Breaking News
-
സൈബര്‍ കേസില്‍ തീരുമാനമായി; സന്ദീപ് വാര്യര്‍ നാലാം പ്രതി; മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; അഡ്വ. ദീപാ ജോസഫു പ്രതിപ്പട്ടികയിലെന്ന് സൂചന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ നാലാം പ്രതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ചെന്ന് അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലാണ്. സന്ദീപ് വാര്യരിലേക്കും മറ്റു രണ്ടു സ്ത്രീകളിലേക്കും പോലീസ് നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കിയതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ ഒരാള്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലും മറ്റൊരാള്‍ അഡ്വ. ദീപാ ജോസഫുമാണെന്നാണ് സൂചന. രഞ്ജിതയാണ് ഒന്നാം പ്രതിയെന്നും പറയപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയ്ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പോലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര് ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ…
Read More » -
രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന
പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.
Read More » -
ആശ്വാസമുണ്ട് സര്; സമാധാനമുണ്ട് സര്; എസ്ഐആആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 16 വരെ സമയമുണ്ട്
തിരുവനന്തപുരം : വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെല്ലാം ആശ്വാസവും സമാധാനവുമേകി എസ്ഐഐആര്‍ സമയപരിധി നീട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. ിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചെയ്തത്. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എസ് ഐ ആറില്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍…
Read More » -
ആ രാഹുലിനെ കിട്ടിയില്ല; ഈ രാഹുലിനെ പൊക്കി; രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍; മാങ്കുട്ടത്തില്‍ കേസിലെ യുവതിയുടെ സൈബര്‍ പരാതിയില്‍ നടപടി; രാഹുല്‍ ഈശ്വറിനെ എ.ആര് ക്യാമ്പിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് അരിച്ചു പെറുക്കുന്നതിനിടെ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിലാണ് രാഹുല്‍ ഈശ്വറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പോലീസ് ആണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്കിയ പരാതിയിലാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.
Read More » -
മുനമ്പം ശാന്തമാകുന്നില്ല; സമരം അവസാനിക്കുന്നുമില്ല; സമരപ്പന്തലില്‍ പുതിയ വിഭാഗത്തിന്റെ സമരകാഹളം മുഴങ്ങി; സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പുതിയ സമരക്കാര്‍; ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുംവരെ സമരമെന്ന്
കൊച്ചി: ശാന്തമാകുമെന്ന് വിചാരിച്ച കടല്‍ പെട്ടന്ന് ക്ഷോഭിച്ച പോലെ മുനമ്പം പെട്ടന്ന് ശാന്തതയില്‍ നിന്ന് വീണ്ടും സമരകാഹളത്തിലേക്ക്. സമരം അവസാനിക്കുമെന്ന് കരുതിയിടത്തു നിന്ന് വീണ്ടും മുനമ്പം സമരം തുടരുമ്പോള്‍ മുനമ്പത്തെ സമരത്തിരമാലകള് അവസാനിക്കുന്നില്ലെന്നുറപ്പായി. മുനമ്പത്ത് നാടകീയ രംഗങ്ങളാണ് സമരപ്പന്തലിലുണ്ടായത്. മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സമരവേദിയില്‍ തര്‍ക്കങ്ങള്‍. സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് ഇവരുടെ പ്രഖ്യാപനം. സര്‍ക്കാര്‍ നല്കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിക്കാനൊരുങ്ങിയത്. മന്ത്രിമാരായ കെ.രാജനും പി.രാജീവും സമാപനയോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിമത പക്ഷം മുദ്രാവാക്യം വിളികളുമായി സമരപ്പന്തല്‍ വിട്ടിറങ്ങിയത്. വഖഫ് രജിസ്റ്ററില്‍ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റിയിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍…
Read More » -
പാലക്കാട് നഗരത്തിലെ ഒമ്പത് സിസി ടിവി ക്യാമറകള്‍ പരിശോധിക്കുന്നു; ദൃശ്യങ്ങളില്‍ രാഹുല്‍ പോയ വഴി കിട്ടുമോ എന്ന് പ്രതീക്ഷ; രാഹുലിന്റെ ഫ്ളാറ്റിലെ പരിശോധന കഴിഞ്ഞു; നാളെ വീണ്ടും അന്വേഷണസംഘം ഫ്ളാറ്റിലെത്തും; ഫോണുകള്‍ കിട്ടിയില്ല; ഒരു മാസത്തെ സിസിടിവി ഫൂട്ടേജുകള്‍ കിട്ടി
പാലക്കാട്: പാലക്കാട് നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ തപ്പിയെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസിന്റെ വ്യാപക തിരച്ചില്‍. പാലക്കാട് ജില്ലയില്‍ രാഹുലിന് സ്വാധീനമുള്ള നിരവധി ഹൈഡ് ഔട്ട്സ് ഉള്ളതിനാലും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും പാലക്കാടുള്ളതിനാല്‍ അവര്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥലങ്ങളിലുമെല്ലാം രാഹുലിന് സുരക്ഷിതമായി ഇരിക്കാമെന്നതിനാലും ഇത്തരം സ്ഥലങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്. പാലക്കാട നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസ് രാഹുലിന്റെ റൂട്ട് മാപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒമ്പത് സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് എന്തെങ്കിലുമൊരു സൂചന കിട്ടുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയില്‍ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. അതിനിടെ ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫ്ളാറ്റിലെ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ളാറ്റില്‍ നിന്ന് ഫോണുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. അതേസമയം ഫ്ളാറ്റിലെ…
Read More » -
പുലിയിറങ്ങിയിട്ടുണ്ട് പാലക്കാട്; മലമ്പുഴയില്‍ ജാഗ്രത നിര്‍ദ്ദേശം; രാത്രിയാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്; ഇന്നത്തെ രാത്രി നിര്‍ണായകം
പാലക്കാട് : പാലക്കാട് മലമ്പുഴ വഴി രാത്രിയാത്ര പോകുന്നവര്‍ സൂക്ഷിക്കുക. പാലക്കാട് പുലിയിറങ്ങിയിട്ടുണ്ട്. മലമ്പുഴയില്‍ വനംവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഒഴിച്ചുകൂടാനാവാത്ത യാത്രകള്‍ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്രചെയ്യുന്നവര്‍ക്കാണ് ജാഗ്രത നിര്‍ദേശം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത നിര്‍ദേശം. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സര്‍ക്കാര്‍ സ്കൂള്‍ പരിസരത്തും ജയില്‍ ക്വാര്‍ട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പോലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് നിലവില്‍. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍എഫ്ഒ അറിയിച്ചു.
Read More » -
കാര്യം നിസാരം പക്ഷേ പ്രശ്നം ഗുരുതരം; കേള്‍ക്കാത്ത ശബ്ദം ബാലചന്ദ്രമേനോന് കേള്‍പ്പിക്കുമ്പോള്‍; കണ്ടതും കേട്ടതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; മേനോന് നയം വ്യക്തമാക്കണം
തിരുവനന്തപുരം: കാര്യം നിസാരമാണെന്ന് തോന്നാം പക്ഷേ പ്രശ്നം ഗുരുതരമാണേ…ബാലചന്ദ്രമേനോന് വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് അന്നത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കൊടുക്കപ്പെടാതെ അവഗണിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, അല്ല ചര്‍ച്ചയാക്കിയിരിക്കുകയാണ് മേനോന്. താന്‍ കണ്ടതും കേട്ടതുമായ അവാര്‍ഡ് നിര്‍ണയ കാര്യങ്ങള്‍ ബാലചന്ദ്രമേനോന് തുറന്നുപറയുമ്പോള്‍ വിവാദങ്ങളേ ഇതിലേ ഇതിലേ എന്ന ക്ഷണപത്രിക തയ്യാറായി. 1997ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലെ പാകപ്പിഴയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രമേനോന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ തെറ്റുകള്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തുറന്നുപറയേണ്ടതാണെന്ന് പറയുന്നവരുമേറെയാണ്. എന്തായാലും സമാന്തരങ്ങള്‍ പുതിയ കാലത്ത് വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്കാരങ്ങള്‍ മലയാളി ഉള്‍പ്പടെയുള്ള ജൂറിയിലെ ചിലരുടെ അവസാനവട്ട തീരുമാനങ്ങളും തിരിമറികളും കാരണം നഷ്ടമായെന്ന കാര്യമാണ് മേനോന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1997-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടന് പുറമേ സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്കാരം കൂടി…
Read More » -
സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടത്; നോമിനിയെ വെച്ചാലും നിയമം വേറെ; സക്സഷൻ പ്ലാനിംഗ് കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു
കൊച്ചി: വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയിൽ സംഘടിപ്പിച്ച ‘സക്സഷൻ പ്ലാനിംഗ് കോൺക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങൾ നല്‍കുന്നതിനായി പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ കാപ്പിറ്റെയർ, ‘ട്രൂ ലെഗസി’ എന്ന പേരിൽ പുതിയ പിന്തുടർച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയിൽ ഉപദേശങ്ങൾ, സഹായങ്ങൾ നൽകുന്നതിനായുള്ള ആദ്യ കമ്പനി കൂടിയാണ് ‘ട്രൂ ലെഗസി’. ഇന്ത്യയിൽ ₹2 ലക്ഷം കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുക, മറ്റ് നിക്ഷേപങ്ങൾ എന്നിവ ശരിയായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് അവകാശികളില്ലാതെ കിടക്കുന്നു. ഈ മേഖലയിലെ അജ്ഞതയും പ്രൊഫഷണൽ ഉപദേശകരുടെ അഭാവവുമാണ് കാപ്പിറ്റെയറിനെ ‘ട്രൂ ലെഗസി’ എന്ന സംരംഭം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. സുപ്രധാനമായ ഈ വിഷയത്തെ പലരും നികുതി ബാധ്യതകളെയും നിയമപരമായ പാലനങ്ങളെയും സമീപിക്കുന്ന ഗൗരവത്തോടെ കാണുന്നില്ലെന്ന് കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിൽ ചൂണ്ടിക്കാട്ടി. “പിന്തുടർച്ചാവകാശ പ്ലാൻ തയ്യാറാക്കാതിരിക്കുന്നത് കുടുംബത്തോടും ആശ്രിതരോടുമുള്ള ചെയ്യുന്ന വലിയൊരു…
Read More »
