Breaking News
-
”നമുക്ക് ഒരു ജാതിയേയുള്ളൂ അത് മനുഷ്യത്വം, ഒരു മതമേയുള്ളൂ അത് സ്‌നേഹത്തിന്റെ മതം, ഒരു ഭാഷയേയുള്ളൂ അത് ഹൃദയത്തിന്റെ ഭാഷ”; നരേന്ദ്രമോദിയെ മുന്നില്‍ ഐശ്വര്യാറായിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടോ?
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലിരുത്തി നടി ഐശ്വര്യാറായി നടത്തിയ പ്രസംഗം വൈറലാകുന്നു. നമുക്ക് ഒരു ജാതിയേ ഉള്ളെന്നും ഒരു മതവും ഒരു ഭാഷയുമേ ഉള്ളെന്നും ഒരേയൊരു ദൈവം അത് സര്‍വ്വവ്യാപിയാണെന്നും നടി പ്രസംഗിച്ചു. നടിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടായി വിലയിരുത്തുകയാണ് വിമര്‍ശകര്‍. സംഭവം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയാണ്. പുട്ടപര്‍ത്തിയില്‍ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിലായിരുന്നു പ്രസംഗം. ‘ഒരേ ഒരു ജാതിയെ ഉള്ളൂ – മനുഷ്യത്വം. ഒരേ ഒരു മതമേ ഉള്ളൂ – സ്‌നേഹത്തിന്റെ മതം. ഒരേ ഒരു ഭാഷയെ ഉള്ളൂ – ഹൃദയത്തിന്റെ ഭാഷ. ഒരേ ഒരു ദൈവമേ ഉള്ളൂ. അവന്‍ സര്‍വ്വവ്യാപിയാണ്” ഇതായിരുന്നു വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ റാം മോഹന്‍ നായിഡു, കിഞ്ചാരാപു, ജി കിഷന്‍ റെഡി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു സംഘപരിവാറിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മറുപടിയായി വാക്കുകള്‍ വിലയിരുത്തപ്പെടുകയാണ്. ഹൃദയത്തിന്റെ ഭാഷ എന്ന പ്രയോഗത്തെ…
Read More » -
ഇന്ത്യാക്കാരിയൂം കുട്ടിയും അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ചു ; എട്ടുവര്‍ഷത്തിന് ശേഷം ലാപ്പ്ടോപ്പ് കുറ്റവാളിയെ വെളിപ്പെടുത്തി ; കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ പ്രതി പിന്നീട് ഇവിടെ തുടര്‍ന്നു ; ഇപ്പോള്‍ പൊക്കാന്‍ അമേരിക്ക
ന്യൂജഴ്സി: ആന്ധ്ര സ്വദേശിനിയും കുഞ്ഞും ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു വര്‍ഷത്തിന് ശേഷം ഇന്ത്യാക്കാരനെ കുറ്റവാളിയായി കണ്ടെത്തി. എട്ട് വര്‍ഷത്തിന് ശേഷമാണ് സംഭവത്തിലെ കുറ്റക്കാരനെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇയാളെ അമേരിക്കയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. 2017 ല്‍ ആന്ധ്രാക്കാരിയായ ശശികല നര സ്ത്രീയേയും അവരുടെ മകന്‍ അനീഷിനെയും ന്യൂജേഴ്‌സിയിലെ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇന്ത്യാ്കാരനായ ഹമീദ് എന്നയാള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഒരു കമ്പനിയില്‍ ശശികല നരയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്നു നസീര്‍ ഹമീദ് എന്നും ഇരകളുടെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കമ്പനി നല്‍കിയ ലാപ്‌ടോപ്പില്‍ നിന്ന് അടുത്തിടെ എടുത്ത ഡിഎന്‍എ സാമ്പിള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള രക്ത സാമ്പിളുമായി യോജിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തി. കുറ്റം ചുമത്തിയതോടെ ഹമീദിനെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് അമേരിക്ക. സംഭവം…
Read More » -
ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല നടത്തേണ്ടത് ; സ്ഥിരമായ പ്രതിസന്ധിയുടെ മറവില്‍ രാഷ്ട്രീയ നിരാശ മറയ്ക്കാനുള്ള ശ്രമം ; വോട്ടുചോരി ആരോപണത്തില്‍ 200 പേര്‍ ഒപ്പിട്ട കത്ത് രാഹുല്‍ഗാന്ധിക്ക്
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ‘വോട്ടുചോരി’ പ്രചരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവിന് തുറന്ന കത്തെഴുതി സമൂഹത്തിലെ വിവിധ തുറയിലുള്ള ആള്‍ക്കാര്‍. 200-ലധികം വിരമിച്ച ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ എന്നിവരുടെ ഒരു സംഘം കോണ്‍ഗ്രസിനെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചു. ‘സ്ഥിരമായ പ്രതിസന്ധിയുടെ മറവില്‍ രാഷ്ട്രീയ നിരാശ മറയ്ക്കാനുള്ള ശ്രമമാണ്’ ആരോപണങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് സംഘം ഒരു തുറന്ന കത്ത് പുറത്തിറക്കിയിട്ടുള്ളത്. കത്തില്‍ ഒപ്പിട്ട 272 പേരില്‍ 16 വിരമിച്ച ജഡ്ജിമാര്‍, 123 മുന്‍ ഉദ്യോഗസ്ഥര്‍, 133 വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, 14 മുന്‍ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. ”ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള വിഷലിപ്തമായ വാചാടോപത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ യഥാര്‍ത്ഥ നയപരമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുപകരം, അവരുടെ നാടകീയ രാഷ്ട്രീയ തന്ത്രത്തില്‍…
Read More » -
ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു ; ഈ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് മകളെ ബലാത്സംഗം ചെയ്ത കേസിലും ശിക്ഷ, 178 വര്‍ഷം കഠിന തടവ് ; മലപ്പുറം കോടതി ശിക്ഷിച്ചയാള്‍ ഇരയാക്കിയത് 11 കാരിയെ
മലപ്പുറം: മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന പിതാവിന് മകളെ ബലാത്സംഗം ചെയ്ത കേസില്‍ 178 വര്‍ഷം കഠിന തടവ്. മഞ്ചേരി പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അരീക്കോട് നടന്ന സംഭവത്തില്‍ 11 കാരിയാണ് ഇരയായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് 178 വര്‍ഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 178 വര്‍ഷത്തെ തടവ് ശിക്ഷ 40 വര്‍ഷമായി മാറും. അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മഞ്ചേരി കോടതിയില്‍നിന്നും പത്തുവര്‍ഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാള്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
Read More » -
വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി ; ഒടുവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി ; മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കാം
തിരുവനന്തപുരം: ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ട് നീക്കിയ നടപടി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി പ്രത്യേക ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ പിന്തുണയോടെയാണ് വൈഷ്ണ മത്സരിക്കുക. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സരിക്കാന്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കരുതെന്നും ഹൈക്കോടതി പരാമര്‍ശം ഉണ്ടായിരുന്നു. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോ ധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടതുകോട്ടകളില്‍ ഒന്നായ മുട്ടടയില്‍ കോര്‍പ്പറേ ഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്.…
Read More » -
വിഎം വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും പോരാട്ടം അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ; പ്ലാന്‍ ബി ആലോചിച്ച് കോഴിക്കോട് ഡിസിസി ; ബിഎല്‍ഒയ്്ക്കും കോര്‍പ്പറേഷനും പഴി
കോഴിക്കോട്: കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന വി എം വിനുവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ പോരാട്ടം അവസാ നിക്കുന്നില്ലെന്നും പ്ലാന്‍ ബി യുണ്ടെന്നും കോഴിക്കോട് ഡിസിസി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം വിനു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളി യിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും രാഷ്ട്രീ യ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് പിഴവ് പറ്റിയോയെന്ന് പരിശോധിക്കുമെന്നും കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. വി എം വിനുവിന്റെ വോട്ട് ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ബിഎല്‍ഒയ്ക്കും കോര്‍പ്പറേഷനുമാണ്. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നഗരസഭയ്ക്ക് എതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിനുവിനെ അപമാനിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും സിപിഐഎം പ്രതികരിച്ചു. വിനു വോട്ട് ചെയ്തത് വേറെ വോട്ടര്‍ പട്ടികയിലാണ്. ഡിസിസി പ്രസിഡന്റ് അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ വസ്തുതാപരമാണ്. കോണ്‍ഗ്രസ് നേരിട്ടത് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയാണ്. കമ്മറ്റികള്‍ക്ക് ഒരു പ്രസക്തിയും…
Read More » -
ബംഗളുരുവില്‍ വന്‍ കവര്‍ച്ച എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു കവര്‍ന്നത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കൊള്ളയടിച്ചത് തോക്ക് ചൂണ്ടി
ബംഗളൂരു: ബംഗളുരുവില്‍ വന്‍ കവര്‍ച്ച. എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആയുധധാരികളായ സംഘം എടിഎമ്മില്‍ നിറയ്ക്കാന്‍ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗര്‍ ശാഖയില്‍ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാന്‍ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്. തങ്ങള്‍ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും ഇവര്‍ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികള്‍ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി. പണവും ഇവര്‍ കൈക്കലാക്കിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഡയറി സര്‍ക്കിളിലെത്തിയപ്പോള്‍ ഇവര്‍ സിഎംഎസ് ജീവനക്കാരെ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നുവത്രെ. പ്രതികളെ പിടികൂടാന്‍ സൗത്ത് ഡിവിഷന്‍ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Read More » -
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ; പടിയിറങ്ങിയത് അഖില്‍ ഓമനക്കുട്ടന്‍
പത്തനംതിട്ട: കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്‍.
Read More » -
ഡല്‍ഹി ചാവേര്‍ ആക്രമണത്തില്‍ സ്‌ഫോടനത്തിന് മുമ്പുള്ള ആ മുന്ന് മണിക്കൂര്‍ ; ഉമര്‍ ബോംബ് അസംബ്‌ളി ചെയ്യുന്ന തിരക്കില്‍ ; കൂട്ടാളികളായ ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ എത്രയും വേഗം സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഭീകരന്‍ ഉമര്‍ മുഹമ്മദ് ബോംബ് അസംബ്‌ളി ചെയ്തത് ചെങ്കോട്ടയിലെ കാര്‍ പാര്‍ക്കിംഗില്‍ വെച്ച്. സ്‌ഫോടനത്തിന് മുമ്പ് ഉമറിന്റെ നീക്കങ്ങള്‍ മാപ്പ് ചെയ്യുന്നതിനിടെ ഉയര്‍ന്ന ഒരു പ്രധാന ചോദ്യം, പാര്‍ക്കിംഗില്‍ ചെലവഴിച്ച മൂന്ന് മണിക്കൂര്‍ അദ്ദേഹം എന്താണ് ചെയ്തതെന്നതായിരുന്നു. സ്‌ഫോടനത്തിന് മുമ്പ് ഉമറിന്റെ നീക്കങ്ങള്‍ മാപ്പ് ചെയ്യുന്നതിനിടെ ഒരു പ്രധാന ചോദ്യം, സുനേരി മസ്ജിദിന് സമീപമുള്ള പാര്‍ക്കിംഗില്‍ അദ്ദേഹം മൂന്ന് മണിക്കൂര്‍ ചെലവഴിച്ചത് എന്തിനായിരുന്നു എന്നാണ്. വൈകുന്നേരം 3.19 ന് പാര്‍ക്കിംഗിലേക്ക് അദ്ദേഹം വാഹനമോടിച്ച് 6.28 ന് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വൈകുന്നേരം 6.52 ഓടെയാണ് സ്‌ഫോടനം നടന്നത്. പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന സമയത്ത് ഉമര്‍ ഒരിക്കല്‍ പോലും കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നും അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ പ്രവേശിച്ചതിന് ശേഷം ഉമര്‍ തന്റെ കൈകാര്യക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്, ചര്‍ച്ചാ വിഷയം ലക്ഷ്യസ്ഥാനമായ പ്രദേശമായിരുന്നു എന്നാണ്. മയൂര്‍ വിഹാര്‍,…
Read More » -
കടകംപള്ളിക്കെതിരെ വിമര്‍ശനം ; കെ.ശ്രീകണ്ഠനെ സിപിഎം പുറത്താക്കി ; വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്‍
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്‍, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്‍ വ്യക്തമാക്കി.
Read More »