Breaking News
-
ഐപിഎല്ലിന് ഇടയില്‍തന്നെ സഞ്ജു രാജസ്ഥാന് വിടാന്‍ ഒരുങ്ങി; തന്നെ നേരില്‍ കണ്ടു സംസാരിച്ചെന്നു ടീം ഉടമ; ടൂര്‍ണമെന്റില്‍ ഉടനീളം സഞ്ജു വൈകാരികമായി തളര്‍ന്നു: വെളിപ്പെടുത്തല്‍
ബംഗളുരു: രാജസ്ഥാന് റോയല്‍സിനും സഞ്ജു സാംസണ് വ്യക്തിപരമായും കഴിഞ്ഞ ഐപിഎല്‍ സീസണ് അത്ര നല്ല ഓര്‍മകളുടേതല്ല. എട്ടുപോയിന്റുകള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ ടീമിന് നേടാന്‍ കഴിഞ്ഞത്. പോയിന്റ് പട്ടികയിലാവട്ടെ ഏറ്റവും അവസാന സ്ഥാനക്കാര്‍ക്ക് തൊട്ടുമുന്നില്‍ മാത്രവും. പരുക്ക് വലച്ചതിനെ തുടര്‍ന്ന് ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചറി മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞതും. രാജസ്ഥാന്റെ ടീം മീറ്റിങിലടക്കം അസ്വസ്ഥതകളും പ്രകടമായിരുന്നു.സഞ്ജുവിനോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളുമെടുത്തത് എന്നടക്കം റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണ് പുരോഗമിക്കുന്നതിനിടെ തന്നെ രാജസ്ഥാന് റോയല്‍സ് വിടാന്‍ സഞ്ജു ഒരുങ്ങിയെന്നും തന്നെ നേരില്‍ വന്ന് കണ്ട് സഞ്ജു തീരുമാനം അറിയിച്ചുവെന്നും രാജസ്ഥാന് റോയല്‍സ് ഉടമ മനോജ് ബദലെ പറയുന്നു. സ്വാപ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈക്ക് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ടൂര്‍ണമെന്റിലുടനീളം സഞ്ജു വൈകാരികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരം തോറ്റതിന് പിന്നാലെയാണ് ടീം വിടാനുള്ള താല്പര്യം അറിയിച്ചതെന്നും ബദലെ പറയുന്നു. ‘സഞ്ജു സത്യസന്ധനായ വ്യക്തിയാണ്. വൈകാരികമായി…
Read More » -
ആന്ദേ റസലിനെയും വെങ്കടേഷ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്; ടീമുകള്‍ കൈവിട്ട താരങ്ങള്‍ ഇവയൊക്കെ; പതിരാനയും രചിന് രവിചന്ദ്രയും വിദേശ താരങ്ങളും ലേലത്തിന്
ഓള് റൗണ്ടര്‍ ആന്ദ്രേ റസലിനെയും റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഓപ്പണര്‍ വെങ്കടേശ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. അടുത്തമാസത്തെ താരലേലത്തില്‍ കൊല്‍ക്കത്തയുടെ കൈവശം 64 കോടി രൂപ അവശേഷിക്കുമ്പോള്‍ രണ്ടേമുക്കാല്‍ കോടി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. 23 മുക്കാല്‍ കോടി രൂപയ്ക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ഒരു സീസണിപ്പുറം കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണില്‍ വന്‍ പരാജയമായ വെങ്കടേഷിന് 11 മല്‍സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടാനായത്. 2014 മുതല്‍ കൊല്‍ക്കത്തയിലുള്ള 37കാരന് റസലിനെയും നൈറ്റ് റൈഡേഴ്സ് കൈവിട്ടു. ക്വിന്റന്‍ ഡി കോക്കും മോയിന്‍ അലിയും കൊല്‍ക്കത്ത വിട്ടു. ഡിവന്‍ കോണ്‍വെ,രചിന് രവീന്ദ്ര, മതീഷ പതിരാന എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. പഞ്ചാബ് കിങ്സ് കൈവിട്ട ഗ്ലെന്‍ മാക്സ്വെല്ലും ജോഷ് ഇംഗ്ലിസും താരലേലത്തിലുണ്ടാകും. രാജസ്ഥാന് ലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി. മലയാളി താരം വിഘ്നേഷ്…
Read More » -
‘എത്രകാലമായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട്’ എന്ന് മുഖ്യമന്ത്രി ചൂടായതിന്റെ കാരണം അറിയാമോ? അകത്തു കേട്ടതിന്റെ അരിശം പുറത്തു തീര്‍ത്തു; പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തെ തള്ളി പോളിറ്റ് ബ്യൂറോയും
