Breaking News
-
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്റര്‍വുമണ്‍, സ്മൃതി മന്ദന കുതിപ്പ് തുടരുന്നു
മുംബൈ: വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാനയുടെ മികവില്‍ വീണത് അനേകം റെക്കോഡുകള്‍. ന്യൂസിലാന്‍ഡിനെതിരെ നവി മുംബൈയില്‍ വെച്ച് നടക്കുന്ന നിര്‍ണയക മത്സരത്തില്‍ 95 പന്തില്‍ 109 റണ്‍സാണ് സ്മൃതി മന്ദന നേടിയത്. ഇതോടെ ഒരുപിടി റെക്കോര്‍ഡാണ് മന്ദാന തംന്റെ പേരില്‍ കുറിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന താരങ്ങളില്‍ ഒരാളാകാനും സാധിച്ചു. ഏകദിന കരിയറിലെ 14ാം സെഞ്ച്വറി തികച്ച താരം ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ശതകം തികച്ചവരില്‍ രണ്ടാമതാണ്. 15 സൈഞ്ച്വറികളുള്ള ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ മെഗ് ലാന്നിങ്ങാണ് ഏകദിനത്തില്‍ സ്മൃതിക്ക് മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മെഗ് ലാന്നിങ്ങിനൊപ്പമെത്താനും സ്മൃതിക്ക് സാധിച്ചു. 17 സെഞ്ച്വറിയാണ് മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. 95 പന്തില്‍ 10 ഫോറും നാല്…
Read More » -
സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവ്, ആദിത്യ അജി വേഗറാണി ; ജൂനിയര്‍ 100 മീറ്ററില്‍ മീറ്റ് റെക്കോഡ് ഇട്ട് ആലപ്പുഴക്കാരന്‍ അതുല്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവായപ്പോള്‍ മലപ്പുറംകാരി ആദിത്യ അജി വേഗറാണിയായി. 10.79 സെക്കന്റിലായിരുന്നു ചിറ്റൂര്‍ ജിഎച്ചഎസ്എസ്് സ്‌കൂളിലെ നിവേദ് ഒന്നാമത് എത്തിയത്. മലപ്പുറം നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ അജി 12.11 സെക്കന്റിലാണ് വേഗറാണിയായി മാറിയത്. കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ നിവേദ് സ്വര്‍ണം നേടിയിരുന്നു. നേരത്തേ ജൂനിയര്‍ 100 മീറ്ററില്‍ ആലപ്പുഴക്കാരന്‍ അതുല്‍ മീ്റ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. 10.81 സെക്കന്റ് കൊണ്ട് 1988 ല്‍ ജിവിരാജയുടെ രാംകുമാറിന്റെ റെക്കോഡ് അതുല്‍ തിരുത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വര്‍ണം നേടിയത്. കോഴിക്കോട് സെന്റ് ജോസഫ് ഒട പുല്ലൂരാംപാറയിലെ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.
Read More » -
പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി”യുടെ ടൈറ്റിൽ പുറത്ത്
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന…
Read More » -
ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായി “ആമോസ് അലക്സാണ്ടർ” ടീസർ പുറത്ത്
ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു. ” ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ ” എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്. ” അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുന്നതാണെന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.…
Read More » -
കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ്, ജന്മദിന സമ്മാനമായി വരവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
പാതി മറഞ്ഞ മുഖം. മുന്നിൽ കുരിശ്…തീഷ്ണമായ കണ്ണ്. ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്… ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്. ജോജുവിൻ്റെ ജന്മദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് പുതുമയും, ആകാംക്ഷയും നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്. നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതോതിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. വരവിലെ നായകനായ ജോജുവിനേയും നായക സങ്കൽപ്പങ്ങളിലെ പരിപൂർണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയുടെ ഒറ്റയാൻ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിൻ്റെ അതിശക്തമായ കഥാപാത്രമാണ് കാട്ടുങ്കൽ പോളി എന്നു വിളിക്കപ്പെടുന്ന പോളച്ചൻ്റേത്. മനസ്സിൽഎരിയുന്ന കനൽ പോലെ പകയുടെ ബീജങ്ങളുമായി അരങ്ങുതകർക്കുക യാണ് പോളി .പൂർണ്ണമായും ആക് ഷൻ ത്രില്ലർ ജോണറിലാണ്. ഈ ചിത്രത്തിൻ്റെ അവതരണം.…
Read More » -
മാത്യൂഷോര്‍ട്ടും കോണ്‍ലിയും മറുപടി നല്‍കി ; രണ്ടുപേര്‍ക്കും അര്‍ദ്ധശതകം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി ; കോഹ്ലി വീ്ണ്ടും ഡക്കായി, അര്‍ദ്ധശതകവുമായി രോഹിത് കടം തീര്‍ത്തു
അഡ്ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും നേടിയ അര്‍ദ്ധശതകങ്ങള്‍ക്ക് പകരമായി ഓസ്ട്രേലിയയുടെ മാത്യൂ ഷോര്‍ട്ടും കൂപ്പര്‍ കോണ്‍ലിയും മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും തോല്‍വി. ഏഴു വിക്കറ്റോളം വീഴ്ത്തിയ ബാര്‍ലെറ്റിന്റെയും സാംപയുടേയും ബൗളിംഗ് കൂടിയായപ്പോള്‍ ഓസീസ് രണ്ടാം ഏകദിനത്തിലും ജയവും പരമ്പരയും പിടിച്ചെടുത്തു. മാത്യൂഷോര്‍ട്ടിന്റെയും കോണ്‍ലിയുടേയും അര്‍ദ്ധശതകവും റെന്‍ഷാ, മിച്ചല്‍ ഓവന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായിരുന്നു ഓസ്ട്രേലിയയ്ക്ക് മികച്ച വിജയം നല്‍കി. 78 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുകളുമായി 74 റണ്‍സ് നേടിയപ്പോള്‍ കോണോലി 52 പന്തില്‍ 59 റണ്‍സ് നേടി. അഞ്ചു ബൗണ്ടറിയും ഒരു സിക്സറും പറത്തി. മിച്ചല്‍ ഓവന്‍ 36 റണ്‍സും മറ്റ് റെന്‍ഷാ 30 റണ്‍സും നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 28 റണ്‍സും നേടി. 60 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അലന്‍സാംപയും 39 ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാര്‍ട്ട്ലെറ്റുമാണ് ഇന്ത്യയെ അപകടത്തിലാക്കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍…
Read More » -
സുരേഷ്‌ഗോപി ഇനി അഭിനയിക്കാന്‍ പോയാല്‍ എട്ടുനിലയില്‍ പൊട്ടും ; അയാള്‍ വാ തുറക്കുന്നത് നുണപറയാനും ഭക്ഷണം കഴിക്കാനും ; ആരും ശ്രദിക്കാനില്ലാത്തതിനാലാണ് കലുങ്കിലിരിക്കുന്നത്
തിരുവനന്തപുരം: സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആരും ശ്രദ്ധിക്കാത്ത കാരണമാണ് സുരേഷ്‌ഗോപി കലുങ്കിലിരുന്ന് വര്‍ത്തമാനം പറയുന്നതെന്നും കലുങ്കിസമാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞിരുന്നു. സുരേഷ്‌ഗോപി അഭിനയത്തിലേക്ക് തിരിച്ചുപോയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നും പറഞ്ഞു. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണമെന്ന കേന്ദ്രമന്ത്രിയുടെ പരിഹാസത്തിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ അടിച്ചോടിക്കുന്ന് മന്ത്രി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നയാളാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. സുരേഷ്‌ഗോപിയുടേത് അഭിനയമല്ലെന്നും അല്ലെങ്കിലും ഇപ്പോള്‍ അഭിനയം ഒന്നുമില്ലല്ലോയെന്നും മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. സുരേഷ്‌ഗോപിക്ക് ദേശീയപുരസ്‌ക്കാാരഗ കിട്ടിയത് എങ്ങിനെയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ്‌ഗോപി വി ശിവന്‍കുട്ടിയെ പരിഹസിച്ചിരുന്നു. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന്…
Read More » -
മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പേടിസ്വപ്‌നം ; ദീപാവലിക്ക് ‘കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചു; മധ്യപ്രദേശില്‍ 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു ; 122 പേര്‍ ആശുപത്രിയില്‍
ഭോപ്പാല്‍: ഓരോ ദീപാവലിക്കും ചക്രങ്ങള്‍, റോക്കറ്റുകള്‍, പൂത്തിരികള്‍ തുടങ്ങി പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഈ വര്‍ഷത്തെ ഭ്രമം മാരകമായി മാറിയിരിക്കുന്നു. കുട്ടികള്‍ ഏറ്റവും പുതിയ ദീപാവലി ‘മസ്റ്റ്-ഹാവ്’ എന്ന് വിളിക്കുന്ന ‘കാര്‍ബൈഡ് ഗണ്‍’ അഥവാ ‘നാടന്‍ പടക്ക തോക്ക് വലിയ പേടിസ്വപ്‌നമായി. കേവലം മൂന്ന് ദിവസത്തിനുള്ളില്‍, മധ്യപ്രദേശിലുടനീളം 122-ല്‍ അധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ഇതില്‍ 14 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വിദിഷ ജില്ലയിലാണ്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഈ നാടന്‍ ‘കാര്‍ബൈഡ് ഗണ്ണുകള്‍’ അവിടുത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പരസ്യമായി വിറ്റഴിക്കപ്പെട്ടു. ഈ ഉപകരണങ്ങള്‍ അനധികൃതമായി വിറ്റതിന് വിദിഷ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. മിശ്ര പറഞ്ഞു, ‘ഉടന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കാര്‍ബൈഡ് ഗണ്ണുകള്‍ വില്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.’ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഈ ഗ…
Read More »

