Breaking News
-
തരൂരിനോടുള്ള സന്ദീപ് ദീക്ഷിതിന്റെ ചോദ്യം പ്രസക്തം ; ഓരോ കോണ്‍ഗ്രസുകാരനും മനസില്‍ ചോദിക്കാന്‍ കരുതിവെച്ച ചോദ്യം; ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമോ ; തരൂരിന്റെ വാക്കുകള്‍ക്കായി കേരളം കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം ഒരു ചോദ്യമുന്നയിച്ചു, ശശി തരൂര്‍ എംപിയെക്കുറിച്ച്. എന്തിനാണ് തരൂര്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു ആ ചോദ്യം. മോദി സ്തുതി തുടരുന്ന ശശി തരൂരിനോട് ഓരോ കോണ്‍ഗ്രസുകാരനും ചോദിക്കാനാഗ്രഹിച്ച ചോദ്യമായിരുന്നു സന്ദീപ് ദീക്ഷിത് ചോദിച്ചത്. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസിലും ബിജെപിയിലും ചര്‍ച്ചയാണ്. ഒരു ലോഭവുമല്ലാതെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാഴ്ത്തിപുകഴ്ത്തുന്ന തരൂര്‍ ഏതു വഞ്ചിയിലാണ് കാലിട്ടു നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. ഏറ്റവുമൊടുവില്‍ മോദി നടത്തിയ കോണ്‍ഗ്രസിനെതിരെയുള്ള പ്രസംഗത്തെ ഉദാത്തമെന്ന് വിശേഷിപ്പിച്ച തരൂര്‍ തന്റെ മോദിഭക്തി ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. അപ്പോഴാണ് സന്ദീപ് ദീക്ഷിതിനെ പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹികെട്ട് തരൂരിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഇനിയും തരൂരിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പറയുന്നു. നേതൃത്വത്തിന്റെ വാക്കുകളും പാര്‍ട്ടി നിലപാടുകളും പാടേ അവഗണിച്ച് തന്നിഷ്ടപ്രകാരം…
Read More » -
ബീഹാറിലിന്ന് ആഘോഷവേള ; ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ; പ്രധാനമന്ത്രി പങ്കെടുക്കും
പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 16 മന്ത്രിസ്ഥാനങ്ങളില്‍ ബിജെപി. ജെഡിയുവിന് 14, എല്‍ജെപിക്ക് 3 ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ.
Read More » -
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം ഉടന്‍ ; കേസ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും ‘ വിധി പറയുക എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം ഉടനെയുണ്ടാകും.കേസിന്റെ വിധി പറയുന്ന തിയതി ഉടന്‍ അറിയിക്കും. കേസ്് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി.
Read More » -
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നു ; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങള്‍ ; സുപ്രീംകോടതി എടുക്കുന്ന തീരുമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം
ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന്. കേരളമടക്കം പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ സുപ്രീം കോടതി വിധി എന്താകുമെന്നറിയാന്‍ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനമുണ്ടാവുക. 14 ചോദ്യങ്ങളാണ് റഫറന്‍സില്‍ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയപരിധികള്‍ ആവശ്യമാണ് എന്നായിരുന്നു റഫറന്‍സില്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ വാദിച്ചത്. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവര്‍ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.
Read More » -
‘വാസസ്ഥലം പറയാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പറയുന്നത് ഏതു ചട്ട പ്രകാരം?’ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള കമ്മീഷന്‍ ഉത്തരവ് കോടതി കയറും; ഇന്ന് നിര്‍ണായകം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ. ഷാജഹാന്‍ ഇറക്കിയ ഉത്തരവ് ദുരൂഹമെന്ന് ആരോപണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായ ഇരുപത്തിനാലുകാരി വൈഷ്ണയ്ക്ക് മത്സരിക്കാന്‍ തടസമില്ലെങ്കിലും നിയമയുദ്ധങ്ങള്‍ക്ക് ഇടയാക്കുമെന്നു വ്യക്തം. കൂട്ടിച്ചേര്‍ക്കല്‍ പട്ടികയിലെ 1100-ാം സീരിയല്‍ നമ്പറായാണ് വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒയുടെ നടപടിയില്‍ ദുരൂഹതയും ഗുരുതരമായ കൃത്യവിലോപവും നടന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്റെ സുപ്രധാന തീരുമാനം. എന്നാല്‍, കമ്മീഷന്റെ ഉത്തരവ് വിചിത്രമാണെന്നാണ് ആരോപണം. ‘ഒരാള്‍ ഒരു പ്രദേശത്തെ സാധാരണ താമസക്കാരിയാണെങ്കില്‍, അയാള്‍ വാസ സ്ഥലം മാറി പോയിട്ടില്ല എങ്കില്‍, ടിയാളെ മറ്റു തരത്തില്‍ തിരിച്ചറിയാമെങ്കില്‍, അയാള്‍ക്ക് വീട്ടു നമ്പര്‍ വേണ്ട, ഉടമസ്ഥത വേണ്ട, വാടക കരാര്‍ വേണ്ട, അയാളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം…
Read More » -
‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു പോസ്റ്റിട്ട് ഒറ്റച്ചാട്ടം; പത്തുവര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍
ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍. കുന്നന്താനം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം, ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’ എന്ന ടാഗ് ലൈനോടെ അഖില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അനു എംഎമ്മിനൊപ്പമുള്ള ഭവന സന്ദർശനത്തിന്‍റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് അഖിലിന്‍റെ പാര്‍ട്ടി മാറ്റം. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കുന്നന്താനം സ്വദേശിയാണ് അഖില്‍. 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
Read More » -
ഇനി അപരന്മാരുടെ ശല്യമാണെന്ന് പറയില്ലല്ലോ… തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുവാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെല്ലാം ഒരേ പേരുകാര്‍ ; കൊറ്റനാട്ടെ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് സുനിതമാര്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന ശല്യങ്ങളിലൊന്ന് അപരന്മാരില്‍ നിന്നുള്ള ആക്രമണമാണ്. എന്നാല്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എന്നാല്‍ ഈ ആക്ഷേപം ഉണ്ടാകില്ല. കാരണം മൂന്ന് മുന്നണിയിലും മത്സരിക്കുന്നത് ഒരേ പേരുകാരാണെന്നതാണ് കൗതുകം. ഇനി വോട്ടര്‍മാര്‍ക്ക് ചിഹ്നം വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെല്ലാം സുനിതമാരാണ്. എന്‍ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി എ സുനിത എല്‍ഡിഎഫിനായി ജനവിധി തേടുമ്പോള്‍ എ കെ സുനിതയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്. ഇനീഷ്യല്‍ കൊണ്ട് തിരിച്ചറയാമെന്ന് വെച്ചാല്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകളും ഏതാണ്ട് മാറിപ്പോകുന്ന സ്ഥിതിയുണ്ട്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേര്‍ക്കും രണ്ട് അക്ഷരങ്ങള്‍ മാത്രമാണ് ഇനീഷ്യല്‍. ഒരാള്‍ എന്‍ കെ ആണെങ്കില്‍ മറ്റെയാള്‍ എ കെയാണ്. പേരുകളിലെ സാമ്യത യാദൃശ്ചികമാണെന്നാണ് മുന്നണികളുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച ശേഷമാണ് പേരിലെ കാര്യം അറിയുന്നത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍ കെ സുനിത അങ്കണവാടി…
Read More » -
”നമുക്ക് ഒരു ജാതിയേയുള്ളൂ അത് മനുഷ്യത്വം, ഒരു മതമേയുള്ളൂ അത് സ്‌നേഹത്തിന്റെ മതം, ഒരു ഭാഷയേയുള്ളൂ അത് ഹൃദയത്തിന്റെ ഭാഷ”; നരേന്ദ്രമോദിയെ മുന്നില്‍ ഐശ്വര്യാറായിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടോ?
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലിരുത്തി നടി ഐശ്വര്യാറായി നടത്തിയ പ്രസംഗം വൈറലാകുന്നു. നമുക്ക് ഒരു ജാതിയേ ഉള്ളെന്നും ഒരു മതവും ഒരു ഭാഷയുമേ ഉള്ളെന്നും ഒരേയൊരു ദൈവം അത് സര്‍വ്വവ്യാപിയാണെന്നും നടി പ്രസംഗിച്ചു. നടിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടായി വിലയിരുത്തുകയാണ് വിമര്‍ശകര്‍. സംഭവം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയാണ്. പുട്ടപര്‍ത്തിയില്‍ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിലായിരുന്നു പ്രസംഗം. ‘ഒരേ ഒരു ജാതിയെ ഉള്ളൂ – മനുഷ്യത്വം. ഒരേ ഒരു മതമേ ഉള്ളൂ – സ്‌നേഹത്തിന്റെ മതം. ഒരേ ഒരു ഭാഷയെ ഉള്ളൂ – ഹൃദയത്തിന്റെ ഭാഷ. ഒരേ ഒരു ദൈവമേ ഉള്ളൂ. അവന്‍ സര്‍വ്വവ്യാപിയാണ്” ഇതായിരുന്നു വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ റാം മോഹന്‍ നായിഡു, കിഞ്ചാരാപു, ജി കിഷന്‍ റെഡി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു സംഘപരിവാറിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മറുപടിയായി വാക്കുകള്‍ വിലയിരുത്തപ്പെടുകയാണ്. ഹൃദയത്തിന്റെ ഭാഷ എന്ന പ്രയോഗത്തെ…
Read More »