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ കേരളം പിഎം ശ്രീ മരണാ പത്രത്തില്‍ ഒപ്പിട്ടത് തെറ്റായെന്ന് പി ബി അംഗങ്ങള്‍ പരസ്യമായി കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ പാര്‍ട്ടി പ്രതിച്ഛായക്ക് മങ്ങലേറ്റതായും പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പി എം ശ്രീ വിഷയം വിവാഹമാക്കിയത് സിപിഐയുടെ കടുപിടുത്തം ആണെന്ന വാദമാണ് കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങള്‍ ഉന്നയിച്ചത്. പക്ഷേ പിബി അംഗങ്ങള്‍ ഇത് ചെവികൊണ്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് കേരളത്തിലെ പി എം ശ്രീ വിവാദം യോഗത്തില്‍ ഉന്നയിച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് പി ബി അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനം.കേന്ദ്ര നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി നയത്തില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം സിപിഎം നേതൃത്വം നല്കുന്ന കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പി എം ശ്രീ കരാറുമായി മുന്നോട്ടു…
Read More » -
കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍; എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്‍; രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള്‍ ഭീകരന്
എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍. എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് രോഗമാണ് പടരുന്നത്. എത്യോപ്യയില്‍ തെക്കന്‍ മേഖലയിലാണ് മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചതായി ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയില്‍ മാരകമായ പാത്തോജനാണ് മാര്‍ബര്‍ഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛര്‍ദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 25 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ്…
Read More » -
കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന് വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു. ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍…
Read More » -
ആര്‍എസ്എസുകാരന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യും ; സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും വിളിപ്പിക്കും ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദ് തിരുമലയുടെ മരണത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു തിരുമല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആനന്ദ് ജീവനൊടുക്കിയത്. ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്ന ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. മരണാനന്തര ചടങ്ങുകള്‍ നടത്തിയ ശേഷമായിരിക്കും ആനന്ദിന്റെ ബന്ധുക്കളെ ഇവരെ ചോദ്യം ചെയ്യുക. ഇന്ന് ഉച്ചയോടെ വീടിന് പിന്നിലെ ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. തൃക്കണ്ണാപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് കാരണം വാര്‍ഡില്‍ മണ്ണ് മാഫിയയുമായി ബന്ധമുള്ളയാളെ നിര്‍ത്തിയതാണെന്ന് ആനന്ദ് പറയുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി…
Read More » -
‘എവിടെ കുഴിച്ചിട്ടാലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുത്’ ; ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നും ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു ആനന്ദ് തമ്പിയുടെ ആത്മഹത്യാകുറിപ്പ്. ബിജെപിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുന്നതാണ് കുറിപ്പ്. മരണത്തിന് തൊട്ടുമുമ്പ് വരെ താന്‍ ആര്‍എസ്എസുകാരനായിട്ടാണ് ജീവിച്ചതെന്നും അതാണ് തന്നെ ആത്മഹത്യയിലേക്ക്് നയിച്ചതെന്നും ഇനി ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും ആനന്ദ് കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുറിപ്പിലുള്ളത്. മണ്ണ് മാഫിയക്കാരന്റെ അഴിമതിക്ക് ചുക്കാന്‍ പിടിക്കാന്‍ അധികാര സ്ഥാനത്ത് ആളെ വേണമെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്നും ആക്ഷേപിച്ചിട്ടുണ്ട്. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു…
Read More » -
ഗംഗ ബീഹാര്‍ വഴി ഇനി ഒഴുകാന്‍ പോകുന്നത് ബംഗാളിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ആ വെള്ളം വാങ്ങിവെച്ചോളാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി ; ദുര്‍ഗയുടെ മണ്ണിലേക്ക് ബിജെപിയ്ക്ക് സ്വാഗതമില്ലെന്നും മറുപടി
ന്യൂഡല്‍ഹി: ഗംഗ ഇനി ഒഴുകാന്‍ പോകുന്നത് ബീഹാര്‍ വഴി ബംഗാളിലേക്കാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. 2026 ല്‍ ജനാധിപത്യപരമായി തന്നെ മറുപടി പറയുമെന്നും ബിജെപി അപമാനിതരായി ഇഴയുമെന്നുമാണ് പ്രതികരണം. ബീഹാറിലേത് ബീഹാറിലെ മാത്രം കാര്യമല്ലെന്നും ബീഹാറല്ല ബംഗാളെന്നും വരട്ടെ കാണിച്ചുതരാമെന്നും തൃണമൂലിന്റെ മറുപടിയില്‍ പറഞ്ഞു. ബിജെപിയുടെ വെല്ലുവിളിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് മറുപടി നല്‍കിയത്. ‘2026 ലും ബംഗാളിലെ ജനങ്ങള്‍ നിങ്ങളുടെ ധാര്‍ഷ്ട്യത്തെ ജനാധിപത്യപരമായി തകര്‍ക്കും. നിങ്ങള്‍ അപമാനിതരായി ഇഴഞ്ഞു നീങ്ങും. നിങ്ങള്‍ക്ക് ഇവിടെ സ്വാഗതം ഇല്ല, നിങ്ങള്‍ക്ക് ഒരിക്കലും സ്വാഗതം ലഭിക്കുകയുമില്ല.” ‘ഞങ്ങളുമായി കളിക്കുന്നത് എളുപ്പമല്ല’ എന്ന് മമത ബാനര്‍ജി പറയുന്ന ഒരു പഴയ വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ട്. ‘നമ്മുടെ പുണ്യഭൂമിയെ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സംസ്ഥാനം’ എന്ന് മുദ്രകുത്തി വോട്ടിനായി നിങ്ങള്‍ ബംഗാളിലേക്ക് ഒളിച്ചോടുന്നു. ഇത്രയും നിന്ദ്യമായ അപവാദത്തില്‍ മുഴുകുന്ന ഒരു പാര്‍ട്ടിയോട്, ഞങ്ങള്‍ ഒരു തീക്ഷ്ണമായ ചോദ്യം…
Read More » -
ആധാര്‍ കാര്‍ഡ് വ്യക്തിയുടെ തിരിച്ചറിയല്‍ രേഖമാത്രം, അത് പൗരത്വത്തിന്റെ തെളിവല്ല ; രണ്ടാംഘട്ട എസ്ഐആറില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ; സുപ്രീംകോടതിയില്‍ അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടി നല്കി
ന്യൂഡല്‍ഹി: ആധാര്‍ പൗരത്വത്തിന്റെ തെളിവല്ലെന്നും ഒരു വ്യക്തിയുടെ തിരിച്ചറിയല്‍രേഖ മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്. ഒമ്പത് സംസ്ഥാനങ്ങളിലായി ഏകദേശം 51 കോടി വോട്ടര്‍മാരെ ഉള്‍ക്കൊള്ളുന്ന എസ്ഐആറിന്റെ രണ്ടാം ഘട്ടം ഈ മാസം ആദ്യം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി നല്കിയ സത്യവാങ്മൂലത്തിലാണ് പോള്‍ പാനല്‍ ഈ പരാമര്‍ശം നടത്തിയത്. ‘1950 ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) ന്റെ അടിസ്ഥാനത്തില്‍ ഐഡന്റിറ്റിയും ആധികാരികതയും സ്ഥാപിക്കുന്നതിന് മാത്രമേ ആധാര്‍ നമ്പര്‍ ഉപയോഗിക്കാവൂ എന്നും തിരഞ്ഞെടുപ്പ് രജിസ്ട്രേഷന് നിയമങ്ങള്‍ പ്രകാരം ഫോം-6 ല്‍ ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കുന്നത് ഏകപക്ഷീയമോ വിരുദ്ധമോ ആണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകന് അശ്വിനി ഉപാധ്യായ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 9 ലെ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ പ്രതികരണ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു. ‘1950-ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) പ്രകാരം തിരിച്ചറിയല്‍ രേഖ…
Read More »
