Breaking News

  • ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ ഇല്ല ; സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ; അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും

    കൊച്ചി: ഹിജാബ് വിവാദത്തില്‍ പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ഹൈക്കോടതി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതൊരു അമിതാധികാര പ്രയോഗമാണ് എന്നായിരുന്നു സെന്റ് റീത്താസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. സ്‌കൂളിന്റെ ഹര്‍ജി യില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികള്‍ സ്വീകരിക്കാനുളള അധികാരമില്ല, ഹിജാബ് ധരിച്ച കുട്ടിയെ പുറത്തുനിര്‍ത്തിയ…

    Read More »
  • അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും

    തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍. ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു…

    Read More »
  • തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് വെടിവെച്ച് കൊന്നു

    കാബൂള്‍: തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് ഇരയുടെ ബന്ധുവിനൊക്കൊണ്ടു വെടിവെച്ചു കൊല്ലിച്ചു. ഒരു പുരുഷനെയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ഒരു അഫ്ഗാന്‍ പൗരനെ, ഇരകളുടെ ഒരു ബന്ധുവിനെക്കൊണ്ട് താലിബാന്റെ പ്രതികാര ശിക്ഷാ സമ്പ്രദായം അനുസരിച്ച് വെടിവെച്ച് കൊന്നത്. ബദ്ഗിസ് പ്രവിശ്യയുടെ തലസ്ഥാനമായ ഖലാ-ഇ-നൗവിലെ ഒരു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സുപ്രീം കോടതി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരകളുടെ ഒരു ബന്ധു ആയിരക്കണക്കിന് കാഴ്ചക്കാര്‍ക്ക് മുന്നിലിട്ട് ഇയാള്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു എന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന പതിനൊന്നാമത്തെ പരസ്യ വധശിക്ഷയാണിത് എന്ന് എ.എഫ്.പി കണക്കുകള്‍ വ്യക്തമാക്കുന്നു. ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഇയാളെ ‘പ്രതികാര ശിക്ഷയ്ക്ക്’ വിധിച്ചിരുന്നു. ‘കൊലയാളി രണ്ട് പേരെയാണ് കൊന്നത്,…

    Read More »
  • കെപിസിസി പുനസംഘടനയില്‍ പൊട്ടിത്തെറി; ഉദ്ഘാടന യോഗം ബഹിഷ്‌കരിച്ച് ചാണ്ടി ഉമ്മന്‍; സുധാകരനും മുരളീധരനും അതൃപ്തി; വെയ്റ്റ് ആന്‍ഡ് സീ എന്നു സണ്ണി ജോസഫ്‌

    റാന്നി: കെപിസിസി പുനസംഘടനയില്‍ വന്‍ പൊട്ടിത്തെറി. പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ  ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. കെ.സുധാകരനും കെ.മുരളീധരനും അതൃപ്തിയുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നില്ല. എന്നാല്‍ കാര്യമായ പരാതിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണം. അടൂര്‍ പ്രകാശ് നയിക്കുന്ന ജാഥയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍ എത്തിയതേയില്ല. അടുത്തിടെ പാര്‍ട്ടിയിലെത്തിയ സന്ദീപ് വാര്യരെപ്പോലും ജനറല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തന്നെ തഴഞ്ഞതില്‍ ചാണ്ടിക്ക് കടുത്ത അമര്‍ഷമുണ്ട്.  വൈസ് പ്രസിഡന്റാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഒൗട്ട് റീച്ച് സെല്ലിന്റ അധ്യക്ഷസ്ഥാനത്ത് നിന്നും ചാണ്ടിയെ ഒഴിവാക്കിയിരുന്നു. കണ്ണൂരില്‍ നിന്ന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് കെ.സുധാകരന്റ പരിഭവത്തിന് കാരണം. നിര്‍ദേശിച്ചയാളെ ഭാരവാഹിയാക്കാത്തതില്‍ കെ.മുരളീധരനും കടുത്ത അതൃപ്തിയുണ്ട്. ഇക്കുറി പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന അദ്ദേഹം പരാതിയുള്ളവര്‍ നേതൃത്വത്തെ നേരിട്ട് അറിയിക്കണമെന്നും  ഉപദേശിച്ചു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു പട്ടികയില്‍…

    Read More »
  • രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച, മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി ; കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി

    തിരുവനന്തപുരം : മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ 20 റണ്‍സ് ലീഡെടുത്തു. കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. 63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 93 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 28 പന്തില്‍ 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 52 പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന യാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. സഞ്ജുവിനെ വീഴ്ത്തിയത് ഓസ്റ്റവാളായിരുന്നു. നവാലേയ്ക്കായിരുന്നു ക്യാച്ച്. സല്‍മാന്‍ നിസാര്‍ അര്‍ദ്ധശതകത്തിന് ഒരു റണ്‍സ് അകലെ നിസാറിനെ മുകേഷ് ചൗധരി ജലജ് സക്‌സേനയുടെ കയ്യിലെത്തിച്ചു. 36 റണ്‍സ്…

    Read More »
  • ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു ; സ്വര്‍ണപ്പാളി തിരികെ വെക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചത് ഹൈക്കോടതി നിരീക്ഷണത്തില്‍

    പത്തനംതിട്ട: അറസ്റ്റും വിവാദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല ശ്രീകോ വിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. രണ്ട് ദ്വാര പാലക ശില്‍പങ്ങളിലായി പതിനാല് സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്. ഹൈക്കോടതിയുടെ കര്‍ ശന നിരീക്ഷണത്തിലാണ് സ്വര്‍ണപ്പാളി തിരികെ വെക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചത്. തുലാമാസപൂജകള്‍ ക്കായി നട തുറന്നതിന് ശേഷമാണ് സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചത്. സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശില്‍പ്പത്തി ന്റെ ജോലികള്‍ ചെയ്യേണ്ടതിനാല്‍ ഇക്കുറി നേരത്തേ തുറക്കുകയായിരുന്നു. തന്ത്രിയുടെ സാ ന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ച ശേഷമാണ ജോലികള്‍ ആരം ഭിച്ച ത്. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍, മേ ല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അട ക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം എത്തി ച്ച സ്വര്‍ണപ്പാളികള്‍, സന്നിധാനത്തെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ…

    Read More »
  • ‘സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തല്ലല്ലോ ഷമ വക്താവായത്; ഷമ ക്ഷമ കാണിക്കണം; അപഹാസ്യയാകരുത്’: കെപിസിസി ഭാരവാഹി പട്ടികയുടെ പേരില്‍ അതൃപ്തി അറിയിച്ച ഷമ മുഹമ്മദിനെ വിമര്‍ശിച്ച് അനില്‍ ബോസ്; തനിക്കും സ്ഥാനമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഒളിയമ്പ്‌

    കെപിസിസി ഭാരവാഹിയായി പരിഗണിക്കാത്തതിലെ അമര്‍ഷം പരസ്യമാക്കിയ   ഷമാ മുഹമ്മദിനോട്  ക്ഷമകാണിക്കാനുപദേശിച്ച്  കെ പിസിസി വക്താവ്  അഡ്വ.അനില്‍ ബോസ്. തിരഞ്ഞെടുപ്പില്‍ കഴിവ് മനനദണ്ഡമാണോ എന്നായിരുന്നു  ഷമയുടെ ചോദ്യം. പരിഗണിക്കപ്പെടാത്തതിലെ അമര്‍ഷം പരസ്യമാക്കി ഷമ ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടിരുന്നു.   ഷമയോട് സ്വയം അപഹാസ്യയാകരുതെന്നു പറഞ്ഞാണ് അനില്‍ബോസിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ‘ഷമാ കോണ്‍ഗ്രസിന്‍റെ ഇന്ത്യയിലെ മാധ്യമപാനലിലെ അംഗമാണ്.  വക്താവാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതും. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേർ അവസരം കിട്ടാതെ പുറത്തുണ്ട് എന്ന ഓർമ്മ വേണമന്നും  അനില്‍ ബോസ് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ നാലു പതിറ്റാണ്ടുകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് താനും.  വളരെ പ്രധാനപ്പെട്ട ഒരുപാട് പദവികളും  അവസങ്ങളും  അര്‍ഹനയിരുന്നിട്ടും തനിക്ക് നഷ്ടമായിട്ടുണ്ട്. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, പരാതി പറയുകയുമില്ല. ചെറുതായാലും വലുതായാലും ഉള്ള പദവികളിൽ സംതൃപ്തിയോടുകൂടി പോകാൻ കഴിയുക പ്രധാനമാണ്.  ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുക. നമ്മളേക്കാൾ വലുതാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പ്രവർത്തകരും എന്നും…

    Read More »
  • തുലമാസ പൂജയ്ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു

    സുവർണ്ണ ശോഭയിൽ തിളങ്ങി ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങൾ. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ വിവാദ സ്വർണ്ണപ്പാളികൾ തിരികെ പതിപ്പിച്ചതോടെയാണ് കറുത്ത ദ്വാരപാലക ശില്പങ്ങൾ സുവർണ്ണ ശോഭയിലേക്ക് മാറിയത്. തുലാമാസ പൂജയ്ക്കായി ശബരിമല നട വൈകിട്ട് നാലിനാണ് തുറന്നത്. നട തുറന്നതിന് പിന്നാലെ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ  മാന്നാർ അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാക്കി. തീർത്ഥാടകർക്ക് ദർശനത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിലായിരുന്നു പതിപ്പിക്കൽ ജോലികൾ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് രാത്രിയാണ് സ്വർണം പൂശാനായി ലോഹ പാളികൾ ഇളക്കിയെടുത്തത്. അറിയിച്ചില്ലെന്ന് സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി ഇടപെട്ടതും വൻ സ്വർണ്ണക്കൊള്ളകൾ വെളിച്ചത്തുവന്നതും.

    Read More »
  • മുറി നിറയെ നോട്ടുകെട്ടുകളുടെ വലിയ ശേഖരം, ഏകദേശം അഞ്ചുകോടി രൂപയോളം ; 1.5 കിലോ ആഭരണങ്ങള്‍, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യം ; പഞ്ചാബ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും

    ചണ്ഡീഗഡ്: അഴിമതി സംബന്ധമായ കേസില്‍ നേരത്തെ അറസ്റ്റിലായ ഡിഐജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അഞ്ചുകോടിരൂപയോളം. പഞ്ചാബ് പോലീസ് ഉന്നതന്‍ ഹര്‍ചരണ്‍ ഭുള്ളര്‍ കൈറുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നടത്തിയ തിരച്ചിലിലാ്ണ് കണ്ടെത്തല്‍. അഞ്ച് കോടി രൂപ പണവും ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങളും വിദേശമദ്യവും കണ്ടെടുത്തു. ഫത്തേഗഡ് സാഹിബിലെ ഒരു സ്‌ക്രാപ്പ് ഡീലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ മുതിര്‍ന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ഭുള്ളര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. മുന്‍ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.എസ്. ഭുള്ളറിന്റെ മകനാണ് ഹര്‍ചരണ്‍ ഭുള്ളര്‍. പഞ്ചാബിലും ചണ്ഡീഗഢിലുമുള്ള ഭുള്ളറുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ നടത്തിയ തിരച്ചിലില്‍ ഗണ്യമായ പണവും കുറ്റകരമായ വസ്തുക്കളും കണ്ടെത്തി. ഇതില്‍ ഏകദേശം 5 കോടി രൂപ, ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങള്‍, പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളും ആസ്തികളും സംബന്ധിച്ച രേഖകള്‍, രണ്ട് ആഢംബര വാഹനങ്ങളുടെ (മെഴ്സിഡസ്, ഓഡി)…

    Read More »
  • ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍

    ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…

    Read More »
Back to top button
error: