Breaking News

  • നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല: നിലപാട് കടുപ്പിച്ച് ഹൈക്കോടതി

    കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സസ്‌പെന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഡ്രൈവറുടെ ലൈസന്‍സും അടിയന്തരമായി റദ്ദാക്കണമെന്ന് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. വിദ്യാര്‍ഥികള്‍ ഇത്തരം ബസില്‍ വിനോദയാത്ര പോകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുളള വാഹനം ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുത്. അത്തരത്തിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുളള വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.        

    Read More »
  • അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

    ഇരിങ്ങാലക്കുട: ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ (41) ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ദീപു. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് മൃതദേഹം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറാണ്.  

    Read More »
  • ലേലു അല്ലു, ലേലു അല്ലൂന്ന് ബൈജു കൊട്ടാരക്കര; മാപ്പ് രേഖാമൂലം വേണമെന്ന് ഹൈക്കോടതി

    കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജഡ്ജിയെ ആക്ഷേപിക്കാനോ ജ്യൂഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര അറിയിച്ചു. തുടര്‍ന്ന് രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിദേശത്തിരുന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സമയമുണ്ടല്ലോ? പിന്നെ എന്തുകൊണ്ട് കോടതിയില്‍ നേരിട്ട് ഹാജരായി കൂടെന്ന് കോടതി ചോദിച്ചു. കേസ് 25 നു പരിഗണിക്കാന്‍ മാറ്റിവച്ചു. ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. നോട്ടിസ് ലഭിച്ചിട്ടും കക്ഷി…

    Read More »
  • ”ശിവശങ്കര്‍ ചെന്നൈയിലെ ക്ഷേത്രത്തില്‍വച്ച് താലികെട്ടി”… ‘ചതിയുടെ ചക്രവ്യൂഹ’വുമായി സ്വപ്‌നാ സുരേഷ്

    കൊച്ചി: ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് എം ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. അമ്പലത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പോയപ്പോഴായിരുന്നു ഇത്. താന്‍ ശിവശങ്കരന്റെ പാര്‍വതിയായിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുന്‍ മന്ത്രി ലൈം?ഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂര്‍ ആസ്ഥാനമായ കറന്റ് ബുക്‌സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭാംഗം മാത്രമാണു തന്നോടു ലൈംഗിക താല്‍പര്യത്തോടെ…

    Read More »
  • യു.പി. മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

    ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി (എസ്.പി) സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നിവരാണ് മക്കള്‍. മല്‍തി ദേവി 2003 ലും സാധന ഗുപ്ത ഈ വര്‍ഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇറ്റാവ ജില്ലയിലുള്ള സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22 നാണ് മുലായം ജനിച്ചത്. റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967 ല്‍ ആദ്യമായി യു.പി നിയമസഭയിലെത്തി. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത്…

    Read More »
  • സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

    തിരുവനന്തപുരം: സിനിമ, സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ക്രൈം ബ്രാഞ്ച് ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം ചിത്രം. പിന്നീട് ഇരുപതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍. അടുത്തിടെ വെബ് ചാനലായ ‘മാസ്റ്റര്‍ ബിന്നി’ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ശശികുമാന്‍െ്‌റ ഇന്റര്‍വ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ കലാഭവന്‍ മണിക്ക് ആദ്യമായി സിനിമയ്ക്ക് അഡ്വാന്‍സ് നല്‍കിയത് താനാണെന്നുള്ളതടക്കം പല വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിരുന്നു. ചലച്ചിത്ര ലോകത്തെ നിരവധിപ്പേര്‍ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.          

    Read More »
  • പനച്ചിക്കാട് റോഡ് ഇടിഞ്ഞ് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു

    കോട്ടയം: പനച്ചിക്കാട് റോഡ് ഇടിഞ്ഞ് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം. കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ജലജീവന്‍ മിഷന്റെ ചില നിര്‍മ്മാണ ജോലികളമായി ബന്ധപ്പെട്ടാണ് വാഹനം എത്തിത്. ജോലി പുരോഗമിക്കന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീണത്. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫുള്‍ ലോഡോടെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പോലീസും എത്തിയ…

    Read More »
  • രാജസ്ഥാനില്‍ അദാനിക്ക് ചുവപ്പ് പരവതാനി വിരിച്ച് ഗെലോട്ട്; കോണ്‍ഗ്രസില്‍ അമര്‍ഷം

    ജയ്പുര്‍: രാജസ്ഥാനില്‍ നിക്ഷേപം നടത്താന്‍ പ്രമുഖ വ്യവസായി ഗൗതം അദാനിയെ ക്ഷണിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചു. രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ ഗൗതം അദാനിയും ഗെലോട്ടും പരസ്പരം പുകഴ്ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഗെലോട്ടിന്റെ നീക്കം. ഇത് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ഏഴു വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും അദാനി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളജും വാഗ്ദാനം ചെയ്തു. രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും അദാനി പറഞ്ഞു. ഗെലോട്ട് സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികളെ പ്രകീര്‍ത്തിച്ചു. ലോകത്തെ സമ്പന്നരില്‍ രണ്ടാമനായതിന് അദാനിയെ പുകഴ്ത്തിയ ഗെലോട്ട്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രതികരിച്ചു. അതേസമയം, അദാനിയെ ഗെലോട്ട്…

    Read More »
  • എസ്.ഹരീഷിന്റെ ‘മീശ’യ്ക്ക് വയലാര്‍ അവാര്‍ഡ്

    തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് എസ്. ഹരീഷിന്. ഏറെ ചര്‍ച്ചയായ ‘മീശ’ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27 ന് സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍ കുട്ടി എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി. സമകാല മലയാളസാഹിത്യത്തില്‍ എണ്ണം പറഞ്ഞ ചെറുകഥകള്‍ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ രചനയിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീര്‍ണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ കൃതിയാണെന്ന് പുരസ്‌കാരസമിതി നിരീക്ഷിച്ചു. രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 15 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികള്‍. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത…

    Read More »
  • ”ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു, ഇറക്കിവിട്ടു” -പരാതിയുമായി മൂത്ത മരുമകളും

    കൊല്ലം: കൊട്ടിയം തഴുത്തലയില്‍ യുവതിയെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട കുടുംബത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി മൂത്ത മരുമകളും രംഗത്ത്. ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചതായും വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും മൂത്ത മരുമകള്‍ വിമി ആരോപിച്ചു. തന്റെ സ്വര്‍ണവും പണവും ഭര്‍തൃവീട്ടുകാര്‍ കൈവശപ്പെടുത്തിയെന്നും വിമി ആരോപിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍നിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടന്‍ പ്രസീദ് കുമാറിന്റെ ഭാര്യയാണ് വിമി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസുകാരനായ മകന്‍ എന്നിവരെയാണ് വീട്ടുകാര്‍ ഇന്നലെ വൈകിട്ട് പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്. സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടില്‍നിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മനോരമ ന്യൂസിനോടു പ്രതികരിച്ചിരുന്നു. നിലവില്‍ ഗുജറാത്തിലുള്ള ഭര്‍ത്താവ് പ്രതീഷ് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് അതുല്യ നല്‍കുന്ന വിവരം. അതിനിടെ, പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടായി. എന്നാല്‍, ഇവരെ വീട്ടില്‍ കയറ്റാതിരിക്കാനുള്ള അനുമതി ഭര്‍തൃമാതാവ് അജിതകുമാരി 2017 ല്‍ത്തന്നെ…

    Read More »
Back to top button
error: