Breaking News

  • ബാലമുരുകന് വേണ്ടി കേരള- തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതം  ;  ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു 

    തൃശൂർ : വിയ്യൂരിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച്  രക്ഷപ്പെട്ട 50ലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ  ബാലമുരുകനെ പിടികൂടാനായി കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  ഇയാൾ പാലക്കാട് ഭാഗത്തേക്ക് കടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.  ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്  പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരിക്കാം എന്ന നിഗമനത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ കൈവിലങ്ങ് അണിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് നേരത്തെ പറഞ്ഞിരുന്നു. തൃശൂർ, പാലക്കാട്ര നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും

    Read More »
  • അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം ; ന്യൂയോർക്ക് ചരിത്രത്തിൽ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം മേയർ ; ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു.

    ന്യൂയോർക്ക്:    അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34കാരനായ സൊഹ്‌റാൻ മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ ചരിത്രപരവും അഭിമാനകരവുമായ  നേട്ടം. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ ന്യൂയോർക്കിലെത്തി. സാർവത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത്. ന്യൂയോർക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകർഷിച്ച മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ പിന്തുണ നൽകിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി.…

    Read More »
  • എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത

      ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി. എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍. പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത്…

    Read More »
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട്

        ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ഹൈക്കോടതിയില്‍ രണ്ടാം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2019 ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ മൂന്നാം പ്രതിയായി ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ എന്‍ വാസുവിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന . സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാര്‍ശയിലാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന്‍ നേരിട്ടെത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എന്‍ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുന്‍ പിഎയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ…

    Read More »
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കളുടെ കുത്തിയിരുപ്പ് സമരം

      കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എസ്എഫ്‌ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.

    Read More »
  • ടേക്ക് ഓഫിനിടെ അമേരിക്കയില്‍ വിമാനം തകര്‍ന്ന് മൂന്നു മരണം : തകര്‍ന്നുവീണത് കാര്‍ഗോ വിമാനം: 11 പേര്‍ക്ക് പരിക്ക്

      വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെന്റക്കിയില്‍ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ല്‍ നിര്‍മിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയില്‍ തകര്‍ന്നുവീണത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരം ഗാലണ്‍ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്.

    Read More »
  • ‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’

    കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…

    Read More »
  • തെളിവുകള്‍ സജ്ജം; വോട്ടു കൊള്ളയില്‍ വീണ്ടും വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധി; ബിഹാറിലെ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ നിര്‍ണായക നീക്കം; മൂന്നാമത് പൊട്ടുന്ന ബോംബ് എന്ത്? നെഞ്ചിടിപ്പില്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും

    ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നാം വാര്‍ത്താസമ്മേളനം ഇന്നു നടത്താന്‍ ആലോചന. പുതിയ വെളിപ്പെടുത്തലുകള്‍ക്കുള്ള തെളിവുകള്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് നീക്കം. ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നും രണ്ടാം വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നുമാണ് തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള വിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ ഹരിയാനയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഗുജറാത്തിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ട് കൊള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആയിരുന്നു.…

    Read More »
  • സംസ്ഥാനത്ത് പാല്‍വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം; കര്‍ഷക ക്ഷേമത്തിനായി നേരിയ വിലവര്‍ധയെന്നു മന്ത്രി ചിഞ്ചു റാണി

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

    Read More »
  • ‘ഇന്നു കിഫ്ബിയെ തള്ളിപ്പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ കിഫ്ബികള്‍ ഉണ്ടാകും; കേരളത്തില്‍ സമയബന്ധിതമായി കൊണ്ടുവന്നത് മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍’; 25-ാം വാര്‍ഷികത്തില്‍ കിഫ്ബിയെക്കുറിച്ച് മുരളി തുമ്മാരുകുടി

    തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരുന്ന മൂന്നുകോടി ജനങ്ങളുടെ കണ്‍മുന്നില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെയായി കിഫ്ബി മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ടുവന്നെന്നു എഴുത്തുകാരനും ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധനുമായ മുരളി തുമ്മാരുകുടി. കിഫ്ബിയുടെ 25-ാം വാര്‍ഷിക വേളയില്‍ എഴുതിയ കുറിപ്പിലാണ് കേരളത്തില്‍ വിവാദപരമായും വികസനപരമായും ഏറെ ചര്‍ച്ച ചെയ്ത കിഫ്ബിയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്. ഇന്ന് കിഫബിയെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളി പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ കിഫ്ബി മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ കിഫബികള്‍ ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സാകുമ്പോള്‍ Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ശ്രദ്ധിക്കുന്നു. കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സായി എന്നത് സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവര്ഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത്. പക്ഷെ കഴിഞ്ഞ ഒമ്പത്…

    Read More »
Back to top button
error: