്പിച്ച യാത്ര തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനത്തിന്റെ റെക്കോഡില്‍ രണ്ടാമത് എത്താനായിരുന്നു ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നയിച്ച മഹാസഖ്യത്തിന് നല്‍കിയത്. ഇതോടെ ബിഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ 1,300 കിലോമീറ്റര്‍ നീണ്ട യാത്ര 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഫ്‌ളോപ്പായി…

    Read More »
  • ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവം ; ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് കെ ജയകുമാര്‍

    തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ദു:ഖകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബോര്‍ഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങള്‍ പരിശോധിച്ച് അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പ്രൗഢമായ സുതാര്യത ഉണ്ടാകുമെന്നുളള അഭിമാന മുഹൂര്‍ത്തം താന്‍ സ്വപ്നം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് കുറേയൊക്കെ അറിയാമെന്നും അതാണ് തനിക്ക് പ്രവര്‍ത്തിക്കാനുളള ഇന്ധനമെന്നും പറഞ്ഞു. ”ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണ്. വളരെ സങ്കടകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല. കോടതി നിയന്ത്രിക്കുന്ന അന്വേഷണ സംഘത്തിന്റെ മുന്നിലുളള കാര്യമാണ്. അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് അവിവേകമായിരിക്കും. വാര്‍ത്തകള്‍ വിശ്വാസികളുടെയും കേരളത്തിന്റെയും മനസില്‍ സങ്കടമുണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല’. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമായിരുന്നു പ്രതികരണം.

    Read More »
  • തേജസ്വീ യാദവിന് കൂനിന്‌മേല്‍ കുരു ; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലാലുവിന്റെ മകള്‍ ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചു ; കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് എക്സില്‍ രോഹിണി

    പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ തേജസ്വീയാദവിന് കൂനിന്‌മേല്‍ കുരുവായി സഹോദരിയും. ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയും കുടുംബവുമായും ഉള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് രോഹിണി എക്സില്‍ കുറിച്ചു. ”ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു.” രോഹിണി എക്‌സില്‍ കുറിപ്പുമിട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകള്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വീയുടെ മഹാസഖ്യം വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി ഇത്തവണ 25 സീറ്റ് മാത്രമാണ് നേടിയത്. 243 മണ്ഡലങ്ങളില്‍ 143 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ജെഡി 2010ല്‍ 22 സീറ്റ് ലഭിച്ചതിന് ശേഷം ആര്‍ജെഡി ഇത്രയും മോശം പ്രകടനം നടത്തുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന തേജസ്വി യാദവ് പോലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് രക്ഷപ്പെട്ടത്. രാഘോപൂര്‍…

    Read More »
  • മണ്ണ് മാഫിയക്കാരന്റെ നിയമവിരുദ്ധപ്രവര്‍ത്തനത്തിന് അധികാരത്തില്‍ ആളുവേണം ; അതിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ തഴഞ്ഞെന്ന് ആക്ഷേപം ; ബിജെപി നേതാക്കള്‍ക്ക് എതിരേ ആരോപണം ഉന്നയിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ

    തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിനെതിരെ കത്തെഴു തി വെച്ച ശേഷമായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്. മണ്ണ് മാഫിയയുടെ നിയമവിരുദ്ധ പ്രവ ര്‍ത്തനത്തിന് അധികാരത്തില്‍ ആളെ കയറ്റാന്‍ വേണ്ടിയാണ് തന്നെ തഴഞ്ഞതെന്നാണ് ആത്മ ഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. സ്ഥാനാര്‍ത്ഥി ത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. 16 വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും തയ്യാറെടുത്തിരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഞാന്‍ ആനന്ദ് കെ തമ്പി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഉള്ള…

    Read More »
  • തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം ലഭിച്ചില്ലെന്ന് വൈഷ്ണ ; ആദ്യം മുതല്‍ ജയിക്കുമെന്ന തരത്തിലുള്ള എന്ന ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു ; 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു

    തിരുവനന്തപുരം: 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നതിനാലായിരിക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത തരം സംഭവം ഉണ്ടായതെന്നും കോടതിയെ സമീപിക്കണോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കമെന്നും മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പ്രതികരിച്ചു. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റ് ആളുകള്‍ ഇതിന് പിന്നില്‍ കാണുമെന്നും വൈഷ്ണ പറഞ്ഞു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടി യിരുന്നു. കെഎസ്യു ജില്ലാ വൈസ്…

    Read More »
  • തടവില്‍ കൂട്ട ബലാത്സംഗം; നായ്ക്കളെ കൊണ്ടും ലൈംഗികാതിക്രമം; ഇസ്രയേല്‍ തടവില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനം പുറത്തു പറഞ്ഞ് പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്; ‘ലോഹ മേശയില്‍ മൂന്നു ദിവസം നഗ്നയാക്കി കിടത്തി, മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തു’

    ഗാസ: പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില്‍ ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്‍റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ തടവില്‍ നേരിട്ട പൈശാചിക പീഡനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി.   2024 നവംബറിൽ വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ പിടിയിലായതാണ് ഈ യുവതി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്.   ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ്…

    Read More »
  • 807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്‍ച്ച അവസാനിപ്പിച്ച് പാക് താരം ബാബര്‍ അസം; സെഞ്ചുറി ആഘോഷത്തില്‍ കോലിയെ അനുകരിച്ച് പ്രകടനം; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

    ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില്‍ ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്‍നിന്നുപോലും പുറത്തായ പാക് താരം ബാബര്‍ അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്‍ ട്രോളുമായി ഇന്ത്യക്കാര്‍. 83 ഇന്നിംഗ്‌സുകളിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചാണ് 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയത്. ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും ലേശം പുലിവാല് പിടിച്ചെന്നു മാത്രം. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്‌കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി…

    Read More »
  • പാലത്തായി കേസ്: അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം ; പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു ലക്ഷം രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

    കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. കൃത്യം നടക്കുമ്പോള്‍ പ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.  

    Read More »
Back to top button
error: