Breaking News

  • മുഖം കവര്‍ന്ന വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് പ്രഭുദാസ് പ്രസന്നന്‍ മരണത്തിനു കീഴടങ്ങി

    ആലപ്പുഴ: അപൂര്‍വ്വ രോഗത്തിനെതിരെ പോരാടുകയും വിവിധ മേഖലകളില്‍ ശ്രദ്ധയേനാകുകയും ചെയ്ത പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതുറ തെക്കേതില്‍ പ്രസന്നന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അന്ത്യം. ജനിച്ചപ്പോള്‍ മുതല്‍ മുഖത്തിന്റെ ഒരു ഭാഗത്ത് അസാധാരണമായ മറുകുണ്ടായിരുന്നു പ്രഭുലാലിന്. ഒട്ടേറെ ചികിത്സിച്ചെങ്കിലും മറുക് വളര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. പലപ്രാവശ്യം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. തന്റെ ശാരീരികാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയില്‍ തളരാതെ പ്രഭുലാല്‍ എം.കോം വരെ പഠനം പൂര്‍ത്തിയാക്കി. സിനിമയിലും വേഷമിട്ടു. മറ്റുമേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. ഹരിപ്പാട് നഗരസഭയില്‍ ജോലി ലഭിച്ചിരുന്നു. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണ് മരണം. ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലാലിനൊപ്പം വളര്‍ന്നപ്പോള്‍ മുഖത്തിന്റെ പാതിയും കവര്‍ന്നെടുത്തു. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക് പ്രഭുലാലിന്റെ…

    Read More »
  • കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍ തുടരുന്നു; 4 ഭീകരരെ സുരക്ഷാസേന വധിച്ചു

    ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനില്‍ രണ്ടിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ദ്രാച് മേഖലയിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ല. മൂളു മേഖലയിലെ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ ഭീകരനെ വധിച്ചത്. ഇവിടെ ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഹനാന്‍ ബിന്‍ യഖൂബും ജംഷദുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമയില്‍ ഈ മാസം രണ്ടിന് സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജാവദ് ധര്‍ കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 24 ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.    

    Read More »
  • ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 കൊടുമുടിയില്‍ ഉണ്ടായ ഹിമപാതത്തില്‍ പത്തുപേര്‍ മരിച്ചു. ഇതില്‍ നാലുപേരുടെ മൃതദേഹം പുറത്തെടുത്തു. പര്‍വതാരോഹണ പരിശീലനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ ഉത്തരകാശി നെഹ്‌റു പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ്. 34 വിദ്യാര്‍ഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘത്തിലെ രണ്ടു സ്ത്രീകളും മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഉത്തരകാശിയിലെ ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിനു കാരണമെന്ന് വിലയിരുത്തുന്നു. മലകയറിയശേഷം തിരിച്ചിറങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്ട് പറഞ്ഞു. ഇന്നു രാവിലെ 8.45നാണ് അപകടമുണ്ടായത്. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സേനകളിലെ അംഗങ്ങളും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ വ്യോമസേനയോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ചീറ്റ ഹെലികോപ്റ്ററുകള്‍ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിലെ ഗംഗോത്രിയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.  

    Read More »
  • ജപ്പാനിന് മുകളിലൂടെ മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തര കൊറിയന്‍ പ്രകോപനം

    ടോക്കിയോ: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് വടക്കന്‍ കൊറിയയുടെ പ്രകോപനം. മിസൈല്‍ ജപ്പാനില്‍നിന്നും 3000 കി.മീ. അകലെ പസഫിക് സമുദ്രത്തില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ജപ്പാനില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 7.30 ഓടെ ജപ്പാനിലെ ഹെക്കെയ്‌ഡോ ദ്വീപിനു മുകളിലൂടെയായിരുന്നു മിസൈല്‍ പരീക്ഷണം. ജനങ്ങളെ ഒഴിപ്പിച്ച് ഷെല്‍ട്ടറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരവധി പേരെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വിമാന സര്‍വീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അപലപിച്ചു. പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍നിന്നും ഉത്തര കൊറിയയെ ഐക്യ രാഷ്ട്ര സംഘടന വിലക്കിയിട്ടുള്ളതാണ്.  

    Read More »
  • കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പട്ടികയിലുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, എസ്.ഐമാര്‍, എസ്.എച്ച്.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍.എസ്.എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എ.എസ്.ഐ അടക്കം 3 പേരെ സ്ഥലം…

    Read More »
  • ഏഴാം തവണയും ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് സര്‍വേ ഫലം

    ന്യൂഡല്‍ഹി: ഗുജറാത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തിലേറുമെന്ന് സര്‍വേ ഫലം. 182 അംഗ നിയമസഭയില്‍ 135-143 സീറ്റ് നേടുമെന്നാണ് എ.ബി.പി ന്യൂസ്-സി വോട്ടര്‍ സര്‍വേ ഫലം. 36-44 സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചേക്കാം. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബി.ജെ.പി നേടുക. 2017 ല്‍ ഇത് 49.1 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017 ല്‍ 44.4 ശതമാനമായിരുന്നു. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബി.ജെ.പി തന്നെയായിരിക്കും അധികാരത്തിലേറുക. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ഹിമാചല്‍ പ്രദേശിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 – 48 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 – 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2…

    Read More »
  • സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് മൂന്നാമൂഴം

    തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.ഇ. ബലറാം, പി.കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രന്‍ ആദ്യം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോള്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പം നില്‍ക്കുകയും നാല് ജില്ലകള്‍ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട്…

    Read More »
  • ‘ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ ഫെയിം അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

    ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരയും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു. 13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. ഇന്നലെ, കൗരവര്‍, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു.…

    Read More »
  • ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം: 129 മരണം

    ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്തോനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്. മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മത്സരം കാണാന്‍ ഏകദേശം 42,500 കാണികളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇന്തോനീഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.  

    Read More »
  • കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു

    ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍നാശം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അഗ്നിരക്ഷാസേന എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ഏക്കറില്‍ നീണ്ടുകിടക്കന്നതാണ് ഫാക്ടറി. തീപിടുത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.  

    Read More »
Back to top button
error: