Breaking News
-
‘നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും’…സിപിഎം നേതാവിനെതിരെ ജാതിയധിക്ഷേപം നടത്തി ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ?- ആർ. നാസർ
ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവും അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. നായർ സമുദായത്തിൽപ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പരിഹസിച്ചു. അതുപോലെ അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമർശവും സുധാകരൻ നടത്തി. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുധാകരൻ യുഡിഎഫ് പിന്തുണയോടെയാണ് മൽസരിക്കുന്നത്. അതേപോലെ സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി. സുധാകരൻ ആരോപിച്ചു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിൽ വിട്ടത് സിപിഎമ്മുകാരാണ്. കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു. അതേസമയം പന്തളം എൻഎസ്എസ് കോളേജിൽ ബി.എ. എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു…
Read More » -
വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ…
Read More » -
കാരണമില്ലാതെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാന് കുരുക്കിടാനുള്ള തന്ത്രമോ?
ബെയ്ജിങ്: വ്യക്തമായ വിശദീകരണം നൽകാതെയാണ് ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാതകൾ 40 ദിവസത്തേക്ക് നിയന്ത്രിച്ചത്. ഈ നീക്കം ആഗോളതലത്തിൽ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തായ്‌വാൻ കടലിടുക്ക് ചുറ്റുപാടുകളുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന സംശയത്തിലാണ് അന്താരാഷ്ട്ര സമൂഹം. സാധാരണയായി ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന ഈ നിയന്ത്രണം അസാധാരണമാണെന്നാണ് റിപ്പോർട്ടുകൾ. യെല്ലോ സീ, ഈസ്റ്റ് ചൈന സീ മേഖലകളിലായി, തായ്‌വാനെക്കാൾ വലിയ വിസ്തൃതിയുള്ള പ്രദേശത്താണ് നിയന്ത്രണം ബാധകമാകുന്നത്. ഈ പ്രദേശങ്ങളിൽ ‘SFC-UNL’ എന്ന രീതിയിൽ ഉയരപരിധിയില്ലാത്ത വ്യോമ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ‘നോട്ടാം’ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, സിവിൽ വിമാന സർവീസുകൾ ഇതുവരെ വലിയ രീതിയിൽ തടസ്സപ്പെട്ടിട്ടില്ല. ശ്രദ്ധേയമായത്, ഈ നടപടിയെക്കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികാരികളോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല എന്നതാണ്. ഇത് ഒരു സാധാരണ സൈനികാഭ്യാസമല്ല, മറിച്ച്…
Read More » -
കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ടോവിനോയുടെ പള്ളിച്ചട്ടമ്പി, ഒഫീഷ്യൽ ട്രെയിലർ പുറത്ത്
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിനു നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടത്തിയത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്:സംവിധായകൻ ഡിജോ ജോസ് ആൻ്റെണി, നായകൻ ടൊവിനോ തോമസ് , നായിക കയാദു ലോഹർ എന്നിവരാണ് ഈ ചടങ്ങിൽപങ്കെടുത്തത് വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്. വേൾഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ നൗഫൽ. ബ്രജോഷ് മുഹമ്മദ് ചാണക്യചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത് 1957 , 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ,…
Read More » -
യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം
വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…
Read More » -
എസ് ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ന്‍ നിഗം, ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല, സൂചന നൽകി ദൃഢം’ ട്രെയിലർ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ പുറത്ത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്നതാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ…
Read More » -
യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും
ടെഹ്‌റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവൻ മാജിദ് ഖാദിമി തിങ്കളാഴ്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. “ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് ഓർഗനൈസേഷന്റെ ശക്തനും വിദ്യാസമ്പന്നനുമായ തലവൻ മേജർ ജനറൽ മജീദ് ഖാദിമി, ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി,” ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഖദേമി എവിടെയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ ചുറ്റിപ്പറ്റിയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നിരുന്നു.
Read More » -
വാടാനപ്പള്ളി കിറ്റ് വിവാദം- ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ കോടതി അനുമതി, കിറ്റിനു പുറമേ സാരിയും പണവും വിതരണം ചെയ്യുന്നുണ്ട്- ടി എൻ പ്രതാപൻ
തൃശൂർ: വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ ഓഡർ നൽകിയയാളെ പ്രതിയാക്കി കേസെടുക്കാൻ കോടതിയുടെ അനുമതി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് അനുമതി നൽകിയത്. അതേസമയം കിറ്റ് വിവാദത്തിൽ പ്രതികരണവുമായി അല്പസമയം മുൻപ് ടി എൻ പ്രതാപനും രംഗത്തെത്തി. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വിവിധ ബിജെപി ഗ്രൂപ്പുകളിൽ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിറകിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പോലീസും ബിജെപിയെ സഹായിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവും നിഷ്പക്ഷവുമാകണം. ബിജെപിയെ സഹായിക്കാൻ ശ്രമിച്ചാൽ ചെറുത്തുതോൽപ്പിക്കും. സ്വന്തം ലക്ഷ്യം തകർന്ന് തരിപ്പണമാകുകയും നാട്ടിൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുകയും ചെയ്തതിലുള്ള പ്രതികരണമാണ് എൻഡിഎ സ്ഥാനാർത്ഥിയുടേത്. തട്ടിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ജാള്യതയാണ് അനീഷ്‌കുമാറിന്റെ വാക്കുകളിൽ ഉള്ളതെന്നും ടി എൻ…
Read More » -
പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയും!! ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കി, എട്ടുകോടി രൂപയാണ് കൈപ്പറ്റിയത്- എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺഗ്രസ് നേതാവ്
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് രംഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും പി കെ ഫിറോസ് ആരോപിച്ചു. അന്ന് എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടാണ് പികെ ഫിറോസ് സ്വന്തം പാർട്ടി സ്ഥാനാർഥിയായ പ്രതാപിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പോലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട…
Read More » -