Breaking News
-
ഡോളറിന് 82.33 രൂപ; കൂപ്പുകുത്തി ഇന്ത്യന്‍ കറന്‍സി
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരേ ചരിത്രത്തില്‍ ആദ്യമായി 82 നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.
Read More » -
വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി; നിര്‍ദേശം അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഉടന്‍ പൊളിച്ച് നീക്കണമെന്ന് സമരസമിതിക്ക് തന്നെയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. നിര്‍മാണ പ്രവൃത്തികള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമരപ്പന്തല്‍ കാരണം തടസപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ ഉടന്‍ തന്നെ പൊളിച്ച് നീക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. നേരത്തെ കോടതി നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിട്ടാണ് അദാനി ഗ്രൂപ്പ് വീണ്ടും സമീപിച്ചിരുന്നത്.…
Read More » -
ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ യുവതിയേയും മകനേയും പോലീസ് ഇടപെടലില്‍ വീട്ടില്‍ക്കയറ്റി
കൊല്ലം: കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസുകാരനായ മകനെയും ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ ഇടപെടല്‍. ഭക്ഷണം പോലും ലഭിക്കാതെ യുവതിയും കുഞ്ഞും മണിക്കൂറുകളായി വീടിനു പുറത്തായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് വീട് തുറന്ന് അവരെ അകത്തു കയറ്റി. കൊട്ടിയം തഴുത്തലയില്‍ അതുല്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരത. അതുല്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂള്‍ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവായ അജിതാകുമാരിയാണ് വീടു പൂട്ടിയത്. സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വൈദ്യുതിയും വിച്ഛേദിച്ചു. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള…
Read More » -
അമ്മയെയും കുഞ്ഞിനെയും ഗേറ്റിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍; രാത്രി മുഴുവന്‍ പെരുവഴിയില്‍
കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണിഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അഞ്ചുവയസുകാരനും അമ്മയും തഴുത്തല പി.കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ബസില്‍ നിന്ന് മകനെ വിളിക്കാന്‍ പോയതാണ് അതുല്യ. ”അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാന്‍ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കുവന്നു. ഗെയിറ്റിനടുത്തെത്തിയപ്പോള്‍ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി…
Read More » -
ആരാണ് ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ വൈറലായതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കണ്ട ശേഷമാണ് കോടതി നടപടി. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരാകണം. ടൂറിസ്റ്റ് ബസിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നു ഹൈക്കോടതി ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തമായതോടെ വാഹനം പരിശോധിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കോടതി പോലീസിനോടും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇന്നു മുതല്‍ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവില്‍ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ്…
Read More » -
ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ സി.ബി.ഐ ഇന്നു ചോദ്യംചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കി. കേസില്‍ ശിവശങ്കറിനെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. നിര്‍ധനര്‍ക്കുള്ള ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്. സരിത്ത്, ലൈഫ് മിഷന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സി.ബി.ഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു…
Read More » -
വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളുമായി വരുകയായിരുന്ന ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് മറിഞ്ഞ് 8 പേര്‍ മരിച്ചു
പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകിലിടിച്ച് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പര്‍ഫാസ്റ്റ് ബസ് കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ദേശീയപാത വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലര്‍ച്ചെ 12ന് അപകടം. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരുമാണു മരിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെ.എസ്.ആര്‍.ടി.സി ബസില്‍…
Read More » -
വെറുമൊരു മാമ്പഴമോഷ്ടാവല്ല അതുക്കും മേലേ; ഷിഹാബ് ബലാത്സംഗക്കേസ് പ്രതി, അതിജീവിതയെ ഉപദ്രവിക്കാനും ശ്രമിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019-ല്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. കഴിഞ്ഞദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ ഷിഹാബിനെതിരേ പോലീസ് കേസെടുത്തത്. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നത്. മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഷിഹാബിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത് എന്നാണ് പരാതി. കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. പത്തുകിലോയോളം മാമ്പഴം മോഷണം പോയെന്നാണ് പരാതി. ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം…
Read More » -
ബി.ജെ.പിയുടെ പരാതി, പോലീസിന്റെ റിപ്പോര്‍ട്ട്; സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ് റദ്ദാക്കി
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ് റദ്ദാക്കി. സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. പരിപാടിക്കെതിരേ ബി.ജെ.പി പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പോലീസ് ഇടപെട്ട് തടയണമെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ഡി.ജി.പിയുടേയും എന്‍.ഐ.എയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ. രാഘവനടക്കമുളള ജനപ്രതിനിധികളോടും സമ്മേളനത്തിന്റെ അപകടം അറിയിച്ചുവെന്നും സജീവന്‍ പറഞ്ഞു. ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ, ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബര്‍ 6 നാണ് കാപ്പനെ അറസ്റ്റു ചെയ്തത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പന് ലഖ്നൗവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കേസ് നിലനില്‍ക്കുന്നതിനാലാണ് മോചനം അസാധ്യമായത്. ഹത്രാസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുവെന്നാണ്…
Read More » -
അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
ഇറ്റാനഗര്‍: സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ജെമൈതാങ് സര്‍ക്കിളിലെ ബി.ടി.കെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
Read More »